Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
അഖണ്ഡമായ ഭാഗ്യവും പുണ്യഫലവും നല്‍കും ആഷാഢത്തിലെ ഗുരു പ്രദോഷ വ്രതം
ഹിന്ദുവിശ്വാസപ്രകാരം പ്രദോഷ വ്രതം വളരെ ശുഭകരമായ ദിനമായി കണക്കാക്കുന്നു. പരമശിവന്റെ അനുഗ്രഹം നേടാന്‍ ഉത്തമ ദിനമാണ് ഇത്. ത്രയോദശി സന്ധ്യയില്‍ ശിവനെ ആരാധിക്കുന്നവരുടെ എല്ലാ രോഗങ്ങളും ദോഷങ്ങളും ദുഃഖങ്ങളും ദാരിദ്ര്യവും നീങ്ങുന്നു. ഇപ്പോള്‍ ആഷാഢ മാസമാണ് നടക്കുന്നത്. ഇത്തവണത്തെ ആഷാഢ പ്രദോഷ വ്രതം ജൂണ്‍ 15ന് ആചരിക്കും.
ഈ ദിവസം വ്യാഴാഴ്ചയായതിനാല്‍ ഇത് ഗുരു പ്രദോഷ വ്രതം എന്നറിയപ്പെടും. ഈ ദിവസം ശിവനെയും പാര്‍വ്വതി ദേവിയെയും ആരാധിക്കുന്നു. ഗുരു പ്രദോഷ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തം, പ്രാധാന്യം, ആരാധനാ രീതി എന്നിവ എന്താണെന്ന് ഇവിടെ വായിച്ചറിയാം.

ആഷാഢ ഗുരു പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം
ആഷാഢ മാസത്തിലെ ആദ്യ പ്രദോഷ വ്രതം ജൂണ്‍ 15നാണ്. ഈ ദിവസം മിഥുന സംക്രാന്തിയും യോഗിനി ഏകാദശിയും ആഘോഷിക്കും. അത്തരമൊരു സാഹചര്യത്തില്‍ ശിവനോടൊപ്പം സൂര്യദേവനെ ആരാധിക്കുന്നത് വ്രതാനുഷ്ഠാനത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. പഞ്ചാംഗം അനുസരിച്ച്, ആഷാഢ മാസത്തിലെ ത്രയോദശി തിഥി ജൂണ്‍ 15-ന് രാവിലെ 08:32-ന് ആരംഭിച്ച് ജൂണ്‍ 16-ന് രാവിലെ 08:39-ന് അവസാനിക്കും. പ്രദോഷ വ്രതത്തില്‍ സൂര്യാസ്തമയത്തിനുശേഷം ശിവനെ ആരാധിക്കുന്നു.
ശിവപൂജ സമയം - വൈകുന്നേരം 07:23 - രാത്രി 09:24
സുകര്‍മ്മ യോഗം
പഞ്ചാംഗമനുസരിച്ച്, ആഷാഢത്തിലെ ആദ്യ പ്രദോഷ വ്രതം ദിനത്തിലാണ് സുകര്‍മയോഗം രൂപപ്പെടുന്നത്. ജൂണ്‍ 15 ന് രാവിലെ മുതല്‍ രാത്രി 02.02 വരെയാണ് ഈ യോഗം. ആരാധനകള്‍ക്കും മംഗള കര്‍മ്മങ്ങള്‍ക്കും ഇത് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം ഈ യോഗത്തില്‍ പൂജിക്കുന്നത് ഇരട്ടി ഫലം നല്കുന്നു.
ഗുരു പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
ഒരാളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉണ്ടായാല്‍ അയാള്‍ ഗുരു പ്രദോഷ വ്രതം ആചരിക്കണം. ഇതിലൂടെ, നിങ്ങള്‍ക്ക് ശിവന്റെയും ഗുരു ദേവനായ ബൃഹസ്പതിയുടെയും അനുഗ്രഹം ലഭിക്കും. നിങ്ങളുടെ വിവാഹ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങും. ശത്രുദോഷം തീര്‍ക്കാനായി ഈ ദിവസം ശിവലിംഗത്തില്‍ കറുത്ത എള്ള് കലര്‍ത്തി അഭിഷേകം ചെയ്യുക. ഇത് ശത്രുക്കളെ നശിപ്പിക്കുകയും ജീവിത പുരോഗതിക്ക് വഴി തുറക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

ഗുരു പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ജാതകത്തില്‍ ഗുരുദോഷമുള്ളവരും ഈ വ്രതം അനുഷ്ഠിക്കേണ്ടതാണ്. ഗുരു പ്രദോഷ വ്രത ദിനത്തില്‍ വിഷ്ണുവിനെയും ആരാധിക്കണം. ഇത് ശിവനെയും വിഷ്ണുവിനെയും സന്തോഷിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് പ്രദോഷവ്രതം ആചരിക്കാം. ഇത് അവര്‍ക്ക് അഖണ്ഡമായ ഭാഗ്യവും കുടുംബ സന്തോഷവും നല്കുന്നു. ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെയും ലഭിക്കുന്നു. ഗുരു പ്രദോഷ ത്രയോദശി വ്രതം അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് 100 പശുക്കളെ ദാനം ചെയ്തതിന്റെ ഫലം ലഭിക്കും.
ഗുരു പ്രദോഷ വ്രതം പൂജാവിധി
പ്രദോഷവ്രത നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. നിങ്ങളുടെ വീട്ടിലുടനീളം ഗംഗാജലം തളിക്കുക. രാവിലെ സൂര്യദേവന് ജലം സമര്‍പ്പിക്കുക. ശ്രീഹരിയെ ആരാധിക്കുക. വൈകുന്നേരം ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക. ഇതിനുശേഷം ചന്ദനം കൊണ്ട് തിലകം പുരട്ടുക.
ശിവന് കൂവള ഇലകള്‍ അര്‍പ്പിക്കുകയും പുഷ്പങ്ങള്‍ അര്‍പ്പിച്ച് ആരാധിക്കുകയും ചെയ്യുക. ശമി ഇലകള്‍, വെളുത്ത പൂക്കള്‍, തേന്‍, ഭസ്മം, പഞ്ചസാര മുതലായവ ഭോലേനാഥിന് സമര്‍പ്പിക്കുക. ശിവനെ അഭിഷേകം ചെയ്യുമ്പോള്‍ ഓം നമഃ ശിവായ മന്ത്രം ജപിക്കുന്നത് തുടരുക. ഗുരു പ്രദോഷ വ്രതത്തിന്റെ കഥയും വായിക്കണം. ആരാധനയുടെ അവസാനം, പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ശിവന്റെ മുന്നില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ പറയുക.

ദാമ്പത്യപ്രശ്നം നീക്കാന്‍
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ നിരന്തരം വഴക്കുകളുണ്ടെങ്കില്, 11 റോസാപ്പൂക്കളില്‍ ചന്ദനത്തിരി കുത്തി അവ ഓരോന്നായി പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ശിവലിംഗത്തിന് സമര്‍പ്പിക്കുന്നത് അഭികാമ്യമാണ്. ഇത് ചെയ്യുമ്പോള്‍ 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുക. ഇത് ദമ്പതികള്‍ തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കും.
കുടുംബത്തില്‍ ഐശ്വര്യത്തിന്
പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ശിവനെയും കുടുംബാംഗങ്ങളെയും ആരാധിക്കുകയും പാര്‍വതി ദേവിക്ക് ചുവന്ന വസ്ത്രവും ശിവന് വെള്ള വസ്ത്രവും സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരുന്നു.
സന്താനങ്ങളുടെ സന്തോഷത്തിന്
നിങ്ങളുടെ കുട്ടികളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലോ അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരികയാണെങ്കിലോ, പരമശിവന് കുറച്ച് മധുരപലഹാരങ്ങള്‍ ദാനം ചെയ്യാന്‍ അവരോട് പറയുക. ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന എല്ലാ തടസ്സങ്ങളും പ്രശ്നങ്ങളും ഇതിലൂടെ ഒഴിവാകും.



Click it and Unblock the Notifications

