Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
പിതൃപ്രീതിയിലൂടെ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും; ആഷാഢ അമാവാസി വ്രതരീതി ഇങ്ങനെ
ഹിന്ദുമതത്തില്‍ അമാവാസി തിഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും ആഷാഢ മാസത്തിലെ കൃഷ്ണപക്ഷ അമാവാസി ദിനത്തിലാണ് ആഷാഢ അമാവാസി ആഘോഷിക്കുന്നത്. ആഷാഢ മാസത്തിലെ അമാവാസിയെ ആഷാഢ അമാവാസി എന്നും ഹല്‍ ഹല്‍ഹാരിണി അമാവാസി എന്നും വിളിക്കുന്നു. ഈ വര്‍ഷത്തെ ആഷാഢ അമാവാസി വരുന്നത് ജൂണ്‍ 18നാണ്.
ഹിന്ദുമതത്തില്‍ അമാവാസി തിഥി വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. മതവിശ്വാസമനുസരിച്ച്, അമാവാസി ദിനത്തില്‍ പുണ്യനദിയില്‍ കുളിക്കുകയും ദാനം നല്‍കുകയും ചെയ്താല്‍, പൂര്‍വ്വികരെ പ്രീതിപ്പെടുത്താനും പിതൃദോഷത്തില്‍ നിന്ന് മോചനം ലഭിക്കാനും സാധിക്കുന്നു. ആഷാഢ അമാവാസിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാ രീതികളും അറിയാന്‍ ലേഖനം വായിക്കൂ.

ആഷാഢ അമാവാസി 2023 ശുഭമുഹൂര്‍ത്തം
ആഷാഢമാസത്തിലെ കൃഷ്ണപക്ഷ അമാവാസി ജൂണ്‍ 17ന് രാവിലെ 09:11 ന് ആരംഭിച്ച് ജൂണ്‍ 18 ന് രാവിലെ 10:06 ന് അവസാനിക്കും. ഉദയതിഥിയില്‍ വ്രതമനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആഷാഢ അമാവാസി വ്രതം ജൂണ്‍ 18ന് ന് ആചരിക്കും. ആഷാഢ അമാവാസി ദിനത്തില്‍ രാവിലെ 07.08 മുതല്‍ ഉച്ചയ്ക്ക് 12.37 വരെയാണ് സ്‌നാനം ചെയ്യുന്നതിനും ദാനം ചെയ്യുന്നതിനുമുള്ള അനുകൂല സമയം.
ആഷാഢ അമാവാസിയിലെ ആരാധനാരീതി
ആഷാഢ അമാവാസി നാളില്‍ സൂര്യോദയത്തിനുമുമ്പ് ഉണര്‍ന്ന് കുളിച്ച് ധ്യാനിച്ച് വ്രതാനുഷ്ഠാനം ചെയ്യുക. പുണ്യനദികളില്‍ കുളിക്കുന്നതിനും ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. പുഴയിലോ കുളത്തിലോ കുളിക്കാന്‍ പറ്റില്ലെങ്കില്‍ ഗംഗാജലം വെള്ളത്തില്‍ കലക്കി വീട്ടില്‍ കുളിക്കുക. ഇതിനുശേഷം സൂര്യഭഗവാനെ ആരാധിക്കുകയും, ജപിക്കുകയും, അര്‍ഘ്യം അര്‍പ്പിക്കുകയും വേണം. ഈ ദിവസം ആല്‍മരത്തിനു ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിച്ച് നിങ്ങളുടെ പിതൃക്കളെ സ്മരിക്കുക. ഇതോടൊപ്പം ആല്‍ മരത്തെ ഏഴു തവണ പ്രദക്ഷിണം ചെയ്യുകയും ചെയ്യുക.

ആഷാഡ അമാവാസി നാളില്‍ ചെയ്യേണ്ട പരിഹാരങ്ങള്‍
പൂര്‍വ്വികരെ പ്രീതിപ്പെടുത്താന്‍
ആഷാഢ അമാവാസി എന്നത് മഴക്കാലത്തിന്റെ ആരംഭം കുറിക്കുന്ന സമയമാണ്. അതിനാല്‍ ആല്‍, വേപ്പ്, നെല്ലി, അശോകം, തുളസി, കൂവളം തുടങ്ങിയ വ്യത്യസ്ത വൃക്ഷങ്ങള്‍ ഈ പ്രത്യേക ദിവസത്തില്‍ നടുന്നത് പൂര്‍വ്വികരുടെയും ദേവന്മാരുടെയും അനുഗ്രഹം നിങ്ങള്‍ക്ക് നല്‍കുന്നു.
പാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍
ഈ ദിവസം കറുത്ത ഉറുമ്പുകള്‍ക്ക് മാവ് കുഴച്ച് അതില്‍ ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക. ഇതുകൂടാതെ മാവ് ഉരുളകള്‍ തയ്യാറാക്കി കുളത്തിലോ പുഴയിലോ മീനുകള്‍ക്ക് ഭക്ഷണമായി നല്‍കുക. ഇത് ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കുമെന്നും അവരുടെ പാപങ്ങളില്‍ നിന്ന് മോചനം ഉറപ്പാക്കുകയും ചെയ്യുന്നു.

ഗ്രഹദോഷങ്ങള്‍ അകറ്റാന്‍
അമാവാസി നാളില്‍ ആല്‍മരത്തിന് വെള്ളം അര്‍പ്പിച്ചാല്‍ നിങ്ങളുടെ ഗ്രഹദോഷങ്ങളില്‍ നിന്ന് മുക്തി നേടാനാകും.
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍
ആഷാഢ അമാവാസി നാളില്‍ വൈകിട്ട് വീടിന്റെ വടക്കുകിഴക്ക് മൂലയില്‍ നെയ്യ് വിളക്ക് തെളിയിക്കുക. പരുത്തിക്ക് പകരം, ചുവന്ന നിറമുള്ള നൂല്‍ ഉപയോഗിക്കുക, സാധ്യമെങ്കില്‍ വിളക്കില്‍ കുറച്ച് കുങ്കുമം ഇടുക. ലക്ഷ്മീദേവി ഇതില്‍ പ്രസാദിക്കുകയും നിങ്ങള്‍ക്ക് സമ്പത്ത് നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു.
ശത്രുക്കളെ ജയിക്കാന്‍
അമാവാസി ദിനത്തില്‍ കടുകെണ്ണ പുരട്ടി നായയ്ക്ക് റൊട്ടി ഭക്ഷണമായി കൊടുക്കുക. ഇങ്ങനെ ചെയ്താല്‍ ശത്രുക്കളുടെ മേല്‍ വിജയം ലഭിക്കുമെന്നാണ് വിശ്വാസം.
ജീവിതത്തില്‍ അഭിവൃദ്ധിക്ക്
അമാവാസി ദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുകയും ദാനം നല്‍കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും.
തുളസി ജപമാല
ഈ ശുഭദിനത്തില്‍ തുളസിമാല കൊണ്ട് 108 തവണ 'നമോ ഭഗവതേ വാസുദേവായ നമഃ' എന്ന് ജപിക്കുക. കൂടാതെ, നിങ്ങളുടെ വീട്ടില്‍ ഒരു തുളസി ചെടി നടുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications












