Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
ദാമ്പത്യബന്ധം വേര്‍പിരിയുന്നത് തടയാന്‍ ചില ജ്യോതിഷ പരിഹാരങ്ങള്‍
ഭാരതീയ സംസ്കാരത്തിലെ ഒരു പുണ്യ ചടങ്ങാണ് വിവാഹം. അതില്‍ രണ്ട് വ്യക്തികള്‍ അവരുടെ കുടുംബത്തോടൊപ്പം ബന്ധം വളര്‍ത്തുകയും അവരുടെ കുടുംബത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദാമ്പത്യ ബന്ധം എന്നത് വൈകാരികവും ശാരീരികവും മാനസികവുമായ തലത്തിലുള്ള ഒന്നാണ്. ജീവിതത്തിലെ അവരുടെ ഉത്തരവാദിത്തങ്ങള്‍ ഭാര്യാഭര്ത്താക്കന്മാര് ഒരുമിച്ച് നിര്‍വഹിക്കുകയും ചെയ്യുന്നു.
എന്നാല്‍ ദമ്പതികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ കണ്ടുതുടങ്ങുന്നു. ചിലത് ബന്ധം വേര്‍പിരിയുന്നതിന്റെ ഘട്ടത്തില്‍ വരെ എത്തിയേക്കാം. ഈ സാഹചര്യത്തില്‍, ദമ്പതികള്‍ അവരുടെ ബന്ധത്തിലെ വ്യത്യാസങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്ന ജ്യോതിഷ പരിഹാരങ്ങളുടെ സഹായം തേടാവുന്നതാണ്. അത്തരം ചില പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വേര്‍പിരിയാനുള്ള ചില കാരണങ്ങള്‍
ജ്യോതിഷപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരുടെ ജാതകത്തില്‍ നിന്ന് മനസ്സിലാക്കാം. കാരണങ്ങള്‍ ചിലപ്പോള്‍ ഇവയാകാം:
* സമാനതകളില്ലാത്ത ജാതകം കാരണം പങ്കാളിയുടെ ചൊവ്വാദോഷം
* രണ്ടാം ഭാവം, ഏഴാം ഭാവം, ലഗ്നം തുടങ്ങിയ വിവാഹ ഗൃഹങ്ങളില്‍ അശുദ്ധന്മാരുടെ സാന്നിധ്യം.
* രണ്ട് പങ്കാളികളുടെയും ദശാ പൊരുത്തക്കേട്.
* ചന്ദ്ര രാശികള്‍ പരസ്പരം ശത്രുതയുള്ളവരാണെങ്കില്
* നാഡി ദോഷം.

പങ്കാളികള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിവിധി
ഭാര്യാഭര്ത്താക്കന്മാര് പരസ്പരം നിസ്സാരമായി കണക്കാക്കാന്‍ തുടങ്ങുമ്പോള്‍, അവരുടെ ബന്ധത്തിലെ സൗഹാര്‍ദ്ദം കുറയാന്‍ തുടങ്ങുന്നു. ഇത് അവരുടെ ദാമ്പത്യ ജീവിതത്തിന്റെ സന്തോഷത്തെ ബാധിച്ചേക്കാം. ഈ സാഹചര്യത്തില്‍, നിങ്ങള്‍ക്ക് പ്രതിവിധിയായി താഴെ നല്‍കിയിരിക്കുന്ന മന്ത്രം ജപിച്ച് ബന്ധത്തില്‍ ഐക്യം വര്‍ദ്ധിപ്പിക്കാം.
'ഗരല്‍ സുധാ റിപു കര്‍ഹി മിലായി
ഗോപദ് സിന്ധു അനല സിതലായി'
സാഹചര്യം സാധാരണ നിലയിലാകുന്നതുവരെ എല്ലാ ദിവസവും 3, 5 അല്ലെങ്കില്‍ 11 തവണ ഈ മന്ത്രം ജപിക്കുക. ശാന്തമായ സ്ഥലത്ത് തടികൊണ്ടുള്ള കട്ടിലില്‍ ഇരുന്ന് ഈ മന്ത്രം ജപിക്കുക. എല്ലാ ദിവസവും ഈ മന്ത്രം ജപിച്ച ശേഷം, ബന്ധത്തില്‍ ഐക്യം തേടി ഭഗവാനെ പ്രാര്‍ത്ഥിക്കണം. ചിലപ്പോള്‍ ഒരാള്‍ക്ക് പ്രവചിക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍, ദാമ്പത്യ ബന്ധത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു. ഈ സാഹചര്യത്തില്‍ ദാമ്പത്യത്തിലെ സ്നേഹവും സന്തോഷവും മെച്ചപ്പെടുത്താന്‍ ഭര്‍ത്താവിന് താഴെപ്പറയുന്ന മന്ത്രം ജപിക്കാം. കഴിയുമെങ്കില്‍ രണ്ടുപേരും ഒരു ദിവസം 5 തവണയെങ്കിലും ഇത് പാരായണം ചെയ്യണം.
'ശ്രീം ഹ്രീം പൂര്‍ണ്ണ ഗൃഹസ്ഥ സുഖ് സിദ്ധേയ ഹ്രീം ശ്രീം നമഃ'

ബന്ധം തകരുന്നത് തടയാനുള്ള പ്രതിവിധി
പലപ്പോഴും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം അവര്‍ പരസ്പരം വേര്‍പിരിഞ്ഞ് വിവാഹബന്ധം തകരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, വേര്‍പിരിയല്‍ ഒഴിവാക്കാന്‍ ചില പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം.
വെള്ളിയാഴ്ച ശുക്ല പക്ഷത്തില്‍ ചന്ദ്രന് ജന്മനക്ഷത്രത്തില് ശുഭകരമായി നില്ക്കുന്ന സമയത്ത് ഈ പ്രതിവിധി നടത്തണം. നിങ്ങള്‍ ഈ പ്രതിവിധി നടത്താന്‍ പോകുന്ന സ്ഥലം ശുദ്ധമായിരിക്കണം. പ്രതിവിധി നടത്തുന്നതിന് മുമ്പ് ഗംഗാജലം ഉപയോഗിച്ച് സ്ഥലം കഴുകണം. ചുവന്ന നിറമുള്ള കമ്പിളി പുതപ്പില്‍ ഇരുന്ന് വടക്കോട്ട് തിരിഞ്ഞ് ഇരിക്കുന്നത് നല്ലതാണ്.

പാര്‍വതി ദേവിക്ക് ചെറുപയര്‍ നേദിക്കുക
അതിനുശേഷം പാര്‍വതി ദേവിയെ ആരാധിക്കുകയും താഴെ പറയുന്ന മന്ത്രം ജപിക്കുകയും വേണം. മന്ത്രം ജപിക്കുമ്പോഴെല്ലാം ദേവിക്ക് ചെറുപയര്‍ നിവേദിക്കണം. മന്ത്രം ജപിച്ചതിന് ശേഷം, ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും തേടി പാര്‍വതി ദേവിയെ പ്രാര്‍ത്ഥിക്കണം. ഇത് ചെയ്തുകഴിഞ്ഞാല്‍ ചതുരാകൃതിയിലുള്ള ഒരു മരപ്പെട്ടി എടുക്കണം. ചുവന്ന തുണി നാലു തവണ മടക്കി പെട്ടിയില്‍ ഇടണം. അതോടൊപ്പം ഒരു പാത്രത്തില്‍ 108 ചെറുപയര്‍ അര്‍പ്പിക്കുകയും പാര്‍വതി ദേവിയുടെ ചിത്രത്തിന് മുന്നില്‍ ഒരു ദീപം തെളിയിക്കുകയും വേണം. അടുത്തതായി ചെറുപയര്‍ പാത്രം ഏഴു പ്രാവശ്യം സ്വയം ഉഴിഞ്ഞ് പക്ഷികള്‍ക്ക് നല്‍കണം. ഈ പ്രതിവിധി 21 അല്ലെങ്കില്‍ 31 ദിവസം പൂര്‍ണ്ണ വിശ്വാസത്തോടും ശുദ്ധിയോടും കൂടി പതിവായി നടത്തിയാല്‍ സാഹചര്യങ്ങള്‍ ഉടന്‍ മെച്ചപ്പെടും, എല്ലാം ശരിയാകും.
ഈ പ്രതിവിധി ചെയ്യുമ്പോള്‍ ചൊല്ലേണ്ട മന്ത്രം -
'ധാം ധീം ധൂം ധൂര്ജതേ പത്നി വാം വീം വൂം വാഗധീശ്വരി
ക്രാം ക്രീം ക്രൂം കാളികാ ദേവി ഷാം ശീം ഷൂം മേ ശുഭം കുരു'

ദാമ്പത്യജീവിതം സംരക്ഷിക്കാന്‍ ലാല്‍ കിതാബ് പറയുന്ന പ്രതിവിധികള്‍
ലാല്‍ കിതാബ് പറയുന്നതനുസരിച്ച്, മൂന്ന് ഗ്രഹങ്ങള്‍ കാരണം വിവാഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ചൊവ്വ, ബുധന്‍, ചന്ദ്രന് എന്നിവയാണ് അവ. ചന്ദ്രന് കാരണം, ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ വൈകാരിക ബന്ധമില്ലാതാകും. ഇരുവരും തമ്മില്‍ തെറ്റിദ്ധാരണയും ജീവിതശൈലിയില്‍ വ്യത്യാസവും ഉണ്ടാക്കുന്നത് ചൊവ്വയാണ്. നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില പ്രതിവിധികള്‍ ഇവയാണ്:
* ഭാര്യ ആഴ്ചയില്‍ ഒരിക്കല്‍ ഉപ്പുവെള്ളത്തില്‍ വീടിന്റെ തറ കഴുകണം.
* ബന്ധത്തില്‍ ഐക്യം ഉറപ്പാക്കാന്‍ ഭാര്യ സ്വര്‍ണ്ണമോ മഞ്ഞ നിറത്തിലുള്ളതോ ആയ വളകള്‍ ധരിക്കണം.
* ദൈവത്തിന് മധുരപലഹാരങ്ങളും പഴങ്ങളും സമര്‍പ്പിക്കുകയും കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് വിതരണം ചെയ്യുകയും വേണം.
* ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ നഖം മുറിക്കുന്നത് ഒഴിവാക്കണം

മറ്റ് പ്രതിവിധികള്‍
* ശനി മൂലമാണ് പ്രശ്നമെങ്കില്‍, ദാമ്പത്യജീവിതത്തില്‍ യോജിപ്പുണ്ടാകാന്‍ സൂര്യഭഗവാന് ജലം സമര്‍പ്പിക്കണം.
* വ്യാഴം മൂലമാണ് പ്രശ്നമെങ്കില്‍ മഞ്ഞള്‍, മധുരപലഹാരങ്ങള്‍, തുണി തുടങ്ങിയ മഞ്ഞ നിറത്തിലുള്ള ഭക്ഷണസാധനങ്ങളോ വസ്തുക്കളോ ദാനം ചെയ്യണം. ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കണം.
* ചൊവ്വ മൂലമാണ് പ്രശ്നമെങ്കില്‍ ചൊവ്വാഴ്ചകളില്‍ ശര്‍ക്കര ദാനം ചെയ്യണം.
* ബുധന്‍ മൂലമാണ് പ്രശ്നമെങ്കില്‍ പച്ചക്കറികള്‍ പോലുള്ള പച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദാനം ചെയ്യണം.
* ചന്ദ്രന് മൂലമാണ് പ്രശ്നമെങ്കില്‍ വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കണം.
* ശുക്രന് മൂലമാണ് പ്രശ്നമെങ്കില്‍ ദരിദ്രര്‍ക്ക് അരി ദാനം ചെയ്യണം. റൂബി മോതിരവും ധരിക്കണം.
* സൂര്യന് മൂലമാണ് പ്രശ്നമെങ്കില്‍, ദരിദ്രര്‍ക്ക് ഗോതമ്പും ശര്‍ക്കരയും ദാനം ചെയ്യുകയും മാണിക്യ മോതിരം ധരിക്കുകയും വേണം.



Click it and Unblock the Notifications











