Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
പാഴ്ചെലവുകളും സാമ്പത്തിക പ്രശ്നങ്ങളും നീക്കാന്‍ തേന്‍ ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരം
തേന്‍ അതിന്റെ മധുരത്തിനും രുചിക്കും വളരെ പേരുകേട്ട ഒന്നാണ്. ചികിത്സാ ഗുണങ്ങള്‍ കാരണം ജലദോഷമോ തൊണ്ടവേദനയോ ചികിത്സിക്കാന്‍ തേന്‍ പലപ്പോഴും ഒരു ആയുര്‍വേദ പ്രതിവിധിയായി ഉപയോഗിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ തേന്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ബന്ധങ്ങളില്‍ മാധുര്യം ചേര്‍ക്കുന്നതിനോ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം വരുത്തുന്നതിനുമുള്ള ഒരു മികച്ച മാര്‍ഗമാണ്.
അതെ, തേന്‍ ഉപയോഗിച്ച് ചില പരിഹാര മാര്‍ഗങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള ഒരു വഴിയാണ്. തേന്‍ നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, അതുമായി ബന്ധപ്പെട്ട പ്രതിവിധികള്‍ക്കും നിങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും അറുതി വരുത്തും. അത്തരം ചില അത്ഭുത പ്രതിവിധികളെക്കുറിച്ച് വായിച്ചറിയൂ.

പോസിറ്റീവ് എനര്‍ജി വരാന്‍
തേന്‍ ഉപയോഗിച്ചാല്‍ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കാന്‍ സാധിക്കും. ഇതിനായി ഒരു വെള്ളി പാത്രത്തില്‍ തേന്‍ നിറച്ച് പൂജാമുറിയില്‍ വയ്ക്കുക. ഈ പ്രതിവിധി നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു.

ബിസിനസ് വിജയത്തിന്
നിങ്ങളുടെ ബിസിനസ്സില്‍ മാന്ദ്യമുണ്ടെങ്കിലോ അതില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ഇല്ലെങ്കിലോ, തേന്‍ ഉപയോഗിച്ചുള്ള ഈ പ്രതിവിധി തീര്‍ച്ചയായും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഇതിനായി നിങ്ങള്‍ തൈരില്‍ തേന്‍ കലര്‍ത്തി നദിയിലോ കുളത്തിലോ ഒഴുക്കുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ബിസിനസ്സില്‍ ലാഭം ലഭിക്കും, ജോലിയിലും നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങും.

വീട്ടിലെ വഴക്കുകള്‍ നീക്കാന്‍
എല്ലാ ദിവസവും വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ വഴക്കാണെങ്കിലോ അതുമൂലം വീടിന്റെ സമാധാനം തകരുകയോ ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ ദിവസവും രാവിലെ തേന്‍ കഴിക്കണം. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ സമാധാനം ഉണ്ടാകും. കൂടാതെ, ചൊവ്വാദോഷം ബാധിച്ച വ്യക്തികള്‍ ചൊവ്വാഴ്ച ദിവസം തേന്‍ കഴിക്കുന്നതും നല്ലതാണ്.

പാഴ് ചെലവുകളും സാമ്പത്തിക പ്രശ്നങ്ങളും നീക്കാന്‍
ജാതകത്തില്‍ രാഹു-കേതു ദോഷം വരികയും നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് പ്രശ്നങ്ങള്‍ വരികയും ചെയ്താല്‍ നിങ്ങള്‍ ഒരു വെള്ളി പാത്രത്തില്‍ തേന്‍ സൂക്ഷിക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജോലികള്‍ നീങ്ങിത്തുടങ്ങും. ഇതോടൊപ്പം വീടിന്റെ പാഴ് ചെലവുകളും അവസാനിക്കും, സാമ്പത്തിക പ്രശ്നവും ഇല്ലാതാകും.

ശനിദോഷ പരിഹാരം
ഏഴര ശനി, കണ്ടകശനി എന്നിവ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍, വീട്ടില്‍ ഒരു മണ്‍പാത്രത്തില്‍ തേന്‍ നിറച്ച് സൂക്ഷിക്കുക. തുടര്‍ന്ന് ശനിയാഴ്ച ദിവസം ഇത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്താല്‍ ശനിയുടെ കോപത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു കുപ്പി തേന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും ചെയ്യാം.

പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കാന്‍
ജോലി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അല്ലെങ്കില്‍ പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന് ഞായറാഴ്ചകളില്‍ നിങ്ങള്‍ തേന്‍ ദാനം ചെയ്യുക. കൂടാതെ സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുമ്പോള്‍ അല്പം തേന്‍ വെള്ളത്തില്‍ കലര്‍ത്തുക. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജോലിയില്‍ പുരോഗതി ഉണ്ടാകും, സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും.

കടത്തില്‍ നിന്ന് മുക്തി നേടാന്‍
കഠിനാധ്വാനം ചെയ്തിട്ടും പണം ലഭിക്കുന്നില്ലേ, വിഷമിക്കേണ്ട. ഇതിനായി നിങ്ങള്‍ വീടിന്റെ അടിത്തറയില്‍ തേന്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കഠിനാധ്വാനത്തിന്റെ ശുഭഫലങ്ങള്‍ ലഭിക്കുമെന്ന് മാത്രമല്ല, കടബാധ്യത ക്രമേണ ഇല്ലാതാകുകയും ചെയ്യും.

പ്രണയബന്ധം നിലനില്ക്കാന്
ഒന്നാമതായി നിങ്ങള്‍ ചെയ്യേണ്ടത് ഒരു വലിയ വിശാലമായ കുപ്പിയില്‍ തേന്‍ എടുക്കുക. ഇനി നിങ്ങളുടെ പ്രിയപ്പെട്ട ആളുടെ ഫോട്ടോ എടുത്ത് ഈ തേന്‍ കുപ്പിയില്‍ വയ്ക്കുക. ശ്രദ്ധാപൂര്‍വ്വം കുപ്പിയില്‍ ചിത്രം വച്ചുകഴിഞ്ഞാല്‍ അതിന്റെ അടപ്പ് നന്നായി മുറുക്കി അടക്കുക. ഇനി സില്‍വര്‍ നിറത്തിലുള്ള ഒരു തുണി എടുത്ത് തേന്‍ കുപ്പി പൊതിയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബന്ധങ്ങള്‍ക്ക് എല്ലായ്പ്പോഴും തിളക്കവും പുതുമയും ഉണ്ടായിരിക്കും, അവ ഒരിക്കലും മങ്ങുകയില്ല. തേന്‍ കുപ്പി തുണിയില്‍ പൊതിഞ്ഞു കഴിഞ്ഞാല്‍ അത് നിങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയില്‍ വയ്ക്കുക. നിങ്ങള്‍ ഇത് ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ജീവിതത്തിലും ബന്ധത്തിലും മാധുര്യം വരുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.



Click it and Unblock the Notifications