For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ജീവികള്‍ക്ക്‌ ഭക്ഷണം നല്‍കൂ; ഐശ്വര്യം കൂടെ

|

ഹിന്ദു സംസ്‌കാരത്തില്‍, ദരിദ്രര്‍ക്കു ഭക്ഷണം നല്‍കുന്നത് പുണ്യപ്രവൃത്തിയായി കണക്കാക്കപ്പെടുന്നു. നിരാലംബരായവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെയും ആവശ്യമുള്ളവരെ സഹായിക്കുന്നതിലൂടെയും ഹിന്ദു വിശ്വാസം അനുസരിച്ച് ഒരാള്‍ കര്‍മ്മം ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ, ഹിന്ദു വിശ്വാസമനുസരിച്ച് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതും വളരെ പ്രധാനമാണ്.

Most read: 27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളുംMost read: 27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളും

നമ്മുടെ പുരാണങ്ങളിലും വേദഗ്രന്ഥങ്ങളിലും മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. നിങ്ങളുടെ പാപങ്ങള്‍ പരിഹരിക്കാനും ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ കൈവരുത്താനും പ്രശ്‌നങ്ങള്‍ അകറ്റാനുമൊക്കെയുള്ള ഒരു വഴിയായി മൃഗപരിപാലത്തെ കണക്കാക്കുന്നു. ഓരോ ജീവികള്‍ക്കും ഭക്ഷണം നല്‍കുന്നതിന്റെ പ്രാധാന്യവും നേട്ടങ്ങളും അറിയാന്‍ ലേഖനം വായിക്കൂ.

പശുക്കള്‍

പശുക്കള്‍

ഹിന്ദുമതത്തില്‍, പശുവിനെ ഭൂമിയുടെ പ്രതീകമായി കണക്കാക്കിയിരിക്കുന്നു. എല്ലാ മൃഗങ്ങളുടെയും മാതാവായി പശു അറിയപ്പെടുകയും ചെയ്യുന്നു. കൂടാതെ, പല സമുദായങ്ങളിലും പശുവിനെ പവിത്രമായ മൃഗമായി കണ്ട് ആരാധിക്കപ്പെടുന്നു. ഒരു പശുവിനെ പരിപാലിക്കുന്നതിലൂടെ നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ ദോഷകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും. സ്ഥലമിടപാട് സംബന്ധിച്ച് നേട്ടം ലഭിക്കാനോ സന്താനഭാഗ്യത്തിനായോ ഒരു പശുവിനെ പരിപാലിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യാവുന്നതാണ്. പച്ച പുല്ലും ധാന്യങ്ങളും ഗോക്കള്‍ക്ക് നല്‍കുന്നത് ഗുണം ചെയ്യും.

മത്സ്യം

മത്സ്യം

മത്സ്യങ്ങള്‍ പല മതസമൂഹത്തിലും പവിത്രമായി കണക്കാക്കപ്പെടുന്നു. പല ഹിന്ദു ക്ഷേത്രങ്ങളോടും ചേര്‍ന്ന് മത്സ്യങ്ങളെ വളര്‍ത്തുന്നതും കാണാം. ചെറുതും നിരുപദ്രവകരവുമായ ഈ ജീവികള്‍ക്ക് പണ്ടുകാലം മുതല്‍ക്കേ വിശ്വാസികള്‍ ഭക്ഷണം നല്‍കുന്നു. നിങ്ങളുടെ എല്ലാ കഷ്ടങ്ങളില്‍ നിന്നും മത്സ്യങ്ങള്‍ നിങ്ങളെ സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കടബാധ്യത തീര്‍ക്കാനും ധനനേട്ടത്തിനായും, നിങ്ങള്‍ക്ക് കുഴച്ച മാവോ അല്ലെങ്കില്‍ പ്രാണികളെയോ മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി നല്‍കാവുന്നതാണ്. അഥവാ നിങ്ങള്‍ ഇവയ്ക്ക് ഭക്ഷണം നല്‍കുന്നുവെങ്കില്‍ അതിരാവിലെ, സൂര്യാസ്തമയത്തിനു ശേഷമോ ഇത് ചെയ്യണം. വീട്ടില്‍ ഒരു അക്വേറിയം സൂക്ഷിക്കുന്നതും മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതും ജീവിതത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍

നായ

നായ

നായ മനുഷ്യന്റെ ഉത്തമസുഹൃത്ത് മാത്രമല്ല, ശനി, രാഹു, കേതു തുടങ്ങിയ ഗ്രഹങ്ങളുടെ കോപത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ജീവിയാണ്. സാധാരണയായി, ശനിയാഴ്ച ആളുകള്‍ കറുത്ത നായകള്‍ക്ക് ഭക്ഷണം നല്‍കുന്നു. കാരണം ഇത് ശനിയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, നായയുടെ നിറത്തിന് ഗ്രഹങ്ങളുമായി യാതൊരു ബന്ധവുമില്ല. നിങ്ങള്‍ക്ക് അപകടങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാനും ഒരു നായയെ വളര്‍ത്താവുന്നതാണ്. നായയെ വളര്‍ത്തുന്നവര്‍ അതിനെ നല്ലവണ്ണം പരിപാലിക്കുകയും വേണം. അല്ലാത്തപക്ഷം, ഗ്രഹങ്ങള്‍ പ്രതികൂലമായി മാറിയേക്കാം.

ഉറുമ്പ്

ഉറുമ്പ്

ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങളും ശത്രുക്കളെയും സൃഷ്ടിക്കുന്ന ഒരു ഗ്രഹമാണ് രാഹു. ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് രാഹുവിന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. പഞ്ചസാരയും കുഴച്ച മാവിന്റെ ഉരുളകളും ഉറുമ്പുകള്‍ക്ക് ഭക്ഷണമായി നല്‍കണം. കൂടാതെ, ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനും സാധിക്കുന്നു. കൂടാതെ, ഒരിക്കലും ഉറുമ്പുകളുടെ വാസസ്ഥലം നശിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക.

Most read:വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍Most read:വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍

പക്ഷി

പക്ഷി

പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നത് ഒരു ഉത്തമമായ കാര്യം മാത്രമല്ല, ജ്യോതിഷപരമായ പ്രാധാന്യവും ഇതിനുണ്ട്. പക്ഷികളെ പരിപാലിക്കകയും ഭക്ഷണവും വെള്ളവും നല്‍കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ വിദ്യാഭ്യാസവും കരിയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും. കൂടാതെ, ഇത് നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു. മാത്രമല്ല, നിങ്ങളുടെ വീടിന്റെ ടെറസില്‍ പക്ഷികള്‍ക്കുള്ള ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ സമൃദ്ധി കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

പൂച്ച

പൂച്ച

പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്ന പ്രത്യേക ആചാരത്തെക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും, ഈ ജീവികള്‍ ഒരു വ്യക്തിക്ക് ജ്യോതിഷപരമായ ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. പൂച്ചകള്‍ക്ക് പാല്‍ നല്‍കുന്നതിലൂട നിങ്ങളുടെ ശത്രുക്കളെയും നിയമപരമായ പ്രശ്നങ്ങളെയും നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയും. ഒരു പൂച്ച നിങ്ങളുടെ വീട്ടിലേക്ക് കടന്നുവന്നാല്‍ അത് നിങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും നീങ്ങാന്‍ പോകുന്നുവെന്ന് സൂചിപ്പിക്കുന്നു.

Most read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറുംMost read:കൈയില്‍ ഒരു വജ്രമോതിരം ധരിക്കൂ; ജീവിതം മാറും

എലി

എലി

ലോകമെമ്പാടും എലിയെ അപകടകരമായ ജീവിയായി കണക്കാക്കുന്നു, എന്നാല്‍, ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ അങ്ങനെയല്ല. ആയിരക്കണക്കിന് എലികള്‍ വസിക്കുകയും ആളുകള്‍ ഭക്ഷണവും മധുരപലഹാരങ്ങളും നല്‍കുകയും ചെയ്യുന്ന സവിശേഷമായ ഒരു ക്ഷേത്രം ഇന്ത്യയിലെ ബിക്കാനീറിന് സമീപമുണ്ട്. നാടോടി ദേവതയായ കര്‍ണി മാതാവിന് സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം. പ്രാദേശിക ഐതിഹ്യങ്ങള്‍ അനുസരിച്ച് ഈ ക്ഷേത്രത്തിനുള്ളിലെ എലികളെ ജീവിതചക്രം, മരണം, പുനര്‍ജന്മം എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

English summary

Astrological Significance of Feeding Animals

In our Vedas and scriptures also, there is mention of the importance of feeding animals, and how by feeding animals, you can absolve your sins. Take a look.
X
Desktop Bottom Promotion