Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
കടത്തിനും ദുരിതത്തിനും അറുതിയാണ് ഈ പരിഹാരം
കടങ്ങളും ദുരിതങ്ങളും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയില്‍ ആക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് പലപ്പോഴും അറിയുന്നില്ല. പണത്തിന്റെ പ്രാധാന്യം വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയിലൂടെ പോവുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ദാരിദ്ര്യത്തിനും ദു:ഖത്തിനും പരിഹാരം കാണുന്നതിന് എന്തൊക്കെ ചെയ്യണം എന്നാണോ ആലോചിക്കുന്നത്. എന്നാല്‍ അതിന് പിന്നില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകറ്റുന്നതിനും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷ്മീ ദേവിയേയയും കുബേരനേയും ആരാധിച്ചോളൂ. അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനവര്‍ദ്ധനവിനും ഐശ്വര്യത്തിനും ദുരിതങ്ങള്‍ ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കുകയും ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

മഹാലക്ഷ്മിയെ ഭജിക്കുക
ഐശ്വര്യത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. പ്രത്യേകിച്ച് വെള്ളിയാഴ്ചകളില്‍ മഹാലക്ഷ്മിയെ ഭജിക്കുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുക. ഇത് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നിങ്ങളിലേക്ക് എത്തിക്കുകയും നിങ്ങളുടെ ജീവിതം ദാരിദ്ര്യ മുക്തമാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ദാരിദ്ര്യമുക്തിക്ക് എന്തുകൊണ്ടും ലക്ഷ്മീ ദേവിയെ ഭജിക്കുന്നതും പൂജിക്കുന്നതും നല്ലതാണ്. ഇത് കൂടാതെ ലക്ഷ്മീ ദേവിയുടെ വിഗ്രഹത്തിന് മുന്നില്‍ നെയ്യും എള്ളെണ്ണയും ഒഴിച്ച് വിളക്കുകള്‍ തെളിയിക്കുന്നത് നല്ലതാണ്.

മഹാലക്ഷ്മിയെ ഭജിക്കുക
ദേവിക്ക് മഞ്ഞളും കുങ്കുമവും ചാര്‍ത്തുന്നതും നല്ലതാണ്. വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ ദേവിക്ക് ചുവന്ന പട്ടുടുപ്പിച്ച് മഞ്ഞളും കുങ്കുമവും കൂടി ചാര്‍ത്താന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ശര്‍ക്കരയും പാലും ചേര്‍ത്ത് നൈവേദ്യം തയ്യാറാക്കി അര്‍പ്പിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും ദാരിദ്ര്യമുക്തിയും ഉണ്ടാക്കുന്നുണ്ട്.

വീടിന്റെ ദര്‍ശനം
വീടീന്റെ ദര്‍ശനം തെക്ക് പടിഞ്ഞാറ് ഭാഗത്തായിരിക്കുകയും ഈ ഭാഗത്തായി പണപ്പെട്ടി വെക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത് കുബേരന്റെ അനുഗ്രഹത്തിന് സഹായിക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ പണപ്പെട്ടിയുടെ മുന്പില് ഒരു കണ്ണാടി വെക്കുന്നതും ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നാണ് വിശ്വവാസം. ഇത് കൂടാതെ പാവപ്പെട്ടവര്‍ക്ക് മാസത്തില്‍ ഒു തവണ എന്തെങ്കിലും സഹായം നല്‍കുക. വീടിന്റെ മുന്‍വശത്ത് തുളസി ചെടി നട്ടു പിടിപ്പിക്കുന്നതും ഇതിന് എല്ലാ ദിവസവും വൈകുന്നേരം വിളക്ക് വെക്കുന്നതും പതിവാക്കുക. ഇതെല്ലാം നിങ്ങളിലേക്ക് ഐശ്വര്യം കൊണ്ട് വരുന്നതാണ്.

കടബാധ്യതക്ക് പരിഹാരം
നിങ്ങള്‍ക്ക് വിട്ടുമാറാത്ത കടബാധ്യത ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാമ്. അതിന് വേണ്ടി ദിവസേന കര്‍പ്പൂരത്തോടൊപ്പം നെയ്യ് 5 ഗ്രാമ്പൂ എന്നിവ കത്തിക്കേണ്ടതാണ്. ഇത് തിലകമായി നെറ്റിയില്‍ പുരട്ടണം. കടങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ഏറ്റവും നല്ല പരിഹാരമാണിത്. ഇത് മാത്രമല്ല ഹിന്ദു പുരാണ പ്രകാരം ഗണപതിയെ ശുഭമായാണ് കണക്കാക്കുന്നത്. അതിനാല്‍, നിങ്ങളുടെ പ്രവൃത്തിയില്‍ വിജയവും സമൃദ്ധിയും കൈവരിക്കുന്നതിനായി ഗണപതി പൂജയും ഗണപതി സ്തോത്രവും ജപിക്കേണ്ടതാണ്.

ഹനുമാന് സ്വാമിക്ക്
എല്ലാ ചൊവ്വാഴ്ചയും നിങ്ങള്‍ ഹനുമാന് സ്വാമിക്ക് ആരതി നടത്തണം. ഹനുമാന് പ്രഭുവിന്റെ ആരതിയോടൊപ്പം മന്ത്രങ്ങളും ചൊല്ലേണ്ടതാണ്. എല്ലാ വെള്ളിയാഴ്ചയും വിവാഹം കഴിക്കാത്ത 3 പെണ്‍കുട്ടികള്‍ക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രവും പണവും ദാനം ചെയ്യുക. ഹനുമാന് സ്വാമിയുടെ അനുഗ്രഹത്തോടെ ജീവിതത്തില്‍ ഉയരത്തിലെത്തും എന്ന് ഉറച്ച് വിശ്വസിക്കുക. ജീവിതത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും ദാരിദ്ര്യത്തിനും പരിഹാരം കാണുന്നതിന് ഹനുമാന് സ്വാമിയുടെ അനുഗ്രഹം കൂടിയേ തീരൂ.

മഹാവിഷ്ണു ക്ഷേത്രത്തില്‍ വാഴ
മഹാവിഷ്ണുവിന്റെ ക്ഷേത്രത്തില്‍ ഒരു വാഴ നടുക. ഇതിനെ ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കുക. വാഴ കായ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ, നിങ്ങളുടെ ദാരിദ്ര്യത്തിന് കുറവ് വരും എന്നാണ് പറയുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന ഫലങ്ങള്‍ പൂജക്കും പാവപ്പെട്ടവര്‍ക്കും ദാനം ചെയ്യാന്‍ ശ്രദ്ധിക്കണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ദാരിദ്ര്യം അകന്ന് ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് പറയുന്നത്.

അനുയോജ്യമായ രത്നം
ഓരോ രാശിക്കാര്‍ക്കും നേട്ടത്തിനായി നവരത്നങ്ങളില്‍ ഒന്നാണ് ധരിക്കേണ്ടത്. പലപ്പോഴും നിങ്ങളുടെ കടങ്ങളും മറ്റും നിങ്ങളെ വളരെയധികം വെല്ലുവിളിയിലേക്ക് എത്തിക്കുന്നുണ്ട്. നിങ്ങളുടെ ജനന ചാര്‍ട്ട് അനുസരിച്ച് നിങ്ങള്‍ക്ക് അനുയോജ്യമായ രത്നം കണ്ടെത്താന്‍ ഒരു ജ്യോതിഷിയെ സമീപിക്കുക. ദുര്‍ബലമായ ഒരു ഗ്രഹത്തിന്റെ പ്രഭാവം അസാധുവാക്കാന്‍ ഒരു രത്നം ധരിക്കുക. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് പരിഹാരം കാണാം.



Click it and Unblock the Notifications