For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഷ്ടത്തിലായ ബിസിനസ്സ് കുതിച്ചുയരും, വിപണി പിടിക്കാം; ഈ ജ്യോതിഷ പ്രതിവിധി ചെയ്യൂ

|

നിങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് ബിസിനസ്സില്‍ ശരിയായ വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, തീര്‍ച്ചയായും അത് നിങ്ങളുടെ സമയദോഷമായിരിക്കാം. ജാതകത്തില്‍ ചില ഗ്രഹങ്ങള്‍ ദുര്‍ബലമായതിന്റെ ഫലമായിരിക്കാം ഇത്. അത് നിങ്ങളുടെ ബിസിനസ്സിന്റെ വികസനത്തെ ബാധിക്കുന്നു.

Also read: ചാണക്യനീതി; ഒരാളെ ബുദ്ധിമാനാക്കുന്നത് ഈ 5 ഗുണങ്ങള്‍, സ്ഥാനമാനങ്ങള്‍ തേടിവരുംAlso read: ചാണക്യനീതി; ഒരാളെ ബുദ്ധിമാനാക്കുന്നത് ഈ 5 ഗുണങ്ങള്‍, സ്ഥാനമാനങ്ങള്‍ തേടിവരും

അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ജ്യോതിഷത്തിന്റെ സഹായം സ്വീകരിക്കാവുന്നതാണ്. ചില ലളിതമായ ജ്യോതിഷ പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ബിസിനസ്സ് തഴച്ചുവളര്‍ത്താന്‍ സാധിക്കും. ഈ നടപടികള്‍ ചെയ്യുന്നതിലൂടെ ബിസിനസ്സില്‍ നഷ്ടമുണ്ടാകില്ലെന്നും ലാഭം നേടാനാകുമെന്നും വിശ്വസിക്കപ്പെടുന്നു. അത്തരം ചില പ്രതിവിധികള്‍ ഇതാ.

ശനിദേവനെ പ്രീതിപ്പെടുത്തുക

ശനിദേവനെ പ്രീതിപ്പെടുത്തുക

ബിസിനസ്സില്‍ വളര്‍ച്ച നേടാന്‍ നിങ്ങള്‍ പാടുപെടുകയാണെങ്കില്‍, ശനിയാഴ്ച ദിവസം പാവപ്പെട്ടവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ നല്‍കുക. ഇതിലൂടെ ശനിദേവനെ പ്രസാദിപ്പിക്കാവുന്നതാണ്. നിങ്ങളുടെ സല്‍പ്രവൃത്തികളെ വിലമതിക്കുന്ന ശനിദേവന്‍ ഇതിലൂടെ നിങ്ങളില്‍ സംപ്രീതനായി നിങ്ങള്‍ക്ക് ഐശ്വര്യങ്ങള്‍ നല്‍കുന്നതായിരിക്കും.

സൂര്യദേവനെ പ്രീതിപ്പെടുത്തുക

സൂര്യദേവനെ പ്രീതിപ്പെടുത്തുക

സൂര്യദേവനെ അഭിമുഖീകരിച്ച് ദിവസവും 108 തവണ ഗായത്രി മന്ത്രം ചൊല്ലുക. ശുദ്ധമായ വെള്ളവും മല്ലിയും വാഗ്ദാനം ചെയ്ത് സൂര്യനെ പ്രസാദിപ്പിക്കുക. ഇത് ബിസിനസിനെ പ്രബുദ്ധമാക്കുകയും സമൃദ്ധി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read:ചാണക്യനീതി: ഈ 3 കാര്യങ്ങള്‍ എപ്പോഴും രഹസ്യമാക്കി വയ്ക്കണം; ഭര്‍ത്താവിനോട് ഒരിക്കലും പറയരുത്</p><p>Most read:ചാണക്യനീതി: ഈ 3 കാര്യങ്ങള്‍ എപ്പോഴും രഹസ്യമാക്കി വയ്ക്കണം; ഭര്‍ത്താവിനോട് ഒരിക്കലും പറയരുത്

അരയാല്‍ ഇലകള്‍ സൂക്ഷിക്കുക

അരയാല്‍ ഇലകള്‍ സൂക്ഷിക്കുക

ശനിയാഴ്ച ദിവസം നിങ്ങള്‍ ഇരിക്കുന്ന ഇരിപ്പിടത്തില്‍ ഒരു അരയാല്‍ ഇല വയ്ക്കുക. ഇങ്ങനെ ഏഴ് ശനിയാഴ്ചകളില്‍ ഈ പ്രവൃത്തി ആവര്‍ത്തിച്ച് അവസാന ദിവസം അവയെല്ലാം ശേഖരിക്കുക. ശേഖരിച്ചുകഴിഞ്ഞാല്‍, അവ ഒരു നദിയിലോ ഒഴുകുന്ന ശുദ്ധമായ വെള്ളത്തിലോ നിക്ഷേപിക്കുക.

പച്ചമുളകും നാരങ്ങയും

പച്ചമുളകും നാരങ്ങയും

ബിസിനസുകാര്‍ക്ക് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ച കൈവരിക്കാന്‍ പക്ഷികള്‍ക്ക് ധാന്യങ്ങളില്‍ നല്‍കുക.

ബിസിനസ്സിലെ തടസ്സങ്ങള്‍ അകറ്റുന്നതിനായി നിങ്ങളുടെ ഓഫീസില്‍ ആവണക്കെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കുക.

ഏഴ് പച്ചമുളകും ഒരു നാരങ്ങയും ചേര്‍ത്ത് ഒരു മാല നിങ്ങളുടെ ഓഫീസ് കവാടത്തില്‍ തൂക്കിയിടുക. മോശം ശകുനം ഒഴിവാക്കാന്‍ ശനിയാഴ്ച ദിവസം ഈ പ്രവൃത്തി ചെയ്യുക.

Most read:ഭാഗ്യകാലം വന്നെത്തി, രേവതി നക്ഷത്രത്തില്‍ ബുധനും വ്യാഴവും; ഈ 5 രാശിക്ക് അതിഗംഭീര നേട്ടങ്ങള്‍</p><p>Most read:ഭാഗ്യകാലം വന്നെത്തി, രേവതി നക്ഷത്രത്തില്‍ ബുധനും വ്യാഴവും; ഈ 5 രാശിക്ക് അതിഗംഭീര നേട്ടങ്ങള്‍

ലക്ഷ്മീദേവയെ ആരാധിക്കുക

ലക്ഷ്മീദേവയെ ആരാധിക്കുക

നിങ്ങളുടെ ബിസിനസ്സില്‍ തകര്‍ച്ചകള്‍ ഉണ്ടെങ്കില്‍ വാസ്തുപരമായ പരിഹാരങ്ങള്‍ തേടുക. പരിഹാരങ്ങളിലൂടെ ബിസിനസ്സിലെ പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാവുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മീദേവിയെ ആരാധിക്കുക. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നത് നിങ്ങളുടെ ബിസിനസ്സിലെ പണമൊഴുക്ക് മെച്ചപ്പെടുത്തും.

ലോക്കറില്‍ ഒരു കണ്ണാടി

ലോക്കറില്‍ ഒരു കണ്ണാടി

നിങ്ങളുടെ പണം സൂക്ഷിക്കുന്ന ലോക്കറിലോ അലമാരയിലോ ഒരു മൂങ്ങയുടെ പ്രതിമ സ്ഥാപിക്കുക. ലക്ഷ്മി ദേവിയുടെ വാഹനമായി ഇതിനെ കണക്കാക്കുന്നു. നിങ്ങളുടെ ലോക്കറില്‍ ഒരു ചെറിയ കണ്ണാടി സൂക്ഷിക്കുക. നിങ്ങള്‍ ലോക്കര്‍ തുറക്കുമ്പോഴെല്ലാം അത് വൃത്തിയാക്കുന്നത് തുടരുക. മാസത്തിലൊരിക്കല്‍ കണ്ണാടിയില്‍ സൂര്യപ്രകാശം തട്ടിക്കുക. ഒരു ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോ വടക്കുകിഴക്കന്‍ ദിശയില്‍ സ്ഥാപിക്കുക.

Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍Most read:സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

പ്രവേശനകവാടത്തില്‍ സ്വസ്തിക് ചിഹ്നം

പ്രവേശനകവാടത്തില്‍ സ്വസ്തിക് ചിഹ്നം

നിങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിക്കായി വ്യാഴാഴ്ച ദിവസം പശുക്കള്‍ക്ക് ഭക്ഷണം നല്‍കുക. ബിസിനസ്സിലെ പതിവ് വളര്‍ച്ചയ്ക്കായി നിങ്ങള്‍ക്ക് ജലം ഉപയോഗിച്ച് ഓഫീസ്് ബിസിനസ്സ് പരിസരം വൃത്തിയാക്കി കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍ ഉപയോഗിച്ച് ഒരു സ്വസ്തിക ചിഹ്നം വരയ്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ബിസിനസ്സിന്റെ ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. ബിസിനസ് വളര്‍ച്ചയ്ക്കായി നിങ്ങള്‍ക്ക് ഒരുപിടി കുരുമുളകും കറുത്ത കടലയും എടുത്ത് നിങ്ങളുടെ ബിസിനസ്സ് പരിസരത്ത് വിതറാവുന്നതാണ്. ഇതിനായി ഞായറാഴ്ച ദിവസം തിരഞ്ഞെടുക്കുക. ഇവ പിന്നീട് വൃത്തിയാക്കി ഏകാന്തമായ ഒരു സ്ഥലത്ത് കുഴിച്ചിടുക.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

നെഗറ്റീവ് ഊര്‍ജ്ജം നീക്കുക

നെഗറ്റീവ് ഊര്‍ജ്ജം നീക്കുക

നിങ്ങളുടെ കടയില്‍ ചെറിയ പാത്രങ്ങളില്‍ ഉപ്പ് സൂക്ഷിക്കുക. ഇത് നെഗറ്റീവ് എനര്‍ജിയെ അകറ്റിനിര്‍ത്തുന്നു. ഒരോ ആഴ്ചയും ഉപ്പ് മാറ്റി സ്ഥാപിക്കാനും മറക്കരുത്. ജോലിസ്ഥലം വൃത്തിയായും പല്ലികളില്‍ നിന്നും ചിലന്തികളില്‍ നിന്നും മുക്തമായും സൂക്ഷിക്കുക. നിങ്ങളുടെ ബിസിനസ്സ് സുഗമമായി നടത്തുന്നതിന് നിങ്ങളുടെ കുടുംബ ദേവതകളെ ആരാധിക്കുകയും അവരുടെ അനുഗ്രഹങ്ങള്‍ നേടുകയും ചെയ്യുക.

English summary

Astrological Remedies For Business Growth

Here we will discuss about some astrological remedies to make your business successful. Take a look.
X
Desktop Bottom Promotion