Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
മഹാവിദ്യകളെ ആരാധിക്കുന്ന സമയം, ദുര്‍ഗ്ഗാദേവി അനുഗ്രഹം ചൊരിയും ഗുപ്ത നവരാത്രി
ഹിന്ദു കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തില്‍ നാല് തവണ നവരാത്രി ആഘോഷിക്കുന്നുണ്ട്. ചൈത്ര, ശാരദിയ നവരാത്രി എന്നിവ കൂടാതെ രണ്ട് ഗുപ്ത നവരാത്രികളും ഉണ്ട്. ഇതില്‍ ഒന്ന് ഗുപ്ത നവരാത്രി മാഘ മാസത്തിലും മറ്റൊന്ന് ആഷാഢ മാസത്തിലും വരുന്നു. ആഷാഢ മാസത്തിലെ ഗുപ്ത നവരാത്രി ഇത്തവണ ജൂണ്‍ 19ന് ആരംഭിച്ച് ജൂണ്‍ 28ന് അവസാനിക്കും. മതവിശ്വാസമനുസരിച്ച്, ഗുപ്ത നവരാത്രിയില്‍ പത്ത് മഹാവിദ്യകളെ ആരാധിക്കുന്നു.
തന്ത്ര-മന്ത്രങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഗുപ്ത നവരാത്രി ആരാധന വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. വിശ്വാസങ്ങള്‍ അനുസരിച്ച്, നഷ്ടപ്പെട്ട ശക്തികള്‍ വീണ്ടെടുക്കാന്‍ ശ്രീരാമന് ഗുപ്ത നവരാത്രിയില്‍ സാധനകള്‍ ചെയ്തിരുന്നു എന്ന് പറയുന്നു. ഗുപ്ത നവരാത്രിയില്‍ ദുര്‍ഗാദേവിയുടെ 10 മഹാവിദ്യകളെ ആരാധിക്കുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. ആഷാഢ ഗുപ്ത നവരാത്രിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

ഗുപ്ത നവരാത്രി 2023
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥി ജൂണ്‍ 18 ന് രാവിലെ 10.06 മുതല്‍ ആരംഭിക്കുന്നു. ഈ തീയതി അടുത്ത ദിവസം മെയ് 19 ന് രാവിലെ 11.25 ന് അവസാനിക്കും. ഉദയ തിഥി പ്രകാരം ഈ വര്‍ഷം ജൂണ്‍ 19 മുതല്‍ ആഷാഢ ഗുപ്ത നവരാത്രി ആരംഭിക്കും. പൂജയ്ക്കുള്ള കലശം സ്ഥാപിക്കുന്നതിനുള്ള ശുഭമുഹൂര്‍ത്തം ജൂണ്‍ 19 ന് രാവിലെ 5:23 മുതല്‍ 7:27 വരെ ആയിരിക്കും. അഭിജിത മുഹൂര്‍ത്തം: 11:55 മുതല്‍ 12:50 വരെ. ഈ മുഹൂര്‍ത്തത്തിലും കലശം സ്ഥാപിക്കാം.
ഗുപ്ത നവരാത്രിയുടെ പ്രാധാന്യം
ആഷാഢ മാസത്തിലെ ഗുപ്ത നവരാത്രിയില്‍ തന്ത്രമന്ത്രങ്ങളിലൂടെ ദേവിയെ പ്രസാദിപ്പിക്കുന്നു. ദേവിയുടെ പത്ത് മഹാവിദ്യകളാണ് ഈ ദിവസങ്ങളില്‍ പൂജിക്കപ്പെടുന്നത്. മഹാകാളിയെയും ശിവനെയും ആരാധിക്കുന്നവരുടെ പ്രത്യേക സമയമാണ് ഗുപ്ത നവരാത്രി. ഈ സമയത്ത്, തന്ത്രമന്ത്രങ്ങള്‍ പരിശീലിക്കുന്നവര്‍, പ്രേതങ്ങള്‍ക്കും പിശാചുകള്‍ക്കും വേണ്ടിയുള്ള സാധനകളും ചെയ്യുന്നു. നവരാത്രി ഋതുക്കളുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു.
നവരാത്രിയിലെ ഈ ഉത്സവം രണ്ട് ഋതുക്കളുടെ സന്ധികളില്‍ ആഘോഷിക്കപ്പെടുന്നു. സന്ധികള്‍ എന്നാല്‍ ഒരു സീസണിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവും എന്നാണ്. ആഷാഢ മാസത്തിലെ നവരാത്രി കാലത്ത് വേനല്‍ക്കാലം അവസാനിച്ച് മഴക്കാലം ആരംഭിക്കും.

ഗുപ്ത നവരാത്രിയില്‍ ഇവരെ ആരാധിക്കുന്നു
ധൂമവതി ദേവി
ബംഗ്ലാമുഖി ദേവി
കാളി ദേവി
താരാ ദേവി
ത്രിപുര സുന്ദരി ദേവി
ഭുവനേശ്വരി ദേവി
ചിന്നമസ്താ ദേവി
ത്രിപുര ഭൈരവി ദേവി
മാതംഗി ദേവി
കമലാ ദേവി
ഗുപ്ത നവരാത്രി പൂജാ രീതി
ആഷാഢ മാസത്തിലെ ഗുപ്ത നവരാത്രിയില്‍ ദേവിയെ ആരാധിക്കുന്നതിനായി സൂര്യോദയത്തിന് മുമ്പ് എഴുന്നേല്‍ക്കണം. കുളികഴിഞ്ഞ് ദേവിയുടെ വിഗ്രഹമോ ചിത്രമോ ഒരു പുണ്യസ്ഥലത്ത് ചുവന്ന തുണിയില്‍ വച്ച് ഗംഗാജലം കൊണ്ട് ശുദ്ധീകരിക്കുക. ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ദേവിയുടെ ആരാധന ആരംഭിക്കുന്നതിന് മുമ്പ് ഒരു മണ്‍പാത്രത്തില്‍ ഗോതമ്പ് വിതയ്ക്കുക. ഇതിനുശേഷം, ആരാധനയ്ക്കായി കലശം സ്ഥാപിച്ച് അഖണ്ഡ ദീപം തെളിച്ച് ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുകയും ദേവീ മന്ത്രങ്ങള്‍ പൂര്‍ണ്ണ ഭക്തിയോടെ ജപിക്കുകയും ചെയ്യുക.

ഗുപ്ത നവരാത്രിയില്‍ ഇത് ചെയ്യൂ
ഗുപ്ത നവരാത്രി സമയത്ത് ദുര്‍ഗാ ദേവിക്ക് മേക്കപ്പ് ഇനങ്ങള്‍ സമര്‍പ്പിക്കുക. നിങ്ങള്‍ കുളിയും ജപവും നടത്തിയശേഷം ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഗുപ്ത നവരാത്രി സമയത്ത് ദുര്‍ഗയ്ക്ക് ദിവസവും ഒമ്പത് ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള പൂക്കള്‍ സമര്‍പ്പിക്കുക. ഇതോടൊപ്പം 'ഓം ശ്രീവര് പ്രദായ ശ്രീ നമഃ' എന്ന മന്ത്രം ജപിക്കുക. നവരാത്രിയുടെ ഒമ്പത് ദിവസം വീട്ടില്‍ ഗ്രാമ്പൂ കര്‍പ്പൂരം കൊണ്ട് ആരതി നടത്തുക, ഇത് വീട്ടില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജത്തെ അകറ്റുന്നു. ഗുപ്ത നവരാത്രിയുടെ നവമി തിഥിയില്‍ മാമ്പഴം കൊണ്ട് ഹവനം നടത്തുക. ഇത് വീട്ടില്‍ പോസിറ്റിവിറ്റിയും ഐശ്വര്യവും വളര്‍ത്തുന്നു.
ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുക
ഗുപ്ത നവരാത്രിയില്‍ ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുന്നത് ഗുണകരമാണ്. അതിനാല്‍ ഇത് ദിവസവും ചെയ്യുക. ഇത് പാരായണം ചെയ്തശേഷം പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.
കഷ്ടതകളില്‍ നിന്ന് മുക്തി നേടാന്‍
ഗുപ്ത നവരാത്രിയില്‍ പത്ത് മഹാവിദ്യകളെ ആരാധിക്കണമെന്ന് പറയുന്നു. നവരാത്രി ദിനത്തില്‍ കാളി, താര, ത്രിപുരസുന്ദരി, ഭുവനേശ്വരി, ഛിന്നമസ്താ, ത്രിപുരഭൈരവി, ധൂമാവതി, ബംഗ്ലാമുഖി, മാതംഗി, കമല എന്നീ ദേവതകള്‍ക്കായി മന്ത്രങ്ങള്‍ ജപിക്കുക. ഇതിലൂടെ ഒരു വ്യക്തിക്ക് അവന്റെ എല്ലാ വിഷമതകളില്‍ നിന്നും മുക്തി ലഭിക്കും.
വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍
വിവാഹ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഗുപ്ത നവരാത്രിയില്‍ എല്ലാ രാത്രിയും ദുര്‍ഗാ ദേവിക്ക് ചുവന്ന പുഷ്പങ്ങളാല്‍ കോര്‍ത്ത ഒരു മാല സമര്‍പ്പിക്കുക. അതോടൊപ്പം നെയ്വിളക്കും കത്തിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഗുണം ലഭിക്കും.



Click it and Unblock the Notifications

