Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാഹു-വ്യാഴം സംയോജനം: സമ്പത്ത് എട്ടിരട്ടി വര്‍ദ്ധിക്കും അഷ്ടലക്ഷ്മിയോഗം, അതിഗംഭീര രാജയോഗം
വേദ ജ്യോതിഷത്തില്‍ രാഹുവും വ്യാഴവും ചേരുന്നത് അശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ എല്ലായ്പ്പോഴും അശുഭകരമായ ഫലമല്ല ഈ സംയോജനം നല്‍കുന്നത്. രാഹുവും വ്യാഴവും ചേരുന്നതിന്റെ ഫലമായാണ് പലപ്പോഴും ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നത്. ഇത് ഏറ്റവും അശുഭകരമായ ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ ഗുരുതരമായ പല അവസ്ഥകളും ഉണ്ടാക്കുന്നു. എന്നാല്‍ രാഹുവും വ്യാഴവും ചേരുന്നതിന്റെ ഫലമായി പലപ്പോഴും അഷ്ടലക്ഷ്മി യോഗവും രൂപം കൊള്ളുന്നുണ്ട്. ഈ യോഗം രൂപം കൊള്ളുന്നതിന്റെ ഫലമായി പലപ്പോഴും സമ്പത്ത് എട്ടിരട്ടി വര്‍ദ്ധിക്കുന്നു. ഇതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക നേട്ടങ്ങളും, ആരോഗ്യവും ധൈര്യവും എല്ലാം ഉണ്ടാവുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ധാരാളം സമ്പത്ത് നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അഷ്ടലക്ഷ്മി യോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. അത് മാത്രമല്ല അപ്രതീക്ഷിത ധനയോഗവും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ വിജയം നേടുന്നതിനും വിദേശത്ത് വരെ പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ചില പ്രത്യേക നക്ഷത്രക്കാര്‍ക്കും രാശിക്കാര്‍ക്കും ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്താണ് അഷ്ടലക്ഷ്മി യോഗം

എന്താണ് അഷ്ടലക്ഷ്മി യോഗം എന്നത് നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ഹിന്ദുവിശ്വാസപ്രകാരം ലക്ഷ്മി ദേവിയുടെ എട്ട് രൂപങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ഗജലക്ഷ്മി, വീരലക്ഷ്മി, ഭാഗ്യലക്ഷ്മി, വിജയലക്ഷ്മി, വിദ്യാലക്ഷ്മി എന്നിവയാണ് ഈ എട്ട് രൂപങ്ങള്‍. ഇവ ഒരുമിച്ച് ചേരുന്നതിന്റെ ഫലമായി അഷ്ടലക്ഷ്മി എന്നറിയപ്പെടുന്നു. എന്നാല്‍ ഇത് ജാതകത്തില്‍ ഉണ്ടാക്കുന്ന അതിഗംഭീര ഫലങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരാളുടെ ജാതകത്തില്‍ എട്ടാം ഭാവത്തില്‍ രാഹുവും പത്താം ഭാവത്തില്‍ വ്യാഴവും ഉണ്ടെങ്കില്‍ അഷ്ടലക്ഷ്മി രാജയോഗം രൂപം കൊള്ളുന്നു. ഇത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്.

ഒരു ജാതകന്റെ ജാതകത്തില്‍ അഷ്ടലക്ഷ്മി രാജയോഗം രൂപപ്പെട്ടാല്‍ അത് സമ്പത്തിന്റെ എട്ട് മടങ്ങ് വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. ഇത് മാത്രമല്ല തന്റെ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും ഭാഗ്യവും സമ്പത്തും തന്നെയാണ് ഇതിന്റെ ഫലമായി രൂപം കൊള്ളുന്നത്. രാഹു എട്ടാം ഭാവത്തിലും വ്യാഴം പത്താം ഭാവത്തിലും ആണെങ്കില്‍, ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം അഭിമുഖീകരിച്ചാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല ഭാവങ്ങളും ഫലങ്ങളും ഈ രാശിക്കാരെ തേടി വരുന്നു. ഒരു വ്യക്തിക്ക് തുടക്കത്തില്‍ ചെറിയ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും അത് പിന്നീടുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. രാഷ്ട്രീയത്തിലും നയതന്ത്രത്തിലും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. പാമ്പര്യമായി ധാരാളം സമ്പത്ത് സ്വന്തമാക്കുന്നതിന് ഈ യോഗം സഹായിക്കുന്നു. സമാധാനവും സന്തോഷവും ഐശ്വര്യവും എല്ലാം നിങ്ങള്‍ക്ക് സ്വന്തമാക്കുന്നതിന് സാധിക്കുന്നു. രാഹുവും വ്യാഴവും ചേരുന്ന അഷ്ടലക്ഷ്മി യോഗം നിങ്ങളില്‍ ആത്മീയ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നു.

പലപ്പോഴും ഗുരുചണ്ഡാല യോഗം ഉണ്ടാക്കുന്ന ദോഷങ്ങളെ എല്ലാം പ്രതിരോധിക്കുന്ന തരത്തിലാണ് പലപ്പോഴും അഷ്ടലക്ഷ്മിയോഗം രൂപം കൊള്ളുന്നത്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇതിലൂട അനുഭവിക്കാന്‍ സാധിക്കുന്നു. വളരെയധികം ശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ഇതിലൂടെ ഉെണ്ടാവുന്നു. രാഹുവും വ്യാഴവും ചേര്‍ന്ന് എപ്പോഴും മോശം ഫലങ്ങള്‍ അല്ല നല്‍കുന്നത് എന്നതിന്റെ തെളിവാണ് അഷ്ടലക്ഷ്മി രാജയോഗം. ഇത് നിങ്ങള്‍ക്ക് നല്കുന്ന അതിഗംഭിര യോഗങ്ങള്‍ തന്നെയാണ് ജീവിതത്തില്‍ മാറ്റം വരുത്തുന്നത്. പല രാശിക്കാര്‍ക്കും പലപ്പോഴും അഷ്ടലക്ഷ്മി രാജയോഗം അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഇതെല്ലാം നല്കുന്ന ഫലങ്ങള്‍ ജാതകരെ പോലും അത്ഭുതപ്പെടുത്തുന്നു.



Click it and Unblock the Notifications

