Latest Updates
-
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും!
ജാതകത്തില്‍ ഈ ആറ് ഗ്രഹങ്ങള്‍ ദോഷസ്ഥാനത്തെങ്കില് തീരാദുരിതം ഫലം
ജാതകത്തില്‍ പല വിധത്തിലുള്ള ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് മാറി വരുന്നത് എന്ന് നോക്കാവുന്നതാണ്. പല വിധത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഏതൊരു വ്യക്തിയും ചില പ്രശ്നങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം, എന്നാല്‍ ഈ കാരണങ്ങളും എവിടെയെങ്കിലും ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നാല്‍ എന്താണ് ഗ്രഹങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഇനി പറയുന്ന ആറ് ഗ്രഹങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇനി പറയുന്ന ഗ്രഹങ്ങളുടെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സൂര്യന്
നിങ്ങളുടെ ജാതകത്തില്‍ സൂര്യന്റെ അവസ്ഥ മോശമാണെങ്കില്‍, സൂര്യനെ ആരാധിക്കുക. എല്ലാ ദിവസവും രാവിലെ സൂര്യദേവന് ജലം സമര്‍പ്പിക്കുക. 'ഓം ആദിത്യ നമ:' എന്ന് ജപിക്കുക, അല്ലെങ്കില്‍ ഗായത്രി മന്ത്രം ജപിക്കുക. നിങ്ങളുടെ പിതാവിന്റെ അനുഗ്രഹം വാങ്ങിക്കുക.. ഇത് കൂടാതെ ഞായറാഴ്ച ശര്‍ക്കര ദാനം ചെയ്യുന്നതിന് ശ്രമിക്കുക. ഇത് നിങ്ങളെ ദുരിതത്തില്‍ നിന്ന് മോചിപ്പിച്ച് ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു.

ചന്ദ്രന്
ചന്ദ്രന്റെ സ്ഥാനം ജാതകത്തില്‍ ശരിയല്ലെങ്കില്‍ ഇവര്‍ എല്ലാ ദിവസവും ശിവന് ജലധാര നടത്തേണ്ടതാണ്. ഇത് കൂടാതെ രാവിലെ 'നമ: ശിവായ' എന്ന് ജപിക്കുക. എല്ലാ ദിവസവും രാലിലെ അമ്മയുടെ അനുഗ്രഹം സ്വീകരിക്കുക. തിങ്കളാഴ്ച പാവപ്പെട്ടവര്‍ക്ക് വെളുത്ത സാധനങ്ങള്‍ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. മുത്തുകള്‍ ധരിക്കാന്‍ മറക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചൊവ്വ
ചൊവ്വയുടെ മാറ്റം ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിലുപരി ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ നോക്കാം. ഹനുമാന് സ്വാമിയെ പതിവായി ആരാധിക്കുക. എല്ലാ ദിവസവും രാവിലെ സൂര്യനു മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുക. ചൊവ്വാഴ്ച ഉപവസിക്കുക. ചൊവ്വാഴ്ച ശര്‍ക്കര ദാനം ചെയ്യുക. ഇതെല്ലാം നിങ്ങളില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ബുധന്‍
ബുധന്റെ മാറ്റം നിങ്ങളുടെ ജാതകത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇവര്‍ ദുര്‍ഗയെ പതിവായി ആരാധിക്കുക. വൈകുന്നേരം, ദുര്‍ഗാദേവിയുടെ മന്ത്രം ജപിക്കുക. എല്ലാ ബുധനാഴ്ചയും പച്ച പഴങ്ങള്‍ ദാനം ചെയ്യുക. പതിവായി കുളിച്ച് ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാവുന്നതാണ്.

വ്യാഴം
ജാതകത്തില്‍ വ്യാഴം ബാധിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ മഹാവിഷ്ണുവിനെ പതിവായി ആരാധിക്കുക. സാധ്യമെങ്കില്‍, 'വിഷ്ണു സഹസ്രനാമം' വായിക്കുക. വ്യാഴാഴ്ച ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാവുന്നതാണ്. ഈ ദിനത്തില്‍ വാഴപ്പഴം ദാനം ചെയ്യുക. കഴിയുന്നത്ര സാത്വികഭാവത്തില്‍ മാത്രം വിഷ്ണുഭഗവാനെ ആരാധിക്കാന്‍ ശ്രമിക്കുക. ഇതിലൂടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും നമുക്ക് മറികടക്കാന്‍ സാധിക്കുന്നുണ്ട്.

ശുക്രന്
ശുക്രന് നിങ്ങളുടെ ജാതകത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നതെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ സ്ഥിരമായി ലക്ഷ്മി ദേവിയെ ആരാധിക്കുക. ഇത് കൂടാതെ നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഇതോടൊപ്പം ശുക്രന്റെ മന്ത്രം ദിവസവും ജപിക്കുക. ഇതെല്ലാം ചെയ്യുന്നതിലൂടെ അത് നിങ്ങളുട ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും ഇ്ല്ലാതാക്കി ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications











