Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിദേശത്തു നല്ല ജോലിയ്ക്ക് ജ്യോതിഷ വഴികള്‍
വിദേശത്തു നല്ല ജോലിയ്ക്ക് ജ്യോതിഷ വഴികള്‍
വിദേശ ജോലി ഭാഗ്യവും വിദേശ സഞ്ചാരവുമെല്ലാം മോഹിയ്ക്കുന്നവരാണ് ഭൂരിഭാഗം വരുന്നവരും. പൊതുവേ വിദേശ സഞ്ചാരം ധന ഭാഗ്യമുണ്ടാക്കുമെന്ന കണക്കു കൂട്ടലാണ് ഇതിനു പുറകില്‍.
എന്നാല്‍ ചിലര്‍ക്കെങ്കിലും എത്ര ശ്രമിച്ചാലും വിദേശ ജോലി ഭാഗ്യം ലഭിച്ചില്ലെന്നു വരും. മാത്രമല്ല, വിദേശത്താണെങ്കിലും കരിയറില്‍ വേണ്ടത്ര മച്ചമില്ലാത്ത അവസ്ഥയും. ചിലര്‍ക്കാകട്ടെ, കയ്യെത്തി പിടിച്ചുവെന്നു കരുതുന്ന അവസരം കൈ വിട്ടു പോകുകയും ചെയ്യും.
ജ്യോതിഷം പല കാര്യങ്ങള്‍ക്കും പരിഹാരം പറയുന്നുണ്ട്. ജ്യോതിഷം ഒരു ശാസ്ത്രമാണെന്നു തന്നെ വേണം, പറയാന്‍. വിശ്വാസികള്‍ക്ക് ഇതു യാഥാര്‍ത്ഥ്യവുമാണ്.
വിദേശത്തു ജോലി ഭാഗ്യം ലഭിയ്ക്കാന്‍, കരിയര്‍ നന്നാകാന്‍ ജ്യോതിഷം വിവരിയ്ക്കുന്ന ചില പ്രത്യേക വഴികളുണ്ട്, ഇവയെ കുറിച്ചറിയൂ,

ദുര്‍ഗാ സപ്തസതി
ദുര്‍ഗാ സപ്തസതി വായിക്കുന്നത് വിദേശത്തു ജോലി ഭാഗ്യം ലഭിയ്ക്കുവാന്‍ നല്ലതാണെന്നു ജ്യോതിഷം പറയുന്നു. പ്രത്യേകിച്ചും ഇതിന്റെ ആദ്യത്തേയും പതിനൊന്നാമത്തേയും അധ്യായം. ഇത് ഉച്ചരച്ചില് രാഹുദോഷം നീങ്ങുമെന്നാണ് വിശ്വാസം. ദിവസവും രാത്രിയില്‍ 1800 തവണ ഇതു വായിക്കുന്നത് ഗുണം നല്‍കും.

രാഹു സ്ത്രോത്രം
വിദേശ ജോലിയ്ക്ക് ജ്യോതിഷം വിവരിയ്ക്കുന്ന മറ്റൊന്നാണ് രാഹു സ്ത്രോത്രം ജപിയ്ക്കുക എന്നത്. ഇത് ദിവസവും 108 ഉരു അടുപ്പിച്ച് അല്പകാലം ജപിയ്ക്കുന്നത് ഗുണം നല്‍കും. രാഹു ദോഷം നീക്കേണ്ടതും രാഹു പ്രസാദം ലഭിയ്ക്കേണ്ടതും വിദേശ ജോലിയ്ക്ക് അത്യാവശ്യമാണ്.

രുദ്രാക്ഷം
രുദ്രാക്ഷം ധരിയ്ക്കുന്നതു പലരും ആത്മീയമായ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്. ഇതു ഫാഷനായി ധരിയ്ക്കുന്നവരും വിരളമായെങ്കിലും ഉണ്ട്. എന്നാല്‍ ഉദ്ദേശ കാര്യ സിദ്ധിയ്ക്കായി രുദ്രാക്ഷം ധരിയ്ക്കുന്നതു നല്ലതാണ്. പ്രത്യേകിച്ചും ചില പ്രത്യേക മുഖങ്ങളോടു കൂടിയ രുദ്രാക്ഷം. എട്ടു മുഖങ്ങളോടു കൂടിയ രുദ്രാക്ഷം ധരിയ്ക്കുന്നത് രാഹു ദോഷത്തിന് ഉത്തമമാണ്. ഇത് ധരിയ്ക്കുന്നത് വിദേശത്തെ ജോലി ഭാഗ്യം മാത്രമല്ല, ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും സന്തോഷത്തിനും ഐക്യത്തിനുമെല്ലാം സഹായിക്കും. വിദേശത്തു വരുന്ന, വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ നീക്കാനും എട്ടു മുഖമുള്ള രുദ്രാക്ഷം നല്ലതാണ്. ഇത് രാഹു ദോഷം തീര്‍ക്കുകയാണ് ചെയ്യുന്നത്.

ഗോമേദകം
ദോഷങ്ങള്‍ നീക്കാന്‍ ഭാഗ്യ രക്തം ധരിയ്ക്കുന്നവരുമുണ്ട് ഗോമേദകം ഇത്തരത്തില്‍ ധരിയക്കാവുന്ന ഒന്നാണ്. രാഹു ദോഷം നീക്കി വിദേശ ജോലി ഭാഗ്യം നല്കുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇതു ധരിയ്ക്കുന്നതിനു മുന്‍പ് ജ്യോത്സനെ കണ്ട് ഇത് എത്ര വലിപ്പത്തിലുള്ളതാണ് ധരിക്കേണ്ടതെന്നു കണ്ടു പിടിയ്ക്കുക. ഇത് ജാതക പ്രകാരമാണ് കണക്കാക്കുക.

ശനിയാഴ്ച വ്രതം
ശനിയാഴ്ച വ്രതം നോല്‍ക്കുന്നത് രാഹു പ്രസാദത്തിന്, ദോഷം തീര്‍ക്കാന്‍ നല്ലതാണ്. കൃത്യമായി ഈ വ്രതം അല്പകാലം അടുപ്പിച്ച് എടുക്കുന്നത് വിദേശ ജോലിയ്ക്കു സഹായിക്കുമെന്ന് ജ്യോതിഷം പറയുന്നു.

മറ്റുള്ളവരെ സഹായിക്കുക
രാഹു ദോഷം തീര്‍ക്കാന്‍ ഉത്തമമായ വഴിയാണ് മറ്റുള്ളവരെ സഹായിക്കുകയെന്നത്. പ്രത്യേകിച്ചും പാവങ്ങളെ. രാഹു പ്രസാദം നേടാനുള്ള നല്ലൊരു വഴിയാണിത്.

കാലഭൈരവ അഷ്ടക സ്തോത്രം
രാഹു ദോഷം നീക്കി വിദേശ ഭാഗ്യം നല്‍കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് കാലഭൈരവ അഷ്ടക സ്തോത്രം. ഇതു ചൊല്ലുന്നത് രാഹു ദോഷം തീര്‍ക്കാനും പൊസറ്റീവ് ഊര്‍ജം ലഭിയ്ക്കാനും സഹായിക്കുന്നു. ഇതു പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
