Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
നവരത്നങ്ങള്‍ ധരിയ്ക്കുന്നത് ഗുണമോ ദോഷമോ?
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളെ പ്രതിനിധീകരിയ്ക്കുന്നതാണ് നവരത്നങ്ങള്‍. ഓരോ നക്ഷത്രക്കാര്‍ക്കും അവരുടെ ജന്മസമയവും നക്ഷത്രവും അനുസരിച്ച് രത്നങ്ങള്‍ ധരിയ്ക്കാം. അല്ലാതെ ഏതെങ്കിലും രത്നങ്ങള്‍ ധരിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉണ്ടാക്കുക എന്നതാണ് സത്യം. പുലവാലായ്മയില് ക്ഷേത്രദര്‍ശനം പാടില്ല, കാരണം?
വജ്രം, മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, ഗോമേദകം, പവിഴം, മുത്ത്, മാണിക്യം എന്നിവയാണ് നവരത്നങ്ങള്‍. എന്തൊക്കെയാണ് ഇവ ധരിച്ചാലുള്ള ഗുണങ്ങള്‍ എന്നു നോക്കാം. ഇവ വീട്ടില്‍ നിന്നും ഒഴിവാക്കൂ, പണം താനേ വരും

മരതകം
മരതകം ധരിയ്ക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഏത് കാര്യത്തിനും വിജയം ആഗ്രഹിക്കുന്നവര്‍ മരതകം ധരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വജ്രം
സാധാരണ എല്ലാവരും ഇപ്പോള്‍ ഫാഷന്‍ എന്ന നിലയ്ക്കും വജ്രം ധരിയ്ക്കാറുണ്ട്. ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വ്യക്തിസ്വഭാവത്തിനും ഏറ്റവും നല്ലതാണ്.

മുത്ത്
രാജയോഗമാണ് മുത്ത് ധരിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത്. മാത്രമല്ല മാനസികമായും ശാരീരികമായും മുത്ത് നല്കുന്ന ഗുണം വളരെ വലുതാണ്.

പുഷ്യരാഗം
പുഷ്യരാഗം ധരിയ്ക്കുന്നതും സമ്പല്‍സമൃദ്ധിക്കും ഈശ്വരാനുഗ്രഹത്തിനും വളരെയധികം സഹായിക്കുന്നു.

മാണിക്യം
മാണിക്യം ധരിയ്ക്കുന്നത് മാനസികമായി തകര്‍ച്ച അനുഭവിയ്ക്കുന്നവര്‍ക്ക് നല്ലതാണ്. ഊര്ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും മാണിക്യം സഹായിക്കുന്നു.

പവിഴം
പവിഴം സ്ത്രീകള്‍ ധരിയ്ക്കുന്നത് നല്ലതാണ്. ദീര്‍ഘസുമംഗലിയായിരിക്കുന്നതിനും കാര്യപ്രാപ്തിയ്ക്കും പവിഴം ധരിയ്ക്കുന്നത് ഗുണകരമാകും.

വൈഡൂര്യം
നവരത്നങ്ങളില്‍ പ്രധാനിയാണ് വൈഡൂര്യം എന്നത് നിസ്സംശയം പറയാം. വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങളും എടുത്ത് പറയേണ്ടതാണ്. ആരോഗ്യം, ഏകാഗ്രത എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് വൈഡൂര്യം.

ഇന്ദ്രനീലം
ഇന്ദ്രനീലവും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. ദീര്‍ഘായുസ്സ്, ശനിദോഷ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇന്ദ്രനീലം ധരിയ്ക്കുന്നത് വളരെ നല്ലതാണ്.

ഗോമേദകം
രാഹു ദോഷമുള്ളവര്‍ ഗോമേദകം ധരിച്ചാല്‍ ദോഷങ്ങള്‍ മാറും എന്നാണ് വിശ്വാസം.



Click it and Unblock the Notifications
