For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതകാലം പിന്തുടരും പിതൃദോഷം; പരിഹാരമാര്‍ഗം 12 രാശിക്കും ഈ ജ്യോതിഷ പരിഹാരം

|

ജാതകത്തില്‍ മിക്കവര്‍ക്കും എപ്പോഴും ദോഷങ്ങളുണ്ടാകും. അവയില്‍ പ്രധാനപ്പെട്ട ഒരു ദോഷമാണ് പിതൃദോഷം. ഈ ദോഷത്തെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കണം, കാരണം ഇത് നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ജാതകത്തില്‍ നമ്മുടെ കാരണത്താലല്ലാത്ത കുറച്ച് ദോഷങ്ങളുണ്ട്. എന്നിരുന്നാലും അതിന്റെ അനന്തരഫലങ്ങള്‍ നാം അഭിമുഖീകരിക്കേണ്ടിവരും. ജാതകത്തില്‍ പൂര്‍വ്വികര്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ അതിനെ പിതൃദോഷം എന്ന് വിളിക്കുന്നു. കുടുംബത്തിലെ കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് ഈ ദോഷം കാരണമാകുന്നു.

Most read: എള്ള് ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരം ചെയ്താല്‍ ദോഷങ്ങളകലും സമ്പത്തും കൈവരുംMost read: എള്ള് ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരം ചെയ്താല്‍ ദോഷങ്ങളകലും സമ്പത്തും കൈവരും

പൂര്‍വികരുടെ ആരാധനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ദിവസമാണ് കര്‍ക്കിടകവാവ്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കര്‍ക്കിടക വാവായി ആഘോഷിക്കുന്നത്. ഈ ദിവസം പിതൃക്കളുടെ മോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്നു. കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ ഭൂമിയിലെത്തുന്ന ദിവസമാണ് ഇതെന്ന് കണക്കാക്കുന്നു. കര്‍ക്കിടക വാവിന് ബലിതര്‍പ്പണം നടത്തിയാല്‍ പിതൃക്കള്‍ക്ക് പുണ്യം ലഭിക്കുമെന്ന് പറയപ്പെടുന്നു. എന്നാല്‍ പിതൃദോഷം അകറ്റാനായി രാശിപ്രകാരം നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ചെയ്യാം. ഈ പ്രതിവിധികള്‍ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ ജാതകത്തിലെ പൃതൃദോഷത്തില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തിനേടാന്‍ സാധിക്കും.

മേടം

മേടം

രാവിലെ ഒരു ആല്‍ മരത്തിന് വെള്ളം സമര്‍പ്പിക്കുക. വൈകുന്നേരങ്ങളില്‍ ആല്‍ മരത്തിന്റെ ചുവട്ടില്‍ വിളക്ക് കൊളുത്തുക. നിങ്ങളുടെ ഗുരുക്കന്മാരോടും ഗുരുക്കളോടും മുതിര്‍ന്നവരോടും ആദരവോടെ പെരുമാറുകയും അവരെ സേവിക്കുകയും ചെയ്യുക.

ഇടവം

ഇടവം

പിതൃപക്ഷത്തിലെ പതിനാറ് ദിവസം നിങ്ങള്‍ ബ്രഹ്‌മചര്യം അനുഷ്ഠിക്കണം. ചണ്ഡീപഥം ചൊല്ലണം. രണ്ട് മുതല്‍ ഒമ്പത് വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് പായസം വിളമ്പുന്നതും ഗുണം ചെയ്യും. ദരിദ്രര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.

Most read:സമ്പത്ത് വര്‍ധിപ്പിക്കാന്‍ ശിവപുരാണം അനുസരിച്ച് ഈ പ്രതിവിധികള്‍ ചെയ്യൂMost read:സമ്പത്ത് വര്‍ധിപ്പിക്കാന്‍ ശിവപുരാണം അനുസരിച്ച് ഈ പ്രതിവിധികള്‍ ചെയ്യൂ

മിഥുനം

മിഥുനം

ദാനം ചെയ്യുന്നത് നിങ്ങളെ പിതൃദോഷത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും. ക്ഷേത്രത്തില്‍ പാലും അരിയും ദാനം ചെയ്യുക. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഒരു വ്യക്തിയുടെ വൈദ്യചികിത്സയ്ക്ക് പണം നല്‍കുക.

കര്‍ക്കടകം

കര്‍ക്കടകം

നെയ്യ്‌വിളക്ക് കൊളുത്തി നിങ്ങളോ അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വ്വികരോ ചെയ്ത തെറ്റുകള്‍ക്ക് പൊറുക്കണമെന്ന് അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുക. പാല്‍ ഉല്‍പന്നങ്ങള്‍ ദാനം ചെയ്യുക. ഉലുവ കൊണ്ട് നിര്‍മ്മിച്ച ആഹാരസാധനങ്ങല്‍ ദാനം ചെയ്യുന്നത് പിതൃദോഷം അകറ്റാന്‍ നിങ്ങളെ സഹായിക്കും.

Most read:ഫലപ്രാപ്തിക്ക് പ്രാര്‍ത്ഥന നല്ല മനസോടെ; അമ്പലത്തില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ പാടില്ലMost read:ഫലപ്രാപ്തിക്ക് പ്രാര്‍ത്ഥന നല്ല മനസോടെ; അമ്പലത്തില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ പാടില്ല

ചിങ്ങം

ചിങ്ങം

ദാനം നല്‍കുന്നത് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പ്രയോജനപ്രദമാണ്. ആവശ്യക്കാര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക. നിങ്ങള്‍ക്ക് പുതപ്പും ദാനം ചെയ്യാം. എള്ള് ദാനം ചെയ്യുന്നതും മറ്റൊരു പ്രതിവിധിയാണ്. ദരിദ്രരായ ആളുകള്‍ക്കും ഗുരുക്കന്മാര്‍ക്കും സന്ന്യാസിമാര്‍ക്കും നിങ്ങള്‍ ഭക്ഷണം നല്‍കണം. അന്ധര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്നത്, പ്രത്യേകിച്ച് അവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുന്നത് വളരെ ഗുണം ചെയ്യും.

കന്നി

കന്നി

ശിവനെ പതിവായി പ്രാര്‍ത്ഥിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പിതൃദോഷം അകറ്റാന്‍ ഭഗവദ്ഗീത പാരായണം ചെയ്യുക. മഹാമൃത്യുഞ്ജയ മന്ത്രവും മോക്ഷപ്രാപ്തിക്ക് സഹായിക്കുന്നു. പിതൃദോഷം അകറ്റാന്‍ ലഘുവായ രീതിയില്‍ മൃത്യുഞ്ജയ മന്ത്രം ചൊല്ലാം.

Most read:ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്Most read:ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്

തുലാം

തുലാം

ദാനം നല്‍കുന്നത് എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് നല്ല ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിനായി എള്ള് ദാനം ചെയ്യണം. നിങ്ങള്‍ക്ക് ഇരുമ്പ് അല്ലെങ്കില്‍ പാത്രങ്ങള്‍ പോലുള്ള ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളും ദാനം ചെയ്യാം. ഇവയ്ക്കൊപ്പം നിങ്ങള്‍ക്ക് ഉലുവ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളും ദാനം ചെയ്യാം. വീടിന്റെ എല്ലാ ഭാഗങ്ങളിലും ഗോമൂത്രം തളിക്കുന്നതും പിതൃദോഷം അകറ്റാന്‍ സഹായിക്കും.

വൃശ്ചികം

വൃശ്ചികം

പിതൃദോഷം അകറ്റാന്‍ വൃശ്ചികരാശിക്കാര്‍ സന്യാസിമാരെ സേവിക്കണം. സന്യാസിമാര്‍ക്കും ദരിദ്രര്‍ക്കും നിങ്ങള്‍ ഭക്ഷണം, പ്രത്യേകിച്ച് മാവും ശര്‍ക്കരയും ഉപയോഗിച്ച് തയാറാക്കിയ ചപ്പാത്തി നല്‍കാം. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ യജ്ഞം നടത്തുന്നതും ഗുണം ചെയ്യും.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

ധനു

ധനു

പിതൃദോഷം അകറ്റാന്‍ നിങ്ങള്‍ ആല്‍ മരത്തില്‍ വെള്ളം സമര്‍പ്പിച്ച് പൂജിക്കുക. ദരിദ്രര്‍ക്കും അഗതികള്‍ക്കും പതിനാറ് ദിവസം തുടര്‍ച്ചയായി ഭക്ഷണം നല്‍കുന്നതും നിങ്ങളെ പിതൃദോഷം അകറ്റാന്‍ സഹായിക്കും.

മകരം

മകരം

പിതൃദോഷം അകറ്റുന്നതിനായി എല്ലാ ദിവസവും നിങ്ങള്‍ ശിവന്റെ രുദ്ര രൂപത്തോട് പ്രാര്‍ത്ഥിക്കണം. ശിവ മഹിമ സ്‌തോത്രം ചൊല്ലുന്നതും നിങ്ങളെ സഹായിക്കും. വാഴപ്പഴം ദാനം ചെയ്യുന്നത് ഗുണം ചെയ്യും.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

കുംഭം

കുംഭം

ശനിയാഴ്ചകളില്‍ എണ്ണ, ഉഴുന്ന്, എള്ള് എന്നിവ ദാനം ചെയ്യുക. എന്നിരുന്നാലും, നിങ്ങള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു പൂജാരിയുടെ നേതൃത്വത്തില്‍ പിത്ര തര്‍പ്പണം നടത്തുക എന്നതാണ്. നിങ്ങള്‍ ഭഗവദ് ഗീത വായിക്കുന്നതും ഗുണം ചെയ്യും.

മീനം

മീനം

ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് നിങ്ങളെ പിതൃദോഷത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും. കഴിയുമെങ്കില്‍ ക്ഷേത്രത്തിലോ പാവപ്പെട്ട കുട്ടികള്‍ക്കോ ദാനം ചെയ്യുക. ഹനുമാന്‍ പാതയോടോപ്പം ഗണേശപഥവും ചൊല്ലണം.

Most read;ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളുംMost read;ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളും

English summary

Astrological Remedies To Remove Pitra Dosha As Per zodiac sign in Malayalam

Pitra Dosha is that inauspicious occurrence which is caused when the ancestors of a family are displeased with the members. Here are some astrological remedies to remove pitru dosha as per zodiac sign.
Story first published: Thursday, July 28, 2022, 10:13 [IST]
X
Desktop Bottom Promotion