Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
കുംഭം രാശി: ശനിയുടെ ആദ്യഘട്ടം അലട്ടുന്ന കാലം
ചന്ദ്ര ചിഹ്നത്തെയും വര്‍ഷത്തില്‍ മറ്റ് ഗ്രഹങ്ങളുടെ സംക്രമണത്തെയും അടിസ്ഥാനമാക്കി കുംഭം രാശിക്കാരുടെ ഈ വര്‍ഷത്തെ പൊതുവായ പ്രവചനങ്ങള്‍ ഇതാ. നിര്‍ദ്ദിഷ്ട പ്രവചനങ്ങള്‍ ഒരു വ്യക്തിയുടെ രാശിചക്രത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെയും ശക്തിയെയും ആശ്രയിച്ചിരിക്കുന്നു. ഇവ ഈ സമയപരിധിക്കുള്ളില്‍ മോശമായതോ നല്ലതോ ആയ പ്രധാനപ്പെട്ട സംഭവങ്ങള്‍ തീരുമാനിക്കുന്നു. ഈ പ്രവചനങ്ങള്‍ കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് മാര്‍ഗനിര്‍ദേശമായി പ്രവര്‍ത്തിക്കും. ചില മുന്‍കരുതലുകള്‍, നിങ്ങള്‍ക്ക് പ്രതികൂല സമയം ഉണ്ടെങ്കില്‍ സ്വീകരിക്കേണ്ട കുറച്ച് പരിഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ ഇവിടെ വായിക്കാം.

കുംഭം രാശിക്കാരുടെ കുടുംബജീവിതം
പതിനൊന്നാം ഭവനത്തിലെ വ്യാഴത്തിന്റെ യാത്രാമാര്‍ഗം നിങ്ങളെ പിന്തുണയ്ക്കുന്നു, അതേസമയം പന്ത്രണ്ടാം ഭവനത്തിലെ ശനിയുടെ സംക്രമണം പ്രതികൂലമാണ്. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കും, പക്ഷേ അവരുടെ വികാരങ്ങളും മനസ്സും ശരിയായി മനസിലാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടേക്കാം. വര്‍ഷം പുരോഗമിക്കുന്നതിനനുസരിച്ച നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടാം. ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ സമീപനം പ്രതികൂല സാഹചര്യങ്ങള്‍ക്ക് കാരണമാകും. ഓഗസ്റ്റ് വരെയുള്ള മാസങ്ങള്‍ കൂടുതല്‍ ദോഷകരമായ ഫലങ്ങള്‍ നല്‍കിയേക്കാം.

കുംഭം രാശിക്കാരുടെ ദാമ്പത്യജീവിതം
നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കിയാല്‍ മാത്രമേ ദാമ്പത്യ ജീവിത ബന്ധങ്ങള്‍ക്ക് നല്ല നേട്ടങ്ങളുണ്ടാകൂ. അനാവശ്യ വാദങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയേയുള്ളൂ. വര്‍ഷാവസാനം അനുകൂലമല്ല, മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാം. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്താല്‍, ബന്ധം വീണ്ടും സൗഹാര്‍ദ്ദപരമായി മാറിയേക്കാം.

കുംഭം രാശിക്കാരുടെ പ്രണയജീവിതം
വ്യാഴത്തിന്റെ യാത്ര സാധാരണഗതിയില്‍ പ്രണയിതാക്കളെ സഹായിക്കുമെങ്കിലും ബന്ധം സുഗമമായി നിലനിര്‍ത്തുന്നതിന് നിങ്ങളുടെ സ്വഭാവം നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ നെഗറ്റീവ് സമീപനം ബന്ധങ്ങളില്‍ വിള്ളലിന് കാരണമാകാം. ജൂണ്‍ വരെയുള്ള മാസങ്ങള്‍ കൂടുതല്‍ പ്രശ്നകരമാണ്. നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണം. ശ്രദ്ധാപൂര്‍വ്വം, വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുകയാണെങ്കില്‍ ഈ വര്‍ഷം ശുഭകരമായ ഫലങ്ങള്‍ നല്‍കാനും പ്രണയബന്ധങ്ങള്‍ ദാമ്പത്യത്തിലേക്ക് തിരിയാനും ഇടയുണ്ട്.

കുംഭം രാശിക്കാരുടെ കരിയര്‍, ബിസിനസ്
വര്‍ഷത്തിന്റെ ആദ്യ പാദത്തിനുശേഷം പ്രശ്നങ്ങള്‍ കാണുന്നു. ജോലിസ്ഥലത്ത് അനുകൂലമായ സാഹചര്യങ്ങള്‍ക്കിടയിലും, എതിരാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങളില്‍ അസംതൃപ്തി തോന്നിക്കും. ചിലതരം ആരോപണങ്ങളും നേരിടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ശ്രമങ്ങളില്‍ പരാജയപ്പെട്ടതിനാല്‍ നിങ്ങള്‍ക്ക് നിരാശ തോന്നാം.

കുംഭം രാശിക്കാരുടെ സാമ്പത്തികം
പണത്തിന്റെ അവസ്ഥ ഈ വര്‍ഷം മികച്ചതായി തുടരാം. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പണകാര്യങ്ങളില്‍ പൊതുവെ നിങ്ങള്‍ക്ക് സംതൃപ്തി തോന്നും, എന്നാല്‍ അനാവശ്യ ചെലവുകള്‍ വര്‍ഷം മുഴുവനും ആശങ്കയുണ്ടാക്കാം. ഏതെങ്കിലും തരത്തിലുള്ള മോഷണത്തെക്കുറിച്ച് നിങ്ങള്‍ കരുതിയിരിക്കുക.

കുംഭം രാശിക്കാരുടെ ആരോഗ്യം
പൊതുവെ ആരോഗ്യം മികച്ചതായിരിക്കുമെങ്കിലും നിങ്ങളില്‍ ഉറക്ക തകരാറുകളും അസ്വസ്ഥതകളും കാണപ്പെടും. ഇതിനകം ഹൃദയമോ രക്ത സംബന്ധമായ പ്രശ്നങ്ങളോ നേരിടുന്നവര്‍ വര്‍ഷത്തില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം.

കുംഭം രാശിക്കാരുടെ വിദ്യാഭ്യാസം
ഏകാഗ്രത നേടുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നങ്ങള്‍ നേരിടാം. ചില സുഹൃത്തുക്കളുടെ ഉപദേശം സഹായകരമാണെന്ന് തെളിഞ്ഞേക്കാം. വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ശ്രദ്ധിക്കണം.

പരിഹാരം
കുംഭം രാശിയില്‍ ജനിച്ചവര്‍ ശനിയുടെ ആദ്യ ഘട്ടത്തിലാണ്. ഈ കാലയളവ് അനുകൂലമായി കണക്കാക്കില്ല, ഇത് ആരോഗ്യത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ചില സാമ്പത്തിക ആശങ്കകള്‍ വരാം, വര്‍ഷത്തിലുടനീളം നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. പരിഹാര മാര്‍ഗമായി നിങ്ങള്‍ ദിവസവും ഹനുമാനെ ആരാധിക്കണം. ശനിയുടെ പരിഹാരങ്ങളും ചെയ്യുക.



Click it and Unblock the Notifications
