For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ ശുക്രന്‍ ബലവാനെങ്കില്‍ സമ്പത്തും ഐശ്വര്യവും

|

ശുക്രന്‍ എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു ഗ്രഹമാണ്. നവഗ്രഹങ്ങളില്‍ സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശുക്രന്‍. അതുകൊണ്ട് തന്നെ ശുക്രന്റെ സ്ഥാനത്തിന് ജാതകത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. ജനനസമയത്ത് അല്ലെങ്കില്‍ ജാതകത്തില്‍ ശുക്രന്‍ ഉന്നത സ്ഥാനത്താണ് നില്‍ക്കുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ ഒരു കാലത്തും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നില്ല, എന്ന് മാത്രമല്ല ജീവിതത്തില്‍ നേട്ടങ്ങള്‍ ഓരോ ഘട്ടത്തിലും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഓരോ ചുവട് വെപ്പിലും ശുക്രന്‍ പോസിറ്റീവ് ഫലങ്ങള്‍ ഈ ജാതകര്‍ക്ക് നല്‍കുന്നു. വിജയം ഇവരുടെ കൂടെ തന്നെ നിലനില്‍ക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ മികച്ച വിജയം ഇവരെ കാത്തിരിക്കുന്നു.

Astrological Benefits Of Strong Venus In Kundli

ശുക്രന്റെ ജാതകത്തിലെ സ്ഥാനം മികച്ചതാണെങ്കില്‍ ഇവര്‍ക്ക് ഐശ്വര്യവും സമ്പത്തും നിറയുന്നു. ശാരീരികമായും ഇവര്‍ പ്രശ്‌നങ്ങളില്ലാത്തവരായിരിക്കും. ഓരോ ചുവട് വെപ്പിലും ഇവരെ കാത്ത് വിജയം ഒളിഞ്ഞിരിക്കുന്നു. എന്നാല്‍ ശുക്രന്റെ സ്ഥാനം നിങ്ങളുടെ ജാതകത്തില്‍ മോശമാണ് അല്ലെങ്കില്‍ ദുര്‍ബലമാണ് എന്നന അവസ്ഥയില്‍ പലപ്പോഴും ഇവര്‍ വളരെയധികം സാമ്പത്തികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ജീവിതം പലപ്പോഴും നെഗറ്റീവ് സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തുലാം രാശിക്കാരുടെ അധിപനായാണ് ശുക്രനെ കണക്കാക്കുന്നത്. എന്തൊക്കെയാണ് ശുക്രന്റെ ജാതകത്തിലെ സ്ഥാനം നിങ്ങള്‍ക്ക് നല്‍കുന്നത് എന്നും എന്തൊക്കെയാണ് ശുക്രനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാം.

ശുക്രന്‍ ജാതകത്തില്‍ ബലവാനെങ്കില്‍

ശുക്രന്‍ ജാതകത്തില്‍ ബലവാനെങ്കില്‍

ശുക്രന്‍ ജാതകത്തില്‍ ബലവാനാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ നല്ല കാലത്തെ തന്നെയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതത്തിന്റെ എല്ലാ സന്തോഷകരമായ അവസ്ഥയും നിങ്ങള്‍ അനുഭവിക്കുന്നു. സമ്പത്തും ഐശ്വര്യവും സന്തോഷവും ശുക്രന്‍ ബലവാനാണെങ്കില്‍ നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ 22-24 വയസ്സുവരെയുള്ള പ്രായത്തില്‍ തന്നെ ജീവിതം സെറ്റില്‍ ആവുന്നത് ശുക്രന്റെ സ്ഥാനത്തിന് നിര്‍ണായക പങ്കുണ്ട്.

ശുക്രന്‍ ജാതകത്തില്‍ ബലവാനെങ്കില്‍

ശുക്രന്‍ ജാതകത്തില്‍ ബലവാനെങ്കില്‍

ജീവിത പങ്കാളിയുടെ കാര്യത്തിലും ശുക്രന്‍ നിങ്ങളോട് കരുണ കാണിക്കുന്നു. നിങ്ങളാഗ്രഹിക്കുന്ന തരത്തിലുള്ള ജീവിത പങ്കാളിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് കൂടാതെ ആത്മവിശ്വാസം നിങ്ങളില്‍ വളരെ കൂടുതലായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും ആഗ്രഹിക്കുന്ന തരത്തില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക്‌സാധിക്കുന്നു. നല്ല ചിന്തകള്‍ കൊണ്ട് നിങ്ങളുടെ മനസ്സ് നിറയുന്നു. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല ഈ ജാതകന്.

വ്യാഴം ദുര്‍ബലമെങ്കില്‍

വ്യാഴം ദുര്‍ബലമെങ്കില്‍

എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ദുര്‍ബലമെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മോശം സമയമാണ് എന്നതാണ്. ഇത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മുഖത്തിന്റെ തിളക്കം കുറയുന്നതിനും സാമ്പത്തിക സ്ഥിതി വഷളാക്കുന്നതിനും കാരണമാകുന്നു. വിവാഹപ്രായമായവര്‍ക്ക് വിവാഹത്തിന് തടസ്സം നേരിടേണ്ടി വരുന്നു. ഇത് കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ ബാധിക്കുന്നു. നിങ്ങള്‍ക്ക് മറ്റൊരാളോടോ അല്ലെങ്കില്‍ നിങ്ങളോട് മറ്റൊരു വ്യക്തിക്കോ ആകര്‍ഷകത്വം തോന്നാതിരിക്കുന്നു. നടുവേദനയും സന്ധിവേദനയും ഇവരെ ബാധിക്കുന്നു.

വ്യാഴം ദുര്‍ബലമെങ്കില്‍

വ്യാഴം ദുര്‍ബലമെങ്കില്‍

ദാരിദ്ര്യം കൂടുതലായിരിക്കും. ദാമ്പത്യ സുഖം ഉണ്ടായിരിക്കില്ല. ആളുകളുടെ സ്വഭാവത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നു. ശുക്രന്‍ രാഹുവിനോടൊപ്പം ചേരുമ്പോള്‍ പലപ്പോഴും അത് മോശം ഫലങ്ങള്‍ ഉണ്ടാക്കുന്നു. സുഹൃത്തുക്കളുടെ കാര്യത്തിലും പ്രതികൂല ഫലങ്ങളും സാഹചര്യങ്ങളും ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന മോശം തുടക്കങ്ങള്‍ക്ക് കാരണം ശുക്രന്റെ ബലഹീനത തന്നെയായിരിക്കും. ആത്മാര്‍ത്ഥതയോടെ ഒരു കാര്യവും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാതെ വരുന്നു. ജീവിതത്തില്‍ നിരവധി പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വരുന്നു.

വ്യാഴം ദുര്‍ബലമെങ്കില്‍

വ്യാഴം ദുര്‍ബലമെങ്കില്‍

ശുക്രനെ രാഹു ദോഷകരമായി ബാധിക്കുകയാണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങേണ്ടതായി വരുന്നുണ്. ഇത് കൂടാതെ ജീവിതത്തിലും കുടുംബത്തിലും പല കാര്യങ്ങളും നെഗറ്റീവ് ആയി ഫലിക്കുകയും ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടതായും വരുന്നുണ്ട്. ഇത് മോശം ബന്ധങ്ങളിലേക്കോ കുടുംബ ജീവിതത്തിലേക്കോ നിങ്ങളെ എത്തിച്ചേക്കാം. രോഗങ്ങളും പ്രയാസങ്ങളും നിങ്ങളെ ബാധിക്കുന്നു. ജീവിത പങ്കാളിയുമായുണ്ടാവുന്ന വഴക്കുകള്‍ വിവാഹ മോചനത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. സ്വസ്ഥതക്കുറവ് പലപ്പോഴും നിങ്ങളില്‍ അനുഭവപ്പെടുന്നു.

ശുക്രന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍

ശുക്രന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍

ശുക്രന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചന്ദനം, അരി, പലവ്യഞ്ജനം, പൂക്കള്‍, വെള്ളി, തൈര്, പഞ്ചസാര എന്നിവ പെണ്‍കുട്ടികള്‍ക്ക് ദാനം ചെയ്യാവുന്നതാണ്. ഇത് കൂടാതെ വെള്ളിയാഴ്ച ദിനങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നതിനും ശ്രദ്ധിക്കുക. വെളുത്ത നിറം ശുക്രന് വളരെയധികം പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ വെള്ളിയാഴ്ച ധരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശുക്രനെ പ്രീതിപ്പെടുത്തുന്നതിനുള്ള മന്ത്രം ജപിക്കാവുന്നതാണ്. ഓം ദ്രാം ഡ്രീം ദ്രൗം സഃ ശുക്രായ നമഃ! എന്ന മന്ത്രം വെള്ളിയാഴ്ച ദിനം ജപിച്ചാല്‍ ശുക്രന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നു.

മിഥുന മാസം 27 നക്ഷത്രക്കാരും ജന്മനാളിന്റെ ദോഷം തീര്‍ക്കാന്‍ അനുഷ്ഠിക്കേണ്ടത്മിഥുന മാസം 27 നക്ഷത്രക്കാരും ജന്മനാളിന്റെ ദോഷം തീര്‍ക്കാന്‍ അനുഷ്ഠിക്കേണ്ടത്

12 രാശിക്കാരിലും ഒളിഞ്ഞിരിക്കുന്ന ആ അപകടകരമായ സ്വഭാവം എന്ത്12 രാശിക്കാരിലും ഒളിഞ്ഞിരിക്കുന്ന ആ അപകടകരമായ സ്വഭാവം എന്ത്

English summary

Astrological Benefits Of Strong Venus In Kundli And Its Effects In Malayalam

Here in this article we are sharing the effects and benefits of venus in kundli in malayalam. Take a look
X
Desktop Bottom Promotion