Aquarius Horoscope 2023: കുംഭം രാശിക്ക് 2023-ല്‍ ശനി സ്വാധീനം:സമ്പൂര്‍ണഫലം

കുംഭം രാശിക്കാരുടെ ഈ വര്‍ഷത്തെ സമ്പൂര്‍ണഫലം അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. 2023 നിങ്ങള്‍ക്ക് എന്ത് സന്തോഷമാണ് നല്‍കുന്നത് എന്തൊക്കെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് 2022 ന് ശേഷം 2023-ലേക്ക് എത്തുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കാം.

Aquarius Horoscope 2023

കുംഭം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍, ശുക്രന്‍ തന്റെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ സ്വന്തം രാശിയായ മകരത്തിലേക്ക് എത്തുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. 2023 ജൂണ്‍ 17-ന് ശനി കുംഭ രാശിയില്‍ തന്റെ പ്രതിലോമ ചലനം ആരംഭിക്കുന്നു. 2023 നവംബര്‍ 4 വരെ ഈ സ്ഥാനത്ത് തുടരുന്നു. ശനിയുടെ മുഴുവന്‍ സ്വാധീനവും നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ജോലി ദാമ്പത്യം, ബിസിനസ്, ജോലി, തൊഴില്‍ എന്നിവയെല്ലാം ശനിയുടെ സ്വാധീന വലയത്തില്‍ വരുന്നു. കൂടുതല്‍ അറിയാം.

മാസഫലം

മാസഫലം

കുംഭം രാശിക്കാര്‍ക്ക് ജനുവരി മാസത്തില്‍ ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും ഈ സമയം കാരണമാകുന്നു. ജോലിയുമായി ബന്ധപ്പെട്ട് വളരെയധികം സമ്മര്‍ദ്ദത്തില്‍ ആയേക്കാം. ഫെബ്രുവരി മാസത്തില്‍ സുഹൃത്തുക്കളുമായി ഇടപെടുന്നതിന് അവസരം ലഭിക്കുന്നു. പ്രണയ ബന്ധത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പങ്കാളിയോടൊപ്പം യാത്ര ചെയ്യുന്നതിന് അനുകൂല സമയമാണ്. മാര്‍ച്ച് മാസത്തില്‍ പ്രണയ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക വരുമാനം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന പദ്ധതികള്‍ വിജയിക്കുന്നു. കുട്ടികളില്‍ ആശങ്കയുണ്ടാവാം.

മാസഫലം

മാസഫലം

ഏപ്രില്‍ മാസത്തില്‍ ഇവര്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇവരുടെ മൂന്നാമത്തെ ഭാവത്തിലാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത്. രാഹു സൂര്യനുമായി ചേരുന്നതിന്റെ ഫലമായി സൂര്യ-രാഹു ഗ്രഹണം സംഭവിക്കുന്നുസഹോദരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അനാവശ്യമായ അപകടസാധ്യതകള്‍ വര്‍ദ്ധിക്കുന്നു. മെയ് മാസത്തില്‍ എതിരാളികള്‍ക്ക് പരാജയം സംഭവിക്കുന്നു. കോടതികേസുകള്‍ വിജയത്തിലെത്തുന്നു. ജൂണില്‍ വിവാഹിതര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ദാമ്പത്യം അസ്വസ്ഥമാവാം. ജൂലൈ മാസത്തില്‍ ദാമ്പത്യം കൂടുതല്‍ പിരിമുറുക്കത്തിലാവാം. പങ്കാളിയുടെ പെരുമാറ്റം കൂടുതല്‍ ശത്രുതാപരമായി മാറുന്നു.

മാസഫലം

മാസഫലം

ഓഗസ്റ്റ് മാസം നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ തീവ്രമാകുന്നു. പങ്കാളിയുമായി അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ബിസിനസ്സിലെ സ്ഥിരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. സെപ്റ്റംബര്‍ മാസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുന്നു. അവവിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാവമാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കും ധനനഷ്ടത്തിലേക്കും നിങ്ങള്‍ എത്തുന്നു. ഒക്ടോബര്‍ മാസത്തില്‍ ദീര്‍ഘദൂര യാത്രകള്‍ക്കുള്ള സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവാം. നവംബര്‍ മാസത്തില്‍ ജീവിതം സന്തോഷകരമായ ജീവിതമായിരിക്കും കുംഭം രാശിക്കാര്‍ക്ക്. കുടുംബ ജീവിതത്തില്‍ സമാധാനം നിലനില്‍ക്കുന്നു. ഡിസംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ്. പ്രണയത്തിലും മികച്ച ഫലം ഉണ്ടാവുന്നു. വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

പ്രണയഫലം

പ്രണയഫലം

കുംഭം രാശിക്കാരുടെ പ്രണയഫലം അനുസരിച്ച് ഇവര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സൂര്യന്റ സ്ഥാനം മികച്ചതായിരിക്കും. ഇത് നിങ്ങളുടെ പ്രണയം ശക്തിപ്പെടുത്തുന്നു. എന്നാല്‍ ഏപ്രില്‍ ശേഷം ബന്ധങ്ങള്‍ സ്ഥിരതയില്ലാതെ മാറുന്നതിന് സാധ്യത കാണുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ പോലും പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നു. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിവാഹത്തിന് സാധ്യതയുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മനോഹരമായ നിമിഷങ്ങള്‍ പങ്കിടാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു.

കരിയര്‍ ഫലം

കരിയര്‍ ഫലം

കുംഭം രാശിക്കാരുടെ കരിയര്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് നമ്മുടെ മാറ്റങ്ങളെ സ്വാധീനിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ കരിയര്‍ മാറ്റങ്ങള്‍ പല വിധത്തില്‍ സ്വാധീനിക്കുന്നു. എന്നാല്‍ വളരെയധികം ജാഗ്രത പാലിക്കേണ്ട ഒരു വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലി സ്ഥലത്ത് പല വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. ബുദ്ധിമുട്ടുള്ള പല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. വര്‍ഷത്തിന്റെ തുടക്കം നല്ലതായിരിക്കും. എങ്കിലും അതീവ ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ നിങ്ങള്‍ക്ക് ജോലി മാറുന്നതിന് സാധിക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നിങ്ങളുടെ കരിയര്‍ അഭിവൃദ്ധിപ്പെടും.

സാമ്പത്തിക ഫലം

സാമ്പത്തിക ഫലം

സാമ്പത്തികപരമായി നിങ്ങള്‍ക്ക് ഈ വര്‍ഷം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം. ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വരുന്ന സമ്മിശ്രഫലമാണ് ഇവര്‍ക്കുണ്ടാവുന്നത്. ജനുവരിയില്‍ ചെറിയ ചില പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും പിന്നീട് പ്രശ്‌നങ്ങളിലേക്ക് എത്താം. എന്നാല്‍ രണ്ടാം ഭാവത്തിലെ വ്യാഴം പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാക്കി മാറ്റുന്നു. സേവിംഗ് പ്ലാനുകളില്‍ പണം നിക്ഷേപിക്കുന്നതിന് സാധിക്കുന്നു. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ പണം സംമ്പാദിക്കുന്നതിന് സാധിക്കുന്നു. ജൂണ്‍ ജൂലൈ മാസങ്ങള്‍ നേട്ടങ്ങളുടേത് ആയിരിക്കാം.

 കുടുംബ ഫലം

കുടുംബ ഫലം

കുടുംബത്തിന്റെ കാര്യത്തില്‍ കുംഭം രാശിക്കാര്‍ക്ക് തുടക്കത്തില്‍ പലപ്പോഴും ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചൊവ്വ നാലാം ഭാവത്തില്‍ പിന്നോക്കാവസ്ഥയില്‍ ായിരിക്കും. ഇത് പലപ്പോഴും കുടുംബത്തില്‍ സമ്മര്‍ദ്ദവും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുന്നു. വീടിന്റെ പരിസ്ഥിതിയില്‍ വരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ജനുവരി 17-ന് ശേഷം ഉണ്ടാവുന്ന ശനിരാശി മാറ്റത്തില്‍ കാര്യങ്ങള്‍ ചെറുതായി മാറ്റപ്പെടുന്നു. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. എന്നാല്‍ സഹോദരങ്ങളുമായി വാക്കുതര്‍ക്കം ഒഴിവാക്കുന്നതിന് ശ്ര്ദ്ധിക്കുക. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം.

ബിസിനസ് ഫലം

ബിസിനസ് ഫലം

ബിസിനസ് ഫലം അനുസരിച്ച് കുംഭം രാശിക്കാര്‍ക്ക് 2023-ല്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ശനിയുടെ ഏഴാം ഭാവം നിങ്ങള്‍ക്ക് പോസിറ്റീവ് ഫലങ്ങളാണ് നല്‍കുന്നത്. പ്രയോജനങ്ങള്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാവുന്നു. നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം ലഭിക്കുന്നു. ഏത് ചുമതലയും വളരെ ഗൗരവത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പരിശ്രമങ്ങള്‍ക്കെല്ലാം ഫലം ലഭിക്കുകയും ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുകയും ബിസനസില്‍ നേട്ടം ഉണ്ടാവുകയും ചെയ്യുന്ന വര്‍ഷമാണ്. വിദേശത്തുള്ള ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. പ്രത്യേകിച്ചും ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളും തുടര്‍ന്ന് നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളും ബിസിനസ്സിനെ വിജയത്തിലെക്ക് എത്തിക്കുന്നു.

ആരോഗ്യഫലം

ആരോഗ്യഫലം

നിങ്ങളുടെ 2023-ലെ ആരോഗ്യഫലം അനുസരിച്ച് ചെറിയ പ്രശ്‌നങ്ങള്‍ പോലും വളരെ ഗൗരവത്തോടെ കാണുന്നതിന് ശ്രദ്ധിക്കണം. പന്ത്രണ്ടാം ഭാവത്തില്‍ ശനി നില്‍ക്കുന്നതിനാല്‍ ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. പലപ്പോഴും ശനിയുടെ സംക്രമണം നിങ്ങള്‍ക്ക് നേത്രരോഗങ്ങള്‍, കണ്ണില്‍ നിന്ന് നീരൊഴുക്ക്, കാലിന് ബുദ്ധിമുട്ട് അല്ലെങ്കില്‍ ഒടിവ്, അല്ലെങ്കില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം ഉണ്ടാക്കാം. എന്നാല്‍ പിന്നീട് ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. തോളില്‍ പരിക്കേല്‍ക്കുന്നതിനും അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സാദ്യത കാണുന്നു. കൂടാതെ തൊണ്ടവേദന, ടോണ്‍സിലുകളുടെ വളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളും സംഭവിക്കാം. ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

കുംഭം രാശിക്കാര്‍ 2023-ലെ ദോഷപരിഹാരത്തിന് വേണ്ടി ശനി ദേവന്റെ ബീജ മന്ത്രം ചൊല്ലണം. കൂടാതെ പാവപ്പെട്ടവര്‍ക്ക് ശനിയാഴ്ച കറുവപ്പട്ട പ്രസാദം നല്‍കുന്നതിന് ശ്രദ്ധിക്കണം. ശനിയാഴ്ചകളില്‍ ഹനുമാന്‍ ചാലിസയും ജപിക്കാവുന്നതാണ്. കടുകെണ്ണ കൊണ്ട് വിളക്ക് കൊളുത്തുന്നത് നല്ലതാണ്. സാമ്പത്തിക പ്രതിസന്ധികളെ ചെറുക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച ശ്രീ സൂക്തം പാരായണം ചെയ്യുക. ശനിയാഴ്ച ബജ്റംഗ ബാന്‍ ചൊല്ലുക. ഇത് നിങ്ങളുടെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ വര്‍ഷം കഴിയുന്നതിന് അനുഗ്രഹിക്കുകയും ചെയ്യുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, December 2, 2022, 13:31 [IST]
X
Desktop Bottom Promotion