For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിക്കുള്ള ജ്യോതിഷ പ്രാധാന്യം

|

ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. നന്മയുടെ മേല്‍ തിന്മ നേടിയ വിജയമാണ് ദീപാവലി. അതുകൊണ്ട് തന്നെയാണ് അന്ധകാരമകറ്റി വെളിച്ചം വീശാനായി നമ്മള്‍ വിളക്ക് കൊളുത്തി ദീപാവലി ആഘോഷിക്കുന്നതും. മലയാളികള്‍ക്ക് ഇത്ര വിപുലമായ ആഘോഷമില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ ആഘോഷങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒരു ആഘോഷം തന്നെയാണ് ദീപാവലി. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ മാമാങ്കത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചില ദീവസങ്ങള്‍ ഉണ്ട്. ദീപങ്ങളുടെ നിര എന്നാണ് ദീപാവലി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ദീപാവലിയും ജ്യോതിഷവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് ദീപാവലി വലിയ ആഘോഷമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തു ചേരല്‍, ഉപഹാരങ്ങള്‍ കൈമാറല്‍, ദീപങ്ങള്‍, നിറങ്ങള്‍ അങ്ങനെ ദീപാവലിയെ സവിശേഷമാക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. ദീപാവലി ദിനത്തില്‍ ആഘോഷത്തിന് മാത്രമല്ല ആത്മീയതയ്ക്കും വലിയ പ്രാധാന്യമുണ്ട്. വരും വര്‍ഷം സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും ദേവപ്രീതിയ്ക്കായി പൂജകള്‍ നടത്താനും ആളുകള്‍ ഈ ദിനങ്ങള്‍ മാറ്റി വയ്ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപാവലി.

ദീപാവലിക്ക് ഒരു നുള്ള് ഉപ്പ്, ഐശ്വര്യവും സമ്പത്തും

ശരിക്കും പുതുവര്‍ഷം പുലരുന്നതു പോലെയാണ് നോര്‍ത്ത് ഇന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്.ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകം എന്ന രീതിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെയാണ് ഇതിലൂടെ ആരാധിക്കുന്നത്.ദീപാവലി ആഘോഷിക്കുന്നത് അഞ്ച് ദിവസങ്ങളിലായാണ്. ഓരോ ദിവസവും ഓരോ പേരുകളിലാണ് ആഘോഷിക്കപ്പെടുന്നത്. ദീപാവലിയ്ക്കു പുറകിലുള്ള ഐതിഹ്യങ്ങള്‍ പലതാണ്.

14 വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോദ്ധ്യയിലേക്ക് തിരിച്ചു വന്നതിന്റെ ഭാഗമായും ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ പ്രതീകമായാണ് ദീപാവലി പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. പലരും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമെന്ന നിലയ്ക്ക് ദീപാവലി ആഘോഷിക്കുന്നു. ഗണപതി ഭഗവാനെയാണ് ഈ സമയത്ത് പലരും ഏറ്റവും അധികം ആരാധിയ്ക്കുന്നതും.

ദീപാവലി അഞ്ച് ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ആദ്യ ദിവസം ദന്ധേരാസ് എന്നാണ് അറിയപ്പെടുന്നത്. ഇത് ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വരുന്നതിനായാണ് ആഘോഷിക്കപ്പെടുന്നത്. കുബേരന്റേയും മഹാലക്ഷ്മിയുടേയും അനുഗ്രഹമാണ് ഈ ദിവസം ഉണ്ടാവുന്നത്. ആരോഗ്യവും സമ്പത്തും ഐശ്വര്യവും എല്ലാം ഈ ദിവസം ഉണ്ടാവുന്നു.

എല്ലാ ആഘോഷങ്ങളേയും പോലെ തന്നെ ദീപാവലിക്കും ജ്യോതിശാസ്ത്രപരമായ പ്രാധാന്യമുണ്ട്. പുതിയ ചാന്ദ്രവര്‍ഷം തുടങ്ങുന്നതും കാര്‍ഷിക ആഘോഷങ്ങളും എല്ലാം ദീപാവലിക്ക് പ്രാധാന്യം കൂട്ടുന്നുയ ഈ ദിവസം കൃഷിക്ക് തുടക്കം കുറിച്ചാല്‍ അത് ലാഭത്തിലും നല്ല വിളവ് ലഭിക്കുന്നതിനും കാരണമാകുന്നു എന്നാണ് പറയുന്നത്. ഇതിലൂടെ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ദീപാവലി ആഘോഷങ്ങളുടെ കാലത്ത് സൂര്യനും ചന്ദ്രനും ഒന്നിച്ചുചേരുന്നു. ചോതി നക്ഷത്രത്തിന്റെ പ്രഭാവം തന്നെയാണ് ഇവിടെ കാണപ്പെടുന്നതും. സ്ഥാപിച്ചിരിക്കുന്നത്. തുലാം രാശി ജീവിതത്തിനെ സമതുലിതാവസ്ഥയില്‍ ആക്കുന്നു. അതിനാല്‍, ഈ ഉത്സവം നമ്മുടെ ജീവിതത്തില്‍ സ്‌നേഹം, സമ്പത്ത്, സന്തോഷം, നല്ല ആരോഗ്യം, സന്തുഷ്ടി എന്നിവക്ക് സഹായിക്കുന്നു.

ദീപാവലി സമയത്ത് ഭരണപരമായി മുന്നില്‍ നില്‍ക്കുന്ന നക്ഷത്രമാണ് ചോതി നക്ഷത്രം. ഇത് ഒരു സ്ത്രീസമൂഹമാണ്. ഹിന്ദു പുരാണ പ്രകാരം സരസ്വതിയുമായി ഈ നക്ഷത്രവൃന്ദത്തെ ബന്ധിപ്പിച്ചിരിക്കുന്നു. സംഗീതം, അറിവ്, ജ്ഞാനം, കല തുടങ്ങിയവ ഇതിലൂട അഭിവൃദ്ധിപ്പെടുന്നു. അതിനാല്‍ ഈ നക്ഷത്രക്കാര്‍ക്ക് സന്തോഷകരമായ സമയം ഉറപ്പാണ് എന്ന് സംശയമില്ലാതെ പറയാം.

ദീപാവലി ആരംഭിക്കുന്നത് തന്നെ ജീവിതത്തില്‍ വിജയവും സന്തോഷവും ഐശ്വര്യവും എല്ലാം നല്‍കിക്കൊണ്ട് തന്നെയാണ്. ഗണപതി ഭഗവാന്റേയും കുബേരഭഗവാന്റേയും ലക്ഷ്മീ ദേവിയുടേയും സരസ്വതി ദേവിയുടേയും അനുഗ്രഹങ്ങളാണ് ദീപാവലി ദിവസം നമുക്ക് ലഭിക്കുന്നത്.ലക്ഷ്മീ പൂജയിലൂടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവാം.

കാര്‍ത്തിക മാസം കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ജ്യോതി ശാസ്ത്രപരമായി വളരെയധികം പ്രാധാന്യമുള്ള ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൂര്യഭദഗവാനും ലക്ഷ്മീദേവിയും ഗണപതി ഭഗവാനും എല്ലാം ഐശ്വര്യവും ആരോഗ്യവും സമ്പത്തും നമുക്ക് നല്‍കാന്‍ ദീപാവലി ദിനത്തില്‍ പൂജകള്‍ നടത്തുന്നു.

English summary

Astrological significance of Diwali

Astrological significance of Diwali|Significance Of Five-Day Long Celebration During Diwali. Read to know more about...
X