For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യവും കരുത്തും ഈ രാശിക്കാരുടെ കൂടപ്പിറപ്പ്

|

രോഗപ്രതിരോധശേഷിയുടെ പ്രാധാന്യം ഓരോരുത്തരും തിരിച്ചറിയുന്നൊരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ശാസ്ത്രീയമായി രോഗപ്രതിരോധശേഷിക്ക് പല മാനദണ്ഡങ്ങളുണ്ട്. എന്നാല്‍, ഇതുകൂടാതെ ജ്യോതിഷത്തിലും രോഗപ്രതിരോധശേഷിയെ പ്രതിപാദിക്കുന്നു. മനുഷ്യന്റെ രോഗപ്രതിരോധ ശേഷി സൂര്യനില്‍ നിന്ന് ഒഴുകുന്ന ജീവശക്തിയെ ആശ്രയിച്ചിരിക്കുന്നു. ജീവന്റെ സ്രഷ്ടാവായ സൂര്യന് നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്കുണ്ട്.

Most read: 2021ല്‍ സാമ്പത്തിക പുരോഗതി സാധ്യമാകുന്ന രാശിക്കാര്Most read: 2021ല്‍ സാമ്പത്തിക പുരോഗതി സാധ്യമാകുന്ന രാശിക്കാര്

ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗം ഭരിക്കുന്നു. ഒരു ഗ്രഹം നിങ്ങളുടെ ജാതകത്തില്‍ മോശമായി സ്ഥാനത്ത് തുടര്‍ന്നാല്‍ ശരീരത്തിന്റെ ആ ഭാഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകാം. ഓരോ രാശിക്കാരിലും രോഗപ്രതിരോധ ശേഷി എങ്ങനെയെന്നും ഗ്രഹങ്ങളുടെ സ്ഥാനം ഏതൊക്കെ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഈ ലേഖനത്തിലൂടെ വായിച്ചറിയാം. ആദ്യം നിങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ഏത് ഗ്രഹങ്ങളാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ

സൂര്യന്‍ - ശാരീരിക ഘടന, കാഴ്ച, നട്ടെല്ല്, രക്തം, അസ്ഥികള്‍ എന്നിവയുമായി സൂര്യന്‍ ബന്ധപ്പെട്ടിരിക്കുന്നു.

ചന്ദ്രന്‍ - ചന്ദ്രന്‍ ഹൃദയത്തിന്റെയും മനസ്സിന്റെയും കാരകനാണ്. ഇത് ഹൃദയം, ശ്വാസകോശം, ഇടത് കണ്ണ്, തലച്ചോറ്, സ്തനം, രക്തം, ശരീര ദ്രാവകങ്ങള്‍, കുടല്‍, വൃക്ക, ലിംഫാറ്റിക് നാളം എന്നിവ നിയന്ത്രിക്കുന്നു. ഇത് ശരീരത്തിലെ ദ്രാവക നിലയും പരിശോധിക്കുന്നു.

ചൊവ്വ - തല, അസ്ഥി മജ്ജ, പിത്തരസം, കഴുത്ത്, കുടല്‍, പേശി സംവിധാനം എന്നിവ നിയന്ത്രിക്കുന്നു.

ബുധന്‍, വ്യാഴം, ശുക്രന്‍, ശനി

ബുധന്‍, വ്യാഴം, ശുക്രന്‍, ശനി

ബുധന്‍ - നെഞ്ച്, നാഡീവ്യൂഹം, മൂക്ക്, തൊലി, നാഭി, പിത്താശയം, ശ്വാസകോശം, കൈ, നാവ്, മുഖം, മുടി എന്നിവ നിയന്ത്രിക്കുന്നു.

വ്യാഴം - തുടകള്‍, തലച്ചോറ്, കൊഴുപ്പ്, കരള്‍, ശ്വാസകോശം, വൃക്ക, ഓര്‍മ്മ, ചെവി, നാവ്, പ്ലീഹ തുടങ്ങിയവയുടെ കാരകനാണ് വ്യാഴം.

ശുക്രന്‍ - കവിള്‍, തൊണ്ട, താടി, പ്രത്യുത്പാദന അവയവങ്ങള്‍, മൂത്രസഞ്ചി എന്നിവ നിയന്ത്രിക്കുന്നു.

ശനി - നാഡീവ്യൂഹം, പല്ലുകള്‍, ചര്‍മ്മം, എല്ലുകള്‍, സന്ധികള്‍, കാല്‍മുട്ടുകള്‍ എന്നിവയെ നിയന്ത്രിക്കുന്നു.

രാഹു, കേതു

രാഹു, കേതു

രാഹു - കാലുകള്‍, ശ്വസനം, കഴുത്ത്, ശ്വാസകോശം മുതലായവയുടെ കാരകനാണ് രാഹു. രാഹുവിന്റെ മോശം സ്ഥാനം ഒരാളില്‍ നാഡീവ്യവസ്ഥയെയും മാനസിക സ്ഥിരതയെയും ബാധിക്കുകയും അലര്‍ജികള്‍, അള്‍സര്‍, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

കേതു - അടിവയറിന്റെ കാരകനാണ് കേതു. ഇത് ശ്വാസകോശം, പനി മുതലായ രോഗങ്ങള്‍ക്കും കാരണമാകുന്നു. കുടലിലെ സൂക്ഷ്മാണുക്കള്‍, കണ്ണ്, ചെവി പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദ്ദം, ചര്‍മ്മരോഗങ്ങള്‍, വയറുവേദന, സംസാര, മസ്തിഷ്‌ക വൈകല്യങ്ങള്‍, ശാരീരിക ബലഹീനത തുടങ്ങിയവയും കേതു ദോഷം മൂലമാണ് ഉണ്ടാകുന്നത്. മൂലകാരണം അറിയാത്ത നിഗൂഢമായ അസുഖങ്ങള്‍ക്കും കേതു കാരണമാകും.

Most read:27 ജന്‍മനക്ഷത്രവും ഭാഗ്യം നല്‍കും നിറങ്ങളുംMost read:27 ജന്‍മനക്ഷത്രവും ഭാഗ്യം നല്‍കും നിറങ്ങളും

സൂര്യന്റെ ശക്തി

സൂര്യന്റെ ശക്തി

ജാതകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഭവനമാണ് ലഗ്‌നം. ഇതിന്റെ കാരകനാണ് സൂര്യന്‍. ജീവശക്തിയായതിനാല്‍, സൂര്യന്‍ ഒരു വ്യക്തിക്ക് ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നു. ഒരാളുടെ ജാതകത്തില്‍ സൂര്യന്‍ നല്ലനിലയില്‍ സ്ഥാനംപിടിച്ചിട്ടുണ്ടെങ്കില്‍, ആ വ്യക്തിക്ക് ശക്തവും ആരോഗ്യകരവുമായ ശരീരം കൈവരുന്നു.

ഊര്‍ജ്ജത്തിന്റെ ഉറവിടം

ഊര്‍ജ്ജത്തിന്റെ ഉറവിടം

എന്നാല്‍ മോശം സ്ഥാനത്ത് തുടരുന്ന സൂര്യന്‍ ഒരാളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആ വ്യക്തിക്ക് പല രോഗങ്ങളും വന്നേക്കാം. കാരണം, സൂര്യന്‍ ജാതകത്തില്‍ 'പ്രാണ ഊര്‍ജ്ജത്തെ' പ്രതിനിധീകരിക്കുന്നു. ജാതകത്തില്‍ സൂര്യന്റെ നല്ല സ്ഥാനം ഒരാളുടെ ചൈതന്യത്തെയും സൂചിപ്പിക്കുന്നു.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

ആരോഗ്യം കൂടുതലുള്ള രാശിക്കാര്‍

ആരോഗ്യം കൂടുതലുള്ള രാശിക്കാര്‍

ജ്യോതിഷമനുസരിച്ച് 12 രാശിചിഹ്നങ്ങള്‍ 4 ഗ്രൂപ്പുകളോ മൂലകങ്ങളോ ആക്കി തിരിച്ചിരിക്കുന്നു. അഗ്‌നി തത്വമാണ് ആദ്യത്തേത്, അതില്‍ ഊ ര്‍ജ്ജം, ജീവശക്തി, ചൈതന്യം എന്നിവ പ്രതിനിധീകരിക്കുന്ന രാശിചിഹ്നങ്ങള്‍ ഉള്‍പ്പെടുന്നു. ഇവ മേടം, ചിങ്ങം, ധനു എന്നിവയാണ്. ഈ രാശിചിഹ്നത്തിനു കീഴില്‍ ജനിക്കുന്നവര്‍ക്ക് സാധാരണയായി ജല തത്വ രാശിചിഹ്നങ്ങളേക്കാള്‍ ആരോഗ്യവും കരുത്തുമുള്ള ശരീരമുണ്ട്. ജലചിഹ്നങ്ങളാണ് കര്‍ക്കിടകം, വൃശ്ചികം, മീനം എന്നിവ.

രോഗമുക്തി കൂടിയ രാശിക്കാര്‍

രോഗമുക്തി കൂടിയ രാശിക്കാര്‍

ജ്യോതിഷം അനുസരിച്ച്, അഗ്‌നി ചിഹ്നമുള്ള ആളുകള്‍ക്ക് വേഗത്തില്‍ രോഗമുക്തി നേടാനുള്ള കഴിവുണ്ട്. രണ്ടാമതായി വരുന്നത് ഭൂമി അടയാളങ്ങളും (ഇടവം, കന്നി, മകരം), മൂന്നാമതായി വായു അടയാളങ്ങളും (മിഥുനം, തുലാം, കുംഭം), അവസാനമായി ജല ചിഹ്നങ്ങളും വരുന്നു.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ദുര്‍ബലമായ പ്രതിരോധശേഷിയുള്ള രാശിക്കാര്‍

ദുര്‍ബലമായ പ്രതിരോധശേഷിയുള്ള രാശിക്കാര്‍

രാശിചിഹ്നങ്ങളായ ഇടവം, മിഥുനം, വൃശ്ചികം, ധനു, മീനം എന്നിവയ്ക്ക് പ്രതിരോധശേഷി ദുര്‍ബലമാണെന്ന് വിശ്വസിക്കപ്പെടുന്നു. നല്ല ശരീരവും ഊര്‍ജ്ജസ്വലതയും ഉണ്ടായിരുന്നിട്ടും, ഇടവം രാശിക്കാര്‍ അവരുടെ ആരോഗ്യത്തെ വേണ്ടവിധം പരിപാലിക്കുന്നില്ല. അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നവരാണ് ഇക്കൂട്ടര്‍. ധാര്‍ഷ്ട്യസ്വഭാവമുള്ളതിനാല്‍ ഇടവം രാശിക്കാര്‍ ആരില്‍നിന്നും ഉപദേശവും സ്വീകരിക്കാറില്ല.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ജലദോഷവും ചുമയും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല അവരുടെ നാഡീവ്യവസ്ഥയും ശക്തമല്ല. ഉറക്കമില്ലായ്മയ്ക്കും ക്ഷീണവും ഇവരെ പതിവായി അലട്ടിയേക്കാം. ഇത് അവരുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് വിഷാദരോഗത്തിന് സാധ്യതയുണ്ട്. ഇവരില്‍ മിക്കവരും അമിതവണ്ണവും ദഹനക്കുറവും അനുഭവിക്കുന്നു. ഈ ഘടകങ്ങള്‍ പ്രതിരോധശേഷി കുറയ്ക്കാന്‍ കാരണമാകുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ജലദോഷവും പനിയും എളുപ്പത്തില്‍ വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അവര്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ച് ഈ കാലയളവില്‍.

Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ വളരെപെട്ടെന്ന് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടുന്നവരാണ്. നിലവിലെ സാഹചര്യങ്ങളില്‍, അത്തരം അവസരങ്ങള്‍ക്ക് വഴികൊടുക്കാതെ ധനു രാശിക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന പ്രവണതയും ഇവര്‍ക്കുണ്ട്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ അവരുടെ ചുറ്റുമുള്ള ആളുകളുടെ വിഷമങ്ങള്‍ കൂടി സ്വയം ചുമക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അവരുടെ അമിതമായ ഭാവനകളും അവര്‍ക്ക് പ്രശ്‌നമാകുന്നു. ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് ഇവരെ തള്ളിവിടുന്നു. സ്വയമേ തങ്ങള്‍ക്ക് അസുഖമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മീനം രാശിക്കാര്‍.

Most read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴിMost read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴി

English summary

Astrological Perspective on How Good is Your Immunity

According to astrology, each planet rules a part of our body. If a planet is ill-placed, you may have health problems related to that part of the body. Read on the astrological perspective on how good is your immunity.
Story first published: Monday, November 23, 2020, 10:46 [IST]
X
Desktop Bottom Promotion