Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വടസാവിത്രി വ്രതത്തില്‍ ഈ അത്ഭുത പ്രതിവിധികള്‍ ചെയ്യൂ; ശനിദോഷ മോചനവും ഭാഗ്യവും ഫലം
എല്ലാ വര്‍ഷവും ജ്യേഷ്ഠ അമാവാസിയില്‍ വടസാവിത്രി വ്രതം ആചരിക്കുന്നു. ഈ വര്‍ഷത്തെ വടസാവിത്രി വ്രതം മെയ് 30 തിങ്കളാഴ്ചയാണ്. ഈ വ്രതത്തിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ജ്യേഷ്ഠ അമാവാസി ദിനത്തിലാണ് സാവിത്രി തന്റെ ഭര്‍ത്താവ് സത്യവാന്റെ ജീവന് യമരാജനില്‍ നിന്ന് രക്ഷിച്ചത് എന്നത് ഒരു വിശ്വാസമാണ്. അതുകൊണ്ടാണ് വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി വട സാവിത്രി വ്രതം അനുഷ്ഠിക്കുന്നത്.
ഈ വ്രതം പൂര്‍ണ ഭക്തിയോടെ അനുഷ്ഠിക്കുന്നത് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും സന്താനലബ്ധിക്കും കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തെ ആരാധിക്കുകയും പ്രദക്ഷിണം ചെയ്യുകയും ചരട് കെട്ടുകയും ചെയ്യുന്നു. എന്നാല്‍ ഈ ദിവസം തന്നെ ശനി ജയന്തിയും ആഘോഷിക്കുന്നു. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നത് വളരെ ഗുണകരമാണ്. വിശ്വാസമനുസരിച്ച് വട സാവിത്രി വ്രതം, ശനി ജയന്തി എന്നിവയില്‍ ചില പ്രതിവിധികള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ഐശ്വര്യപൂര്‍ണമായ ജീവിതം സമ്മാനിക്കും. അത്തരം ചില പ്രതിവിധികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കരി കുഴിച്ചിടുക
ശനി ജയന്തി അല്ലെങ്കില്‍ വട സാവിത്രി വ്രത ദിവസം, ആളൊഴിഞ്ഞ സ്ഥലത്ത് ഒരു കുഴി കുഴിച്ച് അതില്‍ കറുത്ത കരി ഇടുക. ഈ പ്രതിവിധി നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കും.

ആല്മരത്തിന് പാല് സമര്‍പിക്കുക
ഈ ദിവസം, ഒരു ആല്മരത്തിന് മധുരമുള്ള പാല് സമര്‍പ്പിച്ച ശേഷം, പടിഞ്ഞാറ് ദിശയില്‍ ഒരു എണ്ണ വിളക്ക് കത്തിക്കുക. ഇതിനുശേഷം, ആല്മരത്തിന് ഒരു പ്രദക്ഷിണം ചെയ്ത് ഓം ശനിശ്ചരായ നമഃ എന്ന മന്ത്രം ജപിക്കുകയും ഓരോ ധാന്യം സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്ത ശേഷം ശനി ദേവനോട് പ്രാര്‍ത്ഥിക്കുക.

കറുത്ത പശുവിന് ലഡ്ഡു നല്‍കുക
വടസാവിത്രി വ്രതാനുഷ്ഠാനത്തിന്റെ ദിവസം, ഒരു കറുത്ത പശുവിന് 8 ബൂന്ദി ലഡ്ഡു കൊടുക്കുക, എന്നിട്ട് പശുവിനെ പ്രദക്ഷിണം ചെയ്ത ശേഷം, അതിന്റെ വാല് കൊണ്ട് നിങ്ങളുടെ തല 8 തവണ തടവുക.

ഹനുമാന് ചാലിസ ചൊല്ലുക
ശനി ദേവന്റെ അനുഗ്രഹം തേടാനായി നിങ്ങള്‍ക്ക് ഹനുമാനെ ആരാധിക്കാം. ശനി ജയന്തി ദിനത്തില്‍, ഹനുമാന് ചാലിസ പാരായണം ചെയ്യുക.

ആല്മരത്തില് നെയ്യ് വിളക്ക് കൊളുത്തുക
വീട്ടിലെ കലഹങ്ങളും പിണക്കങ്ങളും മൂലം വിഷമിക്കുന്ന ആളുകള്‍ പതിവായി ആല്‍മരത്തിനടിയില്‍ നെയ്യ് വിളക്ക് കത്തിച്ച് വിഷ്ണുവിനെ ധ്യാനിക്കുക. ഈ പ്രതിവിധി തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തും.

രോഗശമനത്തിന്
വീട്ടില്‍ ആര്‍ക്കെങ്കിലും വളരെക്കാലമായി അസുഖം ഉണ്ടെങ്കില്‍, വട സാവിത്രി ദിനത്തില്‍ രാത്രിയില്‍, രോഗം മാറാന്‍ തലയിണയ്ക്കടിയില്‍ ഒരു ആല്‍മരത്തിന്റെ വേര് വയ്ക്കുക. ഇതു ചെയ്യുന്നതിലൂടെ വ്യക്തിയുടെ ആരോഗ്യത്തിന് ക്രമേണ ഗുണം ചെയ്യുന്നത് കാണാനാകും.

ശനി ജയന്തി 2022
ജ്യേഷ്ഠമാസത്തിലെ അമാവാസിയിലാണ് ശനി ജയന്തി. ഈ ദിവസമാണ് ശനിദേവന് ജനിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസം ശനി ജയന്തി ആഘോഷിക്കുന്നത്. ഭക്തര്‍ ഈ ദിവസം വ്രതമനുഷ്ഠിക്കുകയും ശനിദേവനെ ആരാധിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നതിന് ശനി ജയന്തി ദിനം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ശനിദേവനെ ചിട്ടയോടെ പൂജിച്ചാല്‍ ശനിദോഷം മാറുമെന്നാണ് പറയപ്പെടുന്നത്. ഈ വര്‍ഷത്തെ ശനി ജയന്തി മെയ് 30 തിങ്കളാഴ്ചയാണ്. ഈ ദിവസം തന്നെയാണ് വടസാവിത്രി വ്രതവും വരുന്നത്.

30 വര്‍ഷത്തിനു ശേഷം ശുഭയോഗം
ഇത്തവണത്തെ ശനി ജയന്തി വളരെ വിശേഷപ്പെട്ടതാണ്. പഞ്ചാംഗമനുസരിച്ച്, ഇത്തവണ ശനി ജയന്തി ദിനത്തില്‍ സോമവതി അമാവാസിയുടെ പ്രത്യേകതയുമുണ്ട്. ഇതുകൂടാതെ വടസാവിത്രി വ്രതവും ഈ ദിവസം ആചരിക്കും. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നത്. ശനി ദേവന് കുംഭ രാശിയില്‍ ആയിരിക്കുമ്പോള്‍. സര്‍വാര്‍ത്ത സിദ്ധി യോഗയും ഈ ദിനത്തില്‍ രൂപപ്പെടുന്നു.



Click it and Unblock the Notifications
