Latest Updates
-
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ
വിവാഹം നടക്കുന്നില്ലേ, ജീവിതത്തില്‍ കഷ്ടപ്പാടോ, ധനനഷ്ടം അടിക്കടി: പരിഹാരം നല്‍കും ഗ്രഹം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നമുക്കറിയാം. വേദജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളെ ആരാധിക്കുന്നവരാണ് പലരും. ഗ്രഹങ്ങളാണ് എപ്പോഴും മനുഷ്യന്റെ ജീവിതത്തെ ഭരിക്കുന്നതും. നവഗ്രഹങ്ങളുടെ സ്ഥാനം ജീവിതത്തില്‍ ശക്തമെങ്കില്‍ അത് അനുകൂല ഫലങ്ങള്‍ ഓരോ വ്യക്തിക്കും നല്കുന്നു. എന്നാല്‍ ഗ്രഹങ്ങള്‍ ദുര്‍ബലാവസ്ഥയില്‍ ആണെങ്കില്‍ ഇവര്‍ക്ക് മോശം ഫലങ്ങള്‍ ജീവിതം മുഴുവന്‍ ഉണ്ടാവുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
ഗ്രഹങ്ങള്‍ ഒരു വ്യക്തിക്ക് ഭാഗ്യം, കഴിവുകള്‍, സമാധാനം, സ്ഥിരത, ശക്തി എന്നിവ നല്കുന്നു. ജാതകത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെങ്കിലും ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നതിന് നമുക്ക് സാധിക്കുന്നു. 9 ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് പ്രധാനപ്പെട്ടതാണ്. പ്രപഞ്ചശക്തികളുടെ അനുഗ്രഹത്താല്‍ ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും നേടാന്‍ കഴിയും. എങ്ങനെ ഗ്രഹങ്ങളെ പ്രീതിപ്പെടുത്തണം എന്ന് നോക്കാം.

സൂര്യന്
നവഗ്രഹങ്ങളിലെ രാജാവാണ് സൂര്യന്. സൂര്യനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി സൂര്യാസ്തമയത്തിന് മുമ്പായി അത്താഴം കഴിക്കുക. കുടിവെള്ളത്തിനായി ചെമ്പ് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. എല്ലാ ദിവസവും സൂര്യ മന്ത്രം ചൊല്ലുക. കൂടാതെ എല്ലാ ദിവസവും രാവിലെ സൂര്യനമസ്കാരം നടത്തുകയും ചെയ്യുക. ഇത് നിങ്ങളുടെ ജാതകത്തിലെ സൂര്യനെ ശക്തിപ്പെടുത്തുന്നു.
ചന്ദ്രന്
ചന്ദ്രനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആദ്യം ഭക്ഷണത്തില്‍ മാറ്റം വരുത്താം. രാത്രിയില്‍ തണുത്ത ഭക്ഷണം ഒഴിവാക്കുക. കൂടാതെ, എപ്പോഴും പുതിയ ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍ കഴിക്കുക. അമ്മയുടെ അനുഗ്രഹം തന്നെയാണ് എല്ലാത്തിനും ഉപരിയായി വേണ്ടത്. ചന്ദ്രന് ജലവുമായി സാമ്യമുള്ളതാകയാല്‍ ജലത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.
ചൊവ്വ
നവഗ്രഹങ്ങളില്‍ പ്രധാനിയാണ് ചൊവ്വ. ചൊവ്വ ഗ്രഹത്തെ ആരാധിക്കുന്നത് വഴി നിങ്ങളുടെ എല്ലാ വിധത്തിലുള്ള ജാതകദോഷങ്ങളും ഇ്ല്ലാതാവുന്നു. ആഴ്ചയില്‍ ഒരു ദിവസം, പ്രത്യേകിച്ച് ചൊവ്വാഴ്ചകളില്‍ ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജാതകത്തില്‍ ചൊവ്വയെ ശുഭവും ശക്തവുമാക്കുന്നതിന് വേണ്ടി മുല്ലപ്പൂവ് കൊണ്ട് ചൊവ്വയെ ആരാധിക്കുക. കൂടാതെ എല്ലാ ദിവസവും ഹനുമാന് ചാലിസ ജപിക്കുന്നതിനും ശ്രദ്ധിക്കണം.
ബുധന്‍
ഭക്ഷണത്തില്‍ പച്ച നിറത്തിലുള്ള പച്ചക്കറികളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ബുധന്‍ അനുഗ്രഹ ഭാവത്തിലേക്ക് മാറുന്നു. എപ്പോഴും സംഗീതം കേട്ട് കൊണ്ടിരിക്കുക. ശരീരശുദ്ധിയും മന:ശുദ്ധിയും വളരെ പ്രധാനപ്പെട്ടതാണ്. ബുധന്റെ മന്ത്രങ്ങള്‍ ജപിക്കുക. ഇതുവഴി നിങ്ങള്‍ക്ക് ബുധനെ ജാതകത്തില്‍ കൂടുതല്‍ ശക്തനാക്കാന്‍ സാധിക്കുന്നു.
വ്യാഴം
വ്യാഴത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ സാത്വിക ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ എല്ലായ്പ്പോഴും മഞ്ഞള്‍ സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കാം. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് വഴി വ്യാഴത്തിന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. എല്ലാ ദിവസവും നിങ്ങളുടെ നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ ശ്രദ്ധിക്കണം. ഇതെല്ലാം വ്യാഴത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ശുക്രന്
ശുക്രനെ ആരാധിക്കുന്നതിന് വേണ്ടിയും ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും സ്ഥിരമായി ശരീരശുദ്ധിയും മന:ശുദ്ധിയും വരുത്തുന്നതിന് ശ്രദ്ധിക്കണം. ഇതോടൊപ്പം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ദിവസവും തൈര് കഴിക്കുന്നതിനും ശ്രദ്ധിക്കുക. ശുക്രനെ ആരാധിക്കുന്നതിന് വേണ്ടി നവഗ്രഹ പൂജ നടത്തുക. കൂടാതെ ദിനവും ക്ഷേത്രദര്‍ശനം നടത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് പോസിറ്റീവിറ്റി നിറക്കുന്നു.
ശനി
ശനിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ശനിയെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണരീതി പിന്തുടരുക. ശനിയാഴ്ച ദിനങ്ങളില്‍ വ്രതം അനുഷ്ഠിക്കുകയും മത്സ്യമാംസാദികള്‍ കഴിക്കാതിരിക്കുകയും ചെയ്യുക. ജാതകത്തിലെ ശനിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ശനീശ്വര മന്ത്രം ജപിക്കുന്നതും ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കാം.
രാഹു കേതു
രാഹുവിനേയും കേതുവിനേയും ആരാധിക്കുന്നതിലൂടെ പല ദോഷഫലങ്ങളും ഇല്ലാതാവുന്നു. ഈ ഗ്രഹങ്ങളെ ആരാധിക്കുന്നതിന് വേണ്ടി ദിനവും കുളിച്ച് മന:ശുദ്ധിയും ശരീരശുദ്ധിയും വരുത്തണം. വെറും വയറ്റില്‍ തുളസി ഇലകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ നോണ്‍വെജ് ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം. എല്ലാ ദിവസവും, ഒരു ക്ഷേത്രം സന്ദര്‍ശിക്കുക. ഏത് ക്ഷേത്രമാണെങ്കിലും നല്ലതാണ്.



Click it and Unblock the Notifications