For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വൈശ്വര്യം ഫലം; അഷ്ടലക്ഷ്മീ സ്‌തോത്രം

|

സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവിയാണ് ലക്ഷ്മി. ഈ ലക്ഷ്മിയുടെ എട്ട് അവതാര രൂപങ്ങളെയാണ് അഷ്ടലക്ഷ്മി എന്ന് അറിയപ്പെടുന്നത്. നമ്മുടെ ജീവിതത്തിന്റെ പരിപാലനത്തിനും പുരോഗതിക്കും നമുക്ക് നല്‍കിയ സുപ്രധാന ഘടകമാണ് സമ്പത്ത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കല്‍പ്പത്തിലാണ് അഷ്ടലക്ഷ്മി എന്ന അവതരാര രൂപങ്ങള്‍ ഉദ്ഭവിച്ചിരിക്കുന്നത്.

Most read: സമ്പത്തും ഐശ്വര്യവും ഫലം; വ്യാഴാഴ്ച വ്രതം ഇങ്ങനെ

ഇങ്ങനെ വരുമ്പോള്‍ അഷ്ടലക്ഷ്മി എന്ന സങ്കല്‍പത്തില്‍ സമ്പത്ത് എന്നാല്‍ അഭിവൃദ്ധി ആരോഗ്യം, വിദ്യ, ധൈര്യം, സന്താനങ്ങള്‍, ശക്തി എന്നീ ഘടകങ്ങളാണ് കാണിക്കുന്നത്. ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ അഷ്ടലക്ഷ്മീ സങ്കല്‍പത്തെ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഈ ദിവ്യ ഊര്‍ജ്ജത്തിന്റെ എട്ട് വശങ്ങളും എട്ടു രൂപങ്ങളിലുള്ള ലക്ഷ്മിദേവിയെ ആരാധിക്കാനുള്ള അഷ്ടലക്ഷ്മി സ്‌തോത്രങ്ങളും വായിക്കാം.

ആദിലക്ഷ്മി

ആദിലക്ഷ്മി

ലക്ഷ്മി ദേവിയുടെ പ്രഥമ രൂപമാണ് ആദി ലക്ഷ്മി. എല്ലാ അസ്തിത്വത്തിന്റെയും മൂലകാരണമാണ് ദേവി. ദേവിയുടെ അസ്തിത്വം കൂടാതെ സൃഷ്ടി അചിന്തനീയമാണ്. ദേവിയുടെ മൂലരൂപം എന്നതിനാല്‍ ആദി ലക്ഷ്മിയെ പൂര്‍ണ്ണ ഭക്തിയോടും ശുദ്ധിയോടും കൂടി ആരാധിക്കണം. മനസ്സിന് ശക്തിയും ശാന്തതയും നല്‍കുന്ന രൂപമാണ് ആദി ലക്ഷ്മി.

സ്‌തോത്രം

സ്‌തോത്രം

സുമനസ വന്ദിത സുന്ദരി മാധവി

ചന്ദ്ര സഹോദരി ഹേമ മയേ

മുനിഗണ മണ്ഡിത മോക്ഷപ്രദായിനി

മഞ്ജുള ഭാഷിണി വേദനുതേ

പങ്കജവാസിനി ദേവസുപൂജിത

സദ്ഗുണവര്‍ഷിണി ശാന്തിയുതേ

ജയജയഹേ മധുസൂദന കാമിനി

ആദി ലക്ഷ്മീ സദാപാലയമാം

ധനലക്ഷ്മി

ധനലക്ഷ്മി

ധനലക്ഷ്മി ഭൗതിക സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ്. വിവിധ രൂപങ്ങളില്‍ ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ചുവന്ന വസ്ത്രത്തില്‍ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടി ധനലക്ഷ്മിയെ സാധാരണയായി ചിത്രീകരിക്കുന്നു. കൈകളില്‍നിന്ന് സ്വര്‍ണ്ണ നാണയങ്ങള്‍ വര്‍ഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ഒരാളുടെ ജീവിതത്തില്‍ സമ്പത്ത് കൈവരുത്താന്‍ ദേവിയെ ആരാധിക്കാം.

Most read: ഏഴുജന്‍മവും ദാമ്പത്യവിജയത്തിന് വട സാവിത്രി വ്രതം

സ്‌തോത്രം

സ്‌തോത്രം

ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി

ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ

ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ

ശംഖനിനാദ സുവാദ്യനുതേ

വേദപുരാണേതിഹാസ സുപൂജിത

വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ

ജയജയ ഹേ മധുസൂദന കാമിനി

ധനലക്ഷ്മി രൂപിണി പാലയമാം

ധാന്യ ലക്ഷ്മി

ധാന്യ ലക്ഷ്മി

ധാന്യ ലക്ഷ്മി ഭക്ഷണത്തിന്റെ രൂപത്തില്‍ സമ്പത്തായി പ്രത്യക്ഷപ്പെടുന്നു. കാര്‍ഷിക സമ്പത്തിന്റെ ദേവിയാണിത്. എട്ട് കൈകളോടു കൂടിയ രൂപത്തിലുള്ള ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞ നിലയിലാണ് ചിത്രീകരിക്കുന്നത്. ദേവിയുടെ കൈകളില്‍ ധാന്യക്കതിര്, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവയും കാണാം. ധാന്യ ലക്ഷ്മിയെ ആരാധിക്കുന്നത് ഭക്ഷണ സമൃദ്ധി കൈവരുത്തി ദാരിദ്ര്യം നീക്കുമെന്ന് വിശ്വസിക്കുന്നു.

സ്‌തോത്രം

സ്‌തോത്രം

അയികലി കല്‍മഷ നാശിനി കാമിനി

വൈദിക രൂപിണി വേദമയേ

ക്ഷീരസമുദ്ഭവ മംഗള രൂപിണി

മന്ത്ര നിവാസിനി മന്ത്രനുതേ

മംഗളദായിനി അംബുജവാസിനി

ദേവഗണാശ്രിത പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ധാന്യ ലക്ഷ്മി സദാ പാലയമാം

Most read: ലക്ഷ്മീകടാക്ഷത്തിന് പതിവാക്കൂ ഈ ശീലങ്ങള്‍

ധൈര്യ ലക്ഷ്മി

ധൈര്യ ലക്ഷ്മി

യുദ്ധം മുതലായ സന്ദര്‍ഭങ്ങളില്‍ ധൈര്യം പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തില്‍ വന്നുചേരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആര്‍ജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.

സ്‌തോത്രം

സ്‌തോത്രം

ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി

മന്ത്ര സ്വരൂപിണി മന്ത്രമയേ

സുരഗണ പൂജിത ശീഘ്ര ഫലപ്രദ

ജ്ഞാന വികാസിനി ശാസ്ത്രനുതേ

ഭവ ഭയ ഹാരിണി പാപവിമോചിനി

സാധു ജനാശ്രിത പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ധൈര്യ ലക്ഷ്മീ സദാ പാലയമാം

സന്താന ലക്ഷ്മി

സന്താന ലക്ഷ്മി

സന്താനം, സര്‍ഗ്ഗാത്മകത എന്നിവയുടെ രൂപത്തില്‍ സമ്പത്തായി സന്താന ലക്ഷ്മി പ്രത്യക്ഷപ്പെടുന്നു. ഭക്തര്‍ക്ക് സന്താന സൗഭാഗ്യം നല്‍കുന്ന ലക്ഷ്മീ രൂപമാണിത്. ആറ് കൈകളോടു കൂടിയ രൂപമാണ് ദേവിയുടേത്. ഇരു കൈകളില്‍ കലശവും മറ്റു കൈകളില്‍ വാള്‍, പരിച, അഭയമുദ്ര എന്നിവയുമേന്തിയ രൂപത്തില്‍ ദേവിയെ ചിത്രീകരിക്കുന്നു. ദേവിയുടെ മടിതട്ടില്‍ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.

Most read: ഞായറാഴ്ച വ്രതം; എന്തിന്, എങ്ങനെ?

സ്‌തോത്രം

സ്‌തോത്രം

അയി ഖഗ വാഹിനി മോഹിനി ചക്രിണി

രാഗവിവര്‍ദ്ധിനി ഞ്ജാനമയേ

ഗുണഗണവാരിധി ലോക ഹിതൈഷിണി

സ്വരസപ്തക ഭൂഷിത ഗാനയുതേ

സകല സുരാസുര ദേവമുനീശ്വര

മാനവ വന്ദിത പാദയുതേ

ജയജയ ഹേമധു സൂദന കാമിനി

സന്താന ലക്ഷ്മീ പരിപാലയമാം

വിജയ ലക്ഷ്മി

വിജയ ലക്ഷ്മി

ഭക്തര്‍ക്ക് വിജയം നല്‍കുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ദേവിയുടേത്. കൈകളില്‍ ശംഖ്, ചക്രം തുടങ്ങിയവയും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ജീവിത വിജയത്തിനായി ലക്ഷ്മീദേവിയുടെ വിജയലക്ഷ്മീ രൂപത്തെ ആരാധിക്കാം.

സ്‌തോത്രം

സ്‌തോത്രം

ജയ കമലാസിനി സദ്ഗതി ദായിനി

ജ്ഞാന വികാസിനി ഗാനമയേ

അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ

കനകധാരാസ്തുതി വൈഭവ വന്ദിത

ശങ്കരദേശിക മാന്യപദേ

ജയജയ ഹേ മധു സൂദന കാമിനി

വിജയലക്ഷ്മി സദാ പാലയമാം

Most read: ഈ ഹനുമാന്‍ ചിത്രങ്ങള്‍ വീട്ടില്‍ വേണ്ട; കാരണം

ഗജ ലക്ഷ്മി

ഗജ ലക്ഷ്മി

രാജയോഗത്തിന്റെ ദേവിയായും മൃഗ സമ്പത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോടു കൂടിയ രൂപമാണ് ദേവിയുടേത്. കൈകളില്‍ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ വഹിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് ആനകളേയും ചിത്രീകരിച്ചു വരുന്നു. ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം കൈവരുന്നു.

സ്‌തോത്രം

സ്‌തോത്രം

ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി

സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ

രഥ ഗജ തുരഗപദാതിസമാശ്രിത

പരിജന മണ്ഢിത ലോകനുതേ

ഹരിഹര ബ്രഹ്മ സുപൂജിത സേവിത

താപനിവാരണ പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ഗജലക്ഷ്മി രൂപിണി പാലയമാം

വിദ്യാ ലക്ഷ്മി

വിദ്യാ ലക്ഷ്മി

വിദ്യ, അറിവ് എന്നിവ ഭക്തര്‍ക്ക് നല്‍കുന്ന ദേവീ രൂപമാണ് വിദ്യാലക്ഷ്മി. വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ബുദ്ധിയും നല്‍കി അനുഗ്രഹിക്കാന്‍ ദേവിയുടെ ഈ മൂര്‍ത്തീഭാവത്തെ ആരാധിക്കാം.

സ്‌തോത്രം

സ്‌തോത്രം

പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി

ശോക വിനാശിനി രത്‌നമയേ

മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ

ശാന്തി സമാവൃത ഹാസ്യമുഖേ

നവനിധിദായിനി കലിമല ഹാരിണീ

കാമിത ഫലപ്രദഹസ്തയുതേ

ജയജയഹേ മധുസൂദന കാമിനി

വിദ്യാലക്ഷ്മീ പാലയമാം

English summary

Ashta Lakshmi Stotram For Wealth And Prosperity in Malayalam

Lakshmi is the Goddess of wealth and prosperity. Take a look on ashta lakshmi stotram for wealth and prosperity in Malayalam.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X