For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

|

ജ്യോതിഷത്തില്‍, ഒരു വ്യക്തിയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ഗ്രഹങ്ങള്‍ക്ക് വളരെ പ്രധാനമായ പങ്കുണ്ട്. ഒരാളുടെ ജാതകത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം ഏതെങ്കിലും വിധത്തില്‍ ജീവിതത്തെ ബാധിക്കുകയും ഭാവി നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍, ജ്യോതിഷപരമായി ജീവിതത്തിലെ മുഴുവന്‍ സാഹചര്യങ്ങളും ഗ്രഹങ്ങളുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഒരു ഗ്രഹം നല്ല സ്ഥാനത്ത് തുടരുന്നുവെങ്കില്‍ ഫലങ്ങള്‍ പോസിറ്റീവ് ആയിരിക്കും. മറുവശത്ത്, ഒരു ഗ്രഹം ദുര്‍ബലമോ മോശമായി തുടരുകയോ ചെയ്യുന്നുവെങ്കില്‍, അത് ആ വ്യക്തിയുടെ ജീവിതത്തെ പ്രതികൂലമായും ബാധിക്കും.

Most read: തുലാം രാശിയിലേക്ക് ശുക്രന്റെ മാറ്റം; നേട്ടംMost read: തുലാം രാശിയിലേക്ക് ശുക്രന്റെ മാറ്റം; നേട്ടം

ഒരു വ്യക്തിക്ക് സദ്ഗുണങ്ങള്‍ നല്‍കുന്ന ഗ്രഹങ്ങളെ പൊതുവെ ശുഭഗ്രഹങ്ങള്‍ എന്ന് പറയുന്നു. ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ എന്നിവ ശുഭഗ്രഹങ്ങള്‍ ആയി കണക്കാക്കുന്നു. സൂര്യന്‍, ചൊവ്വ, ശനി, രാഹു, കേതു എന്നിവ ദോഷകരമായ ഗ്രഹങ്ങളാണ്. കറുത്തപക്ഷത്ത് വരുന്ന പക്ഷബലമില്ലാത്ത ചന്ദ്രനെ ശുഭഗ്രഹമായി കണക്കാക്കാറില്ല. എന്നാല്‍ ശുഭന്മാരുടെ യോഗമോ, ദൃഷ്ടിയോ ഉണ്ടെങ്കില്‍ ശുഭനായിത്തീരുകയും ചെയ്യും. പാപഗ്രഹങ്ങളോട് യോഗം ചെയ്തിട്ടുള്ള ബുധനെ പാപിയായി കണക്കാക്കുന്നു. 6, 8, 12 എന്നിങ്ങനെയുള്ള ചില മോശം ഗൃഹസ്ഥാനത്ത് സ്ഥാനംപിടിച്ചിരിക്കുന്ന ഗ്രഹങ്ങളും നെഗറ്റീവ് ഫലങ്ങളും നല്‍കുന്നു. ഈ ലേഖനത്തില്‍, നിങ്ങളുടെ ജാതകത്തിലെ പാപഗ്രഹങ്ങളുടെ ദോഷത്തെ മറികടക്കാന്‍ സഹായിക്കുന്ന ചില ജ്യോതിഷ പരിഹാരങ്ങള്‍ വായിച്ചറിയൂ.

സൂര്യന്‍

സൂര്യന്‍

ജാതകത്തില്‍ സൂര്യന്റെ അനുയോജ്യ സ്ഥാനം ഒരാളില്‍ നല്ല ആരോഗ്യം, നയിക്കാനുള്ള ഗുണം, പ്രശസ്തി, ജനപ്രിയത എന്നിവ വന്നുചേരാന്‍ സഹായകമാകുന്നു. എന്നാല്‍, ജാതകത്തില്‍ ആറാമത്തെയോ എട്ടാമത്തെയോ പന്ത്രണ്ടാമത്തെയോ ഗൃഹത്തിലെ ഏതെങ്കിലും ക്ഷുദ്ര ഭവനങ്ങളില്‍ സൂര്യന്‍ മോശമായി നിലകൊള്ളുകയോ സ്ഥാപിക്കുകയോ ചെയ്താല്‍ അത് ദുര്‍ബലമാണെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ഫലമായി ഒരു വ്യക്തിക്ക് ജീവിതത്തില്‍ അനേകം കഷ്ടതകള്‍ വന്നുചേരുന്നു. ജാതകത്തില്‍ സൂര്യനെ ശക്തിപ്പെടുത്തുന്നതിനും എല്ലാ ദോഷഫലങ്ങളും നീക്കുന്നതിനും ഓരോരുത്തരും ചെയ്യേണ്ട പരിഹാര മാര്‍ഗ്ഗങ്ങളാണ്

സൂര്യന്റെ ദോഷം നീക്കാന്‍

സൂര്യന്റെ ദോഷം നീക്കാന്‍

* ഞായറാഴ്ച അതിരാവിലെ കുളിച്ച് സൂര്യന് വെള്ളം അര്‍പ്പിക്കുക, ഇതിനുശേഷം ചുവന്ന പൂക്കള്‍, ചുവന്ന ചന്ദനം, മല്ലി, പൂക്കള്‍, അരി എന്നിവ അര്‍പ്പിച്ച് സൂര്യനെ ആരാധിക്കുക

* വെല്ലം, അരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ പുഴയിലോ നദികളിലോ സമര്‍പ്പിക്കുക. ശുക്ലപക്ഷത്തിലെ ഞായറാഴ്ച ദിവസം നിങ്ങള്‍ ഇത് ചെയ്യണം.

* ചെമ്പ് നാണയങ്ങള്‍ നദിയില്‍ സമര്‍പ്പിച്ച് ഞായറാഴ്ച ദിവസം സ്വന്തം കൈയാല്‍ തയാറാക്കിയ മധുര പലഹാരങ്ങള്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.

* ഞായറാഴ്ച ക്ഷേത്രങ്ങളില്‍ വെല്ലം അര്‍പ്പിക്കുന്നതും ഗുണം ചെയ്യും.

* സൂര്യോദയ സമയത്ത് ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുന്നതും ഉപയോഗപ്രദമാണ്.

* നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്യുക

* ദിവസവും ഗായത്രി മന്ത്രം ചൊല്ലുക.

* ഏതെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ് മധുരം കഴിക്കുക.

Most read:27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളുംMost read:27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളും

ചൊവ്വ

ചൊവ്വ

എട്ടാം ഗൃഹത്തില്‍ ചൊവ്വ സ്ഥാനം പിടിച്ചാല്‍ ആ വ്യക്തി വളരെ അലസനായിരിക്കും ധനകാര്യവും സ്വത്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ അയാള്‍ അശ്രദ്ധനായിരിക്കും. പന്ത്രണ്ടാം വീട്ടില്‍ സ്ഥാനം പിടിക്കുന്ന ചൊവ്വ, ഒരാള്‍ക്ക് ധാരാളം ശത്രുക്കളെ സമ്മാനിക്കുന്നു. ആ വ്യക്തിയില്‍ നിരവധി മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകും. ധാരാളം സാമ്പത്തിക നഷ്ടങ്ങളും നേരിടേണ്ടിവന്നേക്കാം. ചൊവ്വയുടെ ദോഷഫലങ്ങള്‍ അകറ്റാനായി വ്യക്തികള്‍ക്ക് ഇനിപ്പറയുന്ന പരിഹാരങ്ങള്‍ ചെയ്യാം.

ചൊവ്വയുടെ ദോഷഫലങ്ങള്‍ അകറ്റാന്‍

ചൊവ്വയുടെ ദോഷഫലങ്ങള്‍ അകറ്റാന്‍

* ചൊവ്വാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. കൂടുതല്‍ ഫലപ്രദമായ നേട്ടങ്ങള്‍ക്കായി ഈ ദിവസം തുവരപ്പരിപ്പ് മാത്രം കഴിക്കുക

* ചൊവ്വാദോഷമുള്ള പുരുഷന് ചൊവ്വാദോഷമുള്ള പെണ്ണിനെയോ നേരെ തിരിച്ചോ വിവാഹം കഴിക്കാവുന്നതാണ്.

* എല്ലാ ചൊവ്വാഴ്ചയും നവഗ്രഹ മന്ത്രം ചൊല്ലുക. ദിവസവും ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയോ ഗായത്രി മന്ത്രം 108 തവണ ചൊല്ലുകയോ ചെയ്യുക. ഇത് ചൊവ്വയുടെ ദോഷങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരമായി കണക്കാക്കപ്പെടുന്നു.

* തിളങ്ങുന്ന ചുവന്ന നിറമുള്ള പവിഴം ജ്യോതിഷപരമായി ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രത്നം ധരിക്കുന്നത് ചൊവ്വയുടെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കും.

* ചൊവ്വയെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ വഴിപാടായോ ദാനമായോ നല്‍കാവുന്നതാണ്. ചുവന്ന പയറ് ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം, വാളുകള്‍, ചുവന്ന പവിഴം, കത്തികള്‍ അല്ലെങ്കില്‍ ചുവന്ന പട്ട് എന്നിവ ചൊവ്വാഴ്ച ദിവസം ദാനം ചെയ്യുന്നത് ചൊവ്വാദോഷം ലഘൂകരിക്കാനുള്ള ഫലപ്രദമായ പ്രതിവിധിയാണ്.

Most read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴിMost read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴി

ശനി

ശനി

അച്ചടക്കത്തെയും കഠിനാധ്വാനത്തെയും പ്രതിനിധീകരിക്കുന്ന കര്‍മ്മത്തിന്റെ ദേവനാണ് ശനി. എന്നിരുന്നാലും, ശനിയും സൂര്യനും സംയോജിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒരാളുടെ ജാതകത്തില്‍ മോശം സ്ഥാനത്ത് ശനി തുടര്‍ന്നാല്‍ അപകടങ്ങള്‍, പതിവായി മുടി കൊഴിച്ചില്‍, അസുഖം, ശരീരഭാരം കുറയല്‍, വേഗത്തില്‍ വാര്‍ദ്ധക്യം, ബിസിനസ്സില്‍ നഷ്ടം എന്നിവയ്ക്ക് കാരണമാകും. ശനിയുടെ മോശം ഗ്രഹഫലങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള ചില പരിഹാരങ്ങള്‍ ഇവയാണ്:

ശനിയുടെ ദോഷഫലങ്ങള്‍ അകറ്റാന്‍

ശനിയുടെ ദോഷഫലങ്ങള്‍ അകറ്റാന്‍

* ശനിദേവ മന്ത്രം പതിവായി ചൊല്ലുക

* 21 ദിവസം പക്ഷികള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കുക

* സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ശേഷം രാവിലെ കടുക് എണ്ണയോ മദ്യമോ തറയില്‍ ഒഴിക്കുക.

* മാംസാഹാരം കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക

* കൂടുതലും കടും പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക

* രാത്രിയില്‍ പാല്‍ കുടിക്കരുത്.

Most read:സമ്പത്ത് കുമിഞ്ഞുകൂടാന്‍ ഫെങ് ഷൂയി ഡ്രാഗണ്‍ ആമMost read:സമ്പത്ത് കുമിഞ്ഞുകൂടാന്‍ ഫെങ് ഷൂയി ഡ്രാഗണ്‍ ആമ

രാഹു

രാഹു

ജ്യോതിഷത്തില്‍, രാഹുവിനെ ഒരു നിഴല്‍ ഗ്രഹമായി കണക്കാക്കുന്നു. ഇത് ഒരു വ്യക്തിയെ എല്ലാവിധത്തിലും സ്വാധീനിക്കുന്നു. എന്നിരുന്നാലും, രാഹു ഒരു മോശം സ്ഥാനത്ത് തുടരുന്നുവെങ്കില്‍ അത് ജോലിസ്ഥലത്ത് വഴക്കുകള്‍, ഉറക്കമില്ലായ്മ, പ്രണയ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, ജോലി നഷ്ടം എന്നിവയ്ക്ക് കാരണമാകുന്നു. രാഹുവിന്റെ മോശം ഗ്രഹ ഫലങ്ങളെ മറികടക്കുന്നതിനുള്ള ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇവയാണ്:

രാഹുവിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍

രാഹുവിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍

* ശിവനെ ആരാധിക്കുകയും പതിവായി ലഗു രുദ്ര പാരായണം ചെയ്യുകയും ചെയ്യുക

* രാഹുവിന്റെ അനുഗ്രഹം നേടാന്‍ ദുര്‍ഗാദേവിയെ ആരാധിക്കുക

* ഉറങ്ങുമ്പോള്‍ തലയിണയ്ക്കടിയില്‍ പഞ്ചസാര ബാഗ് സൂക്ഷിക്കുക.

* ഇരുണ്ട നീല നിറമുള്ള വസ്ത്രങ്ങള്‍ കൂടുതലായി ധരിക്കുക

* കുളിക്കുമ്പോള്‍ ഒരു കപ്പ് പാല്‍ വെള്ളത്തില്‍ കലര്‍ത്തുക

* ദിവസവും രാവിലെ ദരിദ്രര്‍ക്ക് വെള്ളിപാത്രത്തില്‍ കുറച്ച് ഭക്ഷണം നല്‍കുക

Most read:ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?Most read:ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?

കേതു

കേതു

രാഹുവിന് ശേഷമുള്ള രണ്ടാമത്തെ നിഴല്‍ ഗ്രഹമാണ് കേതു. ആത്മീയത, പ്രചോദനം, ധ്യാനം, നിസ്വാര്‍ത്ഥത എന്നിവയെ ഇത് പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും, കേതു ഒരു വ്യക്തിയുടെ ജാതകത്തില്‍ മോശം സ്ഥാനത്ത് തുടരുന്നുവെങ്കില്‍ കാല്‍മുട്ടിന് വേദന, വൃക്കയില്‍ കല്ലുകള്‍, മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍, മതത്തിലുള്ള വിശ്വാസക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കേതുവിനുള്ള മികച്ച ജ്യോതിഷ പരിഹാരങ്ങള്‍ ഇവയാണ്:

കേതുവിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍

കേതുവിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍

* മതപരമായ സ്ഥലത്തോ ക്ഷേത്രത്തിലോ കമ്പിളി കൊണ്ട് നിര്‍മ്മിച്ച വെള്ളയും കറുപ്പും നിറത്തിലുള്ള പുതപ്പ് ദാനം ചെയ്യുക.

* ശിവനെ ആരാധിക്കുക

* അനാഥര്‍ക്ക് മധുരം ദാനം ചെയ്യുക

* മഞ്ഞ അല്ലെങ്കില്‍ നാരങ്ങ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക

* വെള്ളിപാത്രത്തില്‍ ഭക്ഷണം കഴിക്കുക

* ഗണേശ പൂജ നടത്തുക, ഇത് കേതുവിന്റെ ദോഷഫലങ്ങള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു

Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍

English summary

Astrological Remedies To Overcome Bad Planetary Effects

The placement of planets in our Horoscope somehow affects over lives and also determines our future prospective. Read on the astrological remedies to overcome bad planetary effects.
X
Desktop Bottom Promotion