12 രാശിക്കും 2021 ഭാഗ്യവര്‍ഷമാകാന്‍ ജ്യോതിഷപരിഹാരം

പുതുവര്‍ഷത്തില്‍ എല്ലാവരും പുതിയതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കഷ്ടകാലങ്ങള്‍ക്ക് ഈ വര്‍ഷം വിട നല്‍കാനാകുമെന്ന് ഏവരിലും പ്രതീക്ഷകളുണ്ട്. ഗ്രഹസ്ഥാനങ്ങളുടെയും രാശിചിഹ്നങ്ങളുടെയും അടിസ്ഥാനത്തില്‍ 2021 വര്‍ഷം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ ഫലങ്ങളാണ് കൈവരുന്നതെന്ന് മുന്‍ ലേഖനങ്ങളില്‍ ഞങ്ങള്‍ പറഞ്ഞുകഴിഞ്ഞു. ഈ ലേഖനത്തില്‍ നിങ്ങള്‍ക്കായുള്ള ചില ജ്യോതിഷ പരിഹാരങ്ങള്‍ വായിച്ചറിയാം.

ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള ഈ ലളിതമായ നടപടികള്‍ ചെയ്യുന്നതിലൂടെ ഈ വര്‍ഷം ഓരോ രാശിക്കാര്‍ക്കും കൂടുതല്‍ ശുഭകരവും ഫലപ്രദവുമാക്കാന്‍ കഴിയുന്നതാണ്. ഈ വര്‍ഷം നിങ്ങളുടെ കരിയര്‍, സാമ്പത്തിക സ്ഥിതി, കുടുംബം, പ്രണയം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ നേട്ടം ലഭിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട ചില ജ്യോതിഷ പരിഹാരങ്ങള്‍ ഇതാ.

കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം

മേടം

വലതു കൈയുടെ മോതിരവിരലില്‍ ഒരു സ്വര്‍ണ്ണ / ചെമ്പ് വളയത്തില്‍ രൂപകല്‍പ്പന ചെയ്ത ഒരു പവിഴ രത്‌നം ധരിക്കുക. രക്തവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഒഴിവാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും സുന്ദരകാണ്ഡം വായിക്കുക. കൂടാതെ, ദിവസവും ബജ്റംഗ് ബാന്‍ പാരായണം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഹനുമാനെ ആരാധിക്കാന്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക.

ഇടവം

ഇടവം

സ്വര്‍ണ്ണ / വെള്ളി വളയത്തില്‍ ഒരു ഡയമണ്ട് ചേര്‍ത്ത് നിങ്ങളുടെ വലതു കൈയുടെ മോതിരവിരലിലോ ധരിക്കണം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക, അവരുടെ അനുഗ്രഹം തേടുക. വെള്ളിയാഴ്ച, പാവപ്പെട്ടവര്‍ക്ക് പഞ്ചസാര, വെളുത്ത മധുരപലഹാരങ്ങള്‍ എന്നിവ നല്‍കുക. ഇത് ചെയ്യുന്നതിലൂടെ, ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാകും. എല്ലാ ശനിയാഴ്ചയും ഉറുമ്പുകള്‍ക്ക് അരിമാവ് അര്‍പ്പിക്കുക. പശുക്കളെ സേവിക്കുക.

മിഥുനം

മിഥുനം

വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്ക് പച്ച വസ്ത്രങ്ങളോ വളകളോ ബുധനാഴ്ച ദിവസം നല്‍കുക. ബുദ്ധ ബീജ മന്ത്രം 108 തവണ ചൊല്ലുക. ഇത് ജോലിസ്ഥലത്ത് ഉണ്ടാകുന്ന എല്ലാ തര്‍ക്കങ്ങളും തടസ്സങ്ങളും ഇല്ലാതാക്കും. കഴിയുമെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തിനൊപ്പം ചുവപ്പിന് പകരം പച്ചമുളക് ഉപയോഗിക്കുക. ഗോമാതാവിന് കാലിത്തീറ്റയോ പച്ച പച്ചക്കറികളോ നല്‍കുക.

കര്‍ക്കിടകം

കര്‍ക്കിടകം

എല്ലാ ദിവസവും രാവിലെ സൂര്യദേവന് വെള്ളം അര്‍പ്പിക്കുക. ഈ വെള്ളത്തില്‍ അല്പം വെല്ലവും ചേര്‍ക്കുക. തിങ്കളാഴ്ച ദിവസം ശിവക്ഷേത്രം സന്ദര്‍ശിച്ച് പരമശിവനെ ആരാധിക്കുക. കഴിയുമെങ്കില്‍ ദിവസേന 108 തവണ ഗുരു ബീജ് മന്ത്രം ചൊല്ലുക. ഇത് ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും.

ചിങ്ങം

ചിങ്ങം

ദിവസവും അരി, വെല്ലം, ചുവന്ന പൂക്കള്‍ എന്നിവ ചേര്‍ത്ത് സൂര്യദേവന് വെള്ളം അര്‍പ്പിക്കുക. മാതാപിതാക്കളെ സേവിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. വ്യാഴാഴ്ച ദിവസം ഉപവാസം നടത്തുക. ഈ സമയത്ത്, ആല്‍ മരത്തില്‍ തൊടാതെ വെള്ളം അര്‍പ്പിക്കുകയും പാവങ്ങള്‍ക്ക് ഭക്ഷണം ദാനം ചെയ്യുകയും ചെയ്യുക.

കന്നി

കന്നി

ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ദോഷം അകറ്റാന്‍ ചൊവ്വാഴ്ച ദിവസം ചെറുപയര്‍ വെള്ളത്തില്‍ മുക്കിവച്ച് ബുധനാഴ്ച ദിവസം ഗോക്കള്‍ക്ക് നല്‍കുക. സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാന്‍ എല്ലാ ദിവസവും അല്ലെങ്കില്‍ വെള്ളിയാഴ്ച ദുര്‍ഗ ചാലിസ പാരായണം ചെയ്യുക. വെള്ളിയാഴ്ച, മാതാ ക്ഷേത്രം സന്ദര്‍ശിച്ച് ദേവിക്ക് ചുവന്ന പൂക്കളും ചുവന്ന പഴങ്ങളും സമര്‍പ്പിക്കുക. നിങ്ങളുടെ പേഴ്സിലോ പോക്കറ്റിലോ എല്ലായ്‌പ്പോഴും കട്ടിയുള്ള വെള്ളി ചതുര കഷണം സൂക്ഷിക്കുക. ഇതിലൂടെ നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.

തുലാം

തുലാം

എല്ലായ്‌പ്പോഴും പശുക്കളെ പരിപാലിക്കുക. കല്‍ക്കരി എടുത്ത് തലയ്ക്ക് മുകളില്‍ ഏഴു തവണ ഉഴിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ എറിയുക. ശനിയാഴ്ച കറുത്ത നിറമുള്ള വസ്തുക്കള്‍ സംഭാവന ചെയ്യുക. ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക.

വൃശ്ചികം

വൃശ്ചികം

മികച്ച നിലവാരമുള്ള പവിഴം ധരിക്കുന്നത് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. എല്ലാ ദിവസവും വീട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ്, ശുദ്ധമായ കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍ നെറ്റിയില്‍ പുരട്ടുക. ഇത് നല്ല ഫലം നേടാന്‍ സഹായിക്കും. കഴിയുമെങ്കില്‍, കുടുംബത്തോടൊപ്പം നിങ്ങളുടെ താമസ സ്ഥലത്ത് രുദ്രാഭിഷേക പൂജ നടത്തുക. ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് വെള്ളത്തില്‍ പഞ്ചസാര കലര്‍ത്തി എല്ലാ ദിവസവും പുലര്‍കാലെ സൂര്യദേവന് സമര്‍പ്പിക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ കരിയറിലെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.

ധനു

ധനു

എല്ലാ ശനിയാഴ്ചയും ആല്‍ മരത്തില്‍ വെള്ളം അര്‍പ്പിക്കുക. എല്ലാ ശനിയാഴ്ചയും കടുക് എണ്ണയും ഉഴുന്നുപരിപ്പും ദരിദ്രര്‍ക്ക് ദാനം ചെയ്യുക. മൂന്ന് മുഖങ്ങളുള്ള രുദ്രാക്ഷം ചൊവ്വാഴ്ച ദിവസം ധരിച്ചാല്‍ അനുകൂല ഫലങ്ങള്‍ ലഭിക്കും.

മകരം

മകരം

ശനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നല്ല ഫലങ്ങള്‍ നേടുന്നതിനും ശനിയാഴ്ച ദിവസം നിങ്ങളുടെ മധ്യവിരലില്‍ ഒരു നീലക്കല്ല് അല്ലെങ്കില്‍ നീലം രത്‌നം ധരിക്കുക. എല്ലാ വെള്ളിയാഴ്ചയും 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് വെളുത്ത മധുരപലഹാരങ്ങള്‍ നല്‍കുക. അവരുടെ അനുഗ്രഹം തേടുക. ചൊവ്വാഴ്ചകളില്‍ ദരിദ്രര്‍ക്ക് മാതളനാരകം ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. എല്ലാ ബുധനാഴ്ചയും നിങ്ങളുടെ കൈകൊണ്ട് പശുവിന് ഭക്ഷണം നല്‍കുക.

കുംഭം

കുംഭം

ശുക്രന്‍ ഭരിക്കുന്ന വെള്ളിയാഴ്ച ദിവസം ഡയമണ്ട് രത്‌നം ധരിക്കുന്നത് നല്ല ഫലം നേടാന്‍ നിങ്ങളെ സഹായിക്കും. മോതിരവിരലില്‍ മാത്രം വെള്ളി വളയത്തില്‍ തീര്‍ത്ത് ഈ രത്‌നങ്ങള്‍ ധരിക്കണം. നാല് മുഖം അല്ലെങ്കില്‍ ഏഴ് മുഖ രുദ്രാക്ഷം ധരിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ദിവസവും പശുക്കള്‍ക്ക് ഭക്ഷണം നല്‍കുക. എല്ലാ ശനിയാഴ്ചയും ആല്‍ മരത്തില്‍ വെള്ളം അര്‍പ്പിക്കുക. ഉറുമ്പുകള്‍ക്ക് ശനിയാഴ്ച ദിവസം അരിമാവ് നല്‍കുന്നത് നിരവധി പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കും. ജോലികളില്‍ വിജയിക്കാന്‍ വികലാംഗര്‍ക്ക് ഭക്ഷണം നല്‍കുന്നത് നിങ്ങള്‍ക്ക് പ്രയോജനകരമാകും. എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിയെ ആരാധിക്കുക.

മീനം

മീനം

നിങ്ങളുടെ വലതു കൈയുടെ മോതിരവിരലില്‍ സ്വര്‍ണ്ണത്തിലോ ചെമ്പിലോ വളയം തീര്‍ത്ത് ഒരു പവിഴ രത്‌നം ധരിക്കുക. രക്തവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഒഴിവാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും സുന്ദരകാണ്ഡം വായിക്കുക. കൂടാതെ, ദിവസവും ബജ്റംഗ് ബാന്‍ പാരായണം ചെയ്യുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഹനുമാനെ ആരാധിക്കുക. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും മഞ്ഞ നിറത്തിലുള്ള വൃത്തിയുള്ള തൂവാല പോക്കറ്റില്‍ ഇടുക.

X
Desktop Bottom Promotion