Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
എള്ള് ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരം ചെയ്താല്‍ ദോഷങ്ങളകലും സമ്പത്തും കൈവരും
ഹിന്ദുമത വിശ്വാസപ്രകാരം മിക്കവാറും എല്ലാ മതപരമായ ചടങ്ങുകളിലും കറുത്ത എള്ള് ഉപയോഗിക്കുന്നു. ആരാധനയിലും ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇതുകൂടാതെ, കറുത്ത എള്ളുമായി ബന്ധപ്പെട്ട ചില പ്രതിവിധികളും ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. അത് ചെയ്യുന്നതിലൂടെ ജീവിതത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കും.
ജീവിതത്തില്‍ എത്ര വലിയ പ്രശ്നങ്ങളുണ്ടായാലും ജ്യോതിഷത്തില്‍ അതിനുള്ള പ്രതിവിധികള്‍ പറഞ്ഞിട്ടുണ്ട്. സാമ്പത്തികം, ശാരീരികം, നിര്‍ഭാഗ്യം തുടങ്ങി ഏത് പ്രശ്നവും ചില പരിഹാര നടപടികളിലൂടെ മറികടക്കാനാകും. അതുപോലെ, കറുത്ത എള്ള് ഉപയോഗിച്ചും നിങ്ങളുടെ ദോഷങ്ങള്‍ അകറ്റി ഭാഗ്യം പ്രകാശിപ്പിക്കാന്‍ സാധിക്കും. കറുത്ത എള്ളുമായി ബന്ധപ്പെട്ട ചില പ്രതിവിധികള്‍ ഇതാ. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറഞ്ഞ അന്തരീക്ഷം കൈവരുത്താന്‍ ഇതിലൂടെ സാധിക്കും.

ഗ്രഹദോഷങ്ങള്‍ നീക്കാന്‍
ജ്യോതിഷ പ്രകാരം ജാതകത്തില്‍ ഗ്രഹദോഷം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ തൊഴിലിനും ബിസിനസ്സിനും തടസ്സമാകും. ഇത് മാത്രമല്ല, ഗ്രഹദോഷം ബാധിച്ചാല്‍ ഒരു വ്യക്തിയുടെ ശാരീരിക അവസ്ഥയും നല്ലതായിരിക്കില്ല. ജാതകത്തില്‍ ശനിദോഷമുണ്ടെങ്കില്‍ കറുത്ത എള്ള് കൊണ്ട് പരിഹാരം ചെയ്യാം. അതിനായി എല്ലാ ശനിയാഴ്ചകളിലും വെള്ളത്തില്‍ എള്ള് കലക്കി അര്‍ഘ്യം അര്‍പ്പിക്കുക. ഏത് പ്രശ്നത്തിനും ഇതിലൂടെ പരിഹാരം കാണാമെന്നാണ് പറയുന്നത്.

പിതൃദോഷം അകറ്റാന്‍
പിതൃദോഷം മൂലം ചിലപ്പോഴൊക്കെ മനുഷ്യരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി വിശ്വസിക്കപ്പെടുന്നു. പൂര്‍വ്വികര്‍ കോപിച്ചാല്‍, സാമ്പത്തികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ജീവിതത്തില്‍ നിലനില്‍ക്കുമെന്ന് പറയപ്പെടുന്നു. പിതൃദോഷം ഇല്ലാതാക്കാന്‍ എള്ളുമായി ബന്ധപ്പെട്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഇതിനായി അമാവാസി, പൗര്‍ണ്ണമി ദിവസങ്ങളില്‍ എള്ള് ദാനം ചെയ്യുക.

കരിയറില്‍ വിജയത്തിന്
ചിലപ്പോള്‍ നിങ്ങള്‍ക്ക് കഠിനാധ്വാനവും അര്‍പ്പണബോധവും ഉണ്ടായിരുന്നാലും നിങ്ങളുടെ കരിയറില്‍ വിജയം ലഭിച്ചെന്നുവരില്ല. കരിയറില്‍ മികച്ച സ്ഥാനം ലഭിക്കുന്നതിന് കറുത്ത എള്ളുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിനായി ചൊവ്വാഴ്ചയോ ശനിയാഴ്ചയോ ആല്മരത്തില് എണ്ണയോടൊപ്പം കറുത്ത എള്ള് നിവേദിക്കുക. ഏകദേശം 11 ചൊവ്വാഴ്ചകളിലോ ശനിയാഴ്ചകളിലോ ഈ പ്രതിവിധി ചെയ്യുക.

സൂര്യദോഷം നീക്കാന്‍
ജാതകത്തില്‍ സൂര്യന് ശക്തനാണെങ്കില്‍, സന്തോഷവും സമൃദ്ധിയും നിറഞ്ഞ അന്തരീക്ഷം ജീവിതത്തില്‍ നിലനില്ക്കും. ജാതകത്തില്‍ സൂര്യനെ ബലപ്പെടുത്താന്‍ കറുത്ത എള്ള് കൊണ്ട് പൂജിക്കുക. ഇത് ജാതകത്തിലെ സൂര്യനെ ശക്തിപ്പെടുത്തുമെന്ന് പറയപ്പെടുന്നു. മകരസംക്രാന്തി നാളില്‍ സൂര്യദേവനെ കറുത്ത എള്ള്, ശര്‍ക്കര എന്നിവകൊണ്ട് ആരാധിക്കുന്നത് എല്ലാ വിധത്തിലുള്ള വിഷമതകളും അകറ്റുന്നു. കറുത്ത എള്ളും ശര്‍ക്കരയും കൊണ്ടുണ്ടാക്കിയ ലഡ്ഡു കഴിക്കുന്നത് വഴി സൂര്യന്റെയും ശനിയുടെയും അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും.

ശുഭഫലങ്ങള്‍ ലഭിക്കാന്‍
ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറച്ച് അതില്‍ കറുത്ത എള്ള് ഇടുക. ഓം നമഃ ശിവായ എന്ന മന്ത്രം ഉരുവിട്ട് ഈ വെള്ളം ശിവലിംഗത്തില്‍ അര്‍പ്പിക്കുക. വെള്ളം ധാരയായി ഒഴുക്കി മന്ത്രം ജപിക്കുക. വെള്ളം നിവേദിച്ച ശേഷം പൂക്കളും കൂവള ഇലകളും സമര്‍പ്പിക്കുക. ഇത് ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ശനിദോഷം നീക്കാന്‍
ദിവസവും ശിവലിംഗത്തില്‍ കറുത്ത എള്ള് അര്‍പ്പിക്കുക. ഇതുമൂലം ശനിദോഷങ്ങള് ശമിക്കുകയും രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. കറുത്ത എള്ള് ദാനം ചെയ്യുന്നതിലൂടെ രാഹു-കേതുക്കളുടെയും ശനിയുടെയും ദോഷഫലങ്ങള്‍ അവസാനിക്കും. ഈ പ്രതിവിധി കാളസര്‍പ്പയോഗം, ഏഴരശനി, കണ്ടകശനി, പിതൃദോഷം മുതലായവയില്‍ നിന്നും മോചനം നല്കുന്നു. എല്ലാ ശനിയാഴ്ചയും പുണ്യനദിയില്‍ കറുത്ത എള്ള് ഒഴുക്കണം. ഇത് ശനിദോഷം ശമിപ്പിക്കും.

സാമ്പത്തിക പ്രശ്നം നീങ്ങാന്‍
എല്ലാ ശനിയാഴ്ചകളിലും കറുത്ത എള്ള്, കറുത്ത ഉലുവ എന്നിവ കറുത്ത തുണിയില്‍ കെട്ടി ഒരു പാവപ്പെട്ട വ്യക്തിക്ക് ദാനം ചെയ്യുക. ഇത് പണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നു.



Click it and Unblock the Notifications
