Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ദുര്‍ഗ്ഗാദേവി കനിഞ്ഞനുഗ്രഹിക്കും, 9 നാള് പണമഴ പെയ്യും; 5 രാശിക്ക് അളവറ്റ സൗഭാഗ്യം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തില്‍ നാല് തവണ നവരാത്രി ആഘോഷിക്കുന്നുണ്ട്. ചൈത്ര, ശാരദിയ നവരാത്രി എന്നിവ കൂടാതെ രണ്ട് ഗുപ്ത നവരാത്രികളും ഉണ്ട്. ഇതില്‍ ഒന്ന് ഗുപ്ത നവരാത്രി മാഘ മാസത്തിലും മറ്റൊന്ന് ആഷാഢ മാസത്തിലും വരുന്നു. ആഷാഢ മാസത്തിലെ ഗുപ്ത നവരാത്രി ഇത്തവണ ജൂണ്‍ 19ന് ആരംഭിച്ച് ജൂണ്‍ 28ന് അവസാനിക്കും. ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ശുദ്ധഹൃദയത്തോടെ ആരാധിക്കുന്നതിലൂടെ, ദേവിയുടെ പ്രത്യേക അനുഗ്രഹം ഭക്തരില്‍ നിലനില്‍ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ആഷാഢ മാസത്തില്‍ വരുന്ന ഗുപ്ത നവരാത്രിയുടെ ആദ്യ ദിവസം, ഒരു ശുഭമുഹൂര്‍ത്തത്തില്‍ കലശം സ്ഥാപിക്കുകയും 9 ദിവസം ദേവിയുടെ വിവിധ രൂപങ്ങളെ പൂജിക്കുകയും ചെയ്യുന്നു. ഗുപ്ത നവരാത്രിയില്‍ ദുര്‍ഗാദേവിയെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തില്‍ വിജയം കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷപ്രകാരം, ഈ നവരാത്രി കാലത്ത് ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം നിലനില്‍ക്കുന്ന 5 രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ഈ കാലയളവില്‍ മേടം രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ സമയം അനുകൂലമായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക്, അവരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിച്ചേക്കാം. തൊഴില്‍രംഗത്ത് ഈ സമയം പുരോഗതിയുടെ വാതിലുകള്‍ തുറക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ കാലഘട്ടം വളരെ നല്ലതായിരിക്കും. തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ പുരോഗതിയും ഉയര്‍ച്ചയും ഉണ്ടാകും. പുതിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങാനാകും. ഈ കാലയളവില്‍ നിങ്ങളുടെ ഒരു വലിയ ആഗ്രഹം സഫലമാകും.
വൃശ്ചികം
ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും. അതിനാല്‍ നിങ്ങള്‍ക്ക് ആവേശം അലതല്ലും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാകും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.

മകരം
മകരം രാശിക്കാര്‍ക്ക് ഇത് വളരെ നല്ല സമയമായിരിക്കും. നിയമപരമായ കോടതി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അങ്ങനെ നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് ചില ദീര്‍ഘദൂര യാത്രകള്‍ക്ക് യോഗമുണ്ട്. ധനലാഭത്തിനുള്ള അവസരങ്ങള്‍ തേടിയെത്തും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
മീനം
മീനം രാശിക്കാര്‍ക്ക് ഈ സമയം ധാരാളം അവസരങ്ങള്‍ തേടിവരും. നിങ്ങളുടെ ബുദ്ധിശക്തി കൊണ്ട് നിങ്ങള്‍ക്ക് വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഈ സമയം നിങ്ങള്‍ക്ക് ചിലരുടെ സഹായവും ലഭിക്കും. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ബിസിനസ്സില്‍ ഉയര്‍ച്ച ഉണ്ടാകും.

ആഷാഢ ഗുപ്ത നവരാത്രി മുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥി ജൂണ്‍ 18 ന് രാവിലെ 10.06 മുതല്‍ ആരംഭിക്കുന്നു. ഈ തീയതി അടുത്ത ദിവസം മെയ് 19 ന് രാവിലെ 11.25 ന് അവസാനിക്കും. ഉദയ തിഥി പ്രകാരം ഈ വര്‍ഷം ജൂണ്‍ 19 മുതല്‍ ആഷാഢ ഗുപ്ത നവരാത്രി ആരംഭിക്കും. പൂജയ്ക്കുള്ള കലശം സ്ഥാപിക്കുന്നതിനുള്ള ശുഭമുഹൂര്‍ത്തം ജൂണ്‍ 19 ന് രാവിലെ 5:23 മുതല്‍ 7:27 വരെ ആയിരിക്കും. അഭിജിത മുഹൂര്‍ത്തം: 11:55 മുതല്‍ 12:50 വരെ. ഈ മുഹൂര്‍ത്തത്തിലും കലശം സ്ഥാപിക്കാം.
ഗുപ്ത നവരാത്രിയുടെ പ്രാധാന്യം
ആഷാഢ മാസത്തിലെ ഗുപ്ത നവരാത്രിയില്‍ തന്ത്രമന്ത്രങ്ങളിലൂടെ ദേവിയെ പ്രസാദിപ്പിക്കുന്നു. ദേവിയുടെ പത്ത് മഹാവിദ്യകളാണ് ഈ ദിവസങ്ങളില്‍ പൂജിക്കപ്പെടുന്നത്. മഹാകാളിയെയും ശിവനെയും ആരാധിക്കുന്നവരുടെ പ്രത്യേക സമയമാണ് ഗുപ്ത നവരാത്രി. ഈ സമയത്ത്, തന്ത്രമന്ത്രങ്ങള്‍ പരിശീലിക്കുന്നവര്‍, പ്രേതങ്ങള്‍ക്കും പിശാചുകള്‍ക്കും വേണ്ടിയുള്ള സാധനകളും ചെയ്യുന്നു.
നവരാത്രി സമയം ഋതുക്കളുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു. നവരാത്രിയിലെ ഈ ഉത്സവം രണ്ട് ഋതുക്കളുടെ സന്ധികളില്‍ ആഘോഷിക്കപ്പെടുന്നു. സന്ധികള്‍ എന്നാല്‍ ഒരു സീസണിന്റെ അവസാനവും മറ്റൊന്നിന്റെ ആരംഭവും എന്നാണ്. ആഷാഢ മാസത്തിലെ നവരാത്രി കാലത്ത് വേനല്‍ക്കാലം അവസാനിച്ച് മഴക്കാലം ആരംഭിക്കും.



Click it and Unblock the Notifications

