Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
ജാതകത്തിലെ രാഹു-കേതുദോഷം പാടേ അകറ്റും ഗ്രാമ്പൂ
നെഗറ്റീവ് ഊര്‍ജ്ജം എന്നത് എപ്പോഴും അസ്വസ്ഥതയും സമാധാനക്കുറവും ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ എന്താണ് അതിന് പിന്നിലെ കാരണം എങ്ങനെ ഈ പ്രശ്നത്തെ പ്രതിരോധിക്കാം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ നമുക്ക് ചുറ്റും ഉണ്ടാവുന്ന നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഗ്രാമ്പൂവിന് സാധിക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം ഇവ ഊര്‍ജ്ജത്തിന്റെ വാഹകരായി കണക്കാക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത് എന്നാണ് വിശ്വാസം.
അതൃപ്തി, മോഷണം, തിന്മ, ഭയം, വിധേയത്വം, ആശയക്കുഴപ്പം, മനോരോഗം, എന്നിവയാണ് രാഹുദോഷം ബാധിച്ച ഒരു വ്യക്തിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍. ഇത് കൂടാതെ മറ്റ് ഗ്രഹങ്ങള്‍ നല്കുന്ന ദോഷഫലത്തെക്കുറക്കുന്നതിനും പലപ്പോഴും രാഹുപ്രീതി നടത്തുന്നതിലൂടെ സാധിക്കുന്നു. ചൊവ്വാഴ്ചകളില്‍ രാഹുവിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി ചൊവ്വാഴ്ച ദിവസം നാരങ്ങവിളക്ക് കത്തിക്കാവുന്നതാണ്. കാളഹസ്തിയില്‍ ദര്‍ശനം നടത്തുന്നതും ദോഷഫലത്തെ ഇല്ലാതാക്കുന്നു.

രുചിയും ആരോഗ്യവും നല്കുന്ന ഒന്നായാണ് ഗ്രാമ്പൂവിനെ കണക്കാക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ വീട്ടില്‍ കത്തിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജത്തെ ഒഴിവാക്കുകയും ദോഷഫലങ്ങളെ അകറ്റി സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്. ഇതിനെക്കുറിച്ചും ഇതിന്റെ വാസ്തവത്തെക്കുറിച്ചും ഈ ലേഖനത്തില്‍

രാഹു- കേതു ദോഷം ഇല്ലാതാക്കാന്‍
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഇത് പൊതുവേ നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ ആണ് നല്‍കുന്നത്. ശുഭസ്ഥാനത്താണ് നില്ക്കുന്നതെങ്കില് പോലും ചില അവസരങ്ങളില്‍ ഈ ഗ്രഹങ്ങള്‍ ദോഷഫലങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കും. ചിന്തിക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ഉള്ള കഴിവ് നഷ്ടപ്പെടുക എന്നത് തന്നെയാണ് രാഹു-കേതു ദോഷത്തിന്റെ പ്രധാന കാരണം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിനും ദോഷഫലം കുറക്കുന്നതിനും വേണ്ടി നമുക്ക് ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്.

ഗ്രാമ്പൂ കത്തിക്കുന്നത്
ഗ്രാമ്പൂ കത്തിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കാരണം ഊര്ജ്ജവാഹകരായാണ് ഗ്രാമ്പൂവിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിര്‍ത്തി വെച്ച ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും അതിന് വേണ്ട ചിന്തയും പ്രവൃത്തികളും എല്ലാം ഗ്രാമ്പൂ കത്തിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. കുടുംബത്തില്‍ ഐശ്വര്യവും പോസിറ്റീവിറ്റിയും നിറക്കുന്നതിന് ഗ്രാമ്പൂ വഹിക്കുന്ന പങ്ക് നിസ്സാരമേ അല്ല. നിങ്ങളുടെ ജാതകത്തില്‍ രാഹുവും കേതുവും അസന്തുലിതാവസ്ഥയിലാണെങ്കില് അതിനെ അനുകൂലഭാവത്തിലേക്ക് മാറ്റുന്നതിനും ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത്തരം ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശനിയാഴ്ച ദിനങ്ങളില്‍ ഗ്രാമ്പൂ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശിവനെ ആരാധിച്ചാല്‍
നിങ്ങളുടെ ദോഷ ഫലം എത്ര കഠിനമെങ്കിലും നാല്‍പ്പത് ദിവസത്തോളം അതീവ ഭക്തിയോടെ ശിവനെ ഗ്രാമ്പൂ സമര്‍പ്പിച്ച് ആരാധിച്ചാല്‍ അത് എല്ലാ ദോഷഫലങ്ങളും അകറ്റി ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. കൂടാതെ വാസ്തുശാസ്ത്രപ്രകാരവും ഗ്രാമ്പൂവിനുള്ള പങ്ക് നിസ്സാരമല്ല. നിങ്ങള്‍ എന്തെങ്കിലും നല്ല കാര്യത്തിന് വേണ്ടി പുറത്തേക്ക് പോവുകയാണെങ്കില്‍ വായില്‍ രണ്ട് ഗ്രാമ്പൂ ഇടുന്നത് നിങ്ങള്‍ക്ക് കാര്യങ്ങളില്‍ വിജയിക്കാന്‍ സഹായിക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ നിങ്ങളുടെ ആഗ്രഹസാഫല്യത്തിനും ഗ്രാമ്പൂ സഹായിക്കുന്നു.

ഹനുമാന് സ്വാമിയെ ആരാധിച്ചാല്‍
ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിന് വേണ്ടിയും ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം നല്കുന്നു. അതിന് വേണ്ടി എല്ലാ ചൊവ്വാഴ്ചയും ഹനുമാന് സ്വാമിക്ക് വിളക്ക് തെളിയിക്കുകയും വിളക്കില്‍ രണ്ട് ഗ്രാമ്പൂ വെക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. ഇത് 21 ആഴ്ചകള്‍ തുടര്‍ച്ചയായി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ നീങ്ങി ഐശ്വര്യം നിറയുന്നു എന്നാണ് വിശ്വാസം.

കര്‍പ്പൂരവും ഗ്രാമ്പൂവും കത്തിച്ചാല്‍
ഗ്രാമ്പുവിനോടൊപ്പം കര്‍പ്പൂരവും കത്തിച്ചാല്‍ അത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ശാരീരിക മാനസിക സമ്മര്‍ദ്ദം കുറക്കുകയും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും ഇതിലൂടെ വരുന്നു. നെഗറ്റീവ് ഊര്‍ജ്ജത്തെ പൂര്‍ണമായും അകറ്റുന്നതിനും സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുകയും വിവാഹ ജീവിതത്തിലെ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ പ്രതികൂല സാഹചര്യങ്ങള്‍ അനുകൂലമാക്കി മാറ്റുന്നതിനും സാധിക്കുന്നു. പണം കുടുങ്ങിക്കിടക്കുകയാണെങ്കില്‍ അതില്‍ നിന്ന് മോചനം നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അമാവാസി ദിനത്തിലൊ പൗര്‍ണമി ദിനത്തിലോ നിങ്ങള്‍ക്ക് ഗ്രാമ്പൂ കത്തിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications