12 രാശികൾക്കും 2020-ൽ ആരോഗ്യം എങ്ങനെ

ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട കാലഘട്ടം തന്നെയാണ് ഇപ്പോഴുള്ളത്. 2020-ൽ നിങ്ങൾ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണോ? കാരണം ഓരോ വർഷവും പുതിയ രോഗങ്ങൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. വരും വർഷം ഓരോ രാശിക്കാർക്കും എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഓരോ രാശിക്കാർക്കും എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ വരും വർഷം ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ ആരോഗ്യരാശിഫലം ഈ വർഷം എന്താണ് എന്ന് നോക്കാവുന്നതാണ്.

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 19)

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 19)

മേടം രാശിക്കാർക്ക് ആരോഗ്യപരമായി ഈ വർഷം നോക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. വർഷമാദ്യം വരുന്ന മാസങ്ങളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആദ്യ മാസങ്ങൾ ഒന്നും തന്നെ നിങ്ങൾക്ക് ആരോഗ്യപരമായി നല്ല മാസങ്ങളായിരിക്കില്ല. ജോലിഭാരത്തിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധ ഈ മാസം നൽകേണ്ടതുണ്ട്. യോഗ,വ്യായാമം, മെഡിറ്റേഷന്‍ എന്നിവയെല്ലാം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഇടവം രാശി (ഏപ്രിൽ 20- മെയ് 20)

ഇടവം രാശി (ഏപ്രിൽ 20- മെയ് 20)

ഇടവം രാശിക്കാർക്ക് വരും വർഷം ആരോഗ്യത്തിന് മിശ്രിത ഫലമാണ് ഉണ്ടാവുന്നത്. നിങ്ങളുടെ ആരോഗ്യം അല്‍പം പ്രശ്നത്തിലാവുമെങ്കിലും അത്ര വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. ഓരോ നി‌ശ്ചിത സമയമനുസരിച്ച് മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടത് അത്യാവശ്യമാണ്. മാർച്ചിനും ജൂണിനും ഇടയിലുള്ള സമയം ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. മാനസികമായി വളരെയധികം സ്ട്രോങ് ആയിട്ടുള്ള വർഷമാണ് 2020.

മിഥുനം രാശി (മെയ് 21- ജൂൺ 20)

മിഥുനം രാശി (മെയ് 21- ജൂൺ 20)

ആരോഗ്യത്തിന്‍റെ കാര്യത്തില്‍ട വളരെയധികം സഹായിക്കുന്ന വർഷമാണ് 2020. വർഷത്തിലെ ആദ്യമാസത്തിൽ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നാൽ മധ്യത്തിൽ എത്തുന്നതിലൂടെ ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ ശല്യം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിക്കുമ്പോഴും കുടിക്കുമ്പോഴും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് മധ്യത്തിലുള്ള മാസങ്ങളിൽ.

കർക്കിടകം രാശി ( ജൂൺ 21- ജൂലൈ 22)

കർക്കിടകം രാശി ( ജൂൺ 21- ജൂലൈ 22)

കർക്കിടകം രാശിക്കാർക്ക് ഈ വരും വർഷങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. എന്നാല്‍ ആരോഗ്യത്തിന് വേണ്ടി ഭക്ഷണത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ മതി. കൂടാതെ വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും ഒരിക്കലും അതിനെ അവഗണിക്കാന്‍ പാടുകയില്ല. അതുകൊണ്ട് നിങ്ങൾ തന്നെ സ്വയം ചെറിയ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ മാർച്ച് മുതൽ ജൂലൈ വരെയുള്ള സമയങ്ങളിൽ ടൈഫോയ്ഡും ചർമ്മ രോഗങ്ങളും പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി (ജൂലൈ 23 -ആഗസ്റ്റ് 22)

ചിങ്ങം രാശി (ജൂലൈ 23 -ആഗസ്റ്റ് 22)

വരും വർഷം ചിങ്ങം രാശിക്കാർക്ക് വളരെയധികം നല്ല വർഷമായിരിക്കും. നിങ്ങളുടെ ഫിറ്റ്നസിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകുന്ന വർഷം കൂടിയാണ് ഈ വർഷം. വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയവും ബാലൻസ്ഡ് ഡയറ്റും ആയി മുന്നോട്ട് പോവുന്ന വർഷം കൂടിയാണ്. വർഷത്തിന്‍റെ മധ്യത്തോടെ ചില ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. പ്രമേഹ സാധ്യത വളരെ കൂടുതലാണ്. അൽപം മാനസിക സമ്മർദ്ദം ഇവരെ ബാധിക്കുന്നതാണ് ഈ വർഷം. എന്നാൽ അൽപം ശ്രദ്ധിക്കണം.

കന്നി രാശി (ആഗസ്റ്റ് 23- സെപ്റ്റംബർ 22)

കന്നി രാശി (ആഗസ്റ്റ് 23- സെപ്റ്റംബർ 22)

നിങ്ങൾ വളരെയധികം പ്രതീക്ഷകളോടെ തുടങ്ങുന്ന ഒരു വര്‍ഷമായിരിക്കും 2020. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധിക്കാവുന്നതാണ്. എങ്കിലും പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരു ദിവസം കൂടിയായിരിക്കും വരും വർഷം. നിങ്ങൾക്ക് യാതൊരു വിധത്തിലുള്ള പകർച്ച വ്യാധികളും ഈ വർഷം ബാധിക്കുന്നില്ല. നിങ്ങളുടെ എനര്‍ജി ലെവൽ വളരെയധികം കൂടിയ ഒരു വർഷം കൂടിയായിരിക്കും. യോഗയോടും മെഡിറ്റേഷനോടും ഉള്ള താൽപ്പര്യം വളരെയധികം വര്‍ദ്ധിപ്പിക്കുന്ന ഒരു വർഷം കൂടിയായിരിക്കും ഈ വർഷം.

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

ഈ വർഷം തുലാം രാശിക്കാർക്ക് പ്രത്യേക ശ്രദ്ധ ആരോഗ്യത്തിന്‍റെ കാര്യത്തിൽ വേണം എന്നില്ല. വർഷത്തിന്‍റെ ആദ്യമാസങ്ങളിൽ ആരോഗ്യം യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. രോഗങ്ങളോട് പൊരുതുന്ന ഒരു വർഷമാണ് ഈ വർഷം. ചെറിയ ചർമ്മ പ്രശ്നങ്ങൾ, പേശിവേദന, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം നിങ്ങളെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് വർഷത്തിന്‍റെ മധ്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 23-നവംബര്‍ 21)

വൃശ്ചികം രാശി (ഒക്ടോബർ 23-നവംബര്‍ 21)

നിങ്ങള്‍ക്ക് ഈ വർഷം അത്ര വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ബാധിക്കുന്നില്ല. ചെറിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടക്കത്തിൽ ബാധിക്കുമെങ്കിലും അല്‍പം ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും ഇല്ലാതാവുന്നുണ്ട്. മെഡിറ്റേഷൻ, യോഗ തുടങ്ങിയവ കൊണ്ട് ദിവസം മുന്നോട്ട് പോവുന്നതിന് വേണ്ടി ശ്രദ്ധിക്കണം. എന്നാൽ ഈ വർഷത്തിന്‍റെ മധ്യത്തോടെ നിങ്ങൾക്ക് മാനസികമായി അൽപം പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. എങ്കിലും നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും ഈ പ്രശ്നത്തെ മറികടക്കുന്നതിന് സഹായകമാണ്.

 ധനു രാശി (നവംബർ 22- ഡിസംബർ 21)

ധനു രാശി (നവംബർ 22- ഡിസംബർ 21)

ധനു രാശിക്കാർക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല മാനസികമായും ശാരീരികമായും വളരെയധികം സഹായിക്കുന്ന ഒരു വർഷം കൂടിയാണ് ഈ വർഷം. ശാരീരികമായും മാനസികമായും വളരെയധികം സ്ട്രോങ് ആയിരിക്കും നിങ്ങൾ ഈ വർഷം. മധ്യത്തോടെ നിങ്ങൾക്ക് ചെറിയ രീതിയിലുള്ള ജോലി സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ അൽപം പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ആരോഗ്യത്തെ നിങ്ങൾ തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മകരം രാശി (ഡിസംബർ 22- ജനുവരി 19)

മകരം രാശി (ഡിസംബർ 22- ജനുവരി 19)

ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഈ വർഷം മകരം രാശിക്കാർക്ക് പ്രശ്നങ്ങൾ പ്രകടമായി ഒന്നും ഉണ്ടാവുന്നില്ല. എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ കൊണ്ട് കാലങ്ങളായി കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്ന് മോചനം നേടുന്നതിന് ഈ വർഷം സാധിക്കുന്നുണ്ട്. നിങ്ങൾ ശാരീരികമായി വീക്ക് ആണെങ്കിൽ കൂടി പലപ്പോഴും വളരെയധികം കഷ്ടപ്പെടുന്നതിന് വേണ്ടി നിർബന്ധിതരാവുന്നുണ്ട്. എന്നാൽ ചില അവസരങ്ങളിൽ ജോലിയേക്കാൾ വിശ്രമത്തിന് പ്രാധാന്യം നൽകേണ്ട അവസ്ഥ ഉണ്ടാവുന്നുണ്ട്. മാർച്ച് മാസമാണ് ഈ രാശിക്കാർക്ക് ഏറ്റവും ആരോഗ്യപരമായി നല്ല സമയം,

 കുംഭം രാശി (ജനുവരി 20- ഫെബ്രുവരി 18)

കുംഭം രാശി (ജനുവരി 20- ഫെബ്രുവരി 18)

ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു വർഷമാണ് കുംഭം രാശിക്കാ‌ർക്ക് 2020. പക്ഷേ അൽപം കൂടുതൽ ശ്രദ്ധ സ്വന്തം ആരോഗ്യത്തിന് നൽകണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പ്രത്യേകിച്ച് മെയ് മാസത്തിന് ശേഷം കാരണം.ഇത് നിങ്ങളിൽ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നതിന് ഇടയുള്ള ഒരു ദിവസമാണ്. മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ നിങ്ങൾക്ക് കണ്ണ്, വയറ്, ഉറക്കമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ അവഗണിക്കാതെ ശ്രദ്ധിക്കണം.

മീനം രാശി ( ഫെബ്രുവരി 19- മാർച്ച് 20)

മീനം രാശി ( ഫെബ്രുവരി 19- മാർച്ച് 20)

മീനം രാശിക്കാർക്ക് ആരോഗ്യത്തിന് അത്ര വലിയ പ്രശ്നമില്ലാത്ത ഒരു വർഷത്തിലൂടെയാണ് കടന്നു പോവുന്നത്. എങ്കിലും ആരോഗ്യത്തിന് ചെറിയ രീതിയിൽ ഉള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. പക്ഷേ സെപ്റ്റംബര്‍ മാസം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. മാനസികമായി വളരെയധികം ആശങ്കകളും ഉത്കണ്ഠകളും ഉണ്ടാവുന്ന ഒരു വർഷമായിരിക്കും ഈ വര്‍ഷം. അതുകൊണ്ട് തന്നെ അൽപം കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പ്രാർത്ഥനയും മറ്റും നിങ്ങൾക്ക് മികച്ച അനുഭവമായിരിക്കും ഈ വർഷം നൽകുന്നത്.

Story first published: Tuesday, November 26, 2019, 16:39 [IST]
X
Desktop Bottom Promotion