Latest Updates
-
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം!
കാര്യസാധ്യത്തിനും സന്താനലബ്ദിക്കും സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം; കുമാര ഷഷ്ഠി വ്രതം
ഹൈന്ദവ വിശ്വാസമനുസരിച്ച് എല്ലാ മാസവും ശുക്ല പക്ഷ ഷഷ്ടിയിലാണ് സ്കന്ദ ഷഷ്ഠി ആഘോഷിക്കുന്നത്. അങ്ങനെ മിഥുന മാസത്തിലെ ഷഷ്ഠി വരുന്നത് ജൂണ്‍ 24 ശനിയാഴ്ചയാണ്. ഈ ദിവസം ദേവന്മാരുടെ ദൈവമായ പരമശിവനെയും പാര്‍വതി ദേവിയുടെ മൂത്ത പുത്രനായ കാര്‍ത്തികേയനെയും ആരാധിക്കുന്നു. ഇതോടൊപ്പം കാര്‍ത്തികേയനെ ആരാധിച്ച് ഭക്തര്‍ വ്രതവും അനുഷ്ഠിക്കുന്നു. പാര്‍വതി നന്ദന്, മുരുകന്, സുബ്രഹ്മണ്യന്, സ്കന്ദദേവന്‍ തുടങ്ങിയ പേരുകളിലും കാര്ത്തികേയന് അറിയപ്പെടുന്നു.
ദക്ഷിണേന്ത്യയില്‍ കാര്‍ത്തികേയനെ ഭക്തര്‍ വളരെ ഭക്തിയോടെ ആരാധിക്കുന്നു. സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നത് സന്തോഷവും ഭാഗ്യവും കൈവരുത്തുമെന്നാണ് വിശ്വാസം. അതോടൊപ്പം, ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാത്തരം സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകുന്നു. സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയ ഭഗവാനെ ആചാരപ്രകാരം പൂജിക്കണം. മിഥുന മാസത്തിലെ സ്കന്ദ ഷഷ്ഠിയുടെ ശുഭസമയം, പൂജാരീതി, പ്രാധാന്യം എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

ആഷാഢ മാസ കുമാര ഷഷ്ഠി ശുഭകാലം
പഞ്ചാംഗ പ്രകാരം ആഷാഢ മാസത്തിലെ ശുക്ല പക്ഷ ഷഷ്ഠി ജൂണ്‍ 23ന് രാത്രി 07.53 മുതല്‍ ആരംഭിച്ച് അടുത്ത ദിവസം ജൂണ്‍ 24ന് രാത്രി 10.17 ന് അവസാനിക്കും. സനാതന ധര്‍മ്മത്തില്‍ ഉദയ തീയതി സാധുവാണ്. അതിനാല്‍ ജൂണ്‍ 24ന് സ്കന്ദ ഷഷ്ഠി ആഘോഷിക്കും.
ഷഷ്ഠി വ്രതം പ്രാധാന്യം
സനാതന ധര്‍മ്മത്തില്‍, നവരാത്രിയുടെ അഞ്ചാം ദിവസം, സ്കന്ദമാതാവിനെ അതായത് ലോകമാതാവായ ആദിശക്തി പാര്‍വതി ദേവിയെ ആരാധിക്കുന്നു. അതിനാല്‍ സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നതിലൂടെ സ്കന്ദമാതാവും നിങ്ങളില്‍ പ്രസാദിക്കുന്നു. സന്തുഷ്ടയായ സ്കന്ദമാതാവ് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ശുക്ല പക്ഷത്തിലെ ആറാം ദിവസത്തിലാണ് കാര്ത്തികേയന് ജനിച്ചതെന്ന് പുരാണഗ്രന്ഥങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്.

ആരാധനാ രീതി
ഈ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ആദ്യം വീട് വൃത്തിയാക്കുക. ഇതിനുശേഷം ഗംഗാജലം അടങ്ങിയ വെള്ളത്തില്‍ നിങ്ങള്‍ കുളിക്കുക. പുതുവസ്ത്രം ധരിച്ച് സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം കാര്‍ത്തികേയനെയും ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുക. അതിനുശേഷം പഴങ്ങള്‍, കായ്കള്‍, വിളക്ക്, അരി, മഞ്ഞള്‍, ചന്ദനം, പാല്, നെയ്യ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവകൊണ്ട് ശിവകുടുംബത്തെ ആരാധിക്കുക.
പൂജാവേളയില്‍ കാര്‍ത്തികേയ ചാലിസ ചൊല്ലുകയും സ്തുതിക്കുകയും ചെയ്യുക. അവസാനമായി സന്തോഷത്തിനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍, പകല്‍ ഉപവസിക്കുക. വൈകുന്നേരം ആരതി അര്‍ച്ചന നടത്തുക, പഴങ്ങള്‍ കഴിക്കുക.
ജീവിതവിജയത്തിന്
കുമാര ഷഷ്ഠി ആരാധനയില്‍ കാര്‍ത്തികേയ ഭഗവാന് മാങ്ങാനീര് സമര്‍പ്പിക്കുക. ഇത് നിങ്ങള്‍ക്ക് ജീവിത വിജയത്തിലേക്കുള്ള വഴി തുറന്നുതരുന്ന ഒരു പ്രതിവിധിയാണ്.
സന്താനങ്ങളുടെ വിജയത്തിന്
കാര്‍ത്തികേയ ഭഗവാന് ചുവന്ന ചന്ദനം സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ സന്താനങ്ങള്‍ക്ക് ജീവിതത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കാനാകും. ഇതോടൊപ്പം ഈ ശുഭദിനത്തില്‍ മയിലിനെയും ആരാധിക്കുക. ഇത് നിങ്ങളുടെ സന്താനങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികള്‍ ഒഴിവാക്കും.

രോഗങ്ങള്‍ തടയല്‍
രോഗങ്ങള്‍ തടയാനായി ഈ ശുഭദിനത്തില്‍ കാര്‍ത്തികേയ ഭഗവാന് തേന്‍ സമര്‍പ്പിക്കുക. പിന്നീട് അത് പ്രസാദമായി കഴിക്കുക.
സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങാന്‍
സ്കന്ദ ഷഷ്ഠി ദിനത്തില്‍ കാര്‍ത്തികേയ ഭഗവാന് ഒരു നാണയം സമര്‍പ്പിച്ച് അത് പിന്നീട് നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക.
വ്യാപാരത്തില്‍ പുരോഗതിക്ക്
ബിസിനസ്സിലും വ്യാപാരത്തിലും വിജയം നേടാനായി സ്കന്ദ ഷഷ്ഠി ദിനത്തില്‍, പണം സൂക്ഷിക്കുന്ന നിലവറയിലോ സ്ഥലത്തോ മഞ്ഞള്‍ കൊണ്ട് ഒരു സ്വസ്തിക ചിഹ്നം വരയ്ക്കുക.
സമൃദ്ധിക്ക്
വീടിന്റെ നടുവില്‍ കര്‍പ്പൂരം, കടുക് എന്നിവ കത്തിക്കുക. ഇത് കുടുംബത്തില്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളും തര്‍ക്കങ്ങളും ഇല്ലാതാക്കും. ഇതോടൊപ്പം കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും വരും.
സ്കന്ദ ഷഷ്ഠി പ്രതിവിധി
* ഈ ദിവസം പൂജിക്കുമ്പോള്‍ ഷഷ്ഠി സ്തോത്രം ചൊല്ലണം. ഇതോടൊപ്പം കാര്‍ത്തികേയ ഭഗവാന്റെ നാമങ്ങളും ജപിക്കണം. കാര്ത്തികേയന് രക്തചന്ദനം അര്‍പ്പിച്ചാല്‍ നിങ്ങളുടെ സന്താനങ്ങളുടെ വിഷമതകള്‍ മാറുന്നു. അവരുടെ ജീവിതത്തിലെ തടസ്സങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനവും ലഭിക്കും.
* ഓം ഹ്രീം ഷഷ്ഠിദേവൈ സ്വാഹാ എന്ന മന്ത്രം താമരവിത്ത് മാല ഉപയോഗിച്ച് 1100 തവണ ജപിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന വരനെ ലഭിക്കും.



Click it and Unblock the Notifications
