Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സര്‍വാഭീഷ്ടസിദ്ധിയും സര്‍വ്വൈശ്വര്യവും; ആഷാഢ മാസ വിനായക ചതുര്‍ത്ഥിയില്‍ ഗണേശ അനുഗ്രഹം
എല്ലാ മാസവും ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് വിനായക ചതുര്‍ത്ഥി വ്രതം ആചരിക്കുന്നത്. വിനായക ചതുര്‍ത്ഥി ഗണപതിക്ക് സമര്‍പ്പിക്കുന്ന വ്രതമാണ്. വിനായക ചതുര്‍ത്ഥി നാളില്‍ വിനായക രൂപമായ ഗജാനനെ ആരാധിക്കുന്നവര്‍ക്ക് സന്തോഷം, ഐശ്വര്യം, സാമ്പത്തിക അഭിവൃദ്ധി എന്നിവ കൂടാതെ അറിവും ജ്ഞാനവും ലഭിക്കുമെന്ന് പറയപ്പെടുന്നു. ആഷാഢ മാസത്തിലെ വിനായക ചതുര്‍ത്ഥിയുടെ ശുഭമുഹൂര്‍ത്തവും പൂജാ രീതിയും അറിയാന്‍ ലേഖനം വായിക്കൂ.
ആഷാഢ വിനായക ചതുര്‍ത്ഥി ശുഭമുഹൂര്‍ത്തം
ആഷാഢ മാസത്തിലെ വിനായക ചതുര്‍ത്ഥി വ്രതം ജൂണ്‍ 22 വ്യാഴാഴ്ച ആചരിക്കും. ചതുര്‍ത്ഥി നാളില്‍ ഗണേശനെ പൂജാവിധികളോടെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ വിഷമതകളും നീങ്ങും. ഈ ദിവസം വ്രതമനുഷ്ഠിക്കുന്നതോടൊപ്പം ഭക്തിപൂര്‍വ്വം ആരാധിക്കുന്നതിലൂടെ അറിവും സമ്പത്തും ലഭിക്കും.

പഞ്ചാംഗമനുസരിച്ച്, ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിന്റെ ചതുര്‍ത്ഥി ജൂണ്‍ 21 ന് ഉച്ചകഴിഞ്ഞ് 03:09 ന് ആരംഭിച്ച് അടുത്ത ദിവസം ജൂണ്‍ 22 ന് വൈകുന്നേരം 05:27 ന് അവസാനിക്കും. ഈ ദിവസം ഉച്ചകഴിഞ്ഞാണ് ഗണപതിയെ ആരാധിക്കുന്നത്.
ഗണേശപൂജ സമയം - രാവിലെ 10.59 - ഉച്ചയ്ക്ക് 13.47
ചന്ദ്രോദയ സമയം - രാവിലെ 08.46
വിനായക ചതുര്‍ത്ഥി വ്രതത്തിന്റെ ഗുണങ്ങള്‍
ഈ ദിവസം ഗണപതി ഭഗവാനെ പ്രസാദിപ്പിച്ച് സന്തോഷത്തോടെയും ഐശ്വര്യത്തോടെയുമുള്ള ജീവിതം നയിക്കാനാകും. ദുര്‍ഘടങ്ങളിലൂടെ കടന്നുപോകുന്നവരും ജീവിതത്തില്‍ പരാജയങ്ങള്‍ നേരിടുന്നവരും ഈ വ്രതം അനുഷ്ഠിക്കണം. ഗണേശന് മോദകം, ലഡ്ഡു, മഞ്ഞ വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ സമര്‍പ്പിക്കണം. ഗണേശനെ തടസ്സങ്ങള്‍ നീക്കുന്നവനായി കണക്കാക്കപ്പെടുന്നു, അവന്റെ ഭക്തര്‍ക്ക് ഒരിക്കലും കഷ്ടപ്പെടേണ്ടിവരില്ല. ഗണേശനെ ആരാധിക്കുന്നവര്‍ക്ക് ബുധന്റെയും രാഹു-കേതുക്കളുടെയും ദോഷങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നു.
വിനായക ചതുര്‍ത്ഥി പൂജാ രീതി
ആഷാഢ വിനായക ചതുര്‍ത്ഥി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. ശുഭമുഹൂര്‍ത്തത്തില്‍ ഗണപതിയെ ആരാധിക്കുക. തുടര്‍ന്ന് ദര്‍ഭ പുല്ല്, തേങ്ങ, മോദകം, കുങ്കുമം, മഞ്ഞള്‍ എന്നിവ സമര്‍പ്പിക്കുക. ഗണപതിയുടെ മന്ത്രങ്ങള്‍ 108 തവണ ജപിക്കുക. അവസാനം ആരതി നടത്തി പൂജ അവസാനിപ്പിക്കുക.
ദാനം ചെയ്യുക
ആഷാഢ വിനായക ചതുര്‍ത്ഥി നാളില്‍ ഗണേശന്റെ അനുഗ്രഹം ലഭിക്കാന്‍, അരിയില്‍ പച്ചമുളക് കലര്‍ത്തി അവശനായ ഒരാള്‍ക്ക് ദാനം ചെയ്യുക. ഇതുകൂടാതെ പക്ഷികള്‍ക്ക് കുതിര്‍ത്ത ഉഴുന്നും നല്‍കുക. ഇതിലൂടെ നിങ്ങള്‍ക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.
ദുരിത മോചനത്തിന്
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ വളരെക്കാലമായി അവസാനിക്കുന്നില്ലെങ്കില്‍ വിനായക ചതുര്‍ത്ഥി നാളില്‍ നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. ഈ ദിവസം രാവിലെ കുളിയും മറ്റും കഴിഞ്ഞ് ഗണേശക്ഷേത്രത്തില്‍ പോയി 11 അല്ലെങ്കില്‍ 21 ദര്‍ഭ പുല്ല് ഗണപതിക്ക് സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് ഉടന്‍ തന്നെ മുക്തി നേടാന്‍ സാധിക്കും.

മഞ്ഞള്‍
ആഷാഢ വിനായക ചതുര്‍ത്ഥി നാളില്‍ ഗണപതിക്ക് മഞ്ഞള്‍ സമര്‍പ്പിക്കുക. ഗണപതിക്ക് മഞ്ഞള്‍ അര്‍പ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍, ധാന്യങ്ങള്‍ മുതലായവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ സുഗമമായി നടക്കാന്‍ തുടങ്ങും.
എള്ള് അഭിഷേകം
ഗാര്‍ഹിക പ്രശ്നങ്ങള്‍, കുട്ടികള്‍, രോഗം, ജോലി, വ്യാപാരം, ഗ്രഹദോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ വെളുത്ത എള്ള് ഉപയോഗിച്ച് ഗണപതിയെ ആരാധിക്കുക. ഈ ശുഭദിനത്തില്‍ ഗണപതിയെ എള്ള് കൊണ്ട് അഭിഷേകം ചെയ്ത് എള്ള് കൊണ്ട് നിര്‍മ്മിച്ച ലഡ്ഡുകള്‍ നിവേദിച്ച് ഒരു വെറ്റിലയില്‍ എള്ള് വെച്ച് നിങ്ങളുടെ ഇഷ്ടം പറഞ്ഞ് ഗണപതിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുക. ഇതിനുശേഷം പശുവിന് എള്ള് കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുകയും എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്‍ വിട്ടകലുന്നതായിരിക്കും.
ഗണേശ മന്ത്രം
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വദാ ഓം



Click it and Unblock the Notifications
