For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-ല്‍ ഓരോ രാശിക്കാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരം

|

ഓരോ രാശിക്കാര്‍ക്കും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഓരോ സമയത്തും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള രാശിമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ രാശിപ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് മാറി മറിഞ്ഞ് വരുന്നത്. 12 രാശിക്കാരില്‍ ദോഷപരിഹാരത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

 Vishu Phalam: ഓരോ നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലം Vishu Phalam: ഓരോ നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലം

ഓരോ രാശിക്കാരിലും വരുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ നല്ലതാവാം. ഓരോ രാശിക്കാരും അനുഷ്ഠിക്കേണ്ട ദോഷ പരിഹാരങ്ങളും വഴിപാടുകളും വ്യത്യസ്തമാണ്. എന്നാല്‍ ഇത് എങ്ങനെ തിരിച്ചറിയണം എന്നുള്ളതാണ്. ഈ ലേഖനത്തില്‍ നിങ്ങള്‍ ഈ വര്‍ഷം അനുഷ്ഠിക്കുന്ന ദോഷങ്ങള്‍ക്കുള്ള പരിഹാരങ്ങളും വഴിപാടുകളും നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് 2020 നല്ല വര്‍ഷമായാണ് വരുന്നത്. എങ്കിലും പല കാര്യങ്ങള്‍ക്കും അല്‍പം തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ തടസ്സങ്ങളെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് ഗണപതിഭഗവാന്‍ തുണയേകും. മാസം തോറും ജന്മ നക്ഷത്രത്തില്‍ ഗണപതി ഭഗവാന് കറുകമാലയും അപ്പനിവേദ്യവും സമര്‍പ്പിക്കുക. ഭഗവതിക്ക് രക്തപുഷ്പാഞ്ജലി നടത്തുന്നതും നല്ലതാണ്.

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് 2020 അത്ര നല്ല വര്‍ഷമായിരിക്കില്ല. മഹാവിഷ്ണുവിനെയാണ് ഇവര്‍ ഭജിക്കേണ്ടത്. എല്ലാ വ്യാഴാഴ്ചകളിലും നാരായണ കവചം വ്രതത്തോട് കൂടി ചൊല്ലാന്‍ ശ്രദ്ധിക്കുക. ജന്മ നക്ഷത്ര ദിനത്തില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വഴിപാട് നടത്തുന്നതിന് ശ്രദ്ധിക്കണം. നെയ് വിളക്ക്, പാല്‍പ്പായയം ഭാഗ്യസൂക്ത പുഷ്പാഞ്ജലി എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നതിലൂടെ ദോഷാനുഭവങ്ങള്‍ എല്ലാം മാറിപ്പോവുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ വര്‍ഷം. ഇവര്‍ ഹനുമാന്‍ സ്വാമിയെ ഭജിക്കാന്‍ ശ്രദ്ധിക്കണം. എല്ലാ മാസവും ജന്മ നക്ഷത്ര ദിനത്തില്‍ ഹനുമാന്‍ സ്വാമിക്ക് അവല്‍ നിവേദ്യവും വടമാലയും നിവേദിക്കണം. ഇത് നിങ്ങളുടെ എല്ലാ ദോഷങ്ങളേയും അകറ്റുന്നു. മാത്രമല്ല അയ്യപ്പസ്വാമിക്ക് നെയ് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. നീരാഞ്ജനം വഴിപാട് കഴിക്കുന്നതും നല്ലതാണ്. കൂടാതെ ആയില്യം നാളില്‍ നാഗദേവതകള്‍ക്ക് പാല്‍ മഞ്ഞള്‍ സമര്‍പ്പണവും നടത്താവുന്നതാണ്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ വളരെ കരുതലോടെ ജീവിക്കേണ്ട ഒരു വര്‍ഷമാണിത്. ഇവര്‍ പ്രാര്‍ത്ഥിക്കേണ്ടത് നരസിംഹ ഭഗവാനെയാണ്. മത്സ്യമാംസങ്ങള്‍ ഒഴിവാക്കി വ്യാഴാഴ്ച ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. സുബ്രഹ്മണ്യ സ്വാമിച്ച് പാല്‍ അഭിഷേകം നടത്താന്‍ ശ്രമിക്കുക. ജന്മ നക്ഷത്ര ദിനത്തില്‍ നീരാഞ്ജനം വഴിപാട് അയ്യപ്പ ക്ഷേത്രത്തില്‍ ചെയ്യുക. എള്ള് തിരി കത്തിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്തുന്നതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഇവര്‍ അനുഭവിക്കുന്നതായിരിക്കും. തുടക്കത്തില്‍ തന്നെ ഉണ്ടാവുന്ന ഇത്തരം തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ഗണപതി ഭഗവാനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഭഗവാനെ പ്രാര്‍ത്ഥിച്ച് ഗണപതിഹോമം കഴിക്കണം. കറുകമാലയും ചാര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ഭഗവാന് മോദകം നിവേദിക്കുന്നതും ശീലമാക്കുക. ജന്മ നക്ഷത്ര ദിനത്തില്‍ കുടുംബ ദേവതയെ പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. നിങ്ങള്‍ക്ക് ഭഗവാന്റെ അനുഗ്രഹവും അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടാവുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് മോശമല്ലാത്ത അനുഭവങ്ങള്‍ ആണ് ഈ വര്‍ഷം ഉണ്ടാവുന്നത്. ശാസ്താ ക്ഷേത്രത്തില്‍ വഴിപാട് നടത്തുന്നതിന് ശ്രദ്ധിക്കണം. ശാസ്താവിന് നീരാഞ്ജനം വഴിപാട് നടത്തണം. പരമശിവന് ജന്മ നക്ഷത്ര ദിനത്തില്‍ കൂവളമാലയും ധാരയും കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ കഷ്ടപ്പാടുകളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും സഹായിക്കുന്നുണ്ട്. ജീവിത വിജയം നേടുന്നതിന് വേണ്ടി ജന്മ നക്ഷത്ര ദിനം ക്ഷേത്ര ദര്‍ശനം നിര്‍ബന്ധമാക്കുക.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ അല്‍പം കഷ്ടപ്പെടുന്ന സമയമാണ് ഈ വര്‍ഷം. എങ്കിലും കഷ്ടപ്പാടുകള്‍ക്ക് ഫലം ലഭിക്കുന്ന ഒരു സമയമാണ് എന്നുള്ളത് തന്നെയാണ് പ്രത്യേകതയും. ജോലിയിലും നിങ്ങളുടെ കര്‍മ്മ മേഖലയിലും വളരെയധികം ശ്രദ്ധ നല്‍കേണ്ടതാണ്. വ്യാഴാഴ്ചകളില്‍ ഹനുമാന് വഴിപാട് കഴിക്കാനും ഹനുമത് സ്‌തോത്രം ജപിക്കുന്നതിനും ക്ഷേത്രദര്‍ശനത്തിനും സമയം കണ്ടെത്തുക. വിഷ്ണുവിനും ശാസ്താവിനും വഴിപാടുകള്‍ നടത്തി ക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് നിരവധി അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന ഒരു വര്‍ഷമാണ്. പരമശിവനെയാണ് ഇവര്‍ കൂടുതല്‍ ആശ്രയിക്കേണ്ടത്. ചെറിയ മൃത്യുഭയം ഇവരെ അലട്ടുന്നു. ഭഗവാനോട് പ്രാര്‍ത്ഥിക്കുകയും ധാരയും പിന്‍വിളക്കും വഴിപാട് നടത്തുകയും ചെയ്യാവുന്നതാണ്. ഇതോടൊപ്പം രുദ്രാഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കണം. പല അപ്രതീക്ഷിത നേട്ടങ്ങളും ഇവര്‍ക്ക് ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വളരെ നല്ല വര്‍ഷമാണ് ഈ വര്‍ഷം. ഈശ്വരാധീനം ഇവരെ തേടിയെത്തുന്നുണ്ട്. എങ്കിലും വിഷ്ണുക്ഷേത്ര ദര്‍ശനം മുടക്കാതെ ചെയ്യാന്‍ ശ്രദ്ധിക്കുക. വിഷ്ണുവിന് പാല്‍പ്പായസവും തുളസിമാലയും ചാര്‍ത്തണം. പിറന്നാള്‍ ദിനത്തില്‍ ഭഗവാന് പ്രത്യേക വഴിപാട് നടത്തേണ്ടതാണ്. ശാസ്താവിന് നെയ്യഭിഷേകവും ശിവന് ധാരയും മൃത്യുഞ്ജയ ഹോമവും വഴിപാട് കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ വര്‍ഷം ഇവരെ ധാരാളം ഗുണങ്ങള്‍ കാത്തിരിക്കുന്നുണ്ട്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ചെറിയ തടസ്സങ്ങള്‍ കര്‍മ്മ മേഖലയില്‍ ഉണ്ടാവുന്നുണ്ട്. ഇവര്‍ വിടാതെ പ്രാര്‍ത്ഥിക്കേണ്ടത് ശാസ്താവിനേയും ഭൈരവ മൂര്‍ത്തിയേയും ആണ്. ഇതിലൂടെ ഇവര്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശാസ്താവിന് എള്ളുപായസവും പുഷ്പാഞ്ചലിയും നീരാഞ്ജനവും വഴിപാട് നല്‍കണം. പിറന്നാളിന് പഞ്ചമുഖ ഹനുമത് പൂജ ചെയ്യേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചകള്‍ നല്‍കുന്നുണ്ട്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷം നല്ലതായിരിക്കും. ദോഷാനുഭവങ്ങള്‍ ഉണ്ടാവുമെങ്കിലും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതിനെ മറികടക്കാന്‍ സാധിക്കുന്നുണ്ട്. അപ്രതീക്ഷിത വിജയങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ശനിപ്രീതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ജന്മ നക്ഷത്ര ദിനത്തില്‍ ഗണപതിക്ക് അപ്പം നിവേദിക്കുന്നതിനും ശാസ്താവിന് നീരാഞ്ജനം നടത്തുന്നതിനും നീലപ്പട്ട് സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ നിറക്കുന്നുണ്ട്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഈ വര്‍ഷം. ഈശ്വരാനുഗ്രഹം ഉണ്ടെങ്കില്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇവര്‍ ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കണം. ഗണപതിക്ക് കറുകമാല ചാര്‍ത്തുന്നതും മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുന്നതും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഭദ്രകാളിക്ക് രക്തപുഷ്പാഞ്ജലി നടത്തുന്നതും മീനക്കൂറുകാരുടെ ജീവിത പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് സഹായിക്കുന്നു.

English summary

Astrological Dosha Parihara In 2020 For Each Zodiac Sign

Here in this article we are discussing about the astrological dosha parihara in 2020 for each zodiac sign. Read on.
X
Desktop Bottom Promotion