Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Aries Horoscope 2022: മേടം രാശി 2022 വര്‍ഷഫലം; സാമ്പത്തികവും, പ്രണയവും ജോലിയും ഇപ്രകാരം
മേടം രാശിക്കാര്‍ക്ക് ജീവിതത്തിന്റെ പല മേഖലകളിലും കാര്യമായ ഫലം ലഭിക്കുന്ന ഒരു വര്‍ഷമാണ് 2022. ഇത് പുതിയ സാധ്യതകളുടെയും അവസരങ്ങളുടെയും വര്‍ഷമായതിനാല്‍ ജീവിതത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിക്കുന്നു എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. 2022-ലെ മേടം രാശിക്കാരുടെ ജാതകം അനുസരിച്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ മേടം രാശിക്കാര്‍ അവരുടെ ഭാവിയെക്കുറിച്ച് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന വര്‍ഷമാണ് 2022. ഈ രാശിക്കാര്‍ പലപ്പോഴും കൂടുതല്‍ ജ്ഞാനികളായിത്തീരുകയും കാര്യങ്ങള്‍ മറ്റൊരു വീക്ഷണകോണില്‍ നിന്ന് നോക്കുകയും ചെയ്യുന്നവരായിരിക്കും മേടം രാശിക്കാര്‍.

2022 വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍, മേടം രാശിക്കാര്‍ ഇതുവരെ ചിന്തിച്ചിരുന്നതിനെക്കുറിച്ചുള്ള അവരുടെ ആശയം നടപ്പിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവ് അവരുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് വളരെ ഫലപ്രദമായിരിക്കും. ഈ ചിഹ്നത്തിലെ പല രാശിക്കാരും അസാധ്യമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതായിരിക്കും. എന്തൊക്കെയാണ് ഈ രാശിക്കാര്‍ക്ക് ഓരോ മേഖലയിലും ഉണ്ടാവുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്നതിനെക്കുറിച്ചുള്ള സമ്പൂര്ണഫലത്തെക്കുറിച്ച് നമുക്ക് വായിക്കാം.

പൊതുവായുള്ള ഫലങ്ങള്‍
വിദ്യാഭ്യാസം, തൊഴില്‍, ബിസിനസ്സ് എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് ജ്യോതിഷ പ്രകാരം മികച്ച ഫലം നല്കുന്ന വര്‍ഷമായിരിക്കും 2022. നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വന്നേക്കാം. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ കുടുംബത്തിനും അടുത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പമുള്ള സമയം വളരെ കുറവായിരിക്കും. നിങ്ങളുടെ ജോലിക്കും ബിസിനസ്സിനും പിന്തുണ ലഭിക്കാന്‍ സാധ്യതയുള്ള 2022 വര്‍ഷത്തില്‍ നിങ്ങള്‍ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

പൊതുവായുള്ള ഫലങ്ങള്‍
അവിവാഹിതരായവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയത്തിന് അനുകൂല സമയമായിരിക്കും. നിങ്ങളുടെ ആരോഗ്യവും ഫിറ്റ്നസ് ലെവലും നിങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോവുന്നു. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരു പുതിയ തരം വ്യായാമം അല്ലെങ്കില്‍ ചില പുതിയ ഹോബികള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുന്നതിനുള്ള സാധ്യതയുണ്ട്.

പൊതുവായുള്ള ഫലങ്ങള്‍
2022-ല്‍ മേടം രാശിക്കാര്‍ക്ക് വളരെയധികം ക്രിയേറ്റീവ് ആയ ഒരു വര്‍ഷമായിരിക്കും ഇത്. ഇവര്‍ പദവിക്ക് വേണ്ടി നെട്ടോട്ടമോടുന്നതായിരിക്കും. ഫെബ്രുവരി അവസാനം മകരത്തില്‍ ശുക്രനോടൊപ്പം, മേടം രാശിക്കാര്‍ തങ്ങളുടെ പ്രണയബന്ധം വളരെ ഗൗരവത്തോടെയും പ്രായോഗികമായും ജാഗ്രതയോടെയും കൈകാര്യം ചെയ്യുന്നു. ഈ വര്‍ഷം സമയം പാഴാക്കുന്ന തരത്തിലുള്ള ഒരു പ്രണയ ബന്ധത്തിന് ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയില്ല.

പൊതുവായുള്ള ഫലങ്ങള്‍
മാര്‍ച്ച് മാസത്തില്‍ ആണെങ്കില്‍ മേടം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യത്തില്‍ മികച്ച സമയമായിരിക്കും. ഏത് സാഹചര്യത്തിലും ലാഭനഷ്ടങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്യാനുള്ള ഉയര്‍ന്ന വിവേചന ശക്തിയും ഉയര്‍ന്ന വിവേചന ശക്തിയും ചേര്‍ന്ന് മികച്ച ബിസിനസ്സ് കഴിവുകളുള്ളവരായിരിക്കും മേടം രാശിക്കാര്‍. ബിസിനസുകാര്‍ക്കും വ്യാപാരികള്‍ക്കും കുംഭത്തിലെ ശുക്രനും ബുധനും ഗുണം ചെയ്യും. മറുവശത്ത്, ശുക്രന് വളരെ പ്രധാനപ്പെട്ട ഒരു ധനയോഗം ഉണ്ടാവുന്നുണ്ട്.

പൊതുവായുള്ള ഫലങ്ങള്‍
ഏപ്രിലില്‍, മീനം രാശിയിലെ വ്യാഴം വര്‍ദ്ധിച്ച സമ്പത്തിനും സമൃദ്ധിക്കും വേണ്ടി മികച്ച അവസരങ്ങള്‍ ഉണ്ടാക്കുന്നു. മെയ് മാസത്തില്‍, മേടത്തിലെ ശുക്രന് നിങ്ങളുടെ പ്രണയ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നായിരിക്കും. ജൂണ്‍ മാസത്തില്‍, ചൊവ്വയും വ്യാഴവും ചേരുന്നത് ഊര്‍ജ്ജവും മുന്‍കൈയും ധൈര്യവും ഉള്ള സ്വഭാവത്തിന് ഉടമകളായിരിക്കും മേടം രാശിക്കാര്‍. ശാരീരിക ശക്തി വര്‍ദ്ധിക്കുന്ന സമയമാണ് ഈ വര്‍ഷം. 2022 ഒക്ടോബറില്‍ നടക്കുന്ന സൂര്യഗ്രഹണം നിങ്ങള്‍ക്ക് സുരക്ഷിതത്വമില്ലായ്മയും ഉത്കണ്ഠയുമുണ്ടാക്കും.

പൊതുവായുള്ള ഫലങ്ങള്‍
വര്‍ഷാവസാനത്തോടെ, ബൂധന്റെ പരിക്രമണം ആശയവിനിമയ, സാങ്കേതിക തകര്ച്ചകള്, നാഡീവ്യൂഹം, യാത്രാ കാലതാമസം, നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ച് കിട്ടുന്നതിന് എല്ലാം സാധ്യത നല്കുന്നു. എപ്പോഴും ഓരോ കാര്യങ്ങളില്‍ മുഴുകുക, ഭൂതകാലത്തെക്കുറിച്ച് ഓര്‍മ്മിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ ഭൂതകാലത്തില്‍ നിന്നുള്ള ആളുകളുമായി അപ്രതീക്ഷിതമായി കണ്ടുമുട്ടുക എന്നിവയും നിങ്ങള്‍ക്ക് ഈ വര്‍ഷം ഉണ്ടായിരിക്കാം.

പ്രണയം
2022 ലെ മേടം രാശിക്കാരുടെ പ്രണയത്തെ സംബന്ധിച്ചിടത്തോളം, ഈ മാസം ജനിച്ചവര്‍ 2022 ല്‍ നല്ല പ്രണയ ജീവിതത്തിലേക്ക് എത്തുന്നുണ്ട്. ദമ്പതികളില്‍ ആഗ്രഹം വര്‍ദ്ധിച്ചേക്കാം. പങ്കാളികള്‍ വളരെയധികം റൊമാന്റിക് ആവുന്നതിന് സാധ്യതയുണ്ട്. അവിവാഹിതര്‍ക്ക്, ഈ വര്‍ഷം നിങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാവുന്നതാണ്. ദമ്പതികള്‍ക്ക് അവരുടെ പങ്കാളിയുമായി ചില വൈരുദ്ധ്യങ്ങളും പ്രശ്നങ്ങളും ഉണ്ടായേക്കാം

കരിയര്‍
വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള മേടം രാശിക്കാരുടെ 2022-ലെ ഫലം അനുസരിച്ച് നിങ്ങളുടെ കരിയറിനെ സംബന്ധിച്ചിടത്തോളം മികച്ച തൊഴിലവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. സജീവമായ പ്രവര്‍ത്തനത്തിനും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനും ഏറ്റവും അനുകൂലമായ സമയം മെയ് പകുതി മുതല്‍ ഒക്ടോബര്‍ വരെയാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ മേടം രാശിക്കാരുടെ പ്രവൃത്തികള്‍ പലതും പലപ്പോഴും മന്ദഗതിയിലാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രയാസത്തിനുള്ള സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള വായ്പകള്‍ എടുക്കുകയോ പണം നിക്ഷേപിക്കുകയോ വലിയ തുക ചെലവഴിക്കുകയോ പ്രധാനപ്പെട്ട കരാറുകളില്‍ ഒപ്പിടുകയോ ചെയ്യരുതെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വിദ്യാഭ്യാസം
മേടം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അവരുടെ അക്കാദമിക് ജീവിതത്തില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കുമെന്നാണ് ഫലം പറയുന്നത്. തുടക്കത്തില്‍, സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. കാരണം ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം അനുസരിച്ച്, മേടം രാശിക്കാരുടെ വിദ്യാഭ്യാസ ജീവിതം വര്‍ഷാരംഭം മുതല്‍, അതായത് ജനുവരി മുതല്‍ മാര്‍ച്ച് വരെ സമ്മിശ്ര ഫലങ്ങള്‍ നിറയുന്ന തരത്തിലായിരിക്കും. തുടര്‍ന്ന് ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു.

സാമ്പത്തികം
മേടം രാശിക്കാരുടെ സാമ്പത്തിക ഫലം പറയുന്നത് വര്‍ഷം മുഴുവനും സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുമെന്നാണ്. എന്നിരുന്നാലും, പ്രധാന ചെലവുകളും കാര്യമായ ചെലവുകളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ, ഏപ്രില്‍ മാസത്തില്‍ അപ്രതീക്ഷിത ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. സമര്‍ത്ഥമായി നിക്ഷേപിച്ചാല്‍ പണം എളുപ്പത്തിലും ബുദ്ധിപരമായും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എന്നിരുന്നാലും, 2022-ല്‍, മേടം രാശിക്കാര്‍ക്ക് ധാരാളം അനാവശ്യ ചെലവുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കുടുംബം
2022 ലെ മേടം രാശിക്കാരുടെ കുടുംബഫലം അനുസരിച്ച്, വര്‍ഷത്തിന്റെ ആരംഭം മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായതായിരിക്കും. വ്യാഴവും ശനിയും നാലാംഭാവത്തില്‍ നില്ക്കുന്നതിനാല് കുടുംബത്തില്‍ സമാധാനപരവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. വര്‍ഷാവസാനത്തോടെ, വീട്ടില്‍ ചില മംഗളകരമായ ചടങ്ങുകള്‍ നടന്നേക്കാം, അത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങള്‍ ആത്മീയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും ചായ്വുള്ളവരായിരിക്കും.

കുട്ടികള്‍
നിങ്ങളുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം, മേടം രാശിക്കാരായ കുട്ടികളുടെ ജാതകം 2022 പ്രകാരം വര്‍ഷത്തിന്റെ ആരംഭം അനുകൂലമായിരിക്കും. അഞ്ചാം ഭാവത്തില്‍ വ്യാഴത്തിന്റെ പൂര്‍ണ്ണ ഭാവം കാരണം നിങ്ങളുടെ കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ പുരോഗതി കൈവരിക്കും. നവദമ്പതികള്‍ക്ക് ശുഭവാര്ത്തകളാല് അനുഗ്രഹിക്കപ്പെടാനുള്ള ശക്തമായ സൂചനയുണ്ട്. നിങ്ങളുടെ കുട്ടികള്‍ പഠനത്തില്‍ മുന്നിലേക്കായിരിക്കും. ഏപ്രില്‍ 13ന് ശേഷം അല്‍പ്പം ദുഷ്കരമായ കാലയളവ് നിങ്ങളുടെ കുഞ്ഞിന് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ്.

വിവാഹം
2022- ലെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം, മേടം രാശിക്കാര്‍ക്ക് മികച്ച വര്‍ഷമായിരിക്കും. ഭാഗ്യത്തിന്റെ അധിപനായ വ്യാഴം വര്‍ഷത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ വിവാഹത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് കുടികൊള്ളുന്നത്. വിവാഹമോ ഗുരുതരമായ പ്രണയബന്ധമോ ശക്തമാകുന്നതിന്റെ സൂചനയാണ് ഇത്. നിങ്ങളുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങും, മുഴുവന്‍ വിവാഹിതരുടെയും ജീവിതം ഈ വര്‍ഷം വളരെ മികച്ചതായിരിക്കും.

ആരോഗ്യം
മേടം രാശിക്കാര്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമായിരിക്കും 2022. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നിങ്ങളുടെ ദിനചര്യയില്‍ ആരോഗ്യകരമായ ഭക്ഷണം, യോഗ, ധ്യാനം, വ്യായാമം എന്നിവ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ശരിയായ പരിചരണവും ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുകയാണെങ്കില് വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ ശുഭകരമായിരിക്കും. നിങ്ങള്‍ക്ക് സന്തോഷവും മാനസികമായി സമാധാനവും ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു വര്‍ഷമാണ് 2022.

മേടം രാശിക്കാരുടെ ഭാഗ്യ സംഖ്യ
മേടം രാശി ഭരിക്കുന്ന ഗ്രഹം ചൊവ്വയാണ്, മേടം രാശിക്കാരുടെ ഭാഗ്യ സംഖ്യ ആറും ഒമ്പതും ആയി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം 2022 ലെ ജാതകം സൂചിപ്പിക്കുന്നത് ഈ വര്‍ഷം നിങ്ങള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും, ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ അഭിവൃദ്ധിയിലേക്ക് എത്തും എന്നതാണ്. മേടം രാശിക്കാരില്‍ ഈ വര്‍ഷത്തെ ഗ്രഹഫലം വളരെ അനുകൂലമാണ്.

ജ്യോതിഷ പരിഹാരങ്ങള്‍
എല്ലാ ചൊവ്വാഴ്ചയും ഹനുമാന് എണ്ണയും, സിന്ദൂരവും സമര്‍പ്പിക്കുക.
ചുവപ്പ് നിറത്തിലുള്ള തൂവാല ഉപയോഗിക്കുക, കാരണം ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് പറയുന്നത്. നിങ്ങളുടെ വീട്ടില്‍ മഹാമൃത്യുഞ്ജയ യന്ത്രം സ്ഥാപിച്ച് ദിവസവും ആരാധിക്കുക. വ്യാഴാഴ്ച ആരാധനാലയത്തില്‍ മഞ്ഞവസ്ത്രം ധരിച്ച ദര്‍ശനം നടത്തുക. വ്യാഴാഴ്ച ഉപവസിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
