For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Health Horoscope 2022: പുതുവര്‍ഷത്തില്‍ 12 രാശിയുടേയും ആരോഗ്യസമ്പൂര്‍ണഫലം

|

പുതുവര്‍ഷം ആരോഗ്യത്തിന്റേയും സന്തോഷത്തിന്റേതും ആയിരിക്കണം എന്നുള്ളതാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ ചില അവസ്ഥകളില്‍ രാശിമാറ്റവും ഗ്രഹങ്ങളിലുണ്ടാവുന്ന മാറ്റവും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്നും ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തോടെ മാത്രമേ നമുക്ക് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയൂ. നമ്മുടെ ആരോഗ്യം നല്ലതല്ലെങ്കില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരാജയം നേരിടേണ്ടിവരും. താമസിയാതെ ഞങ്ങള്‍ 2021 എന്ന വര്‍ഷത്തോട് വിടപറയുകയും മറ്റൊരു പുതുവര്‍ഷം ആരംഭിക്കുകയും ചെയ്യുന്നതിന് ഇനി വെറും ദിവസങ്ങള്‍ മാത്രം.

Arogyam Rashiphalam 2022

ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ആരോഗ്യം എങ്ങനെയായിരിക്കുമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഞങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നത്. അതുകൊണ്ട് 2022-ല്‍ ഏത് രാശിക്കാര്‍ക്കാണ് നല്ല ആരോഗ്യം ലഭിക്കുകയെന്നും ആരുടെ ആരോഗ്യം അവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിയുടെ ആരോഗ്യഫലങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

ആരോഗ്യത്തിന്റെ കാര്യത്തില്‍ 2022 നിങ്ങള്‍ക്ക് മികച്ചതാണെന്ന് വര്‍ഷത്തിന്റെ ആദ്യത്തില്‍ തന്നെ മനസ്സിലാവും. ഈ വര്‍ഷം മിക്ക സമയത്തും നിങ്ങള്‍ നല്ല ആരോഗ്യം ആയിരിക്കും ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് ഇതിനകം എന്തെങ്കിലും തരത്തിലുള്ള രോഗമുണ്ടെങ്കില്‍ അതിന് വേണ്ട പോലെ ചികിത്സ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുത്. നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തുക. ഈ കാലയളവില്‍ നിങ്ങള്‍ മാനസികമായും വളരെ ശക്തരായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

നിങ്ങള്‍ക്ക് സിഗരറ്റ്, മദ്യം, ഗുട്ക തുടങ്ങിയ ദുശ്ശീലങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ ഈ ദുശ്ശീലങ്ങള്‍ എത്രയും വേഗം ഉപേക്ഷിക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇതുകൂടാതെ, നിങ്ങളുടെ ദിനചര്യകള്‍ ക്രമീകരിക്കാനും നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. വര്‍ഷത്തിന്റെ മധ്യത്തില്‍, നിങ്ങള്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ജോലികളും ആസൂത്രിതമായി പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കുകയില്ല. പ്രത്യേകിച്ച് വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് വളരെയധികം വേദനകള്‍ നല്‍കുന്നതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം കുറയാന്‍ സാധ്യതയുണ്ട്. ഭക്ഷണ ക്രമക്കേടുകള്‍ കാരണം നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കാം. നിങ്ങള്‍ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്ത്, നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും മോശമായി ബാധിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് വായു സംബന്ധമായ അസുഖങ്ങള്‍ പിടിപെടാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

ആരോഗ്യത്തിന്റെ കാര്യത്തില്‍ വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും. ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കുകയില്ല. വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില സീസണല്‍ രോഗങ്ങളുണ്ടാകാം, അതിനാല്‍ നിങ്ങള്‍ വളരെ അസ്വസ്ഥനാവുന്നതിനുള്ള സാധ്യതയുണ്ട്. മോശം ആരോഗ്യം കാരണം നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളും തടസ്സപ്പെടും. ഭക്ഷണത്തോടൊപ്പം, നിങ്ങളുടെ ദിനചര്യയും ക്രമീകരിക്കേണ്ടതുണ്ട്. ഇതുകൂടാതെ യോഗ, ധ്യാനം എന്നിവയും ദിവസവും ചെയ്യണം. നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇതില്‍ നിന്ന് നല്ല പ്രയോജനം ലഭിക്കും, അതുപോലെ തന്നെ അമിത സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യും. പോസിറ്റീവ് ചിന്തകളോടെ മുന്നോട്ട് പോകുക, തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയം ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ വളരെ ഫിറ്റും ആക്ടീവുമായിരിക്കും, എന്നാല്‍ ഇതിന് ശേഷമുള്ള കാലഘട്ടം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നമുണ്ടെങ്കില്‍, അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണവളരെയധികം വിഷമിക്കുന്നത് ഒഴിവാക്കുക, അതുപോലെ നെഗറ്റീവ് ചിന്തകളില്‍ നിന്ന് അകന്നു നില്‍ക്കുക. ഈ സമയത്ത് നിങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തുകയാണെങ്കില്‍, നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

ആരോഗ്യത്തിന്റെ കാര്യത്തില്‍ 2022 നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ആരോഗ്യം അല്‍പ്പം ദുര്‍ബലമായിരിക്കും, എന്നാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് പുരോഗതി കാണാന്‍ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍, ഭക്ഷണക്രമം കൃത്യമായിരിക്കണം. ഇതുകൂടാതെ, അമിതമായ ജോലി സമ്മര്‍ദ്ദം നിങ്ങള്‍ സ്വയം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അത്തരം വലിയ മാനസിക ആശങ്കകളൊന്നും ഉണ്ടാകില്ല. വൈകാരികമായി നിങ്ങള്‍ അല്‍പ്പം ദുര്‍ബലനായിരിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

നിങ്ങള്‍ക്ക് ഇതിനകം വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗമുണ്ടെങ്കില്‍, ഈ കാലയളവില്‍ നിങ്ങളുടെ പ്രശ്‌നം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ദഹനശക്തി ദുര്‍ബലമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭക്ഷണ പാനീയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇതുകൂടാതെ, നിങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹനവും മറ്റും ഉപയോഗിക്കുമ്പോള്‍ പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ഭാരം കൂടുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഗുരുതരമായ രോഗത്തിനുള്ള സാധ്യതയുണ്ട്. മാനസിക ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ മെഡിറ്റേഷന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

 വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ 2022 സമ്മിശ്രമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ മാനസികാവസ്ഥ മികച്ചതായിരിക്കും. ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്ന നിങ്ങളുടെ ശീലം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതുകൂടാതെ, ഉയര്‍ന്ന ജോലിഭാരം കാരണം നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടത്ര സമയം ലഭിക്കില്ല. അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ വ്യക്തിജീവിതവും തൊഴില്‍ ജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണെങ്കില്‍, ഈ വര്‍ഷം വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല, നിങ്ങള്‍ക്ക് നല്ല ആരോഗ്യം മികച്ചതായിരിക്കും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ആരോഗ്യത്തിന്റെ കാര്യത്തില്‍ 2022 നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും. നിങ്ങള്‍ അശ്രദ്ധ കാണിച്ചാല്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടാക്കുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. ജോലിയുടെ തിരക്കിലായതിനാല്‍, സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം കിട്ടണം എന്നില്ല. ജോലിയോടൊപ്പം നിങ്ങളുടെ ആരോഗ്യവും ഒരുപോലെ പ്രധാനമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് ഉദര സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)

ആരോഗ്യത്തിന്റെ കാര്യത്തില്‍ 2022 വര്‍ഷം മകരം രാശിക്കാര്‍ക്ക് നല്ലതല്ല. മാനസിക ആകുലതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും മോശമായി ബാധിക്കും. വ്യക്തിപരവും ഗാര്‍ഹികവുമായ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങള്‍ മിക്കപ്പോഴും ആശങ്കയിലായിരിക്കും. നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായിരിക്കും. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. ഇതുകൂടാതെ, നിങ്ങള്‍ ദിവസവും ലഘുവായ വ്യായാമം ചെയ്യേണ്ടതുണ്ട്. നല്ല ശീലങ്ങള്‍ സ്വീകരിക്കുന്നതിലൂടെ പല ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാം.

മുക്തി നേടാം.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

ഈ സമയത്ത്, ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ മിക്ക സമയത്തും പല കാര്യങ്ങള്‍ക്കും വിഷമിക്കും. ഇതുകൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മോശം ആരോഗ്യം നിങ്ങളുടെ ജോലിയെയും ബാധിച്ചേക്കാം. ഇതുകൂടാതെ, നിങ്ങളുടെ ചെലവുകളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മിക്കപ്പോഴും നിങ്ങള്‍ക്ക് അലസതയും ക്ഷീണവും അനുഭവപ്പെടും. അതേ സമയം, നിങ്ങളുടെ ബലഹീനതയും വര്‍ദ്ധിച്ചേക്കാം. വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നത് നിങ്ങള്‍ക്ക് ദോഷകരമായി മാറും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല, എന്നാല്‍ അശ്രദ്ധ മൂലം നിങ്ങളുടെ ആരോഗ്യം മോശമാകുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കരള്‍ സംബന്ധമായ എന്തെങ്കിലും രോഗമുണ്ടെങ്കില്‍, സ്വയം കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഇതുകൂടാതെ, ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങള്‍ നെഗറ്റീവ് ചിന്തകളില്‍ നിന്നും അകന്നു നില്‍ക്കണം. മാനസിക പ്രയാസമുണ്ടാക്കുന്ന അവസ്ഥകളില്‍ നിന്ന് വിട്ടു നില്‍ക്കുക.

Gemini Horoscope 2022- മിഥുനം രാശി വര്‍ഷഫലം; സാമ്പത്തികം, ജോലി, പ്രണയം, വിവാഹം സമ്പൂര്‍ണഫലംGemini Horoscope 2022- മിഥുനം രാശി വര്‍ഷഫലം; സാമ്പത്തികം, ജോലി, പ്രണയം, വിവാഹം സമ്പൂര്‍ണഫലം

27 നാളുകാരിലും 2022- നല്‍കുന്ന ഫലങ്ങള്‍ അറിയാം; ഇവിടെയുണ്ട് സമ്പൂര്‍ണ നക്ഷത്രഫലം27 നാളുകാരിലും 2022- നല്‍കുന്ന ഫലങ്ങള്‍ അറിയാം; ഇവിടെയുണ്ട് സമ്പൂര്‍ണ നക്ഷത്രഫലം

2022-ലെ വാസ്തുശാസ്ത്രം പറയും 12 രാശിയുടേയും സമ്പൂര്‍ണഫലം2022-ലെ വാസ്തുശാസ്ത്രം പറയും 12 രാശിയുടേയും സമ്പൂര്‍ണഫലം

English summary

Arogyam Rashiphalam 2022: Health Horoscope 2022 For The 12 Zodiac Signs in Malayalam

Health Horoscope 2022 in Malayalam: Get Arogyam Rashiphalam 2022 predictions for all the 12 zodiac signs in malayalam. Read on.
Story first published: Monday, December 6, 2021, 20:08 [IST]
X
Desktop Bottom Promotion