For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും ഐശ്വര്യവും നിലനില്‍ക്കാന്‍ ആഷാഢ ഗുപ്ത നവരാത്രിയിലെ ദുര്‍ഗ്ഗാ ആരാധന

|

ഹിന്ദുമത വിശ്വാസപ്രകാരം ഏറെ ഭക്തിയോടെ ആരാധിക്കുന്ന ദേവിയാണ് ദുര്‍ഗ്ഗാദേവി. ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നതിന് നവരാത്രി സമയം വളരെ പ്രധാനമായി കണക്കാക്കുന്നു. നവരാത്രി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ആണെങ്കിലും മൊത്തത്തില്‍ നാല് നവരാത്രി കാലങ്ങളുണ്ട്, അതില്‍ രണ്ടെണ്ണം ഗുപ്ത നവരാത്രി തിഥികളാണ്. ഗുപ്ത നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിലും ദുര്‍ഗ്ഗാദേവിയെ പ്രത്യേകമായി ആരാധിക്കുന്നു. ഈ ദിവസങ്ങളില്‍ ദേവിയെ ഭക്തിയോടെ ആരാധിക്കുന്നവര്‍ക്ക് എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. പാപങ്ങളില്‍ നിന്ന് മോചനവും ലഭിക്കുന്നു.

Most read: കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്Most read: കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

ഗുപ്ത നവരാത്രി ആഷാഢ മാസത്തിലാണ് വരുന്നത്. ഈ വര്‍ഷത്തെ ഗുപ്ത നവരാത്രി ജൂണ്‍ 30ന് ആരംഭിച്ച് ജൂലൈ 9 വരെ തുടരും. ഈ സമയത്ത്, ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചില പ്രത്യേക നടപടികള്‍ പരീക്ഷിക്കാം. അതുവഴി വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനില്‍ക്കുകയും വീട്ടില്‍ ഐശ്വര്യം വരികയും ചെയ്യും. ആഷാഢ ഗുപ്ത നവരാത്രിയില്‍ ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം നേടാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില പ്രതിവിധികള്‍ ഇതാ.

ആഗ്രഹങ്ങള്‍ നിറവേറ്റാന്‍

ആഗ്രഹങ്ങള്‍ നിറവേറ്റാന്‍

ഗുപ്ത നവരാത്രിയില്‍ ദുര്‍ഗ്ഗാ സപ്തശതി പാരായണം ചെയ്യുന്നത് ഗുണകരമാണ്. അതിനാല്‍ ഇത് ദിവസവും ചെയ്യുക. ഇത് പാരായണം ചെയ്തശേഷം പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.

കഷ്ടതകളില്‍ നിന്ന് മുക്തി നേടാന്‍

കഷ്ടതകളില്‍ നിന്ന് മുക്തി നേടാന്‍

ഗുപ്ത നവരാത്രിയില്‍ പത്ത് മഹാവിദ്യകളെ ആരാധിക്കണമെന്ന് പറയുന്നു. നവരാത്രി ദിനത്തില്‍ കാളി, താര, ത്രിപുരസുന്ദരി, ഭുവനേശ്വരി, ഛിന്നമസ്താ, ത്രിപുരഭൈരവി, ധൂമാവതി, ബംഗ്ലാമുഖി, മാതംഗി, കമല എന്നീ ദേവതകള്‍ക്കായി മന്ത്രങ്ങള്‍ ജപിക്കുക. ഇതിലൂടെ ഒരു വ്യക്തിക്ക് അവന്റെ എല്ലാ വിഷമതകളില്‍ നിന്നും മുക്തി ലഭിക്കും.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

തൊഴില്‍-ബിസിനസ് വളര്‍ച്ചയ്ക്ക്

തൊഴില്‍-ബിസിനസ് വളര്‍ച്ചയ്ക്ക്

ഗുപ്ത നവരാത്രി സമയത്ത് ദുര്‍ഗാദേവിക്ക് ചുവന്ന നിറത്തിലുള്ള പൂക്കള്‍ അര്‍പ്പിക്കുക. ഇതോടൊപ്പം ഹവനം നടത്തുമ്പോള്‍ അരിപായസത്തില്‍ തേന്‍ ചേര്‍ത്ത് പൂജ നടത്തുക. ഇത് ചെയ്യുന്നതിലൂടെ ബിസിനസ്സിലും ജോലിയിലും പുരോഗതി ഉണ്ടാകും. ഇതോടൊപ്പം വീട്ടില്‍ അനുകൂലമായ അന്തരീക്ഷവും വളരും.

വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍

വിവാഹ തടസ്സങ്ങള്‍ നീങ്ങാന്‍

വിവാഹ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഗുപ്ത നവരാത്രിയില്‍ എല്ലാ രാത്രിയും ദുര്‍ഗാ ദേവിക്ക് ചുവന്ന പുഷ്പങ്ങളാല്‍ കോര്‍ത്ത ഒരു മാല സമര്‍പ്പിക്കുക. അതോടൊപ്പം നെയ്‌വിളക്കും കത്തിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഗുണം ലഭിക്കും.

Most read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

ചുവന്ന പൂക്കള്‍ അര്‍പ്പിക്കുക

ചുവന്ന പൂക്കള്‍ അര്‍പ്പിക്കുക

ഗുപ്ത നവരാത്രിയില്‍, നിങ്ങള്‍ ഒമ്പത് ദിവസം ദുര്‍ഗ്ഗാദേവിക്ക് ചുവന്ന പൂക്കള്‍ അര്‍പ്പിച്ചാല്‍ നിങ്ങളുടെ എല്ലാ കാലക്കേടും അവസാനിക്കും. ചുവപ്പ് നിറം ദുര്‍ഗ്ഗാദേവിയുടെ പ്രിയപ്പെട്ട നിറമാണെന്നാണ് വിശ്വാസം. അതിനാല്‍, വിവാഹിതരായ സ്ത്രീകള്‍ക്ക് ദുര്‍ഗ്ഗാദേവിയുടെ രൂപത്തിലുള്ള ഗൗരി ദേവിക്ക് ഇത് സമര്‍പ്പിക്കാം.

നെയ്‌വിളക്ക് കത്തിക്കുക

നെയ്‌വിളക്ക് കത്തിക്കുക

ജോലിയില്‍ പുരോഗതിയും വിജയവും ആഗ്രഹിക്കുന്നുവെങ്കില്‍, ഒന്‍പത് ദിവസം ദുര്‍ഗാദേവിയെ ഭക്തിപൂര്‍വ്വം ആരാധിക്കുകയും ദേവിക്കുമുന്നില്‍ നെയ്‌വിളക്ക് തെളിയിക്കുകയും ചെയ്യുക. ഒരു അഖണ്ഡജ്യോതി തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പതിവായി വൈകുന്നേരം ഗ്രാമ്പൂ, കര്‍പ്പൂരം എന്നിവ ഉപയോഗിച്ച് വിളക്ക് കത്തിച്ച് ആരതി നടത്തുക.

Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍

ലക്ഷ്മീ ദേവിക്ക് താമര അര്‍പ്പിക്കുക

ലക്ഷ്മീ ദേവിക്ക് താമര അര്‍പ്പിക്കുക

ഗുപ്ത നവരാത്രിയില്‍ ലക്ഷ്മി ദേവിക്ക് താമരപ്പൂവും പായസവും സമര്‍പ്പിക്കാം. ഈ പ്രതിവിധി നിങ്ങളുടെ വീട്ടില്‍ സമ്പത്ത് വരാനുള്ള വഴിതുറക്കും. താമരപ്പൂവ് ലക്ഷ്മീദേവിക്ക് പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം.

ഹനുമാനെ ആരാധിക്കുക

ഹനുമാനെ ആരാധിക്കുക

ഹനുമാന്‍ സ്വാമിയെ ദുര്‍ഗ്ഗാ ദേവിയുടെ വലിയ ഭക്തനായി കണക്കാക്കുന്നു. ഗുപ്ത നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിക്കൊപ്പം ഹനുമാനെക്കൂടി ആരാധിച്ചാല്‍ അത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യത്തിന് വഴിവയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗുപ്ത നവരാത്രി സമയത്ത് നിങ്ങള്‍ ഹനുമാന്‍ സ്വാമിക്ക് ചുവന്ന പട്ട് അര്‍പ്പിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം കൊണ്ടുവരും.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

English summary

Ashadha Gupt Navratri 2022 Upay: Remedies To Do On Gupt Navratri To Get Maa Durga Blessing in Malayalam

According to astrology, by doing these measures during Gupt Navratri, the blessings of maa Durga will remain forever along with happiness, prosperity and good luck.
Story first published: Tuesday, July 5, 2022, 12:30 [IST]
X
Desktop Bottom Promotion