Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ദൈവങ്ങള്‍ വിശ്രമത്തിലാഴുന്ന പുണ്യമാസം; ആഷാഢമാസത്തിലെ വിഷ്ണുഭജനം അത്യുത്തമഫലം
ഹിന്ദു കലണ്ടറിലെ എല്ലാ മാസങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അത്തരത്തില്‍ പ്രധാനമായ ഒരു മാസമാണ് ആഷാഢ മാസം. പഞ്ചാംഗ പ്രകാരം, ഇത് ഹിന്ദു കലണ്ടറിലെ നാലാമത്തെ മാസമാണ്. ഹിന്ദുമതത്തില്‍ ഈ മാസത്തിന് പ്രത്യേക ആത്മീയ പ്രാധാന്യമുണ്ട്. കാരണം ഈ മാസത്തില്‍ ശിവനെയും വിഷ്ണുവിനെയും ആരാധിക്കണമെന്ന് നിയമം ഉണ്ട്. കൂടാതെ, ഈ പുണ്യമാസത്തില്‍ പല പ്രധാന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു. ഭഗവാന് ജഗന്നാഥന്റെ രഥയാത്രയും ദേവശയനി ഏകാദശിയുമാണ് ഇതില്‍ പ്രധാനം.
ആഷാഢമാസം മുതലാണ് മഴക്കാലം ആരംഭിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ഈ മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആഷാഢമാസത്തില്‍ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍, ബ്രഹ്മചാരിയായി ലക്ഷ്മി നാരായണനെ ദിവസവും ആരാധിക്കുന്നത് പുണ്യ ഫലങ്ങള്‍ നല്‍കുമെന്ന് പറയപ്പെടുന്നു.
ആഷാഢ മാസം പ്രധാനമായും മഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയം മുതല്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നു. ഹിന്ദു വിശ്വാസമനുസരിച്ച്, ഈ മാസം എല്ലാ ദേവതകള്‍ക്കും വിശ്രമത്തിന്റെ മാസമായി കണക്കാക്കപ്പെടുന്നു. ആഷാഢ മാസത്തിന്റെ ശുഭമുഹൂര്‍ത്തവും പ്രാധാന്യവും വ്രത നിയമങ്ങളും എന്താണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആഷാഢ മാസം 2023 തീയതി
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപാദ തിഥി ജൂണ്‍ 04ന് രാവിലെ 09.11 ന് ആരംഭിച്ച് ജൂണ്‍ 05ന് രാവിലെ 06.38 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഉദയ തിഥി പ്രകാരം ജൂണ്‍ 05 തിങ്കളാഴ്ച മുതല്‍ ആഷാഢ മാസം ആരംഭിക്കും.

ആഷാഢ മാസത്തിന്റെ പ്രാധാന്യം
ആഷാഢ മാസത്തെ മഹാവിഷ്ണുവിന്റെ മാസം എന്ന് വിളിക്കുന്നു. ഈ മാസത്തില്‍ മഹാവിഷ്ണുവിനെ ആരാധിച്ചാല്‍ പുണ്യഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. പുരാണങ്ങള്‍ അനുസരിച്ച്, ആഷാഢ മാസം മുതല്‍ മഹാവിഷ്ണു യോഗനിദ്രയിലേക്ക് പോകുന്നു. ഇക്കാരണത്താല്‍, അടുത്ത 4 മാസത്തേക്ക് ശുഭകാര്യങ്ങള്‍ ചെയ്യുന്നത് നിഷിധമായി കണക്കാക്കുന്നു. ആഷാഢ മാസത്തിലാണ് ഗുരുപൂര്‍ണിമ വ്രതം ആഘോഷിക്കുന്നത്. ഇതുകൂടാതെ, ഈ മാസത്തില്‍ ശിവന്റെ ആരാധനയും വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു.

മഴയുടെ മാസം
ആഷാഢ മാസത്തെ മഴക്കാലത്തിന്റെ മാസമായാണ് കണക്കാക്കുന്നത്. ഈ സമയത്ത്, അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും അതിനാല്‍ ഭക്ഷണം പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയാറുണ്ട്. ആഷാഢമാസത്തില്‍ യാഗം നടത്തുന്നത് വളരെ ഫലദായകമായി കണക്കാക്കപ്പെടുന്നു.
ഇത് നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കുകയും ചെയ്യുന്നു. ആഷാഢ മാസത്തില്‍ വിഷ്ണു, ശിവന്, ദുര്‍ഗ്ഗാദേവി, ഹനുമാന് എന്നിവരെ ആരാധിക്കുന്നത് ജാതകത്തില്‍ സൂര്യന്റെയും ചൊവ്വയുടെയും സ്ഥാനം ശക്തിപ്പെടുത്തുന്നു. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും ആശ്വാസം നല്‍കും.

സൂര്യദേവ ആരാധന
ആഷാഢ മാസത്തില്‍ സൂര്യദേവന് അര്‍ഘ്യം അര്‍പ്പിക്കുന്നതിലൂടെ എല്ലാത്തരം ശാരീരിക വേദനകളും മാറുകയും വ്യക്തി എപ്പോഴും ആരോഗ്യവാനായിരിക്കുകയും ചെയ്യുന്നു. ആഷാഢ മാസത്തില്‍ പല വ്രതാനുഷ്ഠാനങ്ങളും ആഘോഷിക്കപ്പെടുന്നുണ്ട്. ദേവശയനി ഏകാദശി, ഗുപ്ത നവരാത്രി, ആഷാഢ പൂര്‍ണിമ, ആഷാഢ അമാവാസി, യോഗിനി ഏകാദശി എന്നിവയ്ക്ക് പേരുകേട്ട മാസമാണ് ഇത്.

മഹാവിഷ്ണു ആരാധന
ആഷാഢ മാസത്തില്‍ മഹാവിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളും അകലുമെന്ന് വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആഷാഢ മാസത്തില്‍ വരുന്ന യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു പശുവിനെയും 88000 ബ്രാഹ്മണരെയും പോറ്റുന്നതിന് തുല്യമായ പുണ്യം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം ഗുരുക്കന്മാരെ സേവിക്കുന്നതിനും ആരാധിക്കുന്നതിനും ഈ മാസത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ആഷാഢ മാസത്തില്‍ വിഷ്ണുവിന്റെ ആയിരം നാമങ്ങളും പാരായണം ചെയ്യണം. ഏകാദശി തിഥി, അമാവാസി തിഥി, പൂര്‍ണിമ തിഥി എന്നിവയില്‍ അന്നദാനം നടത്തണം.

ആഷാഢ മാസത്തിലെ പൂജാനിയമം
ആഷാഢ മാസത്തില്‍ ശ്രീ ഹരിയെയും ശിവനെയും ഹനുമാനെയും സൂര്യദേവനെയും ആരാധിക്കുകയും യാഗം നടത്തുകയും ചെയ്യുക. ഇത് ഭക്തര്‍ക്ക് പുണ്യഫലം നല്കുന്നു. ജാതകത്തില്‍ ചൊവ്വയുടെയും സൂര്യന്റെയും സ്ഥാനം ബലഹീനമാണെങ്കില്‍, ആഷാഢത്തില്‍ ശിവനും ശ്രീഹരിക്കും ഒപ്പം ദുര്‍ഗാദേവിയെയും ഹനുമാനെയും ആരാധിക്കുക. ആഷാഢമാസത്തില്‍ സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിച്ച് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുന്നത് ശാരീരിക വേദനകള്‍ ഇല്ലാതാക്കുന്നു.
ആഷാഢ മാസത്തിലെ അമാവാസി നാളില്‍ പിണ്ഡദാനം, തര്‍പ്പണം, ശ്രാദ്ധം എന്നിവ ചെയ്യണം. ഇത് നിങ്ങള്‍ക്ക് പിതൃക്കളുടെ അനുഗ്രഹം നേടിത്തരുന്നു. സൂര്യദേവനെ ആരാധിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി 10 തവണ ഗായത്രി മന്ത്രം ജപിക്കുക. ആഷാഢത്തില്‍ ശിവക്ഷേത്രത്തില്‍ പോയി പൂജിക്കുന്നവര്‍ക്ക് ജാതകത്തിലെ കാളസര്‍പ്പയോഗം മാറി പരമേശ്വരന്റെ അനുഗ്രഹം ലഭിക്കുന്നു.

ഇക്കാര്യങ്ങള്‍ ചെയ്യരുത്
ആഷാഢ മാസം ആരംഭിക്കുമ്പോള്‍ ദൈവങ്ങള്‍ ഉറങ്ങുമെന്ന് വിശ്വസിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ വിവാഹം പോലുള്ള മംഗളകരമായ കാര്യങ്ങള്‍ക്ക് ഈ മാസം ശുഭമല്ല. ശുഭ പരിപാടികളായ വിവാഹങ്ങള്‍, ഗൃഹപ്രവേശം, ഉപനയനം, വീടുനിര്‍മ്മാണം, മറ്റ് പല പ്രധാന പരിപാടികളും ആഷാഢ മാസത്തില്‍ മാറ്റിവയ്ക്കുന്നു. ഇത് ശൂന്യ മാസം എന്നും അറിയപ്പെടുന്നു.

ഭക്ഷണശീലം
ഈ മാസം പഴകിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നേരത്തേ പാകം ചെയ്ത് സൂക്ഷിച്ചുവെച്ച ഭക്ഷണം കഴിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുമൂലം ആരോഗ്യം അപകടത്തിലാകുന്നു. ആഷാഢ മാസത്തെ മഴക്കാലത്തിന്റെ മാസമെന്നും വിളിക്കുന്നു. ഇക്കാരണത്താല്‍, സീസണല്‍ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരു വ്യക്തി ഈ മാസത്തില്‍ പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം മാത്രമേ കഴിക്കാവൂ.



Click it and Unblock the Notifications

