For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വ്വദു:ഖ നിവാരണത്തിന് നിത്യവും ഹനുമാന്‍ ചാലിസ

|

ശക്തിയുടെ പ്രതിബിംഭമായി കരുതി മിക്കവരും ഹനുമാന്‍ സ്വാമിയെ ആരാധിക്കുന്നു. എല്ലായ്‌പ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുകയും സംരക്ഷകനായി കണക്കാക്കുകയും ചെയ്യുന്നു. ഹനുമാന്‍ ആരാധനയില്‍ പ്രസിദ്ധമാണ് ഹനുമാന്‍ ചാലിസ. അസാധാരണമായ മന്ത്രമായ ഹനുമാന്‍ ചാലിസയ്ക്ക് ഹിന്ദുവിശ്വാസങ്ങളില്‍ വളരെ വിശുദ്ധമായ ഒരു സ്ഥാനമുണ്ട്. ഹനുമാനെ ആരാധിക്കുന്നതിനുള്ള 40 വാക്യങ്ങള്‍ അടങ്ങിയ ഭക്തിഗാനമാണിത്. നിത്യവും ഹനുമാന്‍ ചാലിസ ചൊല്ലുന്നതിലൂടെ ഒരു വ്യക്തിക്ക് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നു.

Most read: ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്Most read: ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്

മഹാനായ തുളസിദാസ് രചിച്ച ആത്മീയ കവിതയാണ് ഹനുമാന്‍ ചാലിസ. ശ്രീരാമദര്‍ശനം ലഭിച്ച തുളസീദാസ് ചക്രവര്‍ത്തിയായിരുന്ന അക്ബറിനെ സന്ദര്‍ശിക്കുകയുണ്ടായി. തനിക്കും ശ്രീരാമനെ കാണിച്ച് തരണമെന്ന് അക്ബര്‍ തുളസീദാസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥ ഭക്തിയില്ലാതെ ദര്‍ശനം സാധ്യമല്ലെന്ന് പറഞ്ഞ തുളസീദാസിനെ അക്ബര്‍ തടങ്കലിലാക്കി. അവിടെ വച്ചാണ് തുളസീദാസ് ഹനുമാന്‍ ചാലിസ എഴുതിയത്.

ഹനുമാന്‍ ചാലിസ പാരായണം ചെയ്താല്‍

ഹനുമാന്‍ ചാലിസ പാരായണം ചെയ്താല്‍

ഒരു ഭക്തനില്‍ ഹനുമാന്‍ സ്വാമി വേഗത്തില്‍ സംതൃപ്തനാകുമെന്ന് വിശ്വസിക്കപ്പെടുന്നു. രാമ ഭക്തനായ ഹനുമാനെ സങ്കട മോചകന്‍ എന്നാണ് വിളിക്കുന്നത്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും ഹനുമാന്‍ തന്റെ ഭക്തരെ രക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. ഹനുമാന്‍ ചാലിസ പതിവായി പാരായണം ചെയ്യുന്ന വ്യക്തിക്ക് ജീവിതത്തില്‍ ഒരു പ്രശ്നവും നേരിടേണ്ടിവരില്ലെന്ന് പറയപ്പെടുന്നു. അത്തരമൊരു വ്യക്തിയില്‍ ഹനുമാന്‍ സ്വാമിയുടെ കൃപ എപ്പോഴും നിലനില്‍ക്കും.

രോഗങ്ങള്‍ നീങ്ങുന്നു

രോഗങ്ങള്‍ നീങ്ങുന്നു

ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിലൂടെ എല്ലാത്തരം രോഗങ്ങളും പ്രശ്നങ്ങളും മായ്ച്ചുകളയാനാവുമെന്ന് ഹനുമാന്‍ ചാലിസയില്‍ ഒരു വിവരണമുണ്ട്. രോഗങ്ങള്‍, വിലാപം എന്നിവയെല്ലാം ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇല്ലാതാകുന്നു.

Most read:ഫെബ്രുവരി മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലംMost read:ഫെബ്രുവരി മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം

പോസിറ്റീവ് ഊര്‍ജ്ജം

പോസിറ്റീവ് ഊര്‍ജ്ജം

ഹനുമാന്‍ ചാലിസ പതിവായി പാരായണം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി കൈവരുന്നു. ആളുകളുടെ ജീവിതത്തില്‍ നിന്ന് നെഗറ്റിവിറ്റി നീക്കംചെയ്യപ്പെടുന്നു. ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിലൂടെ ഒരു പുതിയ ഊര്‍ജ്ജം ജീവിതത്തില്‍ കൈവരുന്നു.

ആഗ്രഹങ്ങള്‍ നിറവേറുന്നു

ആഗ്രഹങ്ങള്‍ നിറവേറുന്നു

ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളരെയധികം വര്‍ദ്ധിക്കുന്നു. എല്ലാവരും പതിവായി ഹനുമാന്‍ ചാലിസ ചൊല്ലണം. ഹനുമാന്‍ ചാലിസ പതിവായി പാരായണം ചെയ്യുന്നതിലൂടെ ധാരാളം ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും ഹനുമാന്‍സ്വാമി പൂര്‍ത്തീകരിക്കുന്നു.

ശനിയുടെ സ്വാധീനം കുറയ്ക്കാന്‍

ശനിയുടെ സ്വാധീനം കുറയ്ക്കാന്‍

നാല്‍പത് ദിവസത്തോളം ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ജാതകത്തില്‍ ശനിയുടെ മോശം സ്ഥാനമുള്ള വ്യക്തികള്‍ ശനിയാഴ്ച ദിവസം ഹനുമാന്‍ ചാലിസ ഒന്നിലധികം തവണ ചൊല്ലണം. ഇത് ശനിയുടെ ദോഷകരമായ പ്രത്യാഘാതങ്ങളെ ചെറുക്കുകയും വ്യക്തിക്ക് വളരെയധികം സഹായം നല്‍കുകയും ചെയ്യും.

ചൊവ്വയുടെ സ്വാധീനം കുറയ്ക്കാന്‍

ചൊവ്വയുടെ സ്വാധീനം കുറയ്ക്കാന്‍

നിങ്ങള്‍ ചൊവ്വാദോഷത്താല്‍ കഷ്ടപ്പെടുകയാണെങ്കില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് വളരെയധികം ആശ്വാസവും സഹായവും നല്‍കും. ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ചൊവ്വയുടെ ഗുണപരമായ സ്വാധീനം മെച്ചപ്പെടുത്താന്‍ കഴിയും. ധൈര്യം, ശക്തി, ഊര്‍ജ്ജം, ചൈതന്യം എന്നിവ പോലുള്ള ചൊവ്വയുടെ സൃഷ്ടിപരമായ ഗുണങ്ങള്‍ ചാലിസ ചൊല്ലുന്നതിലൂടെ നിങ്ങളില്‍ വളരുന്നു. ഗ്രഹങ്ങളുടെ ദോഷം അകറ്റാന്‍ ശനിയാഴ്ച എട്ട് തവണ ചാലിസ ചൊല്ലിയാല്‍ ആശ്വാസവും നേട്ടവും ലഭിക്കും.

നല്ല നേരം

നല്ല നേരം

ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിന് ഏറ്റവും ഉത്തമം രാവിലെയാണ്. വൈകിട്ടും ഇത് ചൊല്ലാവുന്നതാണ്. ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ 10 മിനിറ്റില്‍ കൂടുതല്‍ എടുക്കുന്നില്ല. ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിലൂടെ മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുകയും പുതുക്കുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിയെ വരാനിരിക്കുന്ന അപകടങ്ങളില്‍ നിന്ന് തടയുന്നു, ഒപ്പം അവനില്‍ ധൈര്യം വളര്‍ത്തുകയും ചെയ്യുന്നു.

ആത്മീയ ജ്ഞാനം

ആത്മീയ ജ്ഞാനം

ഹനുമാന്‍ ചാലിസ ജപിക്കുന്നത് എല്ലായ്പ്പോഴും ആളുകളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനൊപ്പം ദുഷ്‌കരമായ സാഹചര്യങ്ങളെ നേരിടാന്‍ ശുഭാപ്തിവിശ്വാസവും പോസിറ്റീവ് ഊര്‍ജ്ജവും നല്‍കുന്നു. ഹനുമാന്‍ ചാലിസ വായിക്കുന്നത് ആത്മീയ അറിവും ജ്ഞാനവും നേടാന്‍ സഹായിക്കും. ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് ഒരു വ്യക്തിയെ മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു.

ഹനുമാന്‍ ചാലിസ

ഹനുമാന്‍ ചാലിസ

ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി |

വരണൗ രഘുവര വിമലയശ ജോ ദായക ഫലചാരി ||

ബുദ്ധിഹീന തനുജാനികൈ സുമിരൗ പവന കുമാര |

ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാര് ||

ജയ ഹനുമാന ജ്ഞാന ഗുണ സാഗര |

ജയ കപീശ തിഹു ലോക ഉജാഗര || 1 ||

രാമദൂത അതുലിത ബലധാമാ |

അംജനി പുത്ര പവനസുത നാമാ || 2 ||

മഹാവീര വിക്രമ ബജരങ്ഗീ |

കുമതി നിവാര സുമതി കേ സങ്ഗീ ||3 ||

കംചന വരണ വിരാജ സുവേശാ |

കാനന കുംഡല കുംചിത കേശാ || 4 ||

ഹാഥവജ്ര ഔ ധ്വജാ വിരാജൈ |

കാംഥേ മൂംജ ജനേവൂ സാജൈ || 5||

ശംകര സുവന കേസരീ നന്ദന |

തേജ പ്രതാപ മഹാജഗ വന്ദന || 6 ||

വിദ്യാവാന ഗുണീ അതി ചാതുര |

രാമ കാജ കരിവേ കോ ആതുര || 7 ||

പ്രഭു ചരിത്ര സുനിവേ കോ രസിയാ |

രാമലഖന സീതാ മന ബസിയാ || 8||

സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ |

വികട രൂപധരി ലംക ജരാവാ || 9 ||

ഭീമ രൂപധരി അസുര സംഹാരേ |

രാമചംദ്ര കേ കാജ സംവാരേ || 10 ||

ലായ സംജീവന ലഖന ജിയായേ |

ശ്രീ രഘുവീര ഹരഷി ഉരലായേ || 11 ||

രഘുപതി കീന്ഹീ ബഹുത ബഡായീ |

തുമ മമ പ്രിയ ഭരതഹി സമ ഭായീ || 12 ||

സഹസ വദന തുമ്ഹരോ യശഗാവൈ |

അസ കഹി ശ്രീപതി കണ്ഠ ലഗാവൈ || 13 ||

സനകാദിക ബ്രഹ്‌മാദി മുനീശാ |

നാരദ ശാരദ സഹിത അഹീശാ || 14 ||

യമ കുബേര ദിഗപാല ജഹാം തേ |

കവി കോവിദ കഹി സകേ കഹാം തേ || 15 ||

തുമ ഉപകാര സുഗ്രീവഹി കീന്ഹാ |

രാമ മിലായ രാജപദ ദീന്ഹാ || 16 ||

തുമ്ഹരോ മന്ത്ര വിഭീഷണ മാനാ |

ലംകേശ്വര ഭയേ സബ ജഗ ജാനാ || 17 ||

യുഗ സഹസ്ര യോജന പര ഭാനൂ |

ലീല്യോ താഹി മധുര ഫല ജാനൂ || 18 ||

പ്രഭു മുദ്രികാ മേലി മുഖ മാഹീ |

ജലധി ലാംഘി ഗയേ അചരജ നാഹീ || 19 ||

ദുര്ഗമ കാജ ജഗത കേ ജേതേ |

സുഗമ അനുഗ്രഹ തുമ്ഹരേ തേതേ || 20 ||

രാമ ദുആരേ തുമ രഖവാരേ |

ഹോത ന ആജ്ഞാ ബിനു പൈസാരേ || 21 ||

സബ സുഖ ലഹൈ തുമ്ഹാരീ ശരണാ |

തുമ രക്ഷക കാഹൂ കോ ഡര നാ || 22 ||

ആപന തേജ തുമ്ഹാരോ ആപൈ |

തീനോം ലോക ഹാംക തേ കാംപൈ || 23 ||

ഭൂത പിശാച നികട നഹി ആവൈ |

മഹവീര ജബ നാമ സുനാവൈ || 24 ||

നാസൈ രോഗ ഹരൈ സബ പീരാ |

ജപത നിരംതര ഹനുമത വീരാ || 25 ||

സംകട സേം ഹനുമാന ഛുഡാവൈ |

മന ക്രമ വചന ധ്യാന ജോ ലാവൈ || 26 ||

സബ പര രാമ തപസ്വീ രാജാ |

തിനകേ കാജ സകല തുമ സാജാ || 27 ||

ഔര മനോരധ ജോ കോയി ലാവൈ |

താസു അമിത ജീവന ഫല പാവൈ || 28 ||

ചാരോ യുഗ പരിതാപ തുമ്ഹാരാ |

ഹൈ പരസിദ്ധ ജഗത ഉജിയാരാ || 29 ||

സാധു സന്ത കേ തുമ രഖവാരേ |

അസുര നികന്ദന രാമ ദുലാരേ || 30 ||

അഷ്ഠസിദ്ധി നവ നിധി കേ ദാതാ |

അസ വര ദീന്ഹ ജാനകീ മാതാ || 31 ||

രാമ രസായന തുമ്ഹാരേ പാസാ |

സാദ രഹോ രഘുപതി കേ ദാസാ || 32 ||

തുമ്ഹരേ ഭജന രാമകോ പാവൈ |

ജന്മ ജന്മ കേ ദുഖ ബിസരാവൈ || 33 ||

അംത കാല രഘുവര പുരജായീ |

ജഹാം ജന്മ ഹരിഭക്ത കഹായീ || 34 ||

ഔര ദേവതാ ചിത്ത ന ധരയീ |

ഹനുമത സേയി സര്വ സുഖ കരയീ || 35 ||

സംകട കടൈ മിടൈ സബ പീരാ |

ജോ സുമിരൈ ഹനുമത ബല വീരാ || 36 ||

ജൈ ജൈ ജൈ ഹനുമാന ഗോസായീ |

കൃപാ കരോ ഗുരുദേവ കീ നായീ || 37 ||

ജോ ശത വാര പാഠ കര കോയീ |

ഛൂടഹി ബന്ദി മഹാ സുഖ ഹോയീ || 38 ||

ജോ യഹ പഡൈ ഹനുമാന ചാലീസാ |

ഹോയ സിദ്ധി സാഖീ ഗൗരീശാ || 39 ||

തുലസീദാസ സദാ ഹരി ചേരാ |

കീജൈ നാഥ ഹൃദയ മഹ ഡേരാ || 40 ||

English summary

Astrological Benefits Of Reading Hanuman Chalisa

Hanuman Chalisa is a spiritual poem that was created by the great saint and poet Tulsidas. Read on the astrological benefits of reading hanuman chalisa.
Story first published: Monday, February 15, 2021, 9:41 [IST]
X
Desktop Bottom Promotion