For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതതടസം നീങ്ങാന്‍ 12 രാശിക്കും ജ്യോതിഷ പരിഹാരം

|

ജീവിതം ഒരുപാട് പ്രയാസ സമയങ്ങളും പ്രതികൂല സാഹചര്യങ്ങളും കാണിക്കുന്നു. ചില നിമിഷങ്ങളില്‍, ഏതെങ്കിലും തരത്തിലുള്ള പരിഹാരങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നു. കഷ്ടതയുടെ അവസാനം സന്തോഷം വരുന്നു എന്ന ചൊല്ല് കേട്ടിട്ടില്ലേ? ഒരു പരിഹാരത്തിലെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രശ്‌നത്തിന്റെ കാതല്‍ മനസിലാക്കുക എന്നതാണ്. അപ്പോള്‍ മാത്രമേ ഒരാള്‍ക്ക് ഉചിതമായ പരിഹാരങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനാകൂ. ജ്യോതിഷവും അതേ യുക്തിസഹമായ രീതിയിലാണ് ചെയ്യുന്നത്. രാശിചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ള സ്വഭാവവിശേഷങ്ങളിലൂടെ എല്ലാ രാശിക്കാര്‍ക്കും അനുയോജ്യമായ പ്രതിവിധി നിര്‍വചിക്കുന്നു.

Most read: രാഹു മാറ്റം; കഷ്ടതകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍Most read: രാഹു മാറ്റം; കഷ്ടതകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍

ഓരോ രാശിചിഹ്നത്തെയും അടിസ്ഥാനമാക്കി ഞങ്ങള്‍ ഇവിടെ ചില പരിഹാര പരിഹാരങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ രാശിചിഹ്നമനുസരിച്ച് നിങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട പ്രതിവിധി പിന്തുടരാനും ജീവിതത്തില്‍ വിജയത്തിന്റെ നേട്ടം കൊയ്യാനും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരവും സാധിക്കുന്നതാണ്.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ജ്യോതിഷ പരിഹാരമായി നിര്‍ദേശിക്കുന്നത് എല്ലാ ദിവസമോ അല്ലെങ്കില്‍ ആഴ്ചയില്‍ ഏതെങ്കിലും ഒരു നിശ്ചിത ദിവമോ അവരുടെ വീടുകളില്‍ ഗോമൂത്രം തളിക്കുക. മൂന്ന് മുഖ രുദ്രാക്ഷം ധരിക്കുന്നതും മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ശ്രീചക്രത്തെ ആരാധിക്കുന്നതും ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കുന്നതും സിന്ദൂരും സമര്‍പ്പിക്കുന്നതും ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ കൈവരുത്തും.

ഇടവം

ഇടവം

ഇടവം രാശിചിഹ്നത്തിന്റെ ഭരണാധികാരി ശുക്രനാണ്. ഈ രാശിചിഹ്നത്തിന്റെ ആളുകള്‍ ഏതെങ്കിലും ദേവി ലക്ഷ്മി ക്ഷേത്രത്തില്‍ പശുവിന്‍ പാലില്‍ തയാറാക്കിയ ശുദ്ധമായ നെയ്യ് ദാനം ചെയ്യണം. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ നേടിത്തരുന്നതിനായുള്ളൊരു ജ്യോതിഷ പരിഹാരമാണ്.

Most read:കഠിനാദ്ധ്വാനികളും കലാകാരന്‍മാരും ഈ മാസം ജനിച്ചവര്‍Most read:കഠിനാദ്ധ്വാനികളും കലാകാരന്‍മാരും ഈ മാസം ജനിച്ചവര്‍

മിഥുനം

മിഥുനം

മിഥുനം രാശിചിഹ്നത്തിന്റെ ഭരണാധികാരയാണ് ബുധന്‍. അതിനാല്‍, ഈ ചിഹ്നത്തിന് കീഴിലുള്ള എല്ലാ വ്യക്തികളും പച്ച പയറ്, പച്ച വസ്ത്രങ്ങള്‍ പോലുള്ള ബുധനുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സംഭാവന ചെയ്യണം. മരതകം, കുങ്കുമം, കര്‍പ്പൂരം, നെയ്യ്, മിഠായി തുടങ്ങിയവ നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. എന്നാല്‍ വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ നല്ല സ്ഥാനത്തു നില്‍ക്കുന്നുവെങ്കില്‍ ഒരിക്കലും ഈ വസ്തുക്കള്‍ ദാനം ചെയ്യരുത് എന്നതും ഓര്‍മിക്കേണ്ടതാണ്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരില്‍ ചന്ദ്രന് വ്യക്തമായ സ്വാധീനം ചെലുത്തുന്നു. ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതിന് കര്‍ക്കിടകം രാശിക്കാര്‍ 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം ദാനം ചെയ്യണം. ഇത് നിങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ ഭരണാധികാരി സൂര്യനാണ്. അവരില്‍ സൂര്യന്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ ചിങ്ങം രാശിക്കാര്‍ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച് സൂര്യദേവന് സമര്‍പ്പിക്കണം. സൂര്യദേവനെ പ്രീതിപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് പ്രശസ്തിയും സമൃദ്ധിയും വര്‍ദ്ധിക്കും.

Most read:വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്‌Most read:വലംകണ്ണ് തുടിക്കുന്നത് സൂചിപ്പിക്കുന്നത് ഇത്‌

കന്നി

കന്നി

ഈ രാശിചിഹ്നത്തിന്റെ ഭരണാധികാരിയാണ് ബുധന്‍. കന്നി രാശിക്കാര്‍ ഗോക്കള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം. പച്ചപ്പുല്ലും പശുവിന് നല്‍കണം. ഇത് വീട്ടില്‍ സമാധാനവും ജീവിതത്തില്‍ വിജയവും നല്‍കും. രത്‌നത്തെ ശാക്തീകരിക്കുന്നതിനായി ഉചിതമായ ആചാരങ്ങള്‍ ചെയ്തശേഷം സ്വര്‍ണ്ണ മോതിരത്തിലോ സ്വര്‍ണ്ണ പെന്‍ഡന്റിലോ കോര്‍ത്ത് മരതകം ധരിക്കാവുന്നതാണ്. ചെമ്പ് തളികയില്‍ കൊത്തിയ 'ശനി യന്ത്രം' ആരാധിക്കുന്നതും ഗുണം ചെയ്യും.

തുലാം

തുലാം

തുലാം രാശിക്കാരെ ഭരിക്കുന്നത് ബൃഹസ്പതി ആണ്. ഈ രാശിക്കാര്‍ ബ്രിഹസ്പതിയെ തൃപ്തിപ്പെടുത്താനുള്ള വഴികള്‍ സ്വീകരിക്കണം. അവര്‍ വെള്ള പശുവിന് ഭക്ഷണവും വെള്ളവും നല്‍കുക. വ്യാഴാഴ്ച ദിവസം ബ്രാഹ്മണര്‍ക്ക് ഭക്ഷണങ്ങള്‍ നല്‍കുന്നതും പ്രയോജനകരമായ ഫലങ്ങള്‍ നല്‍കും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ ഭരണാധികാരി ചൊവ്വയാണ്. ഈ ചിഹ്നത്തിന് കീഴിലുള്ള വ്യക്തികള്‍ ഉറങ്ങാന്‍ നേരം രാത്രിയില്‍ കട്ടിലിനരികില്‍ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളം നിറച്ച സൂക്ഷിക്കണം. രാവിലെ ഉണരുമ്പോള്‍ ഏതെങ്കിലും മുള്‍ ചെടിയില്‍ വെള്ളം ഒഴിക്കുക. സമാധാനവും സമൃദ്ധിയും എല്ലായ്‌പ്പോഴും വീട്ടില്‍ നിറയും.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

ധനു

ധനു

ക്ഷുദ്ര ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങള്‍ തടയുന്നതിനും ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ കൈവരുന്നതിനുമായി ധനു രാശിക്കാര്‍ക്ക് ജ്യോതിഷ പരിഹാരമായി പക്ഷികള്‍ക്ക് ദിവസവും ഭക്ഷണം കൊടുക്കാന്‍ നിര്‍ദേശിക്കുന്നു. നിങ്ങളുടെ വലതു കൈയുടെ മോതിരവിരലില്‍ സ്വര്‍ണ്ണ മോതിരം ധരിക്കുന്നതും ഗുണം ചെയ്യും.

മകരം

മകരം

മകരം രാശിചിഹ്നത്തിന്റെ അധിപതിയാണ് ശനി. ഈ രാശിചിഹ്നത്തിന് കീഴിലുള്ള വ്യക്തികള്‍ മാസത്തില്‍ ഒരിക്കലെങ്കിലും ദരിദ്രര്‍ക്കായി പണമോ കറുത്ത പുതപ്പോ ദാനം ചെയ്യണം. ഈ പ്രവൃത്തി അവരുടെ ജീവിതത്തിലുടനീളം സമാധാനം, പുരോഗതി, സമൃദ്ധി, വിജയം എന്നിവ നല്‍കും.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

കുംഭം

കുംഭം

കുംഭം രാശിക്കാരുടെ അധിപനും ശനിയാണ്. ഈ രാശിചിഹ്നത്തിന് കീഴിലുള്ള എല്ലാ വ്യക്തികളും സ്ഥിരമായി ഉറുമ്പുകള്‍ക്ക് പഞ്ചസാരയും ധാന്യവും നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഈ ജ്യോതിഷ പരിഹാരത്തിലൂടെ അവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരിക്കലും ഒരു അസ്ഥിരതയും നേരിടേണ്ടിവരില്ല.

മീനം

മീനം

മീനം രാശിചിഹ്നം ഭരിക്കുന്നത് ബൃഹസ്പതി (വ്യാഴം ആണ്. നിങ്ങള്‍ക്ക് ജ്യോതിഷ പരിഹാരമായി മത്സ്യങ്ങള്‍ക്ക് മാവ് കുഴച്ചത് തീറ്റയായി നല്‍കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ മീനം രാശിക്കാര്‍ക്ക് ഒരിക്കലും സമ്പത്തും സമൃദ്ധിയും അകന്നുപോകാതെ നിര്‍ത്താവുന്നതാണ്.

English summary

Astrological Remedies to get Success in Life in Malayalam

Here are are the astrological remedies to get success in life in malayalam. You can follow these remedy according to your sign and experience the taste of success and fulfillment of desires. Take a look.
X
Desktop Bottom Promotion