Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
രോഗശാന്തിയ്ക്ക് ജ്യോതിഷപരിഹാരം
ജ്യോതിഷം വെറും ഊഹാപോഹമല്ല, പരീക്ഷിച്ചു വിജയിക്കപ്പെട്ട ഒരു ശാസ്ത്രശാഖ തന്നെയാണ് പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ജ്യോതിഷത്തിലുണ്ടുതാനും.
നമുക്ക് അസുഖങ്ങള്‍ വരുന്നതും ആരോഗ്യപ്രശ്നങ്ങള്‍ വരുന്നതുമെല്ലാം സര്‍വസാധാരണയാണ്. രോഗപ്രതിരോധശേഷി നഷ്ടപ്പെടുമ്പോഴാണ് അസുഖങ്ങള്‍ വരികയെന്നു പൊതുവേ പറയാം. ഇത് വാസ്തവുമാണ്.
ഏതു പ്രശ്നങ്ങള്‍ക്കും ജ്യോതിഷത്തില്‍ പരിഹാരമുണ്ട്. ഇതുപോലെ രോഗങ്ങള്‍ക്കും ജ്യോതിഷ പ്രകാരം പല കാരണങ്ങളും പറയുന്നുണ്ട്. ചില പ്രത്യേക ഗ്രഹങ്ങളുടെ ദോഷങ്ങള്‍ ചില പ്രത്യേക രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നു ജ്യോതിഷം പറയുന്നു. ഇതുപോലെ ജ്യോതിഷവശാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരവുമുണ്ട്. അതായത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ജ്യോതിഷപ്രകാരം പരിഹാരം നേടാനാകുമെന്നര്ത്ഥം.
ഏതെല്ലാം വിധത്തിലാണ് ജ്യോതിഷം രോഗകാരണങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നതെന്നറിയൂ, ഏതു വിധത്തിലാണ് ഇത് അസുഖങ്ങള്‍ക്ക് പരിഹാരമാകുന്നതെന്നുമറിയൂ,

സൂര്യന്റെ സ്ഥാനം
സൂര്യന്റെ സ്ഥാനം നിങ്ങളുടെ ജാതകത്തില്‍ ദുര്‍ബലമെങ്കില്‍ വയര്‍, ലിവര്‍, കണ്ണ്, ഹൃദയം, ചര്‍മം, തല തുടങ്ങിയവ സംബന്ധമായ അസുഖങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണെന്ന് ജ്യോതിഷം പറയുന്നു. പനി, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത്തരക്കാര്‍ സാധ്യതയേറെയാണ്. അതായത് സൂര്യസ്വാധീനം കുറവെങ്കില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുമെന്നര്ത്ഥം.

ചന്ദ്രനും
ചന്ദ്രനും നമ്മുടെ ജാതകത്തില്‍ സ്വാധീനമുണ്ട്. ചന്ദ്രസ്വാധീനം കുറവെങ്കില്‍ ആസ്തമ, വയറിളക്കം, രക്തസംബന്ധമായ പ്രശ്നങ്ങള്‍, അപ്പെന്ഡിസൈററിസ്, കിഡ്നി പ്രശ്നങ്ങള്‍,ഹൃദയം, ലംഗ്സ്, മെന്റല്‍ പ്രശ്നങ്ങള്‍, പ്രമേഹം, യൂറിനറി ട്രാക്റ്റ് പ്രശ്നങ്ങള്‍, വായ സംബന്ധമായ രോഗങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്കും സാധ്യതയേറെയാണ്. ഇതിനു പുറമേ ഹൃദയം, ലംഗ്സ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

ചൊവ്വാഗ്രഹത്തിന്റെ ദോഷമെങ്കില്‍
ജാതകവശാല്‍ ചൊവ്വാഗ്രഹത്തിന്റെ ദോഷമെങ്കില്‍ രക്തസംബന്ധമായ പ്രശ്നങ്ങള്‍, ട്യൂമര്‍, പൈല്‍സ്, അള്‍സര്‍, അടിക്കടി പനി, യൂറിനറി ട്രാക്റ്റ് പ്രശ്നങ്ങള്‍, ചര്‍മ, രക്തസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ സാധാരണയാണ്.

ബുധഗ്രഹത്തിന്റെ സ്ഥാനം
ബുധഗ്രഹത്തിന്റെ സ്ഥാനം ജാതകത്തില്‍ ശരിയല്ലെങ്കില്‍ നാഡീസംബന്ധമായ പ്രശ്നങ്ങള്‍, മൂക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ചര്‍മത്തില്‍ ചൊറിച്ചില്‍, ടൈഫോയ്ഡ്, ഹിസ്റ്റീരിയ, ന്യൂമോണിയ, ഗുരുതരമായ പനി, തലചുറ്റല്‍, ശബ്ദസംബന്ധമായ പ്രശ്നങ്ങള്‍, തൊണ്ടയ്ക്കുള്ള പ്രശ്നങ്ങള്‍ എന്നിവയ്ക്കു സാധ്യതയേറെയാണ്.

വ്യാഴഗ്രഹം
വ്യാഴഗ്രഹം കൊണ്ടുള്ള ദോഷങ്ങളാണെങ്കില്‍ കിഡ്നി, ലിവര്‍, ചെവി, പ്രമേഹം, മഞ്ഞപ്പിത്തം, ഓര്മപ്രശ്നങ്ങള്, പല്ലിന്റെ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറെയാണ്.

വീനസ് ഗ്
വീനസ് ഗ്രഹത്തിന്റെ ദോഷമാണ് ജാതകവശാലെങ്കില് കണ്ണിനു പ്രശ്നങ്ങള്‍, എപ്പിലെപ്സി, ഇംപൊട്ടന്‍സ്, മഞ്ഞപ്പിത്തം, ദഹനക്കേട് തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

ശനി
ശനിഗ്രഹമാണ് ജാതകവശാല്‍ ദോഷം ചെയ്യുന്നതെങ്കില്‍ ക്ഷീണം, വയറുവേദന, സന്ധിവേദന, പല്ലിന്, ചര്‍മത്തിന് പ്രശ്നങ്ങള്‍, മസില് പ്രശ്നങ്ങള്‍, പാരാലൈസിസ്, കേള്‍വിപ്രശ്നങ്ങള്‍, ചുമ, ആസ്തമ എന്നിവ കാരണങ്ങളാകും.

രാഹുദോഷം
രാഹുദോഷം അഥവാ സര്പദോഷമാണെങ്കില് ക്ഷീണം, മസില് സംബന്ധമായ പ്രശ്നങ്ങള്‍, വേദന, ക്യാന്‍സര്‍ തുടങ്ങിയ പലവിധ പ്രശ്നങ്ങള്‍ സാധാരണയാണ്.

കേതു ദോഷമാണ് കാരണമെങ്കില്‍
കേതു ദോഷമാണ് കാരണമെങ്കില്‍ രക്തസംബന്ധമായ പ്രശ്നങ്ങള്‍, ക്ഷീണം, മുറിവ്, അലര്‍ജി തുടങ്ങിയ പല പ്രശ്നങ്ങളും സാധാരണയാണ്.

പരിഹാരവും
ഇത്തരം ഗ്രഹദോഷങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗപ്രശ്നങ്ങള്‍ക്ക് പരിഹാരവും പറയുന്നുണ്ട്. ജ്യോതിഷം തന്നെയാണ് ഇതു സംബന്ധമായ പരിഹാരങ്ങളും പറയുന്നത്. ഇവയെക്കുറിച്ചറിയൂ,

ആല്മരത്തിന്
ആല്മരത്തിന് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വെള്ളമൊഴിയ്ക്കുന്നത് ഗ്രഹദോഷം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ഇതിനു ചുറ്റും പുരുഷന്മാര് 7 തവണ വലം വയ്ക്കുക. സ്ത്രീകള്‍ വലംവയ്ക്കരുത്.

ശിവന്
ശിവന് പൗര്‍ണമി ദിവസങ്ങളില്‍ ജലാഭിഷേകം നടത്തുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

തിരി തെളിയിച്ച്
മയിലാഞ്ചിപ്പൊടി നനച്ച് നാലു തിരിയിടാന്‍ പാകത്തിന് നാലു വശങ്ങളുള്ള ചിരാതുണ്ടാക്കുക. അമാവാസി ദിവസം രാവിലെ ഇതില്‍ വെള്ളം നിറയ്ക്കണം. പിന്നീട് വെള്ളം കളഞ്ഞ് ഇതില്‍ 7 ഉഴുന്നുതരി, കുങ്കുപ്പൂവോ സിന്ദൂരമോ, 2 തുള്ളി തൈര്, രണ്ടു കഷ്ണം നാരങ്ങ എന്നിവ വച്ച് ഇതില്‍ നാലു തിരി തെളിയിച്ച് ശിവനോ ഭൈരവനോ പൂജയ്ക്കു വയ്ക്കുക.

മഹാമൃത്യുഞ്ജയമന്ത്രം
മഹാമൃത്യുഞ്ജയമന്ത്രം ജപിയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ദിവസവും ജപിയ്ക്കാം. ഭൈരവസ്തോത്രം ചൊല്ലുന്നതും നല്ലൊരു പ്രതിവിധിയാണ.്

പക്ഷിമൃഗാദികള്‍ക്കും അസുഖ ബാധിതകര്‍ക്കും
പക്ഷിമൃഗാദികള്‍ക്കും അസുഖ ബാധിതകര്‍ക്കും ഭക്ഷണം നല്‍കുന്നത് നല്ലൊരു വഴിയാണ്. അത് അസുഖങ്ങളില്‍ നിന്നും രക്ഷണ നല്‍കും. മാനസിക സന്തോഷം നല്‍കുകയും ചെയ്യും.

ഹനുമാന് കുങ്കുമം
എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും ഹനുമാന് കുങ്കുമം പൂജിയ്ക്കുന്നത് ദോഷങ്ങളൊഴിവാക്കാന് ഏറെ നല്ലതാണ്. എന്നിട്ടു നല്ല ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിയ്ക്കുക. ഈ സിന്ദുരം നെറ്റിയില്‍ തൊടുകയും ചെയ്യുക.

ശിവന്
എല്ലാ തിങ്കളാഴ്ചകളും നാളികേരം ശിവന് പൂജിയ്ക്കുക. ഈ നാളികേരവെള്ളം ശിവന് അഭിഷേകം ചെയ്ത ശേഷം നാളികേരം വെള്ളത്തില്‍ ഓം നമ ശിവായ മന്ത്രത്തോടെ ഒഴുക്കിക്കളയുക. ആരോഗ്യപ്രശ്നങ്ങള്‍ നീക്കാന്‍ ഇത് ഏറെ നല്ലതാണ്. ദാരിദ്ര്യം മാറാനും ഇത് ഏറെ നല്ലതാണ്.
എല്ലാ തിങ്കളാഴ്ചകളും നാളികേരം ശിവന് പൂജിയ്ക്കുക. ഈ നാളികേരവെള്ളം ശിവന് അഭിഷേകം ചെയ്ത ശേഷം നാളികേരം വെള്ളത്തില്‍ ഓം നമ ശിവായ മന്ത്രത്തോടെ ഒഴുക്കിക്കളയുക. ആരോഗ്യപ്രശ്നങ്ങള്‍ നീക്കാന്‍ ഇത് ഏറെ നല്ലതാണ്. ദാരിദ്ര്യം മാറാനും ഇത് ഏറെ നല്ലതാണ്.

ആലില മരത്തിന്റെ വേരുകള്‍
ആലില മരത്തിന്റെ വേരുകള്‍ സൂക്ഷിയ്ക്കുന്നത് രോഗശാന്തിയ്ക്ക് ജ്യോതിഷം പറയുന്ന പരിഹാരമാണ്.

ദാനം ചെയ്യുന്നത്
ദാനം ചെയ്യുന്നത് രോഗശാന്തിയ്ക്കും മനശാന്തിയ്ക്കുമെല്ലാം ഉത്തമവഴികളാണെന്ന് ജ്യോതിഷം പറയുന്നു. ഈ വഴി സ്വീകരിയ്ക്കാം.



Click it and Unblock the Notifications











