Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
27 നക്ഷത്രക്കാര്‍ക്കും ഈ വര്‍ഷം ദോഷപരിഹാരത്തിന് ഇവ
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. എല്ലാ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന നെഗറ്റീവ് പോസിറ്റീവ് മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില ദോഷ പരിഹാരങ്ങള്‍ ഉണ്ട്. ഗുണവര്‍ദ്ധനവിനും ഐശ്വര്യത്തിനും അനുകൂല ഫലങ്ങള്‍ക്കും വേണ്ടി ഓരോ നക്ഷത്രക്കാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദോഷ പരിഹാരം ഓരോ തരത്തിലാണ് നിങ്ങളുടെ നക്ഷത്രത്തില്‍ പാലിക്കേണ്ടത്. ഓരോ നക്ഷത്രക്കാരും അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ പ്രതിവിധി തേടേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി
27 നക്ഷത്രങ്ങളില്‍ ഏറ്റവും ആദ്യം ഉള്ള നക്ഷത്രമാണ് അശ്വതി നക്ഷത്രം. അശ്വതി നക്ഷത്രക്കാര്‍ നാള് ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി വിഷ്ണുഭജനം നടത്തേണ്ടതും, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങള്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു.

ഭരണി
ഭരണി നക്ഷത്രക്കാരും ഐശ്വര്യത്തിനും പരിഹാരത്തിനും വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭരണി രാശിക്കാര്‍ അവരുടെ ദോഷപരിഹാരത്തിന് വേണ്ടി ദേവിയെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ ദേവീ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കുക.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്ന ദോഷ പരിഹാരം അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കേണ്ടതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ ശാസ്താവിനെയാണ് ദോഷപരിഹാരത്തിന് വേണ്ടി ഭജിക്കേണ്ടത്. ശാസ്താവിനെ ഭജിക്കുന്നതിലൂടെ ഇവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു നക്ഷത്രമായി മാറുന്നു.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്കും ഐശ്വര്യത്തിന് സുബ്രഹ്മണ്യസ്വാമിയെയാണ് ഭജിക്കേണ്ടത്. ഇത് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുകയും ജീവിതത്തില്‍ സന്തോഷം കൊണ്ട് വരികയും ചെയ്യും.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ മഹാദേവനെയാണ് ഭജിക്കേണ്ടത്. തിരുവാതിര നക്ഷത്രക്കാരുടെ ദേവന് എന്ന് പറയുന്നത് മഹാദേവനാണ്. മഹാദേവനെ ഭജിക്കുകയും ശിവഭജനം നടത്തുകയും ചെയ്യുക. സര്‍പ്പപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കുക.

പുണര്‍തം
പുണര്‍തം നക്ഷത്രത്തിന് ഐശ്വര്യത്തിനായി ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ച് ദോഷശാന്തിക്ക് പ്രാര്‍ത്ഥിക്കണം. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല്‍ മാറിപ്പോവുന്നു.

പൂയം
പൂയ്യം നക്ഷത്രക്കാര്‍ ഭജിക്കേണ്ടത് ഹനുമാനെയാണ്. പൂയ്യം നക്ഷത്രക്കാര്‍ ഹനുമാനെ ഭജിച്ചാല്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ട് എല്ലാ പ്രതിബന്ധങ്ങളും മാറുകയും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യുന്നുണ്ട്.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ജീവിത നേട്ടം വര്‍ദ്ധിക്കുന്നത് എപ്പോഴും ഗണപതി ഭഗവാനെ ഭജിച്ച് കൊണ്ടായിരിക്കണം. ഗണപതിഭജനം ദിവസവും നടത്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിഘ്നങ്ങളേയും ഇല്ലാതാക്കുന്നു.

മകം
മകം നക്ഷത്രക്കാരായവര് നാഗരാജാവിനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് സത്സന്താനഭാഗ്യത്തിനും ജീവിതത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങളെ നീക്കുന്നതിനും മികച്ചതാണ്. നാഗരാജാവിന്റെ പ്രീതി വരുത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

പൂരം
പൂരം നക്ഷത്രക്കാരില്‍ അപ്രതീക്ഷിത ദോഷങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ഇവര്‍ ഭഗവതി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ഇത് കൂടാതെ ഭഗവതി ക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തുന്നതിനും ശ്രദ്ധിക്കുക

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ ദോഷപരിഹാരത്തിന് വേണ്ടി ശിവഭജനം നടത്താന്‍ ശ്രദ്ധിക്കണം. ഇത്ഗുണവര്ദ്ധനവിന് സഹായിക്കുന്നു. ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് എന്തുകൊണ്ടും ഈ ഭജനം. ഇവര്‍ ശാസ്താവിനേയും ഭജിക്കുന്നതിന് ശ്രദ്ധിക്കണം.

അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് നവഗ്രഹപ്രീതിയാണ് വേണ്ടത്. അതിന് വേണ്ടി നവഗ്രഹപ്രീതി വരുത്തുകയും ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുകയും വേണം. ദിവസവും നവഗ്രഹ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യുന്നത് ഉചിതമാണ്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണഫലവര്ധനവിനും മഹാവിഷ്ണുവിനെയാണ് ഈ നക്ഷത്രക്കാര്‍ ഭജിക്കേണ്ടത്. ഇത് കൂടാതെ വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നല്ലതാണ്. ഇത് ഐശ്വര്യത്തിനും നല്ലതാണ്.

ചോതി
ചോതി നക്ഷത്രക്കാരുടെ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഹനുമാനെ ഭജിക്കാവുന്നതാണ്. ദിവസവും ഹനുമാന് ചാലിസ ചൊല്ലുന്നത് ദോഷപരിഹാരത്തിന് മികച്ചതാണ്.

വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുഭജനം നടത്താവുന്നതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ദോഷത്തിന് പരിഹാരം കാണുന്നതിനും ജന്മ നക്ഷത്ര ദോഷത്തിന് പരിഹാരം കാണുന്നതിനും മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് ദേവീഭജനം നടത്തണം. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഭഗവതിയെ ഭജിക്കേണ്ടതാണ്. ദോഷ പരിഹാരത്തിനും ഐശ്വര്യവും നേട്ടവും ലഭിക്കുന്നതിനും ദേവീഭജനം നടത്തുന്നത് ഉത്തമമാണ്.

മൂലം
മൂലം നക്ഷത്രക്കാര്‍ ജന്മ നക്ഷത്രദോഷത്തിന് വേണ്ടി വിഷ്ണുഭഗവാനെ ഭജിക്കേണ്ടതാണ്. ഇത് ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക എത്തുന്നതിനും ദോഷത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ നാഗരാജാവിനെ പ്രസാദിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇവര്‍ ഗുണ വര്‍ധനവിന് നാഗരാജാ ക്ഷേത്രത്തില്‍ വഴിപാടുകള്‍ കഴിക്കാവുന്നതാണ്. നാഗരാജാവിന്റെ അനുഗ്രഹത്തിന് വേണ്ടി ഈ നക്ഷത്രക്കാര്‍ നാഗരാജാവിനെ പ്രസാദിപ്പിക്കേണ്ടതാണ്.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ ഗുണത്തിനും ദോഷ ശമനത്തിനുമായി ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടതാണ്. അത് കൂടാതെ ഇവര്‍ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കേണ്ടതാണ്. ജീവിതത്തില്‍ ഐശ്വര്യത്തിന് വേണ്ടി ഇത് സഹായിക്കും.

തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ ഭഗവാന് ശിവനെ ഭജിക്കേണ്ടതാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുകയും ഐശ്വര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ശിവനെ തന്നെയാണ് ഭജിക്കേണ്ടത്. കൃത്യമായി പറഞ്ഞാല്‍ വ്യാഴാഴ്ചകളില്‍ ശിവഭജനവും ശിവ പഞ്ചാക്ഷരി മന്ത്രവും ജപിക്കേണ്ടതാണ്.

ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ദോഷ ശമനത്തിന് വേണ്ടി വിഘ്നേശ്വരനെ ഭജിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള വിഘ്നങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും പരിഹാരം നല്കുന്നു.

പൂരുരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രക്കാര്‍ പ്രദോഷവ്രതമനുഷ്ടിച്ച് ശിവ ഭജനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നുണ്ട്.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ ഭജനം നടത്താവുന്നതാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.

രേവതി
27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമാണ് രേവതി. ഇവര്‍ മാസം തോറും ഇവരുടെ ജന്മ നക്ഷത്ര നാളില്‍ ഗണപതിഹോമം നടത്തേണ്ടതാണ്. ഇതെല്ലാം നാളിന്റെ ദോഷഫലങ്ങള്‍ ഇല്ലാതാക്കും.



Click it and Unblock the Notifications
