Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കാലങ്ങളായി നടക്കാത്ത ആഗ്രഹം പൂര്‍ത്തീകരിക്കും ശുഭദിനം: അഷ്ടമി രോഹിണി വ്രതം ഇപ്രകാരം
Janmashtami: ഈ വര്‍ഷത്തെ ജന്മാഷ്ടമി ഓഗസ്റ്റ് 26 തിങ്കളാഴ്ചയാണ് വരുന്നത്. ഭഗവാന് ശ്രീകൃഷ്ണന് ജനിച്ച ദിനമായാണ് അഷ്ടമി രോഹിണി ദിനത്തെ കണക്കാക്കുന്നത്. അഷ്ടമി രോഹിണി ദിനത്തില്‍ പ്രത്യേകം വ്രതം അനുഷ്ഠിക്കുന്നത് ഭഗവാന് സകല ആഗ്രഹവും പൂര്‍ത്തീകരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ജന്മാഷ്ടമി എന്നത് ഭഗവാന് മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ്. ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിട്ട് വരുന്ന ദിനത്തിലാണ് ഭഗവാന് ശ്രീകൃഷ്ണന് ദേവകിയുടെ എട്ടാമത്തെ പുത്രനായി അവതാരമെടുത്തത്. ഭഗവാന്റെ അനുഗ്രഹത്തിനായി ഈ ദിനത്തില്‍ എപ്രകാരം വ്രതമെടുക്കണം എന്ന് നമുക്ക് നോക്കാം.

വ്രതമെടുക്കേണ്ടത് ഇപ്രകാരം
അഷ്ടമിരോഹിണിയുടെ അന്നല്ല വ്രതമെടുക്കേണ്ടത്. അതിനായി തലേ ദിവസം തന്നെ വ്രതം ആരംഭിക്കേണ്ടതായുണ്ട്. അത്താഴത്തിന് ധാന്യം ഒഴിവാക്കി പാലോ പഴങ്ങളോ മറ്റോ കഴിക്കാവുന്നതാണ്. കൂടാതെ ലഘുഭക്ഷണം മാത്രമേ അന്ന് പാടുള്ളൂ എന്നതും ഓര്‍മ്മയില്‍ വെക്കണം. ഈ ദിനത്തില്‍ ഭഗവാന്റെ നാമങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കണം.
ഒരിക്കലെടുത്ത് വ്രതമനുഷ്ഠിക്കാം
എപ്പോഴും ഒരിക്കലെടുത്ത് വ്രതമനുഷ്ഠിക്കേണ്ടതാണ്. അതിന് വേണ്ടി ജന്മാഷ്ടമി ദിനത്തില്‍ കഴിയുന്നത്ര തവണ ഭഗവാന്റെ നാമങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കണം. കൂടാതെ ഒരിക്കല്‍ എടുത്തോ അല്ലെങ്കില്‍ ലഘുഭക്ഷണം കഴിച്ചോ നിങ്ങള്‍ക്ക് വ്രതമനുഷ്ഠിക്കാവുന്നതാണ്. ഓം നമോ ഭഗവതേ വാസുദേവായ നമ: എന്ന മന്ത്രം ജപിച്ച് കൊണ്ടിരിക്കണം. ഇത് ഭഗവാന്റെ മൂലമന്ത്രമാണ്. ഇത് ജപിക്കുന്നത് വഴി എല്ലാ ദോഷങ്ങളും അകലുന്നു.
ഭഗവാനെ സ്മരിക്കണം
ജന്മാഷ്ടമി ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ ദിവസം മുഴുവന്‍ ഭഗവത് സ്മരണയില്‍ കഴിച്ച് കൂട്ടണം. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തുകയും കൂടാതെ പാല്‍പ്പായസവും വെണ്ണനിവേദ്യവും സമര്‍പ്പിക്കുകയും ചെയ്യുക. അര്‍ദ്ധരാത്രിയില്‍ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഭഗവാന്റെ അവതാര സമയത്തെ കുറിച്ചുള്ളതാവുന്നു. അതുകൊണ്ട് തന്നെ അര്‍ദ്ധരാത്രി അത്യുത്തമമാണ്.
ഭാഗവതെ പാരായണം ചെയ്യണം
ഭാഗവതം ഈ ദിനത്തില്‍ പാരായണം ചെയ്യുന്നത് നല്ലതാണ്. ഇത് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ജന്മജന്മാന്തരം നിങ്ങള്‍ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും ഇല്ലാതാക്കുന്നതിന് ഇത് വഴി സാധിക്കുന്നു. ജന്മാഷ്ടമി ദിനത്തില്‍ വിഷ്ണുസഹസ്രനാമം, ഹരിനാമ കീര്‍ത്തനം എന്നിവയെല്ലാം പാരായണം ചെയ്യുന്നത് നല്ലതാണ്. ഇവയെല്ലാം 41 തവണ വീതം പാരായണം ചെയ്യുന്നത് നല്ലതാണ്. ശേഷം അടുത്ത ദിവസം തുളസി വെള്ളം സേവിച്ച് പാരണ വീട്ടി വ്രതം അവസാനിപ്പിക്കാം.



Click it and Unblock the Notifications
