Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഏഴ് വര്‍ഷം നീണ്ടുനില്‍ക്കും ചൊവ്വയുടെ മഹാദശ; പണവും മഹത്വവും സ്ഥാനമാനങ്ങളും ഇവര്‍ക്ക് സ്വന്തം
ജ്യോതിഷമനുസരിച്ച് നവഗ്രഹങ്ങളുടെ മഹാദശയും അന്തര്ദശയും ഓരോ മനുഷ്യനിലും ഒരു നിശ്ചിത സമയത്ത് വരുന്നു. ഈ അവസ്ഥകളില്‍ നിന്ന് ഒരു വ്യക്തിക്ക് ശുഭവും അശുഭകരവുമായ ഫലങ്ങള്‍ ലഭിക്കുമെന്ന് പറയുന്നു. അതായത് ഒരു ഗ്രഹം നിങ്ങളുടെ ജാതകത്തില്‍ നല്ല നിലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ഫലം അനുകൂലമായിരിക്കും. എന്നാല്‍ ഗ്രഹം പ്രതികൂലമായി നില്ക്കുന്നപക്ഷം അശുഭകരമായ ഫലങ്ങളും ജീവിതത്തെ ബാധിക്കും.
ഇവിടെ നമ്മള് സംസാരിക്കാന്‍ പോകുന്നത് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെക്കുറിച്ചാണ്. ഒരു വ്യക്തിയുടെ മേല്‍ ഏഴ് വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ചൊവ്വ മഹാദശ. ജ്യോതിഷത്തില്‍ ഊര്‍ജ്ജം, സഹോദരന്, ഭൂമി, ശക്തി, ധൈര്യം, വീര്യം, ധീരത എന്നിവയുടെ ഘടകമാണ് ചൊവ്വ. ചൊവ്വയുടെ മഹാദശ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ജാതകത്തില്‍ ചൊവ്വ അനുകൂലമായാല്‍
ജ്യോതിഷമനുസരിച്ച്, ജാതകത്തില്‍ ചൊവ്വ അനുകൂലമായി നില്ക്കുന്നുണ്ടെങ്കില് ആ വ്യക്തി ധീരനും ശക്തിനുമായിരിക്കും. കൂടാതെ, ലഗ്നത്തിലെ ചൊവ്വ ഒരു വ്യക്തിയെ സമൂഹത്തില്‍ സ്വാധീനമുള്ളവനാക്കുന്നു. അത്തരം വ്യക്തികള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു. കൂടാതെ സ്പോര്‍ട്സ്, പോലീസ്, ആര്‍മി, സാഹസിക ജോലികള്‍ എന്നിവയില്‍ അവര്‍ വളരെ നല്ല പേര് സമ്പാദിക്കുന്നു. കര്‍മ്മരംഗത്ത് അവരുടെ ബഹുമാനവും പ്രശസ്തിയും വര്‍ധിക്കുന്നു. ഒരു വ്യക്തി ചൊവ്വയുടെ മഹാദശയിലാണെങ്കില് അയാള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. കൂടാതെ വ്യക്തിക്ക് സ്വത്ത് അനുഭവിക്കാനുള്ള സുഖവും ലഭിക്കുന്നു. പൂര്‍വ്വിക സ്വത്തിന്റെ ആനുകൂല്യവും കൈവരുന്നു.
ജാതകത്തില്‍ ചൊവ്വ ഗ്രഹം പ്രതികൂലമാണെങ്കില്‍
ജ്യോതിഷ പ്രകാരം ചൊവ്വ അശുഭകരമാണെങ്കില്, അതായത് ജാതകത്തില്‍ താഴ്ന്ന സ്ഥാനത്താണെങ്കില്‍ ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും. കൂടാതെ ചൊവ്വയുടെ സ്വാധീനത്താല്‍ ആ വ്യക്തിക്ക് ചില അപകടങ്ങള്‍ നേരിടേണ്ടിവരും. ചൊവ്വയുടെ ദോഷം നിമിത്തം, വ്യക്തി തന്റെ കുടുംബജീവിതത്തിലും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. ശത്രുക്കളില്‍ നിന്നുള്ള പരാജയം, ഭൂമി സംബന്ധമായ തര്‍ക്കം, കടബാധ്യത മുതലായ പ്രശ്നങ്ങള്‍ വ്യക്തിക്ക് നേരിടേണ്ടിവരും. കൂടാതെ അത്തരം വ്യക്തികള്‍ ഭീരുക്കളുമായിത്തീരുന്നു. അവര്‍ക്ക് റിസ്ക് പിടിച്ച ജോലികള്‍ ചെയ്യാന്‍ കഴിയില്ല. സ്വത്ത് നഷ്ടം സഹിക്കേണ്ടിയും വരും.
ചൊവ്വ അശുഭമാണെങ്കില്‍ ചെയ്യേണ്ട പ്രതിവിധികള്‍
1- ചൊവ്വാഴ്ച ചട്ടപ്രകാരം ബജ്രംഗബലിക്ക് വെറ്റില അര്‍പ്പിച്ചാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും. കൂടാതെ ചൊവ്വയുടെ ദോഷഫലങ്ങളും കുറയും.
2- ചൊവ്വയുടെ അശുഭദോഷം കുറയ്ക്കാന്‍ ചൊവ്വാഴ്ച ഹനുമാന് സ്വാമിയുടെ ക്ഷേത്രത്തില്‍ പോയി ബൂന്തിപ്രസാദം സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഹനുമാന്റെ അനുഗ്രഹം ജീവിതത്തില്‍ ലഭിക്കും. കൂടാതെ ചൊവ്വയുടെ ദോഷഫലങ്ങളും കുറയും.
3- നിങ്ങളുടെ ജോലിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍, ചൊവ്വാഴ്ച ദിവസം നിങ്ങള്‍ കുരങ്ങുകള്‍ക്കോ ചുവന്ന നിറമുള്ള പശുവിനോ ശര്‍ക്കരയും വറുത്ത കടലയും നല്‍കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ചൊവ്വയുടെ പ്രതികൂലാവസ്ഥയും കുറയും.
4- ചൊവ്വയുടെ അശുഭദോഷം അകറ്റാന്‍ ചൊവ്വയുടെ മന്ത്രങ്ങള്‍ ജപിക്കുക.
ചൊവ്വാദോഷത്തിന് പ്രതിവിധികള്‍
* ചൊവ്വാദോഷത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍, ചൊവ്വയുടെ ശാന്തി പൂജ ചെയ്യുക.
* ചൊവ്വാഴ്ച ഹനുമാന് ചാലിസയോ സുന്ദരകാണ്ഡമോ ചൊല്ലുക.
* ചൊവ്വാഴ്ച, ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഹനുമാന് സ്വാമിക്ക് സിന്ദൂരം സമര്‍പ്പിക്കുക.
* ചൊവ്വയെ ശാന്തമാക്കാന്‍, ജ്യോതിഷിയുടെ ഉപദേശത്തോടെ നിങ്ങള്‍ മൂന്ന് മുഖമുള്ള രുദ്രാക്ഷമോ പവിഴ രത്നമോ ധരിക്കുന്നത് ശുഭകരമാണ്.
* വീട്ടില്‍ അതിഥികള്‍ക്ക് മധുരം വിളമ്പുന്നത് ജാതകത്തില്‍ ചൊവ്വാദോഷത്തിന്റെ ഫലം കുറയ്ക്കുന്നു.
* ജാതകത്തില്‍ ചൊവ്വാദോഷമുണ്ടെങ്കില് വിവാഹത്തിന് മുമ്പ് ഒരു വേപ്പ് മരം നട്ട് 43 ദിവസമെങ്കിലും പരിപാലിക്കുക. ഇത് ചൊവ്വാ ദോഷം അകറ്റുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
