Latest Updates
-
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം
ജാതകപ്രകാരം അനിഷ്ടഫലങ്ങള്‍ നല്‍കുന്ന ഗ്രഹയോഗങ്ങള്‍
ജാതകവും ഗ്രഹങ്ങളും ജ്യോതിഷവും എല്ലാം പലരും വിശ്വസിക്കുന്ന ഒന്നാണ്. ഓരോ ജാതകത്തിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിരവധിയാണ്. ജാതകദോഷത്തിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ ജാതകത്തില്‍ രൂപം കൊള്ളുന്ന ഗുണഫലങ്ങളെക്കുറിച്ചും എല്ലാവരും ചിന്തിക്കാറുണ്ട്. എന്നാല്‍ ജാതകത്തില്‍ ഏറ്റവും വിശേഷപ്പെട്ടതാണ് 12-ാം ഭാവം. കാരണം വിദേശനാണ്യം, വിദേശത്തുനിന്നുള്ള വരുമാനം, സന്തോഷം, ചെലവ്, മരുന്ന്, ആശുപത്രി, ദാമ്പത്യവിജയം, മാനസിക ശേഷി, ഇറക്കുമതി-കയറ്റുമതിയിലെ ബിസിനസ്സ് എന്നിവയെല്ലാം ഈ ഭാവം സ്വാധീനിക്കുന്നു.

ജീവിതത്തിലുണ്ടാവുന്ന വലിയ നഷ്ടത്തേയും ലാഭത്തേയും എല്ലാം പ്രതിനിധീകരിക്കുന്നു ഈ ഭാവം. പന്ത്രണ്ടാം ഭാവത്തിലെ ഗ്രഹങ്ങള്‍ വളരെ കാലതാമസം, നിരാശ, എന്നിവയ്ക്ക് ശേഷം മാത്രമേ സമ്പത്തും വിജയവും നല്‍കുന്നുള്ളൂ എന്നതാണ് പ്രത്യേകത. ജാതകത്തില്‍ നിങ്ങള്‍ക്ക് ഇത് നല്‍കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും ദുരിതങ്ങളെ എങ്ങനെ മനസ്സിലാക്കാം എന്ന് ഈ ലേഖനത്തില്‍ വായിക്കാം. ഓരോ ഗ്രഹങ്ങളും 12-ാം ഭാവത്തില്‍ നില്‍ക്കുമ്പോള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചറിയാം.

സൂര്യന്‍
12-ആം ഭാവത്തില്‍ അര്‍ത്ഥമാക്കുന്നത് പലപ്പോഴും ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ്. എന്നിരുന്നാലും പന്ത്രണ്ടാം ഭാവാധിപന്‍ ദുര്‍ബലനും ആറാം ഭാവാധിപന്‍ ശക്തനുമാണെങ്കില്‍ ഇവര്‍ ശത്രുക്കളേ തോല്‍പ്പിക്കുന്നു. ഇവര്‍ക്ക് വാര്‍ഡന്‍, ജയില്‍ സൂപ്രണ്ട് അല്ലെങ്കില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി എന്നിവ ലഭിച്ചേക്കാം. സദാസമയവും ഇവര്‍ക്ക് പ്രണയം തോന്നുന്നു. അച്ഛനുമായി പല വിധത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരിക്കും. നേത്രരോഗങ്ങള്‍ ഇവരെ ബാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ മികച്ച സ്ഥാനമാണ്.

ചന്ദ്രന്‍
12-ആം ഭാവത്തില്‍ ചന്ദ്രന്‍ ആണെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരനാകാന്‍ കഴിയും എന്നതാണ്. പന്ത്രണ്ടാം ഭാവത്തിലെ ചന്ദ്രന്റെ സ്ഥാനം അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളോ ചെറുപ്രായത്തില്‍ തന്നെ അമ്മയുടെ വിയോഗത്തിനോ കാരണമാകാം. പന്ത്രണ്ടാം ഭാവത്തില്‍ ചന്ദ്രന്റെ ഭാവം പലപ്പോഴും കാഴ്ച സംബന്ധമായുണ്ടാവുന്ന അലര്‍ജിക്കും രോഗങ്ങള്‍ക്കും ഇടയാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അപമാനം പലപ്പോഴും ഏല്‍ക്കേണ്ടി വരുന്നു. ലൈംഗിക ബലഹീനതയും ഇവര്‍ക്കുണ്ടാവാം. മടി ഇവരുടെ കൂടപ്പിറപ്പായിരിക്കാം. ഇവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച് മധ്യവയസ്സിന് ശേഷം ആശുപത്രി വാസം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്.

ചൊവ്വ
ചൊവ്വയുടെ പന്ത്രണ്ടാം ഭാവം ഇവര്‍ക്ക് നല്‍കുന്നത് അപകടത്തില്‍ നിന്ന് തലയ്ക്ക് പരിക്കേല്‍ക്കുന്നതിനുള്ള സാധ്യതയെയാണ്. ആരോഗ്യപ്രശ്നങ്ങളും ശാരീരിക പരിക്കുകളും കാരണം ഇവര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. 12 -ലെ ചൊവ്വയുടെ സ്ഥാനം ധാരാളം യാത്രകള്‍ക്കും വിദേശ രാജ്യങ്ങളിലേക്കുള്ള പതിവ് യാത്രകള്‍ നടത്തുന്നതിന് യോഗം കാണിക്കുന്നു. എന്നാല്‍ ഹോദര സ്ഥാനത്തുള്ളവര്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഈ ഗ്രഹസ്ഥാനമുള്ളവരില്‍ പലപ്പോഴും ആവേശകരമായ സ്വപ്നങ്ങളും പലപ്പോഴും ഉറക്കക്കുറവും ഉണ്ടായിരിക്കും.

ബുധന്‍
ബുധന്‍ 12-ാം ഭാവത്തില്‍ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവരുടെ ഉറക്കക്കുറവിനെയാണ്. ഇത് കൂടാതെ മനസമാധാനക്കുറവും ഉണ്ടാവുന്നു. സന്യാസയോഗം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. ഇവര്ക്ക് വിദേശ യാത്രക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണ്ടാവുന്നു. അവരുടെ പൂര്‍ത്തീകരിക്കാത്ത പ്രതീക്ഷകളും ആഗ്രഹങ്ങളും പലപ്പോഴും നഷ്ടബോധം ഉണ്ടാക്കുന്നു. വരുമാനം ഉയര്‍ന്നതും ചെലവും കൂടുതലായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് സ്വത്ത് സമ്പാദിക്കുന്നതിന് സാധിക്കുന്നു.

വ്യാഴം
വ്യാഴം പന്ത്രണ്ടാം ഭാവത്തില്‍ ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള സുഖഭോഗങ്ങളും എല്ലാം അനുഭവിക്കാന്‍ സാധ്യതയുള്ളവരാണ്. സന്താനങ്ങളുടെ പുരോഗതിയില്‍ തടസ്സങ്ങള്‍ ഉണ്ടാവാം. സ്ത്രീകളുടെ ജാതകത്തില്‍ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴമെങ്കില്‍ ഇവര്‍ക്ക് ഭര്‍തൃഭാഗ്യവും പുത്രഭാഗ്യവും ഉണ്ടാവുന്നു. അപകടങ്ങളില്‍ നിന്നും സുരക്ഷിതമാകുന്ന അവസ്ഥയുണ്ടാവുന്നു. പന്ത്രണ്ടാം ഭാവത്തില്‍ വ്യാഴത്തിന്റെ ഭാവം ഇവര്‍ക്ക് വിദേശത്ത് പ്രശസ്തിയും പണവും നല്‍കുന്നു.

ശുക്രന്‍
ശുക്രന്റെ സ്ഥാനം 12-ാം സ്ഥാനത്തെങ്കില്‍ ഇവര്‍ക്ക് ഇവര്‍ എപ്പോഴും ലൈംഗിക തൃഷ്ണ കൂടുതലായിരിക്കും. ഇത് മാത്രമല്ല 48 വയസ്സ് വരെ ഇവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ശുക്രന്‍ ജന്മനാ ആഡംബരം ഇഷ്ടപ്പെടുന്നവരും സമ്പന്നത താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും. വിദേശത്ത് നിന്നും പണം സമ്പാദിക്കുകയും വിദേശ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നതിനും ഇവര്‍ക്ക് യോഗം കാണുന്നു. സ്ത്രീ ജാതകത്തിലെങ്കില്‍ സര്‍വ്വ സൗഭാഗ്യങ്ങളും ഇവര്‍ക്കുണ്ടാവുന്നു.

ശനി
ശനി 12-ാം ഭാവത്തില്‍ ആണെങ്കില്‍ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിന് പ്രയാസം നേരിടുന്നു. ഇവരുടെ സുഹൃത്ബന്ധം മികച്ചതായിരിക്കില്ല. വിദേശവാസത്തിനുള്ള യോഗം കാണുന്നുണ്ട്. വിദേശത്ത് ഒരു വീട് സ്വന്തമാക്കുന്നതിനുള്ള സാധ്യത കാണുന്നു. പന്ത്രണ്ടാം ഭാവത്തിലെ ശനിയുടെ ഭാവം നിഗൂഢത, ആത്മീയത, ജ്യോതിഷം എന്നീ മേഖലകളില്‍ താല്‍പ്പര്യവും അറിവും നല്‍കുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കാം. 35 വയസ്സ് വരെ പണവും സമൃദ്ധിയും നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നല്‍കുന്നു. എന്നാല്‍ 35-ന് ശേഷം സമ്പന്നരാവും. ജീവിതത്തില്‍ ഒരിക്കല്‍ എന്തെങ്കിലും അപകടം സംഭവിച്ചേക്കാം. കഠിനാധ്വാനം ചെയ്യുന്നതിലൂടെ മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു.

രാഹു
രാഹുവിന്റെ മാറ്റങ്ങള്‍ ഇവര്‍ക്ക് ജീവിതത്തിലെ മധ്യവയസ്സുമുതല്‍ സമൂഹത്തില്‍ വളരെ സമ്പന്നരാക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇടയ്ക്കിടെ യാത്രയും താല്‍ക്കാലിക താമസത്തിനും യോഗം കാണുന്നു. വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിനോ തൊഴിലിനോ വേണ്ടി ചെറുപ്പം മുതലേ ഇവര്‍ അവരുടെ ജന്മസ്ഥലത്ത് നിന്ന് മാറി താമസിക്കാം. പന്ത്രണ്ടാം ഭാവത്തില്‍ രാഹു ജീവിതത്തില്‍ ആഡംബരവും ഭൗതിക സമ്പത്തും നല്‍കുന്നു. ഇവര്‍ക്ക് ഉറക്കമില്ലായ്മ നല്‍കുന്നു.

കേതു
കേതുവിന്റെ 12-ാം ഭാവത്തിലുണ്ടാവുന്ന സ്ഥാനം പലപ്പോഴും ഇവരില്‍ പാപകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യോഗം കാണുന്നു. ഇത് കൂടാതെ ഇവര്‍ക്ക് വീട് വിട്ട് നില്‍ക്കേണ്ടതായി വരുന്നതിനുള്ള സാധ്യതയും ഉണ്ടാവുന്നു. നേത്രരോഗത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. നാല്‍പ്പത് വയസ്സിന് ശേഷം മാത്രമേ ഇവര്‍ക്ക് സാമ്പത്തികപരമായും ആരോഗ്യപരമായും നേട്ടങ്ങള്‍ ഉണ്ടാവുന്നുള്ളൂ. പല വിധത്തിലുള്ള വെല്ലുവിളികളും നിങ്ങള്‍ നേരിടേണ്ടി വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











