For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃദോഷവും ഗ്രഹദോഷവും അകറ്റാന്‍ പുണ്യദിനം; ആഷാഢ അമാവാസി

|

ഹിന്ദുമത വിശ്വാസങ്ങള്‍ പ്രകാരം ആഷാഢ അമാവാസി ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. ഹിന്ദു പഞ്ചാംഗം അനുസരിച്ച് വര്‍ഷത്തിലെ നാലാമത്തെ മാസമായ ആഷാഢ മാസത്തിലെ കൃഷ്ണ പക്ഷത്തിലാണ് ഇത് വരുന്നത്. ഈ ദിവസം പിതൃതര്‍പ്പണം വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. മതപരമായ സ്ഥലങ്ങളിലോ തീര്‍ത്ഥാടന കേന്ദ്രങ്ങളിലോ പുണ്യനദികളിലോ കുളിക്കുന്നതും ആഷാഢ അമാവാസി ദിനത്തില്‍ പുണ്യം നല്‍കുന്ന പ്രവൃത്തികളാണ്. പിതൃതര്‍പ്പണം, ദാനധര്‍മ്മം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ആഷാഢ അമാവാസി വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു.

Most read: എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെMost read: എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ

ആഷാഢ അമാവാസി 2021

ആഷാഢ അമാവാസി 2021

ഈ വര്‍ഷം ജൂലൈ 9 വെള്ളിയാഴ്ചയാണ് ആഷാഢ അമാവാസി. അമാവാസി തിയതി ജൂലൈ 9 ന് രാവിലെ 05:16 മുതല്‍ ആരംഭിച്ച് ജൂലൈ 10 ന് രാവിലെ 06:46 ന് അവസാനിക്കും.

ആഷാഢ അമാവാസിയുടെ പ്രാധാന്യം

ആഷാഢ അമാവാസിയുടെ പ്രാധാന്യം

ഹിന്ദു വിശ്വാസത്തില്‍ ആഷാഢ അമവാസിയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന വസ്തുതകള്‍ ഇവയാണ്.

* ഹിന്ദു പാരമ്പര്യമനുസരിച്ച്, ആഷാഢ അമാവാസിയില്‍ പുണ്യനദികളിലോ തടാകങ്ങളിലോ കുളങ്ങളിലോ ആളുകള്‍ കുളിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.

* ഈ പുണ്യദിനത്തില്‍ പൂര്‍വ്വികരുടെ ശാന്തിക്കായി ദാനങ്ങള്‍ നല്‍കുകയും രാത്രിയില്‍ ദീപങ്ങളാല്‍ വീടുകള്‍ അലങ്കരിക്കുകയും ചെയ്യുന്നു. ആത്മാക്കളുടെ ശാന്തിക്കായി ആഷാഢ അമാവാസി ദിനത്തില്‍ വ്രതം ആചരിക്കുന്നു. ആഷാഢ അമാവാസിയില്‍ നടത്തുന്ന പിതൃ തര്‍പ്പണം, പിണ്ഡ സമര്‍പ്പണം എന്നിവ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.

Most read:എന്തും പരസ്യമാക്കും; ഈ 5 രാശിക്കാര്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാനാവില്ലMost read:എന്തും പരസ്യമാക്കും; ഈ 5 രാശിക്കാര്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാനാവില്ല

പിതൃതര്‍പ്പണം പുണ്യം

പിതൃതര്‍പ്പണം പുണ്യം

* ഈ ദിവസം, നമ്മുടെ മരിച്ചുപോയ പൂര്‍വ്വികര്‍ ഭൂമി സന്ദര്‍ശിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ആഷാഢ അമാവാസിയില്‍ ചെയ്യുന്ന പുണ്യ കര്‍മ്മങ്ങള്‍ ഒരു വ്യക്തിക്ക് ജീവിതത്തില്‍ അഭിവൃദ്ധിയും സമാധാനവും നല്‍കുന്നു. ഇത് അവരുടെ ജാതകത്തിലെ ഏതെങ്കിലും പിതൃ ദോഷത്തില്‍ നിന്നോ ഗ്രഹദോഷങ്ങളില്‍ നിന്നോ ശനിദോഷത്തില്‍ നിന്നോ മുക്തരാക്കുന്നു.

* ആഷാഢ അമാവാസിയില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്നത് പോലുള്ള പ്രവൃത്തികള്‍ പുണ്യമായി കണക്കാക്കുന്നു.

* ഗരുഡപുരാണം പ്രകാരം, ആഷാഢ അമവാസി വ്രതം ആചരിക്കുകയും ആഷാഢ അമാവാസിയില്‍ പൂജ നടത്തുകയോ അല്ലെങ്കില്‍ ഈ ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നത് ഒരു വ്യക്തിയുടെ ജാതകത്തിലുള്ള എല്ലാ ദോഷങ്ങളെയും ലഘൂകരിക്കുന്നു.

ആഷാഢ അമാവാസി ആരാധനാ രീതി

ആഷാഢ അമാവാസി ആരാധനാ രീതി

അമാവാസി ദിവസം അതിരാവിലെ എഴുന്നേല്‍ക്കുക. ഈ ദിവസം, ബ്രാഹ്‌മ മുഹൂര്‍ത്ത സമയത്ത് ഒരു പുണ്യനദിയില്‍ കുളിക്കുക. സൂര്യദേവന് സൂര്യോദയ സമയത്ത് വെള്ളം അര്‍പ്പിക്കുക. ഈ ദിവസം, നിങ്ങളുടെ പൂര്‍വ്വികരെ ആചാരാനുഷ്ഠാനങ്ങള്‍ പ്രകാരം പ്രാര്‍ത്ഥിക്കുക. പൂര്‍വ്വികരുടെ ആത്മാക്കളുടെ ശാന്തിക്കായി ഉപവസിക്കുക. ദരിദ്രര്‍ക്ക് ദാനം നല്‍കുക, ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കുക തുടങ്ങിയ പുണ്യ കര്‍മ്മങ്ങള്‍ ചെയ്യുക.

Most read:ലക്ഷ്മീദേവി അനുഗ്രഹിക്കും; ജൂലൈയില്‍ സാമ്പത്തികം ശക്തമാകുന്ന 4 രാശിക്കാര്‍ ഇവരാണ്Most read:ലക്ഷ്മീദേവി അനുഗ്രഹിക്കും; ജൂലൈയില്‍ സാമ്പത്തികം ശക്തമാകുന്ന 4 രാശിക്കാര്‍ ഇവരാണ്

ആല്‍മരത്തെ ആരാധിക്കുന്നു

ആല്‍മരത്തെ ആരാധിക്കുന്നു

അമാവാസി വ്രതം നോല്‍ക്കുന്നവര്‍ പുണ്യനദികളിലോ കുളങ്ങളിലോ തടാകങ്ങളിലോ കുളിക്കുക. ആല്‍ മരത്തെ ആരാധിക്കുകയും മണ്‍ചിരാതുകള്‍ തെളിക്കുകയും ചെയ്യുക. ഈ ദിവസം ദീപം തെളിയിച്ച് മന്ത്രങ്ങള്‍ ചൊല്ലുന്നതും ആല്‍ മരത്തെ ആരാധിക്കുന്നതും നിങ്ങളുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ശിവ പൂജ, ആല്‍മര പൂജ, ശനി ശാന്തി പൂജ, ഹനുമാന്‍ പൂജ എന്നിവ നടത്താവുന്നതാണ്.

English summary

Ashada Amavasya 2021 Date, Muhurat Timing, Rituals And Significance in Malayalam

In Hinduism, there are certain rules regarding worship, fasting, and donations on Ashadh Amavasya. Take a look.
X
Desktop Bottom Promotion