For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹദോഷം, ശനിദോഷം, കാളസര്‍പ്പദോഷം, പിതൃദോഷം മാറ്റും ആഷാഢ അമാവാസി

|

ഹിന്ദു വിശ്വാസമനുസരിച്ച് ആഷാഢ അമാവാസിക്ക് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. പഞ്ചാംഗം അനുസരിച്ച് നാലാമത്തെ മാസമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. ആഷാഢ മാസത്തിലെ കൃഷ്ണ പക്ഷത്തിലാണ് ഇത് വരുന്നത്. മലയാളികള്‍ക്കിടയില്‍ ഈ ദിനത്തിന് അത്ര പ്രാധാന്യം ഇല്ലെങ്കിലും വടക്കേ ഇന്ത്യയില്‍ ഈ ദിനം വളരെ വലിയ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഈ ദിവസം പിതൃ തര്‍പ്പണവും പിണ്ഡം വെക്കലും നടത്തുന്നു. ഇത് കൂടാതെ ആഷാഢ അമാവാസി ദിനത്തില്‍ പുണ്യ നദികളില്‍ കുളിക്കുന്നത് പോലും വളരെ പുണ്യം നിറഞ്ഞതാക്കി മാറ്റുന്നു.

Ashadha Amavasya Worship

ആഷാഢ അമാവാസി വ്രതവും ആചാരങ്ങളും നിരവധിയാണ്. എല്ലാ അമാവാസിയും പോലെ ആഷാഢ അമാവാസിയിലും പിതൃ തര്‍പ്പണത്തിന് നല്‍കുന്ന പ്രാധാന്യം നിസ്സാരമല്ല. ഈ ദിനത്തില്‍ പിതൃദോഷം അകറ്റുന്നതിന് വേണ്ടി രാവിലെ ഒരു പുണ്യ നദിയിലോ തടാകത്തിലോ കുളത്തിലോ കുളിക്കുകയും സൂര്യദേവന് ജലം അര്‍പ്പിക്കുകയും ചെയ്യും. പിന്നീട് പൂര്‍വ്വികരുടെ സമാധാനത്തിന് വേണ്ടിയും ശാന്തിക്ക് വേണ്ടിയും കൂടിയുള്ള ചടങ്ങുകള്‍ ഇവര്‍ ചെയ്യുന്നു. കൂടാതെ ഈ ദിവസം വൈകുന്നേരം ആല്‍ മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് തെളിയിച്ച് പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്തൊക്കെയാണ് ഈ ദിനത്തിലെ പ്രത്യേകത എന്നും പിതൃദോഷവും കാളസര്‍പ്പദോഷവും അകറ്റാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാം.

ആഷാഢ അമാവാസിയുടെ പ്രാധാന്യം

ആഷാഢ അമാവാസിയുടെ പ്രാധാന്യം

പിതൃദോഷമകറ്റുന്നതിനും പിതൃക്കളുടെ അനുഗ്രഹത്തിനും വേണ്ടിയാണ് ഈ ദിനം പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. ഈ അമാവാസി തിങ്കളാഴ്ച വന്നാല്‍ സോമവതി അമാവാസി എന്നും ശനിയാഴ്ച വന്നാല്‍ ശനി അമാവാസി എന്നും പറയും. ഈ ദിവസം, ആരാധനാലയങ്ങളിലെ പുണ്യനദികളില്‍ കുളിക്കുന്നത് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിനും ദോഷങ്ങളെ മറികടക്കുന്നതിനും എല്ലാം ഈ പുണ്യ ദിനം തന്നെ തിരഞ്ഞെടുക്കുന്നതും.

പിതൃദോഷം അകറ്റാന്‍

പിതൃദോഷം അകറ്റാന്‍

പിതൃദോഷം അകറ്റുന്നതിന് വേണ്ടി ആഷാഡ അമാവാസി ദിനത്തില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് രാവിലെ തന്നെ പുണ്യ നദിയില്‍ പോയി കുളഇച്ച് ദേഹശുദ്ധി വരുത്തുക എന്നത്. ശേഷം പൂര്‍വ്വികരുടെ പേരില്‍ പാവപ്പെട്ടവര്‍ക്ക് അവശ്യവസ്തുക്കള്‍ ദാനം ചെയ്യണം. ഇത് നിങ്ങളുടെ പിതൃദോഷത്തെ ഇല്ലാതാക്കുന്നു എന്നതാണ് സത്യം, പിതൃദോഷം അകറ്റി ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഈ ദിനം മികച്ചതാണ്.

പിതൃദോഷം അകറ്റാന്‍

പിതൃദോഷം അകറ്റാന്‍

ഈ ദിനത്തില്‍ പൂര്‍വികരുടെ പേരില്‍ പിണ്ഡം വെച്ച് അവരുടെ അനുഗ്രഹത്തിന് വേണ്ടി ശ്രമിക്കുക. ഇത് ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സ്‌നേഹവും കൊണ്ട് വരുന്നതിന് സഹായിക്കുന്നു ഇത് നിങ്ങളുടെ തലമുറക്കും നിങ്ങളുടെ അടുത്ത തലമുറക്കും സമാധാനവും സന്തോഷവും സമൃദ്ധിയും നല്‍കും എന്നാണ് വിശ്വാസം. ഇത് കൂടാതെ ഈ ദിനത്തില്‍ നിങ്ങളുടെ പുരോഗതിക്കും സഹായിക്കുന്നു.

ദോഷങ്ങളെ അകറ്റാന്‍

ദോഷങ്ങളെ അകറ്റാന്‍

നിങ്ങള്‍ക്ക് നിലനില്‍ക്കുന്ന പല ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ദിനം തിരഞ്ഞെടുക്കാവുന്നതാണ്. ഗ്രഹദോഷം, കാളസര്‍പ്പദോഷം, ശനിദോഷം, പിതൃദോഷം എന്നിവയെ മറികടക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. പിതൃക്കളെ ആരാധിക്കുകയും ബഹുമാനിക്കുകയും അവര്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നതിലൂടെ നിങ്ങളെ ബാധിക്കുന്ന ഇത്തരം ദോഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പിതൃക്കളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനും ഈ ദിനം സഹായിക്കുന്നു.

കാളസര്‍പ്പദോഷം എന്ത്?

കാളസര്‍പ്പദോഷം എന്ത്?

കാളസര്‍പ്പ ദോഷം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും മോശം അവസ്ഥയുണ്ടാക്കുന്ന ദോമാണ്. ഈ ദിനത്തില്‍ പക്ഷേ കാളസര്‍പ്പദോഷത്തെ നമുക്ക് പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആഷാഢ അമാവാസി ദിനത്തില്‍ വെള്ളി കൊണ്ട് സര്‍പ്പരൂപങ്ങള്‍ നിര്‍മ്മിച്ച് പുണ്യ നദിയുടെ തീരത്തായി ആരാധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ സര്‍പ്പങ്ങളെ ആരാധിക്കുന്നതും ഈ ദിനത്തില്‍ നല്ലതാണ്. ഈ ദിനം നിങ്ങള്‍ക്ക് കാളസര്‍പ്പ ദോഷം കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

സാമ്പത്തിക അഭിവൃദ്ധിക്ക്

സാമ്പത്തിക അഭിവൃദ്ധിക്ക്

സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയും ഈ ദിനം നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ദിനത്തില്‍ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ ഈ ദിനത്തില്‍ ഗംഗാനദിയില്‍ കുളിക്കുകയോ അല്ലെങ്കില്‍ ഗംഗാജലം വീട്ടില്‍ സൂക്ഷിക്കുകയോ തളിക്കുകയോ ചെയ്യുന്നതും നല്ലതാണ്. ആഷാഢ മാസത്തിലെ അമാവാസി നാളില്‍ പാവപ്പെട്ടവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ദാനം ചെയ്യുന്നത് വീടിന്റെ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു എന്നുമാണ വിശ്വാസം.

ശ്രദ്ധിക്കേണ്ടത്: പൊതുവായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്

Weekly Horoscope: ജൂണ്‍ അവസാന ആഴ്ചയിലെ രാശിഫലം 12 രാശിക്കും നല്‍കുന്നത്Weekly Horoscope: ജൂണ്‍ അവസാന ആഴ്ചയിലെ രാശിഫലം 12 രാശിക്കും നല്‍കുന്നത്

ഈ രാശിക്കാര്‍ ശാരീരികമായും മാനസികമായും കരുത്തരാണ്: ഒരിടത്തും തോല്‍ക്കില്ലഈ രാശിക്കാര്‍ ശാരീരികമായും മാനസികമായും കരുത്തരാണ്: ഒരിടത്തും തോല്‍ക്കില്ല

English summary

Ashadha Amavasya Worship Method for Pitra Dosh, Kalsarp Dosh in Malayalam

Here in this article we are sharing the ashadha amavasya worship method for pitra dosh, kalsarp sosh in malayalam. Take a look.
Story first published: Monday, June 27, 2022, 12:49 [IST]
X
Desktop Bottom Promotion