Latest Updates
-
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ
പ്രശ്നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍
നിങ്ങളുടെ കഠിനാധ്വാനം തീര്‍ച്ചയായും ഞങ്ങളെ വിജയത്തിലേക്ക് നയിക്കുന്നു, എന്നാല്‍ നിങ്ങളുടെ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും വിജയം നിങ്ങളെ സമീപിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങള്‍ ഉണ്ട്. നിങ്ങളുടെ ജാതകത്തില്‍ ഗ്രഹങ്ങള്‍ ദുര്‍ബലമാവുകയോ മോശം സ്ഥാനത്ത് നിലയുറപ്പിക്കുകയോ ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് ജീവിതത്തില്‍ വിവിധ പ്രശ്നങ്ങളെ നേരിടേണ്ടിവരാം.
എന്നാല്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്ക് കൂട്ടായി ചില ജ്യോതിഷ പരിഹാരങ്ങളുണ്ട്. ഈ ലളിതമായ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്‍ അകറ്റി ജീവിതത്തിന്റെ വിവിധ വശങ്ങള് മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. സന്തോഷവും വിജയവും നേടാന്‍ നിങ്ങളെ സഹായിക്കുന്ന അത്തരം പരിഹാരമാര്‍ഗങ്ങള്‍ ഇതാ.

ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
നിങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങളുടെ ജോലികളില്‍ പുരോഗതി കാണാന്‍ കഴിയുന്നില്ലെങ്കില്‍ വിഷമിക്കേണ്ട, പരിഹാരമുണ്ട്. ദരിദ്രരായ ആളുകള്‍ക്ക് ബുധനാഴ്ച ദിവസം നിങ്ങള്‍ ഒരു പാത്രം അരി ദാനം ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജോലികള്‍ പൂര്‍ത്തിയാകും, വിജയം നിങ്ങളുടെ വഴിക്ക് വരും. നിങ്ങളുടെ കരിയറില്‍ എന്തെങ്കിലും അസ്ഥിരത അനുഭവപ്പെടുകയാണെങ്കില്‍, കടലമാവ് കൊണ്ട് നിര്‍മ്മിച്ച മധുരപലഹാരങ്ങള്‍ 5 ചെമ്പ് പാത്രങ്ങളില്‍ നിറച്ച് ഒരു ഞായറാഴ്ച ദിവസം ദാനം ചെയ്യുക. 11 ഞായറാഴ്ച ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ തടസ്സങ്ങള്‍ മാറിക്കിട്ടും.

സാമ്പത്തിക പ്രശ്നങ്ങള്‍
നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലോ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഈ പ്രതിവിധി അത്ഭുതകരമായി പ്രവര്‍ത്തിക്കും. നിങ്ങള്‍ കുറച്ച് ചുവന്ന ചന്ദം, കുറച്ച് റോസാപൂവിതളുകള്‍, ചുവന്ന ചരട് എന്നിവ എടുത്ത് ചുവന്ന തുണിയില്‍ വയ്ക്കുക. ഇവയെല്ലാം ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങുകയും പണം വരികയും ചെയ്യും.

ബിസിനസ്സ് വിജയത്തിന്
നിങ്ങളുടെ ബിസിനസ്സില്‍ വിജയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ കടയിലോ ജോലിസ്ഥലത്തോ അഞ്ച് നാരങ്ങകള്ക്കൊപ്പം ഒരുപിടി കടുക്, കുരുമുളക് എന്നിവ വയ്ക്കുക. പിറ്റേന്ന് രാവിലെ, നിങ്ങള്‍ ഇവ ഒരു തുണിയില്‍ കെട്ടി ഒരു വിജനമായ സ്ഥലത്ത് ഉപേക്ഷിക്കണം. ഇത് ചെയ്ത് കഴിഞ്ഞാല്‍ പുറകോട്ട് തിരിഞ്ഞു നോക്കാതിരിക്കാനും ശ്രദ്ധിക്കുക. ഈ പരിഹാരമാര്‍ഗത്തിലൂടെ നിങ്ങളുടെ എല്ലാ ബിസിനസ്സ് പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതായിരിക്കും.

ദാമ്പത്യം ശക്തിപ്പെടുത്താന്‍
ദാമ്പത്യ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ നേരിടുന്നുണ്ടെങ്കില്‍, ഈ പ്രതിവിധി പരീക്ഷിക്കുക. ആല് മരത്തിന്റെ ഒരു ഇല എടുത്ത് ദമ്പതികളുടെ പേര് എഴുതുക. അതായത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് ചന്ദനമരത്തിന്റെ ഒരു ചില്ല ഉപയോഗിച്ച് അതില്‍ എഴുതുക. ഈ ഇല ഗംഗാ ജലത്തില്‍ മുക്കി ദമ്പതികളുടെ കിടപ്പുമുറിയില്‍ സൂക്ഷിക്കുക. ഈ പ്രതിവിധിക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുണ്ട്. വിവാഹമോചനം നേടാന്‍ ആഗ്രഹിക്കുന്ന ദമ്പതികളെ അതില്‍ നിന്നു പിന്തിരിപ്പിച്ച് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാന്‍ ഈ പ്രതിവിധി പ്രേരിപ്പിക്കും.

പ്രണയ ജീവിതം മെച്ചപ്പെടുത്താന്‍
പ്രണയിതാക്കള്‍ തമ്മില്‍ പതിവായി പ്രശ്നങ്ങളുണ്ടെങ്കില്‍, വ്യാഴാഴ്ചകളില്‍ പാവപ്പെട്ടവര്‍ക്ക് അരിയും കടലമാവും ദാനം ചെയ്യുക. നിങ്ങളും പങ്കാളിയും തമ്മില്‍ പതിവായി അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടെങ്കില്‍, ശനിയാഴ്ചകളില്‍ എണ്ണ ദാനം ചെയ്യുകയും കറുത്ത വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ദുര്‍ഗ ചാലിസ വായിക്കുക, ശിവലിംഗില് ജലാഭിഷകം നടത്തുക, പക്ഷികള്‍ക്ക് ദിവസവും ധാന്യങ്ങള്‍ നല്‍കുക, ദിവസവും ഉറുമ്പുകള്‍ക്ക് പഞ്ചസാരയും അരിമാവും നല്‍കുക, ദിവസവും പശു, നായ, കാക്ക എന്നിവയ്ക്ക് ഭക്ഷണം നല്‍കുക തുടങ്ങിയ പ്രതിവിധികളും പരീക്ഷിക്കാവുന്നതാണ്.

പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക്
പണം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ എല്ലാവര്ക്കും അത് നേടാനാവണമെന്നില്ല. ആല് മരത്തിന്റെ ഇരുപത്തിരണ്ട് ഇലകള്‍ എടുക്കണം. കിഴക്ക് ദിശയില്‍ ഇരുന്ന് ഓരോ ആലിലയിലും 'റാം' എന്ന് എഴുതുക. ഇതിനുശേഷം, ഈ ഇലകള്‍ ഹനുമാന് സ്വാമിയുടെ പാദത്തില്‍ സമര്‍പ്പിക്കുക. കുറച്ച് നാളുകള്‍ക്ക് ശേഷം, നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നീങ്ങുകയും സന്തോഷവും സമൃദ്ധിയും നിങ്ങളുടെ ജീവിതത്തിലേക്ക് വരികയും ചെയ്യും.

കടത്തില്‍ നിന്ന് കരകയറാന്‍
കടത്തിന്റെ പിടിയില്‍ അകപ്പെട്ട് ഉഴലുന്നവര്‍ വിഷമിക്കേണ്ട, പരിഹാരമുണ്ട്. അരിമാവും വെല്ലവും ചേര്‍ത്ത് കലര്‍ത്തി ശുക്ലപക്ഷത്തില്‍ ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, നിങ്ങളുടെ എല്ലാ കടങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications