Latest Updates
-
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ!
കര്‍ക്കിടകത്തിലെ ദു:ഖദുരിതങ്ങളകറ്റാന്‍ മഹാദേവന് സമര്‍പ്പിക്കേണ്ടത്
കര്‍ക്കിടക മാസത്തെ പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു മാസമായാണ് കണക്കാക്കുന്നത്. എല്ലാം കൊണ്ടും ദുഖ ദുരിതങ്ങള്‍ നിറഞ്ഞ ഒരു മാസമായി കണക്കാക്കുന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതികൂല മാറ്റങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ കര്‍ക്കിടക മാസത്തില്‍ ശിവനെ ആരാധിക്കുന്നത് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ ശിവനെ ആരാധിക്കുമ്പോള്‍ ഗ്രാമ്പൂ കൊണ്ടുള്ള ജ്യോതിഷ പരിഹാരം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
ജ്യോതിഷ പ്രകാരം ഗ്രാമ്പൂ വളരെ ഗുണം ചെയ്യുന്നതും അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നതും ആണ്. ഗ്രാമ്പൂവിലെ മൂന്ന് തന്ത്രങ്ങളെക്കുറിച്ച് ഇന്നത്തെ ലേഖനത്തില്‍ പറയുന്നത്. കര്‍ക്കിടക മാസത്തില്‍ ഈ ഗ്രാമ്പൂ പരിഹാരങ്ങള്‍ ചെയ്താല്‍ അത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും മഹാദേവന്റെ അനുഗ്രഹത്താല്‍ മറികടക്കുന്നതിന് സാധിക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

ഗ്രാമ്പൂ ശിവലിംഗത്തിന് സമര്‍പ്പിക്കുക
കര്‍ക്കിടക ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഗ്രാമ്പൂ ശിവലിംഗത്തിന് സമര്‍പ്പിക്കാവുന്നതാണ്. ഇത് അതിശ്രേഷ്ഠമായാണ് കണക്കാക്കുന്നത്. സാമ്പത്തിക പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു ഗ്രാമ്പൂ. ഇതിനായി കര്‍ക്കിടക മാസത്തില്‍ ശിവന് ഓം നമഃ എന്ന് ജപിക്കാവുന്നതാണ്. ഈ സമയം ചെമ്പ് പാത്രത്തിലൂടെ ഭഗവാന് ധാരയും നടത്തേണ്ടതാണ്.
അതിന് ശേഷം 2 ഗ്രാമ്പൂ നിവേദിച്ച് നെയ്യ് വിളക്ക് കൊളുത്തുക. മഹാദേവന് ഈ പൂജയിലൂടെ നിങ്ങളെ അനുഗ്രഹിക്കുകയും സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ദിനവും കര്‍ക്കിടക മാസത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ലഭിക്കുകയും പ്രതിസന്ധികള്‍ ഒഴിവാകുകയും ചെയ്യുന്നു. ദിനവും ഇത് ചെയ്യാവുന്നതാണ്. ഇത് സാമ്പത്തികമായി ഐശ്വര്യവും നേട്ടവും നിങ്ങളിലേക്ക് എത്തിക്കുന്നു.

വീട്ടില്‍ സമാധാനം നിലനിര്‍ത്താനുള്ള വഴികള്‍
കര്‍ക്കിടക മാസം ദൈവാധീനം കൂടിയ മാസമായാണ് കണക്കാക്കുന്നത്. എന്നാല്‍ നിങ്ങളുടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് വേണ്ടി ഗ്രാമ്പൂ പരിഹാരം ചെയ്യാവുന്നതാണ്. അതിന് വേണ്ടി വിളക്ക് കൊളുത്തുന്നതോടൊപ്പം തന്നെ 7-8 ഗ്രാമ്പൂ വീടിനുള്ളില്‍ കത്തിക്കണം. 7-8 ഗ്രാമ്പൂ മുറിയുടെ ഒരു മൂലയില്‍ വയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതുകൂടാതെ, നിങ്ങള്‍ പൂജ നടത്തുമ്പോഴെല്ലാം, ആരതി ഉഴിയുമ്പോള്‍ 2 ഗ്രാമ്പൂ കൂടി ചേര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കും.
സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം
സാമ്പത്തിക പ്രതിസന്ധി പലരേയും അലട്ടുന്നതാണ്. അതില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കര്‍ക്കിടക മാസത്തില്‍ വീട്ടിലെ ആളൊഴിഞ്ഞ കോണില്‍ നാല് അഞ്ച് ഗ്രാമ്പൂവും അഞ്ച് ചുവന്ന മുളകും ക്ലോക്കൈ്വസ് ഉഴിഞ്ഞതിന് ശേഷം വെക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ നിന്ന് സാമ്പത്തിക പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു.



Click it and Unblock the Notifications