For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും ഐശ്വര്യവും കാല്‍ക്കീഴിലെത്തും; അഷ്ടലക്ഷ്മി സ്‌തോത്രം ഈവിധം പാരായണം ചെയ്യൂ

|

ജീവിതത്തില്‍ ശുഭഫലത്തിനായി ഭക്തര്‍ ലക്ഷ്മി ദേവിയെ ആചാരങ്ങളോടെ ആരാധിക്കുന്നു. വെള്ളിയാഴ്ച ദിവസം ലക്ഷ്മീ ദേവിയെ ആരാധിക്കാന്‍ ഉത്തമ ദിവസമായി കണക്കാക്കുന്നു. ദേവിയെ യഥാവിധി പൂജിച്ചാല്‍ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് പറയപ്പെടുന്നു. ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോള്‍ അഷ്ടലക്ഷ്മി സ്‌തോത്രം ചൊല്ലിയാല്‍ ലക്ഷ്മിയുടെ കൃപ ഭക്തരില്‍ എപ്പോഴും നിലനില്‍ക്കും.

Also read: ആഢംബര ജീവിതം, അപ്രതീക്ഷിത മാറ്റങ്ങള്‍; മിഥുനം രാശിയിലെ ചൊവ്വ നല്‍കും 12 രാശിക്കും ഗുണദോഷഫലംAlso read: ആഢംബര ജീവിതം, അപ്രതീക്ഷിത മാറ്റങ്ങള്‍; മിഥുനം രാശിയിലെ ചൊവ്വ നല്‍കും 12 രാശിക്കും ഗുണദോഷഫലം

ദിവസവും അഷ്ടലക്ഷ്മി സ്‌തോത്രം പാരായണം ചെയ്താല്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും നീങ്ങുന്നു. ഇതുകൂടാതെ ബിസിനസും സമ്പത്തും ലഭിക്കാന്‍ ദിവസവും അഷ്ടലക്ഷ്മി സ്‌തോത്രം പാരായണം ചെയ്താല്‍ ഫലം സുനിശ്ചിതമായിരിക്കും. അഷ്ടലക്ഷ്മി സ്‌തോത്രം എന്താണെന്നും അതിന്റെ ഗുണഫലങ്ങള്‍ എന്തൊക്കെയാണെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആദിലക്ഷ്മി

ആദിലക്ഷ്മി

ലക്ഷ്മി ദേവിയുടെ പ്രഥമ രൂപമാണ് ആദി ലക്ഷ്മി. എല്ലാ അസ്തിത്വത്തിന്റെയും മൂലകാരണമാണ് ദേവി. ദേവിയുടെ അസ്തിത്വം കൂടാതെ സൃഷ്ടി അചിന്തനീയമാണ്. ദേവിയുടെ മൂലരൂപം എന്നതിനാല്‍ ആദി ലക്ഷ്മിയെ പൂര്‍ണ്ണ ഭക്തിയോടും ശുദ്ധിയോടും കൂടി ആരാധിക്കണം. മനസ്സിന് ശക്തിയും ശാന്തതയും നല്‍കുന്ന രൂപമാണ് ആദി ലക്ഷ്മി.

സ്‌തോത്രം

സ്‌തോത്രം

സുമനസ വന്ദിത സുന്ദരി മാധവി

ചന്ദ്ര സഹോദരി ഹേമ മയേ

മുനിഗണ മണ്ഡിത മോക്ഷപ്രദായിനി

മഞ്ജുള ഭാഷിണി വേദനുതേ

പങ്കജവാസിനി ദേവസുപൂജിത

സദ്ഗുണവര്‍ഷിണി ശാന്തിയുതേ

ജയജയഹേ മധുസൂദന കാമിനി

ആദി ലക്ഷ്മീ സദാപാലയമാം

Also read:സാമ്പത്തികം മെച്ചപ്പെടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാനാകും; ഇന്നത്തെ രാശിഫലംAlso read:സാമ്പത്തികം മെച്ചപ്പെടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാനാകും; ഇന്നത്തെ രാശിഫലം

ധനലക്ഷ്മി

ധനലക്ഷ്മി

ധനലക്ഷ്മി ഭൗതിക സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ്. വിവിധ രൂപങ്ങളില്‍ ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ചുവന്ന വസ്ത്രത്തില്‍ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടി ധനലക്ഷ്മിയെ സാധാരണയായി ചിത്രീകരിക്കുന്നു. കൈകളില്‍നിന്ന് സ്വര്‍ണ്ണ നാണയങ്ങള്‍ വര്‍ഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ഒരാളുടെ ജീവിതത്തില്‍ സമ്പത്ത് കൈവരുത്താന്‍ ദേവിയെ ആരാധിക്കാം.

Most read: ഏഴുജന്‍മവും ദാമ്പത്യവിജയത്തിന് വട സാവിത്രി വ്രതംMost read: ഏഴുജന്‍മവും ദാമ്പത്യവിജയത്തിന് വട സാവിത്രി വ്രതം

സ്‌തോത്രം

സ്‌തോത്രം

ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി

ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ

ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ

ശംഖനിനാദ സുവാദ്യനുതേ

വേദപുരാണേതിഹാസ സുപൂജിത

വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ

ജയജയ ഹേ മധുസൂദന കാമിനി

ധനലക്ഷ്മി രൂപിണി പാലയമാം

Also read:ചാണക്യനീതി; സ്ത്രീകളുടെ ഈ 7 ശീലം തെറ്റിലേക്ക് എത്തിക്കും, പ്രശ്‌നങ്ങളില്‍ ചാടിക്കുംAlso read:ചാണക്യനീതി; സ്ത്രീകളുടെ ഈ 7 ശീലം തെറ്റിലേക്ക് എത്തിക്കും, പ്രശ്‌നങ്ങളില്‍ ചാടിക്കും

ധാന്യ ലക്ഷ്മി

ധാന്യ ലക്ഷ്മി

ധാന്യ ലക്ഷ്മി ഭക്ഷണത്തിന്റെ രൂപത്തില്‍ സമ്പത്തായി പ്രത്യക്ഷപ്പെടുന്നു. കാര്‍ഷിക സമ്പത്തിന്റെ ദേവിയാണിത്. എട്ട് കൈകളോടു കൂടിയ രൂപത്തിലുള്ള ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞ നിലയിലാണ് ചിത്രീകരിക്കുന്നത്. ദേവിയുടെ കൈകളില്‍ ധാന്യക്കതിര്, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവയും കാണാം. ധാന്യ ലക്ഷ്മിയെ ആരാധിക്കുന്നത് ഭക്ഷണ സമൃദ്ധി കൈവരുത്തി ദാരിദ്ര്യം നീക്കുമെന്ന് വിശ്വസിക്കുന്നു.

സ്‌തോത്രം

സ്‌തോത്രം

അയികലി കല്‍മഷ നാശിനി കാമിനി

വൈദിക രൂപിണി വേദമയേ

ക്ഷീരസമുദ്ഭവ മംഗള രൂപിണി

മന്ത്ര നിവാസിനി മന്ത്രനുതേ

മംഗളദായിനി അംബുജവാസിനി

ദേവഗണാശ്രിത പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ധാന്യ ലക്ഷ്മി സദാ പാലയമാം

Most read:ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍Most read:ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

ധൈര്യ ലക്ഷ്മി

ധൈര്യ ലക്ഷ്മി

യുദ്ധം മുതലായ സന്ദര്‍ഭങ്ങളില്‍ ധൈര്യം പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തില്‍ വന്നുചേരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആര്‍ജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.

സ്‌തോത്രം

സ്‌തോത്രം

ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി

മന്ത്ര സ്വരൂപിണി മന്ത്രമയേ

സുരഗണ പൂജിത ശീഘ്ര ഫലപ്രദ

ജ്ഞാന വികാസിനി ശാസ്ത്രനുതേ

ഭവ ഭയ ഹാരിണി പാപവിമോചിനി

സാധു ജനാശ്രിത പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ധൈര്യ ലക്ഷ്മീ സദാ പാലയമാം

സന്താന ലക്ഷ്മി

സന്താന ലക്ഷ്മി

സന്താനം, സര്‍ഗ്ഗാത്മകത എന്നിവയുടെ രൂപത്തില്‍ സമ്പത്തായി സന്താന ലക്ഷ്മി പ്രത്യക്ഷപ്പെടുന്നു. ഭക്തര്‍ക്ക് സന്താന സൗഭാഗ്യം നല്‍കുന്ന ലക്ഷ്മീ രൂപമാണിത്. ആറ് കൈകളോടു കൂടിയ രൂപമാണ് ദേവിയുടേത്. ഇരു കൈകളില്‍ കലശവും മറ്റു കൈകളില്‍ വാള്‍, പരിച, അഭയമുദ്ര എന്നിവയുമേന്തിയ രൂപത്തില്‍ ദേവിയെ ചിത്രീകരിക്കുന്നു. ദേവിയുടെ മടിതട്ടില്‍ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.

Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?Most read:ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

സ്‌തോത്രം

സ്‌തോത്രം

അയി ഖഗ വാഹിനി മോഹിനി ചക്രിണി

രാഗവിവര്‍ദ്ധിനി ഞ്ജാനമയേ

ഗുണഗണവാരിധി ലോക ഹിതൈഷിണി

സ്വരസപ്തക ഭൂഷിത ഗാനയുതേ

സകല സുരാസുര ദേവമുനീശ്വര

മാനവ വന്ദിത പാദയുതേ

ജയജയ ഹേമധു സൂദന കാമിനി

സന്താന ലക്ഷ്മീ പരിപാലയമാം

വിജയ ലക്ഷ്മി

വിജയ ലക്ഷ്മി

ഭക്തര്‍ക്ക് വിജയം നല്‍കുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ദേവിയുടേത്. കൈകളില്‍ ശംഖ്, ചക്രം തുടങ്ങിയവയും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ജീവിത വിജയത്തിനായി ലക്ഷ്മീദേവിയുടെ വിജയലക്ഷ്മീ രൂപത്തെ ആരാധിക്കാം.

സ്‌തോത്രം

സ്‌തോത്രം

ജയ കമലാസിനി സദ്ഗതി ദായിനി

ജ്ഞാന വികാസിനി ഗാനമയേ

അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ

കനകധാരാസ്തുതി വൈഭവ വന്ദിത

ശങ്കരദേശിക മാന്യപദേ

ജയജയ ഹേ മധു സൂദന കാമിനി

വിജയലക്ഷ്മി സദാ പാലയമാം

Most read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണംMost read:ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

ഗജ ലക്ഷ്മി

ഗജ ലക്ഷ്മി

രാജയോഗത്തിന്റെ ദേവിയായും മൃഗ സമ്പത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോടു കൂടിയ രൂപമാണ് ദേവിയുടേത്. കൈകളില്‍ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ വഹിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് ആനകളേയും ചിത്രീകരിച്ചു വരുന്നു. ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം കൈവരുന്നു.

സ്‌തോത്രം

സ്‌തോത്രം

ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി

സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ

രഥ ഗജ തുരഗപദാതിസമാശ്രിത

പരിജന മണ്ഢിത ലോകനുതേ

ഹരിഹര ബ്രഹ്മ സുപൂജിത സേവിത

താപനിവാരണ പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ഗജലക്ഷ്മി രൂപിണി പാലയമാം

വിദ്യാ ലക്ഷ്മി

വിദ്യാ ലക്ഷ്മി

വിദ്യ, അറിവ് എന്നിവ ഭക്തര്‍ക്ക് നല്‍കുന്നദേവീ രൂപമാണ് വിദ്യാലക്ഷ്മി. വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ബുദ്ധിയും നല്‍കി അനുഗ്രഹിക്കാന്‍ ദേവിയുടെ ഈ മൂര്‍ത്തീഭാവത്തെ ആരാധിക്കാം.

സ്‌തോത്രം

സ്‌തോത്രം

പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി

ശോക വിനാശിനി രത്‌നമയേ

മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ

ശാന്തി സമാവൃത ഹാസ്യമുഖേ

നവനിധിദായിനി കലിമല ഹാരിണീ

കാമിത ഫലപ്രദഹസ്തയുതേ

ജയജയഹേ മധുസൂദന കാമിനി

വിദ്യാലക്ഷ്മീ പാലയമാം

English summary

Ashta Lakshmi Stotram For Wealth And Prosperity in Malayalam

Here we will tell you about how to chant ashta lakshmi stotram for wealth and prosperity in Malayalam. Take a look.
X
Desktop Bottom Promotion