For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തമെങ്കില്‍ നിങ്ങളും ശക്തന്‍

|

ജാതകവും ജ്യോതിഷവും പലരും വിശ്വസിക്കുന്നതാണ്. എന്നാല്‍ ഇതില്‍ ഓരോ ഗ്രഹങ്ങളുടേയും സ്ഥാനത്തിനുള്ള പ്രാധാന്യം പലര്‍ക്കും അറിയില്ല. നവഗ്രഹങ്ങളില്‍ സൂര്യന്റെ സ്ഥാനം നിങ്ങളുടെ ജാതകത്തില്‍ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. നിങ്ങളുടെ ജാതകത്തില്‍ സൂര്യന്‍ ശക്തനാണെങ്കില്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഫലങ്ങള്‍ നിസ്സാരമല്ല. കാരണം വളരെ ശക്തനായ ഗ്രഹമാണ് സൂര്യന്‍. അതുകൊണ്ട് തന്നെ സൂര്യന്‍ ശക്തനായി നിങ്ങളുടെ ജാതകത്തില്‍ നില കൊള്ളുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്ക് ലഭിക്കുന്നു.

Astrological Benefits Of Strong Sun In Kundli

നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്നതിനും സൂര്യന്റെ സ്ഥാനം സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് കാണുന്നവര്‍ പലപ്പോഴും ആ വ്യക്തിയെ അഹങ്കാരിയായി കാണക്കാക്കുന്നു. എന്നാല്‍ ചില രാശികളില്‍ സൂര്യന്‍ പക്ഷേ ദുര്‍ബലനായാണ് നിലകൊള്ളുന്നത് അത്തരത്തില്‍ ഒരു രാശിയാണ് തുലാം രാശി. ഈ രാശിയില്‍ പലപ്പോഴും അശുഭഫലങ്ങള്‍ സൂര്യന്റെ ദുര്‍ബലത്വം കൊണ്ട് സംഭവിക്കുന്നുണ്ട്. എന്നാല്‍ ജാതകത്തിലെ സൂര്യന്റെ സ്ഥാനം എന്താണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന്‌നമുക്ക് നോക്കാം.

ഗ്രഹങ്ങളില്‍ പ്രധാനി

ഗ്രഹങ്ങളില്‍ പ്രധാനി

ഗ്രഹങ്ങളില്‍ പ്രധാനിയാണ് സൂര്യന്‍,അതുകൊണ്ട് തന്നെയാണ് ഗ്രഹങ്ങളുടെ രാജാവ് എന്ന് പറയപ്പെടുന്നത്. സൂര്യന്റെ ഊര്‍ജ്ജം തന്നെയാണ് നമുക്ക് പോസിറ്റീവ് ഫലങ്ങള്‍ നല്‍കുന്നതും. ഏത് കാര്യത്തിനും ആഞ്ജ പുറപ്പെടുവിക്കുന്നത് സൂര്യനാണ്. അതുകൊണ്ട് തന്നെയാണ് സൂര്യനെ വളരെ പ്രധാനപ്പെട്ട ഗ്രഹമായി കണക്കാക്കുന്നതും. ഇത് നിങ്ങളെ അതുകൊണ്ട് തന്നെ വിജയത്തിലേക്ക് എത്തിക്കുന്നു. എന്തൊക്കെ ഫലങ്ങളാണ് സൂര്യന്‍ ശക്തികേന്ദ്രമായി നിന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം.

 അധികാരം നിങ്ങള്‍ക്കൊപ്പം

അധികാരം നിങ്ങള്‍ക്കൊപ്പം

അധികാരം കൊണ്ട് വരുന്നന ഗ്രഹമാണ് സൂര്യന്‍. കാരണം സൂര്യന്‍ പ്രതിനിധീകരിക്കുന്നത് എന്തുകൊണ്ടും ആധിപത്യത്തെയാണ് എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. സൂര്യന്‍ജാതകത്തില്‍ ശക്തനെങ്കില്‍ ഇവര്‍ക്ക് ധൈര്യവും ഇച്ഛാശക്തിയും ഉണ്ടാവുന്നു. ഇത് കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഏത് കാര്യത്തിനും നേതൃത്വം നല്‍കി ജാതകനെ അനുഗ്രഹിക്കുന്നതില്‍ സൂര്യന്റെ പങ്ക് നിസ്സാരമല്ല. ഇത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ തന്ന് അനുഗ്രഹിക്കുന്നു.

പ്രതിബന്ധങ്ങളെ ഇല്ലാതാക്കുന്നു

പ്രതിബന്ധങ്ങളെ ഇല്ലാതാക്കുന്നു

പ്രതിബന്ധങ്ങളെ ഇല്ലാതാക്കുന്ന കാര്യത്തിലും സൂര്യന്റെ ശക്തമായ സ്ഥാനം നിങ്ങളെ സഹായിക്കുന്നു. കാരണം ഏത് പ്രതിബന്ധത്തേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ജാതകത്തിലെ സൂര്യന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. എത്ര വലിയ പ്രശ്‌നങ്ങളേയും ധൈര്യത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് ജാതകത്തിലെ സൂര്യന്‍. കാരണം സൂര്യന്‍ ബലവാനാണെങ്കില്‍ എത്ര വലിയ പ്രതിസന്ധിക്കും നമുക്ക് പരിഹാരം കാണാം എന്നത് തന്നെയാണ് സത്യം.

ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തമെങ്കില്‍ നിങ്ങളും ശക്തന്‍

സൂര്യന്‍ ദുര്‍ബലനെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ തന്നെ നിങ്ങളുടെ പരാജയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സ്വന്തം കുഴി തോണ്ടുക എന്ന പ്രയോഗത്തിന് ഇവിടെ അര്‍ത്ഥമുണ്ടാവുന്നുണ്ട്. കാരണം ഇവരില്‍ ആത്മവിശ്വാസക്കുറവ് അല്ലെങ്കില്‍ ദുര്‍ബലത്വം എന്നിവയും വെല്ലുവിളികളെ നേരിടുന്നതിനുള്ള ഭയവും വിടാതെ പിന്തുടരുന്നു. അതുകൊണ്ട് തന്നെ ഈ സമയം അല്‍പം കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതുണ്ട്. ഈ സമയത്ത് പിതാവില്‍ നിന്ന് പോലും പലപ്പോഴും അവഗണനയും പ്രശ്‌നങ്ങളും നേരിടേണ്ടതായി വരുന്നുണ്ട്.

വ്യാഴത്തോടൊപ്പം ചേരുമ്പോള്‍

വ്യാഴത്തോടൊപ്പം ചേരുമ്പോള്‍

എന്നാല്‍ സൂര്യന്‍ വ്യാഴവുമായി അനുകൂലഫലത്തില്‍ വരുമ്പോള്‍ പിതാവിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. അതിലുപരി നിങ്ങളുടെ റോള്‍മോഡലായി വരെ അച്ഛന്‍ മാറുന്നു. ഈ അവസരത്തില്‍ അച്ഛനില്‍ നിന്ന് എല്ലാ നല്ല കാര്യങ്ങളും പഠിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ സൂര്യന്‍ രാഹുവിനോടൊപ്പം ചേരുമ്പോള്‍ വിപരീത ഫലമാണ് ഉണ്ടാവുന്നത്. എന്തൊക്കെ മൊശം ശീലങ്ങള്‍ പിതാവില്‍ നിന്ന് ലഭിക്കാമോ അതെല്ലാം ഇവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ ശുക്രനുമായാണ് സൂര്യന്‍ ചേരുന്നത് എന്നുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ഭാര്യയുമായുള്ള വളരെ ദൃഢമായ ബന്ധത്തെയാണ്.

കരിയറില്‍ മാറ്റങ്ങള്‍

കരിയറില്‍ മാറ്റങ്ങള്‍

സൂര്യനാണ് നമ്മുടെ ഭാവിയും കരിയറും തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ കരിയറില്‍ നേട്ടങ്ങള്‍ കൊണ്ട് വരണമെങ്കില്‍ നിങ്ങളുടെ ജാതകത്തില്‍ പത്താംഭാവത്തില്‍ സൂര്യന്‍ ശക്തനായി നില കൊള്ളേണ്ടതാണ്. ഇത് കൂടാതെ സൂര്യന്‍ ഏഴാം ഭാവത്തിലെങ്കില്‍ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ടത് നാം ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലമായാണ് നമുക്ക് അനുഭവങ്ങളും ലഭിക്കുന്നത് എന്നാണ് സൂര്യന്‍ നമ്മളെ പഠിപ്പിക്കുന്നത്.

ശ്രദ്ധിക്കേണ്ടത്: ഈ വിവരങ്ങള്‍ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.

ജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരംജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരം

മൂന്ന് നാരങ്ങ, കറുവപ്പട്ട, മഞ്ഞള്‍: നെഗറ്റീവ് എനര്‍ജി പാടേ അകറ്റുംമൂന്ന് നാരങ്ങ, കറുവപ്പട്ട, മഞ്ഞള്‍: നെഗറ്റീവ് എനര്‍ജി പാടേ അകറ്റും

English summary

Astrological Benefits Of Strong Sun In Kundli In malayalam

Here in this article we are sharing the astrological benefits of strong sun in your kundli in malayalam.
Story first published: Wednesday, June 8, 2022, 19:07 [IST]
X
Desktop Bottom Promotion