For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുഭകാര്യങ്ങള്‍ക്ക് മോശം കാലം; ആഷാഢ മാസത്തിന്റെ പ്രാധാന്യമെന്ത് ?

|

വിശ്വാസങ്ങള്‍ ഏറെയുള്ള മതമാണ് ഹിന്ദുമതം. വ്യത്യസ്തങ്ങളായ വിശ്വാസങ്ങള്‍ പല കോണിലും നിലകൊള്ളുന്നു. ഓരോ മാസത്തിന്റെ കാര്യത്തിലും ഈ വിശ്വാസം ഹിന്ദുമതപ്രകാരം പാലിച്ചുപോരുന്നുണ്ട്. അത്തരത്തിലുള്ള ഒരു മാസമാണ് ആഷാഢ മാസം. പരമ്പരാഗത ചാന്ദ്ര കലണ്ടറിലെ നാലാമത്തെ മാസമാണ് ആഷാഢ മാസം. ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മുതലായ ഇടങ്ങളിലും 2021 ല്‍ ആഷാഢ മാസം ജൂണ്‍ 25 ന് ആരംഭിച്ച് ജൂലൈ 24 ന് അവസാനിക്കും. മറാത്തി, ഗുജറാത്തി കലണ്ടറുകളില്‍, ആഷാഢ മാസം 2021 ജൂലൈ 11 ന് ആരംഭിച്ച് ഓഗസ്റ്റ് 8 ന് അവസാനിക്കും.

Most read: ത്രികാലജ്ഞാനം, അഷ്ടസിദ്ധി; ഗായത്രി മന്ത്രം 1008 തവണ ചൊല്ലിയാല്‍ സംഭവിക്കുന്നത്Most read: ത്രികാലജ്ഞാനം, അഷ്ടസിദ്ധി; ഗായത്രി മന്ത്രം 1008 തവണ ചൊല്ലിയാല്‍ സംഭവിക്കുന്നത്

ജ്യോതിഷത്തില്‍, ആഷാഢം ആരംഭിക്കുന്നത് സൂര്യന്റെ മിഥുന രാശിയിലുള്ള പ്രവേശനത്തോടെയാണ്. ആടി മാസവുമായി പൊരുത്തപ്പെടുന്ന ആഷാഢ മാസം ഹിന്ദു ജ്യോതിഷപ്രകാരം അല്‍പം നിന്ദ്യമായി കണക്കാക്കപ്പെടുന്നു. വിവാഹം, ഗൃഹപ്രവേശം, ഉപനയനം മുതലായ നിരവധി ശുഭ കാര്യങ്ങള്‍ക്ക് ആഷാഢ മാസം ഗുണകരമല്ല. വിശ്വാസങ്ങള്‍ പ്രകാരം എന്തുകൊണ്ടാണ് ആഷാഢ മാസം നിന്ദ്യമായി കണക്കാക്കുന്നു എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല

ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല

ശുഭ പരിപാടികളായ വിവാഹങ്ങള്‍, ഗൃഹപ്രവേശം, ഉപനയനം, വീടുനിര്‍മ്മാണം, മറ്റ് പല പ്രധാന പരിപാടികളും ആഷാഢ മാസത്തില്‍ മാറ്റിവയ്ക്കുന്നു. ഇത് ശൂന്യ മാസം എന്നും അറിയപ്പെടുന്നു.

ദമ്പതികള്‍ അകന്ന് നില്‍ക്കുന്നു

ദമ്പതികള്‍ അകന്ന് നില്‍ക്കുന്നു

ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും ആഷാഢ മാസത്തില്‍ പുതുതായി വിവാഹിതയായ ദമ്പതികള്‍ ഒരു വീട്ടില്‍ താമസിക്കില്ലെന്ന അപൂര്‍വമായ ഒരു ആചാരമുണ്ട്. പുതുതായി വിവാഹിതരായ ദമ്പതികള്‍ ആഷാഢ മാസത്തില്‍ പരസ്പരം അകന്നു നില്‍ക്കുന്നു. അതായത്, ഭാര്യ ഒരു മാസത്തേക്ക് അവരുടെ സ്വന്തം വീട്ടില്‍ പോകുന്നു. ആഷാഢ മാസത്തില്‍ സ്വന്തം വീട്ടില്‍ ചെലവഴിച്ച ശേഷം ശ്രാവണ മാസത്തില്‍ ഭര്‍തൃഗൃഹത്തിലേക്ക് തിരിച്ചെത്തുന്നു.

Most read:സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍Most read:സമ്പത്തിന് മുട്ടില്ല; ലക്ഷീദേവിയുടെ അനുഗ്രഹം എന്നും കൂടെയുള്ള 4 രാശിക്കാര്‍

ആചാരത്തിന് പിന്നിലെ കാരണം

ആചാരത്തിന് പിന്നിലെ കാരണം

ആഷാഢ മാസത്തില്‍ പിന്തുടരുന്ന ഈ അപൂര്‍വ ആചാരം വിശദീകരിക്കാന്‍ പല കാരണവുമുണ്ട്. സാധാരണയായി, ഗ്രിഗോറിയന്‍ കലണ്ടറില്‍ ആഷാഢ മാസം ജൂണ്‍ മുതല്‍ ജൂലൈ വരെയാണ് വരുന്നത്. ജൂണില്‍ പുതുതായി വിവാഹിതരായ ദമ്പതികള്‍ ഒരു കുഞ്ഞിനെ ആഗ്രഹിച്ച് ബന്ധപ്പെട്ടാല്‍ കുഞ്ഞ് ജനിക്കുന്ന കാലയളവ് ചൂടുള്ള വേനല്‍ക്കാലത്തായിരിക്കും, അതായത് മാര്‍ച്ച് മാസത്തില്‍. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചൂടും താപനിലയും കാരണം നവജാത ശിശുവിനും അമ്മയ്ക്കും വളരെയധികം കഷ്ടതകള്‍ വരാമെന്നതിനാലാണ് പുതുതായി വിവാഹിതരായ ദമ്പതികള്‍ ആഷാഢ മാസത്തില്‍ വേര്‍പിരിഞ്ഞ് നില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

ജ്യോതിഷപരമായ കാരണം

ജ്യോതിഷപരമായ കാരണം

ഇതിന്റെ ജ്യോതിഷപരമായ കാരണമെന്തെന്നാല്‍, ആഷാഢ മാസത്തിലെ ഗര്‍ഭധാരണം സൂര്യന്‍ മേടരാശിയില്‍ തുടരുമ്പോള്‍ കുഞ്ഞിന്റെ ജനനത്തിന് കാരണമാകുന്നു. സാധാരണയായി, ആന്തരിക ഗ്രഹങ്ങളായ ബുധനും ശുക്രനും സൂര്യനോട് വളരെ അടുത്തായിരിക്കുകയും അവ മീനം, മേടം, ഇടവം എന്നിവിടങ്ങളില്‍ തുടരുകയും ചെയ്യും. മീനം ശുക്രനെ ഉയര്‍ത്തപ്പെടുകയും ബുധനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. കുട്ടി ജനിക്കുമ്പോള്‍ ജാതകത്തില്‍ സൂര്യന്റെയും ശുക്രന്റെയും ഉയര്‍ന്ന സ്ഥാനം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നു. കാരണം ഈ സംയോജനത്തില്‍ ജനിക്കുന്നവര്‍ പ്രശസ്തരായി മാറുന്നു. അതിനാല്‍ ഒരുപക്ഷേ, കുട്ടിയുടെ ജാതകത്തില്‍ ദുര്‍ബലമായ ബുധനെ ഒഴിവാക്കാന്‍ ആളുകള്‍ ആഗ്രഹിച്ചേക്കാം.

Most read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതിMost read:വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്താം; ഈ ചെറിയ പ്രയോഗം മതി

മെഹന്തി ഇടുന്നു

മെഹന്തി ഇടുന്നു

ഇന്ത്യയിലെ പല സ്ഥലങ്ങളിലും ആളുകള്‍ ആഷാഢ മാസത്തില്‍ കൈയിലും കാലിലും മെഹന്തി ഇടുന്നു. ഈ മാസത്തില്‍ (ജൂണ്‍ - ജൂലൈ) ഉണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നത്.

പൂജകള്‍ക്കും വ്രതങ്ങള്‍ക്കും ശുഭം

പൂജകള്‍ക്കും വ്രതങ്ങള്‍ക്കും ശുഭം

ആഷാഢ മാസം ശുഭ പരിപാടികള്‍ക്ക് ദോഷകരമാണെങ്കിലും പൂജകള്‍ക്കും വ്രതങ്ങള്‍ക്കും ഇത് വളരെ ശുഭകരമാണ്. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയും പാണ്ഡാര്‍പൂര്‍ വിറ്റാല ക്ഷേത്രത്തിലെ പല്‍ക്കി യാത്രയും ആഷാഢ മാസത്തിലാണ് ആഘോഷിക്കുന്നത്. ചതുര്‍മാസ വ്രതം ആരംഭിക്കുന്നതും ഈ മാസത്തിലാണ്. ഭക്തര്‍ മാതൃ ദേവതകളെയും, ഭൈരവന്‍, വരാഹം, നരസിംഹം എന്നിവരെയും ദുര്‍ഗാദേവിയെയും ആഷാഢ മാസത്തിലെ ദക്ഷിണായന സമയത്ത് ആരാധിക്കണം.

Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്Most read:ദുരിതം വിട്ടുമാറില്ല; ബെഡ്‌റൂമില്‍ ഒരിക്കലും ഈ ചിത്രങ്ങള്‍ അരുത്

English summary

Ashada Masam 2021 Dates and Significance in Malayalam

Why Ashad month considered inauspicious? This article gives details and information about Ashada masam. Take a look.
X
Desktop Bottom Promotion