Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ശനിദോഷ നിവാരണം, ഐശ്വര്യനേട്ടം; മൗനി അമാവാസിയില്‍ ഇത് ചെയ്താല്‍ പുണ്യഫലം
ഹിന്ദുമതത്തില്‍ മൗനി അമാവാസിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും മാഘ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അമാവാസി തിയതിയിലാണ് മൗനി അമാവാസി ആഘോഷിക്കുന്നത്. മാഘ അമാവാസി എന്നും ഇത് അറിയപ്പെടുന്നു. ഈ ദിവസം സ്നാനം, ദാനം, പുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷത്തെ മൗനി അമാവാസി 2024 ഫെബ്രുവരി 9 ന് ആഘോഷിക്കും.
ഈ ദിവസം രാവിലെ പുണ്യനദിയില്‍ കുളിച്ചശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പുണ്യ ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം മൗന വ്രതം അനുഷ്ഠിക്കുന്നതും ശുഭകരമാണ്. ഈ ദിവസം ശനിയുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ, ശനിയുടെ ദോഷകാലത്തിന്റെ അശുഭഫലങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു. എന്തൊക്കെയാണ് ആ പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മൗനി അമാവാസി തിഥി 2024
വേദ കലണ്ടര്‍ അനുസരിച്ച് മൗനി അമാവാസി തിഥി ഫെബ്രുവരി 9 ന് രാവിലെ 8:01 ന് ആരംഭിക്കും. അത് അടുത്ത ദിവസം ഫെബ്രുവരി 10 ന് പുലര്‍ച്ചെ 4:29 ന് അവസാനിക്കും. ഫെബ്രുവരി ഒമ്പതിന് മൗനി അമാവാസി ആഘോഷിക്കും.
ഈ രാശികളില് ശനിധയ്യയും ഏഴരശനിയും
ജ്യോതിഷമനുസരിച്ച് നിലവില്‍ മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ശനിയുടെ ഏഴരശനി കാലം നടക്കുന്നു. അതേസമയം വൃശ്ചികം, കര്‍ക്കടകം എന്നീ രാശിക്കാര്‍ക്ക് ശനി ധയ്യയും നടക്കുന്നു.
ആല്മരച്ചുവട്ടില് വിളക്ക് കൊളുത്തുക
ശനിദോഷം ബാധിച്ചാല്‍ മൗനി അമാവാസി നാളില്‍ വൈകുന്നേരം ആല്മരത്തിന് ചുവട്ടില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക. ഓം ശം ശനൈശ്ചരായ നമഃ എന്ന മന്ത്രം ജപിക്കുക. ഇങ്ങനെ ചെയ്താല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയുന്നതായിരിക്കും.
എണ്ണ ദാനം ചെയ്യുക
ഈ ദിവസം ദരിദ്രനായ ഒരാള്‍ക്ക് കടുകെണ്ണ ദാനം ചെയ്യുക. കുറച്ച് ദക്ഷിണയും നല്‍കുക.
ഉറുമ്പുകള്‍ക്ക് ഭക്ഷണം
മൗനി അമാവാസി നാളില്‍ കറുത്ത എള്ള്, മൈദ, പഞ്ചസാര എന്നിവ കലര്‍ത്തി കറുത്ത ഉറുമ്പുകള്‍ക്ക് കൊടുക്കുക. ഇങ്ങനെ ചെയ്താല്‍ ശനിദോഷത്തില്നിന്നും പിതൃദോഷത്തില്നിന്നും ആശ്വാസം ലഭിക്കും.
ഈ സാധനങ്ങള്‍ ദാനം ചെയ്യുക
മൗനി അമാവാസിയില്‍ കറുത്ത എള്ള്, ഉലുവ, പുതപ്പ്, കറുത്ത വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ ജോലിയിലും വിജയം കൈവരിക്കും.
ശനി ചാലിസ
ഈ ദിവസം ശനി ക്ഷേത്രത്തില്‍ പോയി ശനി ചാലീസയും ശനി രക്ഷാ സ്തോത്രവും ശനി വിഗ്രഹത്തിന് മുന്നില്‍ നിന്ന് ചൊല്ലുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ധയ്യയില് നിന്നും ഏഴരശനിയില്‍ നിന്നും മോചനം ലഭിക്കും.
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം
ജ്യോതിഷ പ്രകാരം മൗനി അമാവാസി ദിനത്തില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പൂര്‍വ്വികര്‍ സന്തുഷ്ടരാകുന്നു. ജീവിതത്തില്‍ വരുന്ന പ്രയാസങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക
മൗനി അമാവാസി ദിനത്തില്‍ സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുന്നത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ പിതൃദോഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. എന്നാല്‍ ചെമ്പ് കുടത്തില്‍ വേണം വെള്ളം അര്പിക്കാന്. ഈ വെള്ളത്തില്‍ പൂക്കള്‍, അക്ഷതം, ശര്‍ക്കര എന്നിവ അടങ്ങിയിരിക്കണം.
ഈ മന്ത്രം ജപിക്കുക
മൗനി അമാവാസി ദിനത്തില്‍ 'ഓം അദ്യ-ഭൂതായ വിദ്മഹേ സര്‍വ-സേവായ ധീമഹി' എന്ന മന്ത്രം ജപിക്കുക. 'ശിവ-ശക്തി-സ്വരൂപേന് പിതൃ-ദേവ പ്രചോദയാത്' 108 തവണ ജപിക്കുക. ഇത് ചെയ്യുന്നതിലൂടെ പൂര്‍വ്വികര്‍ സന്തുഷ്ടരാകുന്നു. പിതൃദോഷം നീങ്ങുന്നു.
മൗനി അമാവാസി ദിനത്തില്‍ എന്ത് ചെയ്യണം
മൗനി അമാവാസി നാളില്‍ അതിരാവിലെ എഴുന്നേല്ക്കുക. പുണ്യ നദിയില്‍ കുളിക്കുക. ഇത് സാധ്യമല്ലെങ്കില്‍ ഗംഗാജലം വെള്ളത്തില്‍ കലക്കി കുളിക്കുക. അതിനുശേഷം സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ദരിദ്രര്‍ക്കും ബ്രാഹ്മണര്‍ക്കും കുറച്ച് ഭക്ഷണവും പണവും ദാനം ചെയ്യുക. ഈ ദിവസം നിങ്ങള്‍ക്ക് മൗന വ്രതം അനുഷ്ഠിക്കാം. ഈ ദിവസം ആല് മരത്തെ പ്രദക്ഷിണം ചെയ്യുന്നതും ഐശ്വര്യകരമാണ്.
മൗനി അമാവാസി ദിനത്തില്‍ ചെയ്യാന്‍ പാടില്ലാത്തത്
മൗനി അമാവാസി ദിനത്തില്‍ മാംസവും മദ്യവും കഴിക്കുന്നത് ഒഴിവാക്കുക.
ഈ ദിവസം കള്ളം പറയുന്നത് ഒഴിവാക്കണം.
മൗനി അമാവാസി നാളില്‍ അതിരാവിലെ എഴുന്നേല്‍ക്കണം.
ഈ ദിവസം ആരുമായും വഴക്കിടരുത്
മൗനി അമാവാസി നാളില്‍ എണ്ണ തേച്ച് കുളിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം.



Click it and Unblock the Notifications
