For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വടസാവിത്രി വ്രതത്തില്‍ ഈ അത്ഭുത പ്രതിവിധികള്‍ ചെയ്യൂ; ശനിദോഷ മോചനവും ഭാഗ്യവും ഫലം

|

എല്ലാ വര്‍ഷവും ജ്യേഷ്ഠ അമാവാസിയില്‍ വടസാവിത്രി വ്രതം ആചരിക്കുന്നു. ഈ വര്‍ഷത്തെ വടസാവിത്രി വ്രതം മെയ് 30 തിങ്കളാഴ്ചയാണ്. ഈ വ്രതത്തിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യേഷ്ഠ അമാവാസി ദിനത്തിലാണ് സാവിത്രി തന്റെ ഭര്‍ത്താവ് സത്യവാന്റെ ജീവന്‍ യമരാജനില്‍ നിന്ന് രക്ഷിച്ചത് എന്നത് ഒരു വിശ്വാസമാണ്. അതുകൊണ്ടാണ് വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി വട സാവിത്രി വ്രതം അനുഷ്ഠിക്കുന്നത്.

Most read: കുംഭം രാശിയില്‍ ശനി വക്രഗതിയില്‍; ജൂണ്‍ 5 മുതല്‍ ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും

ഈ വ്രതം പൂര്‍ണ ഭക്തിയോടെ അനുഷ്ഠിക്കുന്നത് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും സന്താനലബ്ധിക്കും കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തെ ആരാധിക്കുകയും പ്രദക്ഷിണം ചെയ്യുകയും ചരട് കെട്ടുകയും ചെയ്യുന്നു. എന്നാല്‍ ഈ ദിവസം തന്നെ ശനി ജയന്തിയും ആഘോഷിക്കുന്നു. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നത് വളരെ ഗുണകരമാണ്. വിശ്വാസമനുസരിച്ച് വട സാവിത്രി വ്രതം, ശനി ജയന്തി എന്നിവയില്‍ ചില പ്രതിവിധികള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ഐശ്വര്യപൂര്‍ണമായ ജീവിതം സമ്മാനിക്കും. അത്തരം ചില പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കരി കുഴിച്ചിടുക

കരി കുഴിച്ചിടുക

ശനി ജയന്തി അല്ലെങ്കില്‍ വട സാവിത്രി വ്രത ദിവസം, ആളൊഴിഞ്ഞ സ്ഥലത്ത് ഒരു കുഴി കുഴിച്ച് അതില്‍ കറുത്ത കരി ഇടുക. ഈ പ്രതിവിധി നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ആല്‍മരത്തിന് പാല്‍ സമര്‍പിക്കുക

ആല്‍മരത്തിന് പാല്‍ സമര്‍പിക്കുക

ഈ ദിവസം, ഒരു ആല്‍മരത്തിന് മധുരമുള്ള പാല്‍ സമര്‍പ്പിച്ച ശേഷം, പടിഞ്ഞാറ് ദിശയില്‍ ഒരു എണ്ണ വിളക്ക് കത്തിക്കുക. ഇതിനുശേഷം, ആല്‍മരത്തിന് ഒരു പ്രദക്ഷിണം ചെയ്ത് ഓം ശനിശ്ചരായ നമഃ എന്ന മന്ത്രം ജപിക്കുകയും ഓരോ ധാന്യം സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്ത ശേഷം ശനി ദേവനോട് പ്രാര്‍ത്ഥിക്കുക.

Most read:ശനി ജയന്തിയില്‍ രാശിപ്രകാരം ഇവ ദാനംചെയ്താല്‍ ഐശ്വര്യവും സമൃദ്ധിയും

കറുത്ത പശുവിന് ലഡ്ഡു നല്‍കുക

കറുത്ത പശുവിന് ലഡ്ഡു നല്‍കുക

വടസാവിത്രി വ്രതാനുഷ്ഠാനത്തിന്റെ ദിവസം, ഒരു കറുത്ത പശുവിന് 8 ബൂന്ദി ലഡ്ഡു കൊടുക്കുക, എന്നിട്ട് പശുവിനെ പ്രദക്ഷിണം ചെയ്ത ശേഷം, അതിന്റെ വാല് കൊണ്ട് നിങ്ങളുടെ തല 8 തവണ തടവുക.

ഹനുമാന്‍ ചാലിസ ചൊല്ലുക

ഹനുമാന്‍ ചാലിസ ചൊല്ലുക

ശനി ദേവന്റെ അനുഗ്രഹം തേടാനായി നിങ്ങള്‍ക്ക് ഹനുമാനെ ആരാധിക്കാം. ശനി ജയന്തി ദിനത്തില്‍, ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക.

Most read:ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം

ആല്‍മരത്തില്‍ നെയ്യ് വിളക്ക് കൊളുത്തുക

ആല്‍മരത്തില്‍ നെയ്യ് വിളക്ക് കൊളുത്തുക

വീട്ടിലെ കലഹങ്ങളും പിണക്കങ്ങളും മൂലം വിഷമിക്കുന്ന ആളുകള്‍ പതിവായി ആല്‍മരത്തിനടിയില്‍ നെയ്യ് വിളക്ക് കത്തിച്ച് വിഷ്ണുവിനെ ധ്യാനിക്കുക. ഈ പ്രതിവിധി തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തും.

രോഗശമനത്തിന്

രോഗശമനത്തിന്

വീട്ടില്‍ ആര്‍ക്കെങ്കിലും വളരെക്കാലമായി അസുഖം ഉണ്ടെങ്കില്‍, വട സാവിത്രി ദിനത്തില്‍ രാത്രിയില്‍, രോഗം മാറാന്‍ തലയിണയ്ക്കടിയില്‍ ഒരു ആല്‍മരത്തിന്റെ വേര് വയ്ക്കുക. ഇതു ചെയ്യുന്നതിലൂടെ വ്യക്തിയുടെ ആരോഗ്യത്തിന് ക്രമേണ ഗുണം ചെയ്യുന്നത് കാണാനാകും.

ശനി ജയന്തി 2022

ശനി ജയന്തി 2022

ജ്യേഷ്ഠമാസത്തിലെ അമാവാസിയിലാണ് ശനി ജയന്തി. ഈ ദിവസമാണ് ശനിദേവന്‍ ജനിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസം ശനി ജയന്തി ആഘോഷിക്കുന്നത്. ഭക്തര്‍ ഈ ദിവസം വ്രതമനുഷ്ഠിക്കുകയും ശനിദേവനെ ആരാധിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നതിന് ശനി ജയന്തി ദിനം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ശനിദേവനെ ചിട്ടയോടെ പൂജിച്ചാല്‍ ശനിദോഷം മാറുമെന്നാണ് പറയപ്പെടുന്നത്. ഈ വര്‍ഷത്തെ ശനി ജയന്തി മെയ് 30 തിങ്കളാഴ്ചയാണ്. ഈ ദിവസം തന്നെയാണ് വടസാവിത്രി വ്രതവും വരുന്നത്.

Most read:വാസ്തുപ്രകാരം ഇവ ചെയ്താല്‍ ആത്മവിശ്വാസം വളരും ജീവിത വിജയവും

30 വര്‍ഷത്തിനു ശേഷം ശുഭയോഗം

30 വര്‍ഷത്തിനു ശേഷം ശുഭയോഗം

ഇത്തവണത്തെ ശനി ജയന്തി വളരെ വിശേഷപ്പെട്ടതാണ്. പഞ്ചാംഗമനുസരിച്ച്, ഇത്തവണ ശനി ജയന്തി ദിനത്തില്‍ സോമവതി അമാവാസിയുടെ പ്രത്യേകതയുമുണ്ട്. ഇതുകൂടാതെ വടസാവിത്രി വ്രതവും ഈ ദിവസം ആചരിക്കും. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. ശനി ദേവന്‍ കുംഭ രാശിയില്‍ ആയിരിക്കുമ്പോള്‍. സര്‍വാര്‍ത്ത സിദ്ധി യോഗയും ഈ ദിനത്തില്‍ രൂപപ്പെടുന്നു.

English summary

Astrological Remedies To Do on Savitri Fast To Remove Shani Dosh in Malayalam

According to beliefs, it is considered best to take some measures on Vat Savitri fast, Shani Jayanti. Let us know what are these remedies.
Story first published: Friday, May 27, 2022, 10:40 [IST]
X
Desktop Bottom Promotion